"എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ പകൽ കിനാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പകൽ കിനാവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കഥ}}

21:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകൽ കിനാവ്

മൺമറഞ്ഞു പോയ ഒരുപ്പാട് കാൽപ്പാടുകൾ ഉണ്ടായിരുന്നു .മണ്ണിൻ്റെ മണവും കാടിൻ്റെ ഈണവും തേടിയകന്ന ഒരുകൂട്ടം കാൽപ്പാടുകൾ .ഇന്ന് ഞാൻ ആ പരിസ്ഥിതിയെ വെറുമൊരു സ്വപ്നമായി കാണുകയാണ് ഒരു പകൽകിനാവായി .

കീറിയൊതുക്കാൻ കഴിയാത്തയെൻതോ ഒന്ന് .കാലം ചാർത്തിയ മഷിക്കൂട്ടിനുള്ളിൽ ഒളിഞ്ഞ് കിടക്കാനാവാത്ത നിറങ്ങളിൽ നിശബ്ദമായ സ്വപ്നങ്ങളിൽ ബാക്കിയൊന്ന്.ഭ്രാന്തോ കുസൃതിയോ അല്ല. ഇത് എന്നിലെ ഒരു സ്വപ്നമാണ് .ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് എൻ്റെ വീട്ടിലെ പൂച്ചയായി ജനിക്കണം .നീല കണ്ണും ചെമ്പൻ രോമവും ജടയൻ വാലുമുള്ള പൂച്ച .കാരണം ഇന്നിവർക്കേറ്റവുമിഷ്ടം ആ കുറിഞ്ഞിപ്പൂച്ചയോടാണ്.

അതിനൊക്കെ മുമ്പായി എനിക്കൊരു യാത്ര പോകണം .ഇടവപ്പാതിയുടെ തിമിർപ്പിൽ തുടികൊട്ടി പാടുന്ന മഴയക്കൊപ്പം ,മഴ കണ്ട് പോവണം.ദൂരെ മലയിടുക്കിൽ മഴപെയ്യുന്നത് നോക്കി നിൽക്കണം.നേരം സന്ധ്യയൊടടുക്കുന്നുവെന്ന് കുയിൽ പാടി പറയണം.അപ്പോൾ മഴ കോടഞ്ഞ് തോർന്നിട്ടുണ്ടാവണം.കോടമഞ്ഞ് മൊട്ടകുന്നിനെ മൂടുമ്പോൾ മരപ്പെയ്ത്ത് നടത്തുന്ന വഴിയിലൂടെ നടക്കണം.പിന്നെ കൂട്ടിനായി വരുന്ന നിലാവിനെയും .നേരം പുലരുമ്പോൾ ഇന്നലെ പെയ്ത മഴയുടെ മണം മണ്ണിനോട് ചേർന്ന് ഉറങ്ങുന്നുണ്ടാവണം....

എന്നാൽ, അമ്മയുടെ വിളിപ്പുറത്ത് ഞാൻ ഞെട്ടലോടെ കണ്ണുതുറന്നപ്പോൾ കണ്ടത് ആകാശത്തോളം ഉയർന്ന് നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളാണ്.എൻ്റെ കിനാവ് വെറുമൊരു പകൽകിനാവായി മാറി.

ആഷിക് സണ്ണി
9 A സെന്റ് തോമസ് ഹൈസ്കൂൾ, പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ