"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:47045-koombara2.JPG|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47045-koombara2.JPG|ലഘുചിത്രം|വലത്ത്‌]]
<p align="justify">1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു</p>
==ചരിത്രം==
[[പ്രമാണം:47045illam.jpg|ലഘുചിത്രം|വലത്ത്‌|<b>മണ്ണിലേടത്ത് തറവാട് </b>]]
<p align="justify">കൂമ്പാറ യിലെ കുടിയേറ്റചരിത്രം മുക്കത്തേയും കൂടരഞ്ഞി യുടെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.കൂത്തുപറമ്പ് കോട്ടയം രാജാവിന്റെ (പഴശ്ശിരാജാവ്) ഭരണത്തിൻ കീഴിലായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ഭരണസൗകര്യത്തിനായി നാടുവാഴികളും ദേശവാസികളും അധികാരികളും ഉണ്ടായിരുന്നു. ചാത്തമംഗലം മണ്ണിലേടത്ത് നായന്മാരായിരുന്നു ഈ പ്രദേശത്തിന് നാടുവാഴികളും ജന്മികളും. വിചാരണ ചെയ്യുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുള്ള അധികാരം അവർക്കുണ്ടായിരുന്നു. അണ്ണിലേടത്തുകാരായിരുന്നു ദേശവാഴികൾ. നാടുവാഴികൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ദേശവാഴികൾ പണവും പടയാളികളും കൊടുത്ത് സഹായിക്കണം. റവന്യൂ കാര്യങ്ങൾ നോക്കി നടത്തി പോന്നിരുന്നത് അംശം അധികാരികൾ ആയിരുന്നു. ആനയാംകുന്ന് കുമാരനല്ലൂർ അള്ളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളുടെ  അധികാരിയുടെ ആസ്ഥാനമായിരുന്നു  ആനയാംകുന്ന്.</p>
<p align="justify">മണ്ണിലേടത്തുനിന്നും മുക്കം വഴി കടന്നുപോകുന്ന രാജപാത കാരമൂല വഴി അള്ളിയിൽ എത്തിയിരുന്നു. അന്ന് വെച്ചുപിടിപ്പിച്ച മാവുകളും വൻമരങ്ങളും കുറെയൊക്കെ വെട്ടിനശിപ്പിച്ച എങ്കിലും ഇന്നും ഈറോഡിലെ ഇരുവശങ്ങളിലും നമുക്ക് ഇവ കാണാൻ കഴിയും.ഈ രാജ പാതയിലൂടെയാണ് കുടിയേറ്റക്കാർ കൂടരഞ്ഞി യിലും കൂമ്പാറയിലും  എത്തിയിരുന്നത്. തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു മുഖ്യമായും ഭക്ഷ്യവിളകൾ. സമീപത്തുണ്ടായിരുന്ന വനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്.ചിലർ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. വാണിജ്യ ഗതാഗതത്തിന് മുഖ്യമായും ആശ്രയിച്ചിരുന്നത് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴികളും ചാലിയാർ പുഴയും ആണ്.വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന മുളയും മരവും തൊരപ്പൻ കുത്തി ചങ്ങാടമാക്കി കോഴിക്കോട് എത്തിച്ചാണ് ചിലർ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്. </p>
[[പ്രമാണം:47045mukkam town.jpg|ലഘുചിത്രം|ഇടത്ത്‌]]
<p align="justify">വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ  കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു</p>
==കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
==കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
==<font color="red">ജി.ടി.എൽ.പി.എസ് കൂമ്പാറ</font>==
==<font color="red">ജി.ടി.എൽ.പി.എസ് കൂമ്പാറ</font>==

22:54, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

മണ്ണിലേടത്ത് തറവാട്

കൂമ്പാറ യിലെ കുടിയേറ്റചരിത്രം മുക്കത്തേയും കൂടരഞ്ഞി യുടെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.കൂത്തുപറമ്പ് കോട്ടയം രാജാവിന്റെ (പഴശ്ശിരാജാവ്) ഭരണത്തിൻ കീഴിലായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ഭരണസൗകര്യത്തിനായി നാടുവാഴികളും ദേശവാസികളും അധികാരികളും ഉണ്ടായിരുന്നു. ചാത്തമംഗലം മണ്ണിലേടത്ത് നായന്മാരായിരുന്നു ഈ പ്രദേശത്തിന് നാടുവാഴികളും ജന്മികളും. വിചാരണ ചെയ്യുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുള്ള അധികാരം അവർക്കുണ്ടായിരുന്നു. അണ്ണിലേടത്തുകാരായിരുന്നു ദേശവാഴികൾ. നാടുവാഴികൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ദേശവാഴികൾ പണവും പടയാളികളും കൊടുത്ത് സഹായിക്കണം. റവന്യൂ കാര്യങ്ങൾ നോക്കി നടത്തി പോന്നിരുന്നത് അംശം അധികാരികൾ ആയിരുന്നു. ആനയാംകുന്ന് കുമാരനല്ലൂർ അള്ളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളുടെ അധികാരിയുടെ ആസ്ഥാനമായിരുന്നു ആനയാംകുന്ന്.

മണ്ണിലേടത്തുനിന്നും മുക്കം വഴി കടന്നുപോകുന്ന രാജപാത കാരമൂല വഴി അള്ളിയിൽ എത്തിയിരുന്നു. അന്ന് വെച്ചുപിടിപ്പിച്ച മാവുകളും വൻമരങ്ങളും കുറെയൊക്കെ വെട്ടിനശിപ്പിച്ച എങ്കിലും ഇന്നും ഈറോഡിലെ ഇരുവശങ്ങളിലും നമുക്ക് ഇവ കാണാൻ കഴിയും.ഈ രാജ പാതയിലൂടെയാണ് കുടിയേറ്റക്കാർ കൂടരഞ്ഞി യിലും കൂമ്പാറയിലും എത്തിയിരുന്നത്. തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു മുഖ്യമായും ഭക്ഷ്യവിളകൾ. സമീപത്തുണ്ടായിരുന്ന വനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്.ചിലർ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. വാണിജ്യ ഗതാഗതത്തിന് മുഖ്യമായും ആശ്രയിച്ചിരുന്നത് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴികളും ചാലിയാർ പുഴയും ആണ്.വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന മുളയും മരവും തൊരപ്പൻ കുത്തി ചങ്ങാടമാക്കി കോഴിക്കോട് എത്തിച്ചാണ് ചിലർ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.

വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു

കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.ടി.എൽ.പി.എസ് കൂമ്പാറ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു.

ടോയ്‌ലെറ്റ്

1നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്‌ലെര്‌റുകളും രണ്ട് വീതം മൂത്രപ്പുരകളുമാണുള്ളത്. അതിന് പുറമെ ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റുമുണ്ട്. വളരെയേറെ വൃത്തിയായി കാത്തുസൂക്ഷിക്കുന്നവയാണ് ഇവയെല്ലാം.

വെള്ളം

1ഒരിക്കലും വറ്റാത്ത കിണറും പമ്പുസെറ്റും വാട്ടർടാങ്കും ടാപ്പുകളും സ്‌കൂളിലെ ജലവിതരണത്തിനായി സംവിധാനിച്ചിട്ടുണ്ട്. എല്ലാ ടോയ്‌ലറ്റുകളിലും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളത്തിന് പുറമെ ഫിൽട്ടർ ചെയ്ത് അണുവിമുക്തമാക്കിയ വെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

Basic Details

സ്ഥാപിതം 1961 സ്കൂൾ കോഡ് 47314 സ്ഥലം കൂമ്പാറ
സ്കൂൾ വിലാസം കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി പിൻ കോഡ് 673604 സ്കൂൾ ഫോൺ 0495 2278191
സ്കൂൾ ഇമെയിൽ koombaragtlps@gmail.com സ്കൂൾ വെബ് സൈറ്റ് https://schoolwiki.in/Gtlps വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം പൊതു വിദ്യാലയം
സ്കൂൾ വിഭാഗം ഗവണ്‌മെന്റ് പഠന വിഭാഗങ്ങൾ എൽ.പി മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 49 പെൺ കുട്ടികളുടെ എണ്ണം 58 വിദ്യാർത്ഥികളുടെ എണ്ണം 107
അദ്ധ്യാപകരുടെ എണ്ണം 6 പ്രധാന അദ്ധ്യാപകൻ കെ.സി ടോമി പി.ടി.ഏ. പ്രസിഡണ്ട് അഹമ്മദ് കുട്ടി

എൽ എഫ് യു.പി.എസ് പുഷ്പഗിരി

സ്കൂൾ ചരിത്രം

വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ : ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.

ഭൗതികസൗകരൃങ്ങൾ

പുഷ്പഗിരിയിലെ മെയിൻ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാർട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.

Basic Details

സ്ഥാപിതം 1982 സ്കൂൾ കോഡ് 47346 സ്ഥലം പുഷ്പഗിരി
സ്കൂൾ വിലാസം പുഷ്പഗിരി പിൻ കോഡ് 673604 സ്കൂൾ ഫോൺ 04952277966
സ്കൂൾ ഇമെയിൽ littleflowerups47346@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ യു.പി മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 42 പെൺ കുട്ടികളുടെ എണ്ണം 48 വിദ്യാർത്ഥികളുടെ എണ്ണം 90
അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകൻ ജോൺസൺ തോമസ് പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് വട്ടക്കുന്നേൽ

എൽ.എഫ്.എൽ.പി.എസ് പുശ്പഗിരി

കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയും ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവർത്തിച്ച് വരുന്നു.

സാമൂഹികം

സ്കൂളിെൻറ വികസനത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന മാനേജ്മൻ്റ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി

ഭൗതിക സൗകര്യങ്ങൾ

ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര

Basic Details

സ്ഥാപിതം 1966 സ്കൂൾ കോഡ് 47317 സ്ഥലം പു‍ഷ്പഗിരി
സ്കൂൾ വിലാസം പുഷ്പഗിരി, കൂ൩ാറ-പി.ഒ,കൂടര‍‍‍ഞ്ഞി പിൻ കോഡ് 673604 സ്കൂൾ ഫോൺ 0495 2277960
സ്കൂൾ ഇമെയിൽ lflpspushpagiri@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പി മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 41 പെൺ കുട്ടികളുടെ എണ്ണം 26 വിദ്യാർത്ഥികളുടെ എണ്ണം 67
അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകൻ ബീന മാത്യു.കെ പി.ടി.ഏ. പ്രസിഡണ്ട് വിൽസൻ പുല്ലുവേലിൽ