"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നാം പ്രകൃതിയുടെ കാവൽക്കാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
12:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാം പ്രകൃതിയുടെ കാവൽക്കാർ
കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി, ഇന്നു മരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ പ്രകൃതിയിലെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ ഭൂമിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന,സാങ്കേതികവിദ്യയുടെ അത്യുച്ചകോടിയിലെത്തിയിരിക്കുന്ന, മനുഷ്യന്റെ സ്വാർത്ഥത കാണുമ്പോൾ നാം പരിസ്ഥിതിയെ മറക്കുന്നുവോ എന്നു തോന്നുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ ചർച്ചചെയ്യപ്പെടുന്ന ഈ കാലയളവിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, മലിനീകരണനിയന്ത്രണവസ്തുതകൾ പ്രായോഗികമാക്കിയും കൊണ്ടിരിക്കുകയാണ് നാം വിദ്യാർത്ഥികൾ. ചെടികളെ പരിപാലിച്ചും നട്ടുവളർത്തിയും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാൻ കുട്ടികളായ നാം ശ്രദ്ധിക്കുന്നുണ്ടല്ലോ. വളർന്നു വരുന്ന കുട്ടികൾ വരും തലമുറയായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ കാര്യങ്ങളിലെല്ലാം നമ്മുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റേണ്ടതാണ്. എന്നാൽ, ഇപ്പോൾ നാം നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകഭീഷണിയായി മഹാമാരി കോവിഡ് -19 മാറിയിരിക്കുന്നു. ജാഗ്രതയോടെ, നിർദ്ദേശങ്ങൾ പാലിച്ചു ഈ വ്യാധിയെ അതിജീവിക്കാൻ നാം ഓരോരുത്തരും ശ്രമിച്ചാൽ പ്രകൃതിയുടെ കാവൽക്കാരായി മാറുവാൻ നമുക്കു കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം