സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ചവയാണവ. മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ അവ പര്യാപതമല്ലെങ്കിളും ഈ സൌകര്യം സ്കൂൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.
<p style="text-align:justify"> സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ചവയാണവ. മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ അവ പര്യാപതമല്ലെങ്കിളും ഈ സൌകര്യം സ്കൂൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു. </p>
=== കളിസ്ഥലം ===
=== കളിസ്ഥലം ===
11:16, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി പതിനഞ്ച് വീതം 30 കമ്പ്യൂട്ടറുകളും, ഹയർ സെക്കണ്ടറിക്ക് ഒരു കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഓഡിറ്റോറിയം
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ചവയാണവ. മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ അവ പര്യാപതമല്ലെങ്കിളും ഈ സൌകര്യം സ്കൂൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.
കളിസ്ഥലം
കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്.
ശുദ്ധമായ കുടിവെള്ള സൗകര്യം
സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു.
ലൈബ്രറി
അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്.
സയൻസ് ലാബുകൾ
നിലവിലുള്ള സയൻസ് ലാബുകൾ ഈ രംഗത്തെ വളരെ പരിമിതമായ സൌകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
കൌൺസിലിംഗ് റൂം
സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്.
ഹൈടെക്ക് ക്ലാസുമുറികൾ
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ.
നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്.