ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിപ്പൂമ്പാറ്റ


മുറ്റത്തെ പൂന്തോട്ടത്തിൽ
പാറി നടക്കും പൂമ്പാറ്റ
റോസാപ്പൂവേ നീ കണ്ടോ
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പുള്ളിയുടുപ്പുകളണിഞ്ഞതിനാൽ
പാറി നടന്നാൽ ബഹുകേമം
ചുറ്റും നോക്കൂ കുട്ടികളേ
പൂവുകൾ തോറും പൂമ്പാറ്റ
പ്രകൃതി തരുന്നൊരു വരമായി
പൂമ്പാറ്റകളെ കാണുക നാം
നമ്മുടെ ഭൂമിക്കവകാശികളായി
പല പല ജീവികളുണ്ടല്ലോ
ഓരോന്നിനെയും കാണുമ്പോൾ
എന്തൊരു രസമെന്നറിയാമോ
പൂമ്പാറ്റകളെ കാണാനായ്
പൂച്ചെടി നിറയെ വെയ്ക്കുക നാം

 

വിസ്മയ പണിക്കർ
4 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത