"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/അദൃശ്യനായകൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| ഉപജില്ല=    ചേർത്തല
| ഉപജില്ല=    ചേർത്തല
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ഹൈസ്ക്കൂൾ
| തരം=  ലേഖനം
| color=    4  
| color=    4  
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=  ലേഖനം}}

20:07, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അദൃശ്യനായകൊലയാളി

അദൃശ്യനായ കൊലയാളി.പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19 എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത് പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ് ലോകം. ചൈനയിലെ വുഹാനിലെ മീൻകച്ചവടക്കാരിയിൽ നിന്നാണ് ഇത് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ ഓരോ മണിക്കൂറിലും ധാരാളം പേർ മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19 എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത യുദ്ധം ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ് ഫ്ലൂ,പ്ലേഗ് വസൂരി, പോളിയോ എന്നീ മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്നആ ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

വർഷ എ.
ഒമ്പതാം ക്ലാസ്സ് ഗവ.സംസ്കൃത ഹൈസ്ക്കൂൾ,ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം