"ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ ആട്ടിൻകുട്ടിയും പുലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
21:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആട്ടിൻകുട്ടിയും പുലിയും
ഒരു ആട്ടിൻ കുട്ടി എല്ലാ ദിവസവും അടുത്തുള്ള മലഞ്ചെരുവിലെ വനത്തിൽ തന്റെ സുഹൃത്തുക്കളോടൊപ്പം പുല്ല് മേയുവാൻ പോകുമായിരുന്നു. അതീവ സന്തുഷ്ടരായിരുന്നു അവർ. അത്യാഗ്രഹിയായ ഒരു പുലി അവിടെ പതുങ്ങി നിൽപ്പുണ്ടായിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലെ മൃഗങ്ങളെ ആക്രമിക്കുക അവന്റെ പതിവായിരുന്നു .അവർ ദയയ്ക്കായി യാചിക്കുമെങ്കിലും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. ഒരിക്കൽ അവൻ ഒരു ആടിന്റെ പുറകിൽ പതുങ്ങി എത്തി. ഭയന്ന് പോയ ആട് രക്ഷപെടാൻ തന്നാൽ ആവും വിധം ശ്രമിച്ചു നോക്കി. എന്നാൽ സാധിച്ചില്ല. അവൻ ചിന്തിച്ചു "രക്ഷപെടാൻ എന്തെങ്കിലും വഴി കണ്ടെത്തിയേ തീരൂ". അവൻ മനസ്സിൽ ഒരു പദ്ധതി തയ്യാറാക്കി. ഓട്ടം നിർത്തിയിട്ട് അവൻ പുലിയുടെ അരികിൽ ഓടിയെത്തി. എന്നിട്ട് പറഞ്ഞു "അല്ലയോ ശക്തനായ പുലിച്ചേട്ടാ, ഒറ്റയടിക്ക് ചേട്ടന് ആരെ വേണമെങ്കിലും കൊല്ലാൻ സാധിക്കും .പക്ഷേ എന്നെ നോക്ക് ഞാൻ എത്ര ബലഹീനൻ ആണ്. ചേട്ടന്റെ അത്രയും വേഗത്തിൽ ഓടാൻ പോലും എനിക്ക് സാധിക്കുകയില്ല. എന്നെ കൊല്ലുവാൻ സമയം കളയുന്നത് എന്തിനാണ്?" ചിന്താ കുഴപ്പത്തിലായ പുലി ചോദിച്ചു, "അതുകൊണ്ട് ഞാൻ ഇപ്പോൾ എന്ത് വേണം എന്നാണ് നീ പറയുന്നത്. " ആ അവസരം മുതലാക്കി കൊണ്ട് ആട് പറഞ്ഞു,"ആ കുന്നിൻ ചെരുവിന് അപ്പുറത്ത് തടിച്ചു കൊഴുത്ത ഒരു കാള മേയുന്നത് ഞാൻ കണ്ടൂ. അവനെ പിടികൂടിയാൽ ഇന്നത്തെ നിന്റെ ശാപ്പാട് കുശാൽ ആകും." അത്യാഗ്രഹി യായ പുലി ആടിനെ വിട്ട് കുന്നിൻ ചരുവിലേക്ക് ഓടി പോയി. അങ്ങനെ പുലിയുടെ അടുത്ത് നിന്ന് രക്ഷപെട്ട് ആട് തന്റെ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് ആഹ്ലാദത്തോടെ ഓടി പോയി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ