"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ മഹാമാരിയായി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിയായി കൊറോണ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 43: വരി 43:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

11:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയായി കൊറോണ


മഹാമാരിയെന്നപോൽ എങ്ങും ഭീതിയായി
അനുനിമിഷം എത്ര ജീവൻ പൊലിയുന്നു
കൊറോണ എന്ന ഭീകരൻ പരക്കുന്നുവെങ്ങും
ശ്വാസം നിലച്ചുപോയി ഈ ഭീകരനു മുന്നിൽ

നശിക്കുന്നു നിലയ്ക്കുന്നു നിശ്ചലമാകുന്നുവെല്ലാം
ഇനിയൊരു ലോകമില്ലെന്നുറപ്പിച്ച് മാനവർ
മുൻ ശാപമെന്നപോൽ മഹാരോഗത്തിൽ ലോകം
ജീവൻ നിലക്കാൻ നിമിഷങ്ങൾ മാത്രം

അന്നം നിലച്ചു ജീവിതയാത്ര നിലച്ചു
ഒരു നൂറ്റാണ്ടിന്റെ നാശിനിയായി കൊറോണ
മനുഷ്യരാശിയിലേക്ക് ദൈവത്തിന്റെ പരീക്ഷണം
ഭയന്നു വിളിച്ച് മനുഷ്യൻ ജീവനു വേണ്ടി

തളരാതെ ഒറ്റക്കെട്ടായ് കൈരളി നാട്
അധികൃതർ ജാഗ്രതയോടെ എങ്ങും ചലിച്ചു
ജീവൻ ത്വജിച്ച് ആരോഗ്യ പ്രവർത്തകർ
കൈരളിയ്ക്കായി രാപ്പകൽ ഒത്തൊരുമയോടെ

മാനവർ ഒരുമിച്ച് പ്രതിരോധ മനസ്സോടെ
തളരില്ലെന്നുറപ്പിച്ച് അഭിമാന നിമിഷങ്ങൾ സമ്മാനിക്കാൻ
പ്രളയമെന്നപോൽ അതിജീവിക്കാൻ തയ്യാറായി
തലകുമ്പിടുമെന്ന വിശ്വാസത്തോടെ

 

ഫർസാന.എൻ
9 C സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത