"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കരുതൽ- കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sreejithkoiloth| തരം=കഥ}} |
11:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതൽ
ചില കരുതലുകൾ നാടിന് ഗുണം ചെയ്യും. മോളെ മിന്നു അവിടെനിന്ന് കളിക്കാതെ പോയിരുന്നു പഠിക്ക്. അമ്മേ ഈ കളി ഇപ്പൊ തീരും. ഒരു അഞ്ചു മിനിറ്റ് കൂടി. അതൊന്നും പറഞ്ഞാൽ പറ്റില്ല. അടുത്തമാസം അല്ല മറ്റന്നാൾ ആണ് പരീക്ഷ. നിനക്ക് ഏറ്റവും വിഷമം കാണിക്കല്ലേ .പോയിരുന്നു പഠിക്കരുതോ. എനിക്ക് ദേഷ്യം വരുന്നു. പോയിരുന്നു പഠിക്കു മിന്നു. ഓ ശരി ശരി ഞാൻ പഠിക്കാം.അങ്ങനെ പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പും കഴിഞ്ഞിരിക്കുകയാണ്.അവളുടെ അച്ഛൻ ടിവി തുറന്ന് ന്യൂസ് വച്ചു. പ്രധാനവാർത്തകൾ എന്നുപറഞ്ഞ് അവതാരിക തുടങ്ങി. ചൈനയിലെ വൂഹാൻ നഗരത്തിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്തു. കൊറോണ സ്ഥിരീകരിച്ചതോടെ നഗരത്തിൽ ആൾക്കൂട്ടം കുറഞ്ഞു. അപ്പോൾ മിന്നുവിന്റെ അച്ഛൻ പറഞ്ഞു. ഈശ്വരാ എൻറെ കൂട്ടുകാരൻറെ മകൾ ദിവ്യ അവിടെ ആണല്ലോ പഠിക്കുന്നത്. മിന്നുവിൻറെ അമ്മ ചോദിച്ചു അത് ആരാ കൂട്ടുകാരൻ. എന്നോട് പറഞ്ഞിട്ടില്ലല്ലോ. അതോ എൻറെ കൂടെ പത്താം ക്ലാസ് വരെ പഠിച്ച രാജു. ഓ.... നമ്മുടെ രാജു മിന്നുവിന്റെ അമ്മ പറഞ്ഞു. അല്ല മിന്നു നാളെയല്ലേ നിനക്ക് പരീക്ഷ. നേരം പാതിരാത്രി ആവാൻ ആയി .പോയി കിടന്നുറങ്ങ്. ഏവരും കിടന്നുറങ്ങി. നേരം പുലർച്ചെ യായി. അമ്മ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾക്ക് ശേഷം ചായ ഉണ്ടാക്കി. അടുക്കളയിലെ എല്ലാ പണിയും കഴിയുമ്പോഴേക്കും ആറു മണിയായി. അമ്മ പോയി മീനുവിനെ വിളിച്ചുണർത്തി. കുളിക്കാൻ വിട്ടു എല്ലാം കഴിഞ്ഞ ശേഷം മിന്നു ചായ കുടിച്ചു. സ്കൂൾ ബസ്സിലെ ഹോണടി ശബ്ദം അവർ കേട്ടു.മിന്നു പോകുന്നതിനിടയിൽ അച്ഛൻ പറഞ്ഞു ഓൾ ദി ബെസ്റ്റ് മോളെ. താങ്ക്യൂ അച്ഛാഎന്ന് അവൾ പറഞ്ഞു ബസ്സിലേക്ക് ഓടിക്കയറി. മിന്നു വിൻറെ അച്ഛൻ ഒരു ഐടി കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് .അമ്മ അധ്യാപികയും ആണ്. അച്ഛൻ ഇറങ്ങുന്നതിനു മുമ്പേ തന്നെ അമ്മ ജോലിക്ക് പോകും. അങ്ങനെ മിന്നു സ്കൂളിലെത്തി. തൻറെ കൂട്ടുകാരോടൊപ്പം അവൾ ഒന്നുകൂടി എല്ലാം വായിച്ചു നോക്കി.ബെൽ അടിക്കുന്ന ശബ്ദം കേട്ട് മിന്നുവും കൂട്ടുകാരും അവരവരുടെ പരീക്ഷ ഹാളിലേക്ക് കയറി. പ്രാർത്ഥനയ്ക്കുശേഷം പരീക്ഷ തുടങ്ങി. നന്നായി പഠിച്ചത് കൊണ്ട് തന്നെ അവൾക്ക് ഏറെ എളുപ്പമുള്ള ആയിതീർന്നു പരീക്ഷ. അതിനു ശേഷം അവൾ സ്കൂൾ ബസ്സിൽ കയറി വീട്ടിലെത്തി കാലും മുഖവും കഴുകി വാർത്ത കാണാൻ ഇരുന്നു. വാർത്തയിലെ ഓരോ കാര്യങ്ങളും അവളെ ഭയപ്പെടുത്തി. കാരണം കൊറോണ വൈറസ് ഓരോ രാജ്യങ്ങളെയും ഭീകരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യാരാജ്യത്തെ ഒരുപാട് ആളുകൾ ഇന്ന് ചൈനയെ പഠനത്തിനായി ജോലിക്കായി ആശ്രയിക്കുന്നുണ്ട്. അവരൊക്കെയും നാട്ടിൽ തിരിച്ചെത്തി ക്കാനുള്ള തീവ്രശ്രമം കേന്ദ്രം നടത്തുന്നുമുണ്ട്. അമ്മയെ വിളിച്ച് അവൾ വാർത്ത കാണിച്ചു .അച്ഛൻ വന്നതിനുശേഷം അവൾ അന്ന് കണ്ട വാർത്തയെക്കുറിച്ച് പറഞ്ഞു. അന്ന് രാത്രി ആർക്കും മനസമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം മനസാകെ കലുഷിതമായിരുന്നു.കൊറോണ വൈറസ് കേരളത്തിലുമെത്തി എന്ന വാർത്ത കേട്ടാണ് അവള് അന്ന് രാവിലെ എഴുന്നേറ്റത്. പിറ്റേന്ന് തൻറെ പിറന്നാളായിരുന്നു.പുതിയ ഡ്രസ്സും കേക്കും വാങ്ങി ആഘോഷിക്കാൻ ഇരിക്കുകയായിരുന്നു മിന്നു. പക്ഷേ അതൊന്നും അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. നാട്ടിലാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് അവളെ ആകെ അസ്വസ്ഥമാക്കി. ഇതിനെന്താണ് ഒരു പോംവഴി. അവൾ അച്ഛനോടും അമ്മയോടും ചോദിച്ചു.ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. പുറത്തുപോയി വന്നാൽ നല്ല സോപ്പ് ഇട്ടു കഴുകണം എന്ന് അവർ മനസ്സിലാക്കി. ചെറിയ കുട്ടിയായ മിന്നു വെറുതെയിരുന്നില്ല. അവൾ തൻറെ കളറുകളും പേപ്പറുകളും എടുത്തു കൊറോണ വൈറസ് എതിരെ ഒരു ബോധവൽക്കരണ നോട്ടീസ് ഉണ്ടാക്കി. അത് തൻറെ തൊട്ടടുത്ത് വീട്ടിലും പ്രദേശത്തും വിതരണം ചെയ്തു.പലരും ആദ്യം അതൊക്കെ ശ്രദ്ധിക്കാതെ പോയെങ്കിലും പിന്നീട് അതൊക്കെ ശരിയാണ് എന്ന് അവർ തിരിച്ചറിഞ്ഞു. ഇതു മാത്രമാണ് ഇതിനുള്ള പോംവഴി. ചെറിയ കുട്ടിയുടെ ഇത്രയും വലിയ കരുതൽ ആരോഗ്യപ്രവർത്തകരും ശ്രദ്ധചെലുത്തി. മിഠായി വാങ്ങാൻ അമ്മയെ സോപ്പ് ഇടുന്നത് പോലെ കൊറോണയെ സോപ്പിട്ട് വരുത്താൻ തുടങ്ങി. ഈ സമയവും കടന്നു പോകും എന്ന വാക്യം അവൾ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ