"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/അതിമോഹത്തിൽ നിന്നും നന്മയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിമോഹത്തിൽ നിന്നും നന്മയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

08:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിമോഹത്തിൽ നിന്നും നന്മയിലേക്ക്


ഒരിടത്തൊരിടത്ത് മഞ്ചാടിക്കുന്നു എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അതിമനോഹരമായ ആ ഗ്രാമത്തിൽ ഒരു പാവം അമ്മുമ്മയും മൂന്ന് പേരമക്കളും താമസിച്ചിരുന്നു. അവരുടെ ജീവിതം തികച്ചും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. ഒരു ചെറിയ കുടിലിൽ ആയിരുന്നു അവരുടെ താമസം. അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അമ്മുമ്മയും മക്കളും പതിവുപോലെ വരാന്തയിൽ ഇരുന്നു കഥ പറയാൻ തുടങ്ങി. അമ്മുമ്മ കൊച്ചുമക്കളോട് ഇങ്ങനെ പറഞ്ഞു, ഈ കഥ ശ്രദ്ധിച്ചു കേൾക്കണം, ഒരു മനുഷ്യന്റെ 'അതിമോഹത്തിൽ നിന്നും നന്മയിലേക്ക് 'എത്ര വേഗത്തിൽ പോകുന്നു എന്നതിനെക്കുറിച്ചാണ് പറയാൻ പോകുന്നത് . അമ്മുമ്മ മക്കളോട് ചോദിച്ചു, കഥ പറയാൻ തുടങ്ങട്ടെ, നിങ്ങൾ കേൾക്കാൻ തയ്യാറാണോ? എന്ന് ചോദിച്ചു. കുട്ടികൾ ഒരേ സ്വരത്തിൽ,വേഗം പറ അമ്മുമ്മേ ഞങ്ങൾക്ക് കേൾക്കാൻ തിടുക്കമായി എന്ന് പറഞ്ഞു. അങ്ങനെ അമ്മുമ്മ കഥ പറയാൻ തുടങ്ങി... പണ്ട് പണ്ട് ഏഴിമലമേട് എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു കൃഷിക്കാരനും കുടുംബവും താമസിച്ചിരുന്നു.രാമനുണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേര് . ദാരിദ്ര്യം അറിയിക്കാതെയാണ് രാമനുണ്ണി മക്കളെ വളർത്തിയിരുന്നത് . അങ്ങനെ ദാരിദ്ര്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ രാമനുണ്ണി തന്റെ പാടത്തിൽ എന്തുകൊണ്ട് കൃഷി ചെയ്തുകൂടാ? എന്ന് ചിന്തിക്കാൻ തുടങ്ങി. അങ്ങനെ രാമനുണ്ണി പാടത്തു കൃഷിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. രാമനുണ്ണി പാടത്ത് കൃഷിയിറക്കി, വിളവെടുത്തു. രാമനുണ്ണിയുടെ കയ്യിൽ കുറച്ചു കാശെത്തിയപ്പോൾ ജീവിതം ആകെ മാറാൻ തുടങ്ങി. താനാണ് ഈ ഗ്രാമത്തിലെ പണക്കാരൻ എന്ന അതിമോഹത്തിന് സ്ഥാനം നൽകി. കാശ് കൂടുംതോറും അതിനൊപ്പം രാമനുണ്ണിയുടെ അഹങ്കാരവും വളരാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. പെട്ടെന്ന് ഒരു ദിവസം രാമനുണ്ണിയുടെ അയൽവാസിയായ ദാമോദരൻ സഹായത്തിനപേക്ഷിച്ച് വീട്ടിൽ എത്തി. രാമനുണ്ണി ദാമോദരനോട് കാര്യം തിരക്കി. ദാമോദരൻ വന്ന കാര്യം പറഞ്ഞു, എന്റെ ഭാര്യക്ക് ഒരു ചികിത്സയുണ്ട് അതിനു കുറച്ചു കാശ് തന്നു സഹായിക്കണം. എന്നാൽ രാമനുണ്ണി സഹായിക്കാൻ തയ്യാറായില്ല.ദാമോദരൻ നിസ്സഹായനായി പടിയിറങ്ങി. ഒരു പുച്ഛ ഭാവത്തോടെ രാമനുണ്ണി വീടിനകത്തേക്ക് കയറി. അപ്പോൾ ഭാര്യ പറഞ്ഞു പറഞ്ഞു, പണത്തിന്റെ പേരിൽ ആരെയും താഴ്ത്തരുത് , പണം വരും പോകും എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ദാമോദരന്റെ ഭാര്യക്ക് ആവശ്യമായ സഹായം നമുക്ക് ചെയ്തുകൊടുക്കണം. രാമനുണ്ണിക്ക്‌ തന്റെ തെറ്റ് മനസ്സിലായി. രാമനുണ്ണി ഉടൻ തന്നെ ദാമോദരന്റെ വീട്ടിൽ ചെന്ന് തന്റെ തെറ്റ് തിരുത്താൻ തീരുമാനിച്ചു.

സായി കൃഷ്ണ എസ്
9 A സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ