"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം)
 
No edit summary
 
വരി 21: വരി 21:
| color=  5
| color=  5
}}
}}
{{Verification|name=Sreejaashok25| തരം=  ലേഖനം  }}

11:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. നമ്മുടെ ലോകത്തിൽ അതിവേഗം പടർന്നു പിടിക്കുന്ന ഒരു തരം വൈറസ് രോഗമാണ് covid 19. ഈ വൈറസ് രോഗം ചൈനയിൽ നിന്നും ആണ് ആദ്യം തുടങ്ങിയത്. പിന്നെ അത് ലോകമെങ്ങും പടർന്നു പിടിച്ചു. Covid- 19- ന് മരുന്ന് കണ്ടു പിടിച്ചിട്ട് ഇല്ല. ഈ covid എന്ന വൈറസ് ലോകത്തിലെ ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കി. ഈ covidഎന്ന രോഗത്തെ മറികടക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശം നാം അതേപടി അനുസരിക്കണം, എന്നാൽ ഈ രോഗം പടർന്നു പിടിക്കില്ല. ഇത് പടർന്നു പിടിക്കാതെ ഇരിക്കാൻ അകലം പാലിക്കുക, മാസ്ക് ധരിക്കുക ഇരു കൈകളും സോപ്പ്, ഹാൻഡ് വാഷ്, എന്നിവ ഉപയോഗിച്ച് നന്നായി കഴുകി വൃത്തി ആകുക . മരുന്ന് കണ്ട് പിടിക്കാത്ത ഈ രോഗം പടർന്നു പിടിക്കാതെ ഇരിക്കാൻ ഏറ്റവും നല്ല മാർഗം വൃത്തി പാലിക്കുക എന്നതാണ്. വീട്ടിൽ ഇരിക്കുക, അകലം പാലിക്കുക. ഇതിലൂടെ covid 19 നെ നമുക്ക് മറികടക്കാo

അദ്വൈദ് കെ.എസ്സ്.
10 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം