"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സംരക്ഷിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

21:54, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സംരക്ഷിക്കാം
                                     വായു ,വെള്ളം, ആകാശം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ അവയിൽ ഉള്ളവരെല്ലാം നിലനിന്നേ മതിയാകൂ. അതിനാൽ പ്രകൃതിയെ സംരക്ഷിച്ച് നിലനിർത്തി പോകേണ്ടത് അത്യാവശ്യമാണ്. കാരണം നമുക്ക് മാത്രമല്ല വരും തലമുറയ്ക്കും ഇവിടെ ജീവിക്കേണ്ടതാണ്.
          എന്നാൽ ഇന്ന് നമ്മുടെ പ്രകൃതിയുടെ അവസ്ഥയ്ക്ക് കോട്ടം തട്ടി, പ്രകൃതി മരിച്ചു കൊണ്ടാണിരിക്കുന്നത്. അതിനു കാരണക്കാർ നാം മനുഷ്യരാണ്.  അത്യാർത്തിപൂണ്ട മനുഷ്യർ പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചു മണ്ണും, ജലവും, വായുവുമൊക്ക മലിനമാക്കി കൊണ്ടുമാണിരിക്കുന്നത്.
  	                അമിത കീടനാശിനി, രാസവള പ്രയോഗത്തിലൂടെ നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പോലും വിഷമയമാണ്.കൂടാതെ ഭക്ഷണവസ്തുക്കളിൽ മായം ചേർത്ത് കൊള്ളലാഭം കൊയ്യുന്ന ഒരു കൂട്ടർ എല്ലാ നിയമങ്ങൾക്കും അധീനരായി ഇവിടെ വിലസുന്നു.സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രം വിലകൽപ്പിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൻറെ താല്പര്യങ്ങൾക്ക് പുല്ലുവിലപോലും കൽപിക്കുന്നില്ല.
 	                   നഗരങ്ങളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിൽ പോലും മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു, അതോടൊപ്പം മനുഷ്യൻറെ രോഗപ്രതിരോധശേഷിയും കുറഞ്ഞു.ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല മനുഷ്യരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തേണ്ടതിന്റെ ആവശ്യകത ഇന്ന് സംജാതമായിരിക്കുകയാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രാധാന്യമുള്ള കാര്യമാണ്.മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്വഭാവം മനുഷ്യൻ മാറ്റിയേ മതിയാകൂ.സ്വന്തം വീടും പരിസരവും വൃത്തിയായി ഇരിക്കുന്നു എന്ന് നാം ഉറപ്പു വരുത്തണം. വിഷമോ മായമോ ഇല്ലാത്ത ഭക്ഷണപദാർത്ഥങ്ങളും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമാണ്. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്.തന്നോടും സഹജീവികളോടുള്ള ഉത്തരവാദിത്വം. സമസ്ത ലോകത്തിനും സുഖം ലഭിക്കാൻ പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ.
                    നിരവധി പ്രകൃതി ദുരന്തങ്ങൾ നേരിട്ട നാം ഇപ്പോഴിതാ ലോകത്തെ തന്നെ പിടിച്ചു കുലുക്കുന്ന കോവിഡ്_19 എന്ന കൊറോണ വൈറസ് വ്യാപനത്തെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉള്ളവനും,ഇല്ലാത്തവനും, പണ്ഡിതനും, പാമരനും ഒരുപോലെ ആകുന്ന അവസ്ഥ. ഒരു നിമിഷം പോലും നമുക്ക് അഹങ്കരിക്കാൻ അർഹത ഇല്ല.സത്യത്തിൽ ഇതൊരു തിരിച്ചറിവിനെ കാലമാണ് .മാനവകുലത്തിന്റെ കണ്ണുതുറപ്പിക്കാൻ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ കുഞ്ഞൻ വൈറസിനെ എന്ന് ചിന്തിച്ചു പോകുന്നു.
      	ഇപ്പോഴുള്ള ഈ ഒരുമയും അച്ചടക്കവും നിലനിർത്താം. ജീവിതം അവസാനിക്കുന്നില്ല ആരംഭിക്കുന്നതേയുള്ളൂ.


നിഖില ടോമി
9 F ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം