"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

10:32, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

പകര‍ുന്ന രോഗങ്ങൾ ധാരാളമ‍ുണ്ടെങ്കില‍ും അതിലെ വില്ലൻ കൊറോണ തന്നെ. വൈറസ് ആണ് രോഗകാരണം.പനി,ജലദോഷം,തൊണ്ടവേദന,ത‍ുമ്മൽ,ശ്വാസതടസ്സം,ഛർദ്ദി ഇവയാണ് രോഗലക്ഷണങ്ങൾ.രോഗിയ‍ുടെ വായിലെയ‍ും മ‍ൂക്കിലെയ‍ും സ്രവങ്ങളില‍ൂടെയാണ് രോഗം പകര‍ുന്നത്.രോഗത്തെ പ്രതിരോധിക്കാൻ അകലം പാലിക്ക‍ുകയാണ് വേണ്ടത്.ശ‍ുചിത്വവ‍ും പ്രധാനം തന്നെ.കൈ ശ‍ുചിയാക്കാൻ ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. BP,പ്രമേഹം.ഹ‍ൃദ്രോഗം,കാൻസർ,ശ്വാസകോശരോഗങ്ങൾ എന്നിവയ‍ുള്ളവര‍ും 60വയസ്സ് കഴിഞ്ഞവർ,10 വയസ്സിൽ താഴെയ‍ുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം .വീടിന‍ു പ‍ുറത്തിറങ്ങര‍ുത്. വാക്സിന‍ുകള‍ും മര‍ുന്ന‍ുകള‍ും കണ്ടെത്താൻ ഇത‍ുവരെ കഴിഞ്ഞിട്ടില്ല.എന്നാൽ ചൈനയ‍ും അമേരിക്കയ‍ും തമ്മിൽ വൈറസ് ബാധയെക്ക‍ുറിച്ച‍ുള്ള തർക്കങ്ങൾ നടന്ന‍ുവര‍ുന്ന‍ു.ശാസ്ത്രപരീക്ഷണശാലകളിലെല്ലാം ഗവേഷണങ്ങൾ നടക്ക‍ുന്ന‍ുണ്ട്.ആഗോളതാപനമാണ് വൈറസ് ബാധക്ക് കാരണമെന്ന് ഒര‍ു വിഭാഗം പറയ‍ുന്ന‍ു.

അവശ്യസാധനങ്ങൾ വിൽക്ക‍ുന്ന കടകൾ ശ‍ുചിത്വകാര്യത്തിൽ ശ്രദ്ധിക്കണം.സാനിറ്റൈസർ നിർബ്ബന്ധമാക്കണം.കടകളിൽ ശ‍ുചിത്വശീലങ്ങൾ പോസ്റ്റർ പതിക്കാം.ഒാണലൈൻ പണമിടപാട‍ുകൾ പ്രോത്സാഹിപ്പിക്കോം.വീട്ടിലിരിക്ക‍ുന്ന സമയം കേരളത്തിന്റെ കാർഷികസംസ്കാരം നമ‍ുക്ക് വളർത്തിയെട‍ുക്കാം.വിഷരഹിതപച്ചക്കറി ഉത്പ്പാദിപ്പിക്കാം.തെര‍ുവ‍ുകൾ അടഞ്ഞ‍ുകിടക്കട്ടെ. എന്നാൽ മണ്ണ‍ും മനസ്സ‍ും അടച്ചിടര‍ുത്.പരിസ്ഥിതിയോട് ക‍ൂട‍ുതൽ അട‍ുക്കാം.കിളികൾ,മരങ്ങൾ,ചെടികൾ,പ‍ൂമ്പാറ്റകൾ,പ‍ൂക്കൾ .................. എല്ലാം അട‍ുത്തറിയാം.തൊട്ടറിയാം,മണത്തറിയാം. സഹനത്തിന്റെയ‍ും ത്യാഗത്തിന്റെയ‍ും വില അറിയാം

ആരോഗ്യമേഖലയിൽ പ്രവർത്തിക്ക‍ുന്നവർ,ക്രമസമാധാനപാലനം നടത്ത‍ുന്ന പോലീസ‍ുകാർ,മറ്റ് അവശ്യസർവീസ‍ുകാർ ഇവർക്കെല്ലാം നമ്മൾ നന്ദി പറയേണ്ടത‍ുണ്ട്.ഇവരെല്ലാം തര‍ുന്ന ഗവൺമെന്റ് നിർദ്ദേശങ്ങൾ നാം പാലിക്കേണ്ടതാണ്.

മാലിന്യങ്ങൾ ക‍ുറഞ്ഞ‍ു.വൈദ്യ‍ുതി ഉപയോഗം ക‍ുറഞ്ഞ‍ു.നദികൾ മലിനീകരണത്തിൽ നിന്ന‍ും രക്ഷപ്പെട്ട‍ു.ക‍ുട‍ുംബബന്ധങ്ങൾ ദ‍ൃഢമായി.ചക്ക,മാങ്ങ ത‍ുടങ്ങിയ നാടൻ വിഭവങ്ങള‍ുടെ ഉപയോഗം ക‍ൂടി.ത‍ുടങ്ങിയ ധാരാളം ഗ‍ുണങ്ങൾ കേരളത്തിൽ ഉണ്ടായി.എങ്കില‍ും സാമ്പത്തികരംഗം പിന്നോക്കം പോയി.വികസനം ഇല്ല.സമ‍ൂഹത്തിലെ എല്ലാ വിഭാഗങ്ങളെയ‍ും പരിഗണിക്ക‍ുന്ന സർക്കാർ സഹായം നല്ലത‍ു തന്നെ.എങ്കില‍ും കോവിഡ് എന്ന ഈ മഹാമാരിയെ ത‍ുരത്തി ജയിക്കാൻ കഴിയണം.അതിന് നമ്മൾ ഒര‍ുമിച്ച‍ു നിൽക്കണം.

അനിര‍ുദ്ധ്.കെ.എസ്.
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം