"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
#ശ്രീ.പി.ശൂലപാണി(1996-1998)
#ശ്രീ.പി.ശൂലപാണി(1996-1998)
#ശ്രീമതി വി.കെ.മറിയാമ്മ(1998-2015)
#ശ്രീമതി വി.കെ.മറിയാമ്മ(1998-2015)
#P.K.SREEDEVI(onwards 2015)
#ശ്രീമതി പി.കെ.ശ്രീദേവി(2015മുതൽ)
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
#ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
വരി 62: വരി 62:
#ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
#ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
#ശ്രീമതി  സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.2016ൽ അന്തരിച്ചു.
#ശ്രീമതി  സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
#ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
#ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
#ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ  വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
#ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ  വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
#ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
#ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
#ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
#ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.(1992ൽ അന്തരിച്ചു)
#ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
വരി 81: വരി 81:
#ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
#ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
#ശ്രീമതി.വി.കെ.മറിയാമ്മ(പ്രഥമാധ്യാപിക,1998-2015)
#ശ്രീ.വി.കെ.സത്യൻ(ഓഫീസ് അസിസ്റ്റന്റ്൦
#
#
#
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

13:21, 23 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ടി കെ എം എം യു പി എസ് വാടയ്ക്കൽ
വിലാസം
കുുതിരപ്പന്തി

തിരുവാമ്പാടി പി.ഒ.
,
688002
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04772266281
ഇമെയിൽtkmmupsalpyl@gmail.com
കോഡുകൾ
സ്കൂൾ കോഡ്35235 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി പി.കെ.ശ്രീദേവി
അവസാനം തിരുത്തിയത്
23-07-2019Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തലക്കെട്ടാകാനുള്ള എഴുത്ത്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

     ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂൾ. നവോത്ഥാനമുന്നേറ്റത്തിലെ മുൻ‌നിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായാണ് സ്കൂൾ സ്ഥാപിച്ചത്1957 ൽ  പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി എസ്. എൻ. ഡി. പി. യുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നൽകി. അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി  സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി. 1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ്  മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്കായി ഒരു ഷട്ടിൽ കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച നിലയിൽ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കൽ മികച്ച നിലയിൽ സ്കൗട്ടും ഗൈഡും പ്രവർത്തിക്കുന്ന സ്കൂൾ കണ്ടെത്താൻ ഒരു അമേരിക്കൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വില മതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റൻ.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളിൽ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2000നവമ്പർ മുതൽ ഇവിടെ കമ്പ്യൂട്ടർ പഠനം തുടങ്ങി.കമ്പ്യൂട്ടർ പരിശിലിപ്പിക്കുന്നതിന് മാത്രം അധ്യാപകരെ നിയമിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ഐ.റ്റി.മേളകളിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജി.സുധാകരൻ .എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുവദിച്ച കമ്പയൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദി മികച്ചനിലയിൽ എക്കാലവും ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.ഒരിക്കൽ റവന്യൂ ജില്ല തലത്തിൽ നടത്തിയ കഥാരചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടി ഒന്നാമതെത്തി.

മുൻ സാരഥികൾ

  1. ശ്രീമതി ചന്ദ്രാഭായി(1958-1979)
  2. ശ്രീമതി സൗദാമിനിയമ്മ(1979-1986)
  3. ശ്രീമതി റ്റി.തങ്കമ്മ(1986-1987)
  4. ശ്രീ.എൻ.പുരുഷൻ(1987-1992)
  5. ശ്രീമതി പാർവതി വാരസ്യാർ(1992-1996)
  6. ശ്രീ.പി.ശൂലപാണി(1996-1998)
  7. ശ്രീമതി വി.കെ.മറിയാമ്മ(1998-2015)
  8. ശ്രീമതി പി.കെ.ശ്രീദേവി(2015മുതൽ)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
  2. ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
  3. ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  4. ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
  5. ശ്രീമതി സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
  6. ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
  7. ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
  8. ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
  9. ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
  10. ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.(1992ൽ അന്തരിച്ചു)
  11. ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
  12. ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
  13. ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.
  14. ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
  15. ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
  16. ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ‍ അന്തരിച്ചു
  17. ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
  18. ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
  19. ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
  20. ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  21. ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
  22. ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
  23. ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
  24. ശ്രീമതി.വി.കെ.മറിയാമ്മ(പ്രഥമാധ്യാപിക,1998-2015)
  25. ശ്രീ.വി.കെ.സത്യൻ(ഓഫീസ് അസിസ്റ്റന്റ്൦

നേട്ടങ്ങൾ

2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദേശീയ കായികതാരം നിത്യമോൾ
  2. നാടക-സിനിമാ താരം സുന്ദരം കുറുപ്പശ്ശേരി
  3. നഗരസഭാംഗം ബഷീർ കോയാ പറമ്പിൽ
  4. ഉപന്യാസ രചനാ മത്സരത്തിൽ ദേശീയ പുരസ്കാരം നേടിയ കുമാരി ഗായത്രി
  5. സ്ട്രോംഗ് മാൻ ഭാസുരൻ
  6. ആലപ്പുഴ എസ്.ഡി.കോളേജിലെ കോമേഴ്സ് വിഭാഗത്തിലെ അധ്യാപകൻ ഡോ.റ്റി.ആർ.അനിൽ കുമാർ
  7. ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രി.പി.കെ.പ്രേംകുമാർ
  8. പ്രകൃതി ചികിത്സാ രംഗത്ത് പ്രശസ്തനായ ശ്രീ.കെ.സേതു
  9. തൊഴിലാളി സംഘടനാ നേതാവ് ശ്രി.പി.പി.പവനൻ
  10. സംസ്ഥാന സെക്രട്ടേറിയേറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ ഡി.വിമൽ കുമാർ
  11. മങ്കൊമ്പ് തെക്കേക്കര സ്കൂളിലെ അധ്യാപകൻ ശ്രീ.മധു.
  12. സഹകരണബാങ്ക് ജീവനക്കാരുടെ സംഘടനയുടെ ജില്ലാ നേതാവ് ശ്രീ.പി.യു.ശാന്താറാം.
  13. ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ നിര പ്രവർത്തകനും ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരനുമായിരുന്ന ശ്രീ.വി.ചന്ദ്രൻ
  14. ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ.എം.വി.സുരേന്ദ്രൻ
  15. കമ്പ്യൂട്ടർ എഞ്ചിനീയർ അഞ്ജു ഹരിച്ചന്ദ്രൻ

വഴികാട്ടി

ദേശിയ പാത66ൽ കളർകോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ ഒരു നാഴിക വടക്കുപടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ സ്കൂളിലെത്താം.ആലപ്പുഴ റെയിൽവേ സ്റ്റഷനിൽ നിന്ന് റെയിൽ വേസ്റ്റേഷൻ തിരുവമ്പാടി റോഡിലൂടെ കിഴക്കോട്ട് വരുമ്പോൾ ത്രവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അര നാഴിക യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. ബൈപാസ് കടന്നു പോകുന്നിടത്ത് പ്രശസ്തമായ ഇലവന്തിക്കുളത്തിന് സമീപമാണ് സ്കൂൾ നിൽക്കുന്നത്.

{{#multimaps:9.474298, 76.331627 |zoom=13}}