"വർഗ്ഗം:Thrissur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിയെന്ന സ്വർഗ്ഗം | color=2}} ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഭൂമിയെന്ന സ്വർഗ്ഗം
| color=2}}
ഭൂമിയെന്ന സ്വർഗ്ഗം
................................


    "മനുഷ്യരെ  എന്തെങ്കിലും ചെയ്യണം ! അവർ അതിരുവിടുന്നു."
        കാട്ടിലെ സമ്മേളനത്തിൽ മന്ത്രി കുറുക്കന്റെ ആശങ്കയാണിത്.ഈ അഭിപ്രായത്തെ രാജാവായ സിംഹവും പ്രജകളായ ആന, പുലി, കടുവ, മാൻ, മുയൽ, തുടങ്ങിയ എല്ലാ ജീവജാലങ്ങളും ശരിവച്ചു. അവർ ആലോചന തുടർന്നു. പെട്ടന്ന് ഒരു കുഞ്ഞു ശബ്ദം ഉയർന്നു. " ഞാൻ ശരിയാക്കാം. മനുഷ്യ വർഗത്തെ തന്നെ ഞാൻ പിഴുതെറിയാം". കൊറോണയായിരുന്നു അത്. എല്ലാവരുമൊന്ന് ചിരിച്ചു. " ആനയേയും പുലിയേയും വരെ അവർ നേരിടുന്നു. പിന്നെയല്ലേ ഒരു ചെറിയ വൈറസ്?"  സിംഹത്തിന് ചിരിയടക്കാനായില്ല. കോറോണ സങ്കടത്തോടെ മടങ്ങാൻ തുടങ്ങി. പക്ഷേ പടത്തലവനായ കുരങ്ങൻ കോറോണയെ തിരിച്ചുവിളിച്ചു. "നിന്നെ കൊണ്ട് പറ്റും! ചെല്ല് ചെന്ന് വിജയിക്ക്."  ഇതു കേട്ട കൊറോണ പിന്നെയൊന്നും നോക്കിയില്ല. അവൻ പുറപ്പെട്ടു.
                  ആദ്യം കൊറോണ ഒന്നു പകച്ചു. പക്ഷേ പിന്നെ അവന് വച്ചടി വച്ചടി കയറ്റമായിരുന്നു. ഒരു മനുഷ്യനിൽ നിന്ന് 3000 മനുഷ്യരിലേക്കുള്ള ആ യാത്ര 6 മാസത്തോളം തളരാതെ പിടിച്ചു നിന്നു. ലക്ഷക്കണക്കിന്ആളുകളെ കൊന്നൊടുക്കി. മരണസംഖ്യ കൂടി വരുമ്പോൾ കൊറോണ ക്ക് സങ്കടവും കൂടി വന്നു. പക്ഷേ അതിനേക്കാൾ മനുഷ്യനോടുള്ള പ്രതികാര മനോഭാവമാണ് അവരിൽ നിറഞ്ഞു നിന്നത്.
                  എന്നാൽ ആകാശത്തുകൂടിയും, വെള്ളത്തിലൂടെയും, കരയിലൂടെയും സഞ്ചരിക്കുന്ന വാഹനങ്ങളും, ഇതുവരെ ആരും ചെന്നെത്തും എന്നു പോലും കരുതാത്ത ബഹിരാകാശത്ത് സാറ്റ് ലൈറ്റുകളയച്ചും മറ്റു നിരവധി കണ്ടുപിടുത്തങ്ങളും നടത്തിയ മനുഷ്യർ കൊറോണയേയും തോൽപ്പിച്ചു. അതിനെതിരേയുള്ള മരുന്ന് കണ്ടു പിടിച്ചു.................
                  പക്ഷേ മനുഷ്യർ മാറി. അവർ ഉയർത്തെഴുനേറ്റത് പുതിയ മനുഷ്യനായിട്ടായിരുന്നു. അവർ പ്രകൃതിയേ സ്നേഹിച്ചു  സംരക്ഷിച്ചു. പുതിയ കെട്ടിടങ്ങൾ പണിയാതെയായി  കാടുകൾ വെച്ചുപിടിപ്പിച്ചു. പാടങ്ങളും ജലാശയങ്ങളും ആവാസവ്യവസ്ഥകളും സംരക്ഷിക്കാൻ തുടങ്ങി. ഉത്സവങ്ങൾ ആനയില്ലാതെ നടത്തി തുടങ്ങി. മരങ്ങൾ വെട്ടാതെയായി. വായുവും ജലവും മലിനമാക്കാതെയായി. വിഷമില്ലാത്ത പച്ചക്കറികൾ കഴിച്ചു തുടങ്ങി. പ്ലാസ്റ്റിക്ക് പൂർണമായും ഉപേക്ഷിച്ചു. ഭൂമിയിൽ വീണ്ടും സന്തോഷവും സ്നേഹവും വിളയാടി. പിന്നിടൊരിക്കലും മൃഗങ്ങൾ മനുഷ്യരേയോ, മനുഷ്യർ മൃഗങ്ങളേയോ ഉപദ്രവിച്ചിട്ടില്ല, സഹായിച്ചിട്ടേയുള്ളൂ............... അങ്ങനെ ഭൂമി ഒരു സ്വർഗമായിമാറി......
{{BoxBottom1
| പേര്=ശ്രീദേവി എം സന്തോഷ്
| ക്ലാസ്സ്= 9
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്
| സ്കൂൾ കാഡ്=22031
| ഉപജില്ല=തൃശൂർ വെസ്റ്റ്
| ജില്ല=തൃശൂർ
| color=3
}}

23:00, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"Thrissur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.