"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=='''<u>മുത്തശ്ശിമാവ്</u>''' ==  
=='''<u>മുത്തശ്ശിമാവ്</u>''' ==  
   
   
  <br>ഒരിടത്ത് ഒരു മാവുണ്ടായിരുന്നു.ആ മാവിന്റെ അടുത്ത് ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം വലിയ ശബ്ദം കേട്ടു.ഡിം!ഡിം!അതു കേട്ട് വീട്ടിൽ നിന്നും ടിട്ടു ഓടി വന്നു.അയ്യോ!എന്റെ മുത്തശ്ശി മാവ്!അമ്മേ,എനിക്ക് ഇനി മാങ്ങ കിട്ടില്ലേ!നല്ല മാവ് ആയിരുന്നു.ടിട്ടു കര‍ഞ്ഞു ങീ...ങീ...<br>ആദിത്ത് എസ്,6 A
  '''<br>ഒരിടത്ത് ഒരു മാവുണ്ടായിരുന്നു.ആ മാവിന്റെ അടുത്ത് ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം വലിയ ശബ്ദം കേട്ടു.ഡിം!ഡിം!അതു കേട്ട് വീട്ടിൽ നിന്നും ടിട്ടു ഓടി വന്നു.അയ്യോ!എന്റെ മുത്തശ്ശി മാവ്!അമ്മേ,എനിക്ക് ഇനി മാങ്ങ കിട്ടില്ലേ!നല്ല മാവ് ആയിരുന്നു.ടിട്ടു കര‍ഞ്ഞു ങീ...ങീ...<br>ആദിത്ത് എസ്,6 A
'''
 
=='''<u>മറക്കാ൯ കഴിയാത്ത ഒരു പുല൪ക്കാലം</u>''' ==  
=='''<u>മറക്കാ൯ കഴിയാത്ത ഒരു പുല൪ക്കാലം</u>''' ==  



13:14, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മുത്തശ്ശിമാവ്


ഒരിടത്ത് ഒരു മാവുണ്ടായിരുന്നു.ആ മാവിന്റെ അടുത്ത് ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം വലിയ ശബ്ദം കേട്ടു.ഡിം!ഡിം!അതു കേട്ട് വീട്ടിൽ നിന്നും ടിട്ടു ഓടി വന്നു.അയ്യോ!എന്റെ മുത്തശ്ശി മാവ്!അമ്മേ,എനിക്ക് ഇനി മാങ്ങ കിട്ടില്ലേ!നല്ല മാവ് ആയിരുന്നു.ടിട്ടു കര‍ഞ്ഞു ങീ...ങീ...
ആദിത്ത് എസ്,6 A

മറക്കാ൯ കഴിയാത്ത ഒരു പുല൪ക്കാലം

ഒരു പുല൪ക്കാലം വളരെയധികം കൗതുകം ലഭിക്കുന്ന കാഴ്ച കാണാ൯ എന്നെ ഇടയാക്കി. ആനന്ദകരമായ അന്തരീക്ഷം ആളുകൾ പരസ്പരം അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കുന്നു. കുട്ടികൾ അവരുടെ കൂട്ടുകാരുമായി കളിച്ചും ചില൪ അവരുടെ മാതാപിതാക്കളുമായും മറ്റ് ചില൪ പണിക്ക് പോകുവാനുമുള്ള യാത്ര. എന്നാൽ എല്ലാ പേരും വളരെ ധൃതിയിലാണ്. ഇതിനിടയിലെ മറ്റൊരു കാഴ്ചയാണ് അപ്പുവിന്റേത്. വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് അപ്പുവിന്റെ ജനനം. വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും കടങ്ങളുമായാണ് അവരുടെ ജീവിതാവസ്ഥ. അച്ഛ൯ ശശിധര൯, അദ്ദേഹം ഒരു കൃഷിക്കാരനാണ്. അപ്പുവിന്റെ അമ്മ കുറച്ചു വ൪ഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം മൂലം ലോകത്തിൽ നിന്ന് വിട വാങ്ങാ൯ ഇടയായി. പിന്നെയുള്ളത് ഒരു അനിയത്തി മാത്രം. അവ‍ൾ അഞ്ചാം ക്ലാസ്സ് വിദ്യാ൪ത്ഥിനിയാണ്.

നിലാവുള്ള രാത്രിയിൽ വീട്ടിന്റെ ഉമ്മറത്തിരിക്കുന്ന അപ്പു ഒരു നിലവിളി ശബ്ദം കേട്ടു. അപ്പു ഭയന്നു. പെട്ടെന്ന് അവ൯ നിലവിളി കേട്ട വീട്ടിലേയ്ക്ക് ഓടി ചെന്നു. അവിടെ ആനിയുടെ ഭ൪ത്താവായ ജോസിന്റെ വയറ്റിൽ മൂ൪ച്ചയേറിയ കത്തി ആഴത്തിൽ കുത്തിയിറങ്ങുന്ന ദൃശ്യം. അവന്റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു. അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. ആ കൊലപാതകം ജോസിന്റെ സുഹൃത്തായ ആന്റണി ചെയ്തതെന്നാണ് നാട്ടുകാ൪ പറയുന്നത്. ആരും ‍അതിന്റെ സത്യാവസ്ഥ അറിഞ്ഞില്ല. പക്ഷേ മറ്റു ചില൪ പറയുന്നത് എന്തെന്നാൽ "അപ്പുവല്ലേ ആ വീട്ടിലേയ്ക്ക് പോയത് അപ്പോൾ അവനായിരിക്കും ചെയ്തിട്ടുണ്ടാകുക.” ഈ കേസുമായി ബന്ധപ്പെട്ട് പോലീസുകാ൪ ആനിയുടെ വീട്ടിലെത്തി. പലരുടെയും അഭിപ്രായപ്രകാരം അപ്പു കുറ്റക്കാരനായി. പോലീസ് ഉദ്യോഗസ്ഥ൪ നിരപരാധിയായ അപ്പുവിനെ ചോദ്യം ചെയ്യാനായി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ അവ൯ ഞാനല്ല ഇത് ചെയ്തതെന്ന് ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. അവ൪ അവനെ മ൪ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക ആകെ വിഷമമായി. എന്റെ കണ്ണുകൾ നിറഞ്ഞു. ആ സമയം ആരോ എന്റെ ശരീരത്തിൽ പിടിച്ചു വലിക്കുകയും എണീക്ക് മോളേ എണീക്ക് മോളേ ഇന്ന് നിനക്ക് സ്ക്കൂളിൽ പോകണ്ടെ എന്ന് ചോദിക്കുന്നു. ഞാ൯ കണ്ണു തുറന്നു നോക്കുമ്പോൾ അത് അമ്മയായിരുന്നു. ഞാ൯ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു.

നന്ദനാ രാജേഷ് ഒമ്പതാം ക്ലാസ്സ് വിദ്യാ൪ത്ഥിനി.