"എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
"കരിമ്പനകളുടെ നാട്" എന്നറിയപ്പെടുന്ന പാലക്കാട് നഗരത്തിൽ നിന്നും കുറച്ചകലെയായി ഗ്രാമീണതയുടെ വശ്യ ഭംഗിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് ഓലശ്ശേരി. ഒരു കാലത്ത് നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്നു കാർഷികസംസ്കാരം. ഇന്നും ആ സംസ്കാരത്തിന്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. മാത്രമല്ല, ഈ സമ്പൽ സമൃദ്ധിക്കെല്ലാം അനുഗ്രഹമായി മാറുകയാണ് ഗ്രാമത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ.

"ഖസാക്കിന്റെ ഇതിഹാസം" എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ നോവലിന്റെ സൃഷ്ടാവായ ഒ.വി.വിജയൻ എന്ന സാഹിത്യകാരൻ ഓലശ്ശേരിയിലെ തസറാക്കിന്റെ മണ്ണിലും മനുഷ്യമനസ്സുകളിലും ഇന്നും ജീവിച്ചു വരുന്നു. ഈ മണ്ണ് ഒ. വി.വിജയൻ സ്മാരകമായി ഇന്നും സംരക്ഷിച്ചു പോരുന്നു. സ്മാരക കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കല്ലിൽ കൊത്തിയ മനോഹരമായ ശിൽപം കാണാം. പിന്നീടങ്ങോട്ടുള്ള ഓരോ കാഴ്ചയും ഒരു പക്ഷേ നോവലിലേക്കുള്ള യാത്രയാണ് ......... ഖസാക്കിന്റെ ഇതിഹാസത്തിലൂടെയുള്ള യാത്ര ......

കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........
1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.
ആ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് , അക്കാലത്തെ പ്രമുഖരായ നാട്ടുകാരുടെ കൂട്ടായ്മയിൽ വിദ്യാലയ സ്ഥാപനത്തിനാവശ്യമായ സ്ഥലം സ്വരൂപിച്ചു. തുടർന്നും നല്ലവരായ നാട്ടുകാരുടേയും പെരുവെമ്പ് സഹകരണ ബാങ്കിന്റേയും സംയുക്ത സഹകരണത്തോടെ, നാലംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:20, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

"കരിമ്പനകളുടെ നാട്" എന്നറിയപ്പെടുന്ന പാലക്കാട് നഗരത്തിൽ നിന്നും കുറച്ചകലെയായി ഗ്രാമീണതയുടെ വശ്യ ഭംഗിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് ഓലശ്ശേരി. ഒരു കാലത്ത് നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്നു കാർഷികസംസ്കാരം. ഇന്നും ആ സംസ്കാരത്തിന്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. മാത്രമല്ല, ഈ സമ്പൽ സമൃദ്ധിക്കെല്ലാം അനുഗ്രഹമായി മാറുകയാണ് ഗ്രാമത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ. "ഖസാക്കിന്റെ ഇതിഹാസം" എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ നോവലിന്റെ സൃഷ്ടാവായ ഒ.വി.വിജയൻ എന്ന സാഹിത്യകാരൻ ഓലശ്ശേരിയിലെ തസറാക്കിന്റെ മണ്ണിലും മനുഷ്യമനസ്സുകളിലും ഇന്നും ജീവിച്ചു വരുന്നു. ഈ മണ്ണ് ഒ. വി.വിജയൻ സ്മാരകമായി ഇന്നും സംരക്ഷിച്ചു പോരുന്നു. സ്മാരക കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കല്ലിൽ കൊത്തിയ മനോഹരമായ ശിൽപം കാണാം. പിന്നീടങ്ങോട്ടുള്ള ഓരോ കാഴ്ചയും ഒരു പക്ഷേ നോവലിലേക്കുള്ള യാത്രയാണ് ......... ഖസാക്കിന്റെ ഇതിഹാസത്തിലൂടെയുള്ള യാത്ര ......

കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.

ആ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് , അക്കാലത്തെ പ്രമുഖരായ നാട്ടുകാരുടെ കൂട്ടായ്മയിൽ വിദ്യാലയ സ്ഥാപനത്തിനാവശ്യമായ സ്ഥലം സ്വരൂപിച്ചു. തുടർന്നും നല്ലവരായ നാട്ടുകാരുടേയും പെരുവെമ്പ് സഹകരണ ബാങ്കിന്റേയും സംയുക്ത സഹകരണത്തോടെ, നാലംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചു.

മാനേജ്മെന്റ്

മാനേജർ:

കെ.വി.രാമലിംഗം

സെക്രട്ടറി:ശ്രീ.സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,

ട്രഷറർ:ശ്രീ.കെ.കുട്ടികൃഷ്ണൻ

അംഗങ്ങൾ : ശ്രീ,മാധവൻ കുട്ടി മേനോൻ , ശ്രീ.ആർ.പ്രശാന്ത് , ശ്രീ.സുരേഷ് എബ്രഹാം , ശ്രീമതി,യു മൃദുല