എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.എസ്.എൽ.സി. റിസൽട്ട്

എസ്.എസ്.എൽ.സി. റിസൽട്ട് റീവാല്വേഷനും സേ പരീക്ഷയും കഴിഞ്ഞപ്പോൾ 100% വിജയം

മഴവിൽ ചാരുതയേകി കാട്ടുകുളത്തിനു മികവ് പുരസ്‌കാരം

2017-18വർഷത്തിൽ SSLC ക്കു 100 ശതമാനം വിജയം കരസ്ഥമാക്കിയതിനു ഒറ്റപ്പാലം നിയോജകമണ്ഡത്തിലെ മികച്ചസ്കൂളുകൾക്കുള്ള പുരസ്‌കാരം ഒറ്റപ്പാലം MLA ശ്രീ പി. ഉണ്ണിയിൽ നിന്നും പ്രധാനാധ്യാപിക ടി.ബീന എറ്റുവാങ്ങി .

ഓട്ടൻതുള്ളൽ-സോദാഹരണ ക്ലാസ്

ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് .

        

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന പരിപാടി

ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

കലാമിന്റെ ഓർമ്മകൾ=

കാട്ടുകുളം ഹയർസെക്കന്ററി സ്കൂളിലെ ഹൈസ്കൂൾയൂണിറ്റ് സ്കൗട്ട് & ഗൈഡ്സിന്റെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഓർമ്മമരം നടൽ ശ്രീ.എ.കെ.വെങ്കിടകൃഷ്ണൻ മുൻ ISRO ശാസ്ത്രജ്ഞൻ ഉദ്ഘാടനം ചെയ്തു.A.P.J.അബ്ദുൾ കലാമിന്റെ കൂടെയുള്ള ഓർമ്മകളും അബ്ദുൾ കലാം എന്ന മനുഷ്യനെയും കുട്ടികൾക്ക് വിശദീകരിച്ചു.സംസ്കൃതി പ്രവർത്തകനായ ശ്രീ.രാജേഷ്അടക്കാപുത്തൂർ ,HM ഇൻ ചാർജ്ജ് ശ്രീമതി.കെ.പി.പത്മിനി കുട്ടി എന്നിവർ സംസാരിച്ചു.സ്കൗട്ട് അധ്യാപകൻ ജി.പ്രശോഭ്,ഗൈഡ് ക്യാപ്റ്റൻ സി.സത്യവതി,കെ.ശ്രീലത,പി.ജയശ്രി,കെ പ്രമോദ്,വി.കെ.മാനസ് മേനോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എ.പി സുബ്രഹ്മണ്യൻ നന്ദി പ്രകാശിപ്പിച്ചു.

പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്

പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ കാട്ടുകുളം ഹയർസെക്കണ്ടറി സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലോറി നിറയെ സാധനങ്ങൾ! വാങ്ങിവെച്ച ഓണക്കോടികൾ കുട്ടികൾ നിറഞ്ഞ മനസ്സോടെയാണ് കൈമാറിയത്.എല്ലാ പ്രായക്കാർക്കുമുള്ള വസ്ത്രങ്ങൾ100 പെട്ടികളിൽ നിറഞ്ഞു.കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.2000 കുപ്പി കുടിവെള്ളം കുട്ടികൾ സംഘടിപ്പിച്ചു.വിദ്യാലയം നേരിട്ടാണ് തൃശ്ശുർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ 6 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.തോമസ് മാസ്റ്റർ സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൂളിലെ എൻ.എസ്.എസ്‍,സ്കൗട്ട് § ഗൈഡ്,സീഡ് ക്ലബ്,ജൂനിയർ റെഡ്ക്രോസ് സംഘാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയദേവൻസംഘത്തിന് യാത്രാമംഗളങ്ങൾ നേർന്നു.