"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 109: | വരി 109: | ||
==എസ്.എസ്.എൽ.സി. &പ്ലസ് ടു റിസൽട്ട്== | ==എസ്.എസ്.എൽ.സി. &പ്ലസ് ടു റിസൽട്ട്== | ||
എസ്.എസ്.എൽ.സി. റിസൽട്ട് റീവാല്വേഷനും സേ പരീക്ഷയും കഴിഞ്ഞപ്പോൾ 100% വിജയം | എസ്.എസ്.എൽ.സി. റിസൽട്ട് റീവാല്വേഷനും സേ പരീക്ഷയും കഴിഞ്ഞപ്പോൾ 100% വിജയം | ||
പ്ലസ് ടു 89% റിസൽട്ട് 12 A+ | |||
[[ചിത്രം:20034 sslc 2018.jpg]] | [[ചിത്രം:20034 sslc 2018.jpg]] | ||
[[ചിത്രം:hssresult2018.jpg]] | [[ചിത്രം:hssresult2018.jpg]] |
23:15, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം | |
---|---|
വിലാസം | |
കാട്ടുകുളം . കാട്ടുകുളം സൗത്ത്പി.ഒ, , പാലക്കാട് 679514 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04662241250 |
ഇമെയിൽ | hskattukulam09@gmail.com |
വെബ്‍സൈറ്റ് | http://.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 20034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.പി.രാജേഷ്‍ |
പ്രധാന അദ്ധ്യാപകൻ | ടി.ബീന |
അവസാനം തിരുത്തിയത് | |
09-09-2018 | 20034 |
==
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തിൽ 1951 ജൂൺ 1 ന് ശ്രീ കെ.കെ.കാണൂർ എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു.ആ കാലഘട്ടത്തിലെ പ്രഗൽഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ ശ്രീ ഉണ്ണിനാരായണൻ ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഏകദേശം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.ശ്രീ കെ.കെ.കാണൂർ എന്ന ക്രാന്തദർശി കാട്ടുകുളത്ത് കൊളുത്തി വെച്ച ഭദ്രദീപത്തിന്റെ രശ്മികൾ കാലത്തിന് വെളിച്ചം പകർന്നു കൊണ്ട് ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു.==
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ 11 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 18ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
1951 ജൂൺ 1 ന് ശ്രീ കെ.കെ.കാണൂർ എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മകനായ ശ്രീ ഉണ്ണിനാരായണൻ ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു.
,
സ്‌ഥാപക മാനേജർ കെ കെ കാണൂർ
മുൻ പ്രധാനാധ്യാപകർ
ശ്രീ. വി.ബാലകൃഷ്ണൻ മാസ്റ്റർ (1951-1985) ശ്രീമതി. കെ.ആർ.സുലോചന ടീച്ചർ(1985-1988) ശ്രീ. ടി.പി.രാമൻകുട്ടി മാസ്റ്റർ(1988-2003) ശ്രീ. കെ.പത്മനാഭൻ മാസ്റ്റർ(2003-2004) ശ്രീ. എം.പി.സുബ്രഹ്മണ്യൻ മാസ്റ്റർ(2004-2008) ശ്രീ. വി.ശ്രീധരൻ മാസ്റ്റർ(2008-2009) ശ്രീ. എം.കാർത്ത്യായനി ടീച്ചർ(2009-2014)== ശ്രീ.പി. ഗോപിനാഥൻ 2014-18
പ്രധാനാദ്ധ്യാപിക 2018-
പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പ്രഹ്ലാദ് വടക്കേപ്പാട് (റോബോട്ടിക്സ് ശാസ്ത്രജ്ഞൻ) ശ്രീ ജയദേവൻ (സാഹിത്യകാരൻ) ശ്രീ മാധവ് രാംദാസ് (സിനിമ സംവിധായകൻ) ശ്രീ വേണു പുഞ്ചപ്പാടം(ഗണിതാദ്ധ്യാപകൻ) ശ്രീ Dr.സുനിൽ (ന്യൂറോളജി വിദഗ്ധൻ)
മാനേജ്‌മന്റ്& സ്റ്റാഫ് 2017-18
2018ലെ പ്രവർത്തനങ്ങൾ
എസ്.എസ്.എൽ.സി. &പ്ലസ് ടു റിസൽട്ട്
എസ്.എസ്.എൽ.സി. റിസൽട്ട് റീവാല്വേഷനും സേ പരീക്ഷയും കഴിഞ്ഞപ്പോൾ 100% വിജയം
മഴവിൽ ചാരുതയേകി കാട്ടുകുളത്തിനു മികവ് പുരസ്‌കാരം
2017-18വർഷത്തിൽ SSLC ക്കു 100 ശതമാനം വിജയം കരസ്ഥമാക്കിയതിനു ഒറ്റപ്പാലം നിയോജകമണ്ഡത്തിലെ മികച്ചസ്കൂളുകൾക്കുള്ള പുരസ്‌കാരം ഒറ്റപ്പാലം MLA ശ്രീ പി. ഉണ്ണിയിൽ നിന്നും പ്രധാനാധ്യാപിക ടി.ബീന എറ്റുവാങ്ങി .
യു.എസ്.എസ്. റിസൽട്ട് 2018
2018ലെ യു.എസ്.എസ്. റിസൽട്ട് -6 പേര്ർ യോഗ്യത നേടി.
2017-18 വർഷത്തെ NMMS സ്കോളർഷിപ്പിന് 6 പേര് അർഹത നേടി
ടാലന്റ് ഹണ്ട്
കേരളത്തിലെ 9ക്ലാസ്സിലെ പ്രതിഭാശാലികൾ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച സമഗ്ര പ്രതിഭ പോഷണ പരിപാടി ടാലെന്റ്റ് ഹാന്റിൽ ഭവ്യ രാജിനെ പാലക്കാട്ജില്ലയിൽ നിന്നും തിരഞ്ഞെടുത്തു. ജില്ലയെ പ്രതിനിധീകരിച്ച സംസ്ഥാനതല ദ്വിദിന പ്രതിഭപോഷണ ക്യാമ്പിൽ പങ്കെടുത്തു.സോഷ്യൽ ഇന്നവേഷൻ എന്ന മേഖലയിൽ കേരളത്തെ പ്രതിനിധീകരിച്ച് അഹമ്മദാബാദിൽ വച്ച് ജുൺ 10 -18 നടന്ന ക്യാമ്പിൽ ഭവ്യ രാജ് പങ്കെടുത്തു.
പ്രവേശനോൽസവം 2018
പുതിയകുട്ടികളെ മധുരം നൽകി സ്വീകരിച്ചു .കലാവിരുന്നും ഉണ്ടായി
ഉച്ചഭക്ഷണവിതരണം
ജൂൺ 1 നു തന്നെ പോഷകസമൃദ്ധമായ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
വിജയോൽസവം 2018
10 ,12 ക്ലാസ്സുകളിലെ ഉയർന്നവിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
പ്രൊഫസർ വി കെ ദാമോദരൻ നിർവഹിച്ചു
പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്
പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ കാട്ടുകുളം ഹയർസെക്കണ്ടറി സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലോറി നിറയെ സാധനങ്ങൾ! വാങ്ങിവെച്ച ഓണക്കോടികൾ കുട്ടികൾ നിറഞ്ഞ മനസ്സോടെയാണ് കൈമാറിയത്.എല്ലാ പ്രായക്കാർക്കുമുള്ള വസ്ത്രങ്ങൾ100 പെട്ടികളിൽ നിറഞ്ഞു.കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.2000 കുപ്പി കുടിവെള്ളം കുട്ടികൾ സംഘടിപ്പിച്ചു.വിദ്യാലയം നേരിട്ടാണ് തൃശ്ശുർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ 6 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.തോമസ് മാസ്റ്റർ സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൂളിലെ എൻ.എസ്.എസ്‍,സ്കൗട്ട് § ഗൈഡ്,സീഡ് ക്ലബ്,ജൂനിയർ റെഡ്ക്രോസ് സംഘാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയദേവൻസംഘത്തിന് യാത്രാമംഗളങ്ങൾ നേർന്നു.
സ്വാതന്ദ്ര്യദിനം
അദ്ധ്യാപകദിനം
സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ നൽകി കാട്ടുകുളം ഹൈസ്കൂളിലെ കുഞ്ഞോമനകൾ അധ്യാപകരെ ആദരിച്ചു
വഴികാട്ടി
{{#multimaps:10.8682464,76.3998484 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|