"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുള്ളിപ്പൂമ്പാറ്റ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=    1
| color=    1
}}
}}
{{Verification|name=Sachingnair| തരം= കവിത}}

09:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുള്ളിപ്പൂമ്പാറ്റ


മുറ്റത്തെ പൂന്തോട്ടത്തിൽ
പാറി നടക്കും പൂമ്പാറ്റ
റോസാപ്പൂവേ നീ കണ്ടോ
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പുള്ളിയുടുപ്പുകളണിഞ്ഞതിനാൽ
പാറി നടന്നാൽ ബഹുകേമം
ചുറ്റും നോക്കൂ കുട്ടികളേ
പൂവുകൾ തോറും പൂമ്പാറ്റ
പ്രകൃതി തരുന്നൊരു വരമായി
പൂമ്പാറ്റകളെ കാണുക നാം
നമ്മുടെ ഭൂമിക്കവകാശികളായി
പല പല ജീവികളുണ്ടല്ലോ
ഓരോന്നിനെയും കാണുമ്പോൾ
എന്തൊരു രസമെന്നറിയാമോ
പൂമ്പാറ്റകളെ കാണാനായ്
പൂച്ചെടി നിറയെ വെയ്ക്കുക നാം

 

വിസ്മയ പണിക്കർ
4 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത