ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കഥകൾ

ഏകാഖ്യായികാസംഭവങ്ങൾക്കുള്ളൊരേക നാമം
കഥയെന്നു ചൊല്ലീടാം
  എഴുത്തുകാരനും വായനക്കാരനുമേക
മനസ്സോടെ സംവദിക്കുന്നൊരിടമാണല്ലോ കഥകളുടെതട്ടകം

*കഥാസമാഹാരം‍ 1

*കഥാസമാഹാരം‍ 2

കുഞ്ഞു പൂച്ചയും വലിയ കോഴിക്കുഞ്ഞുങ്ങളും

കുഞ്ഞു പൂച്ചയും വലിയ കോഴിക്കുഞ്ഞുങ്ങളും മ്യാവൂ .... മ്യാവൂ കുഞ്ഞു പൂച്ച വലിയ കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു. കോഴിക്കുഞ്ഞുങ്ങൾ പേടിച്ചു വിളിച്ചു കൊണ്ട് കോഴി അമ്മയുടെ അടുത്തെത്തി. കോഴി അമ്മയ്ക്ക് ചിരി വന്നു. ഈ കുഞ്ഞു പൂച്ചയെയാണോ നിങ്ങൾ പേടിക്കുന്നത്. നിങ്ങൾ ധൈര്യമായി നിന്നാൽ മതി അവൻ ഓടിക്കോളും കോഴിയമ്മ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങൾ പേടിതൊണ്ട ന്മാർ ആയിരുന്നു. അവർ കോഴിയമ്മയുടെ ചിറകിൻ കീഴിൽ കയറാൻ തുടങ്ങി പെട്ടെന്ന് കോഴിയമ്മയ്ക്ക് ദേഷ്യം വന്നു. കുഞ്ഞുങ്ങളെ കൊത്തി ഓടിച്ചിട്ട് കോഴിയമ്മ മാറിക്കടന്നു. മ്യാവൂ ... മ്യാവൂ കുഞ്ഞു പൂച്ച ഓടി അടുത്തു. എങ്ങോട്ട് ഓടണമെന്നറിയാതെ കോഴിക്കുഞ്ഞുങ്ങൾ അവിടെത്തന്നെ നിന്നു . കോഴിക്കുഞ്ഞുങ്ങൾ ഓടില്ലെന്നു കണ്ടപ്പോൾ കുഞ്ഞു പൂച്ച ഓട്ടം നിർത്തി. കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിച്ചു നോക്കി. അവന് ചെറിയ പേടി തോന്നി. അതു കണ്ടപ്പോൾ കോഴിക്കുഞ്ഞുങ്ങൾക്ക് ധൈര്യം കിട്ടി. എല്ലാവരും കൂടെ ആർത്തു വിളിച്ചു കൊണ്ട് കുഞ്ഞു പൂച്ചയുടെ നേരെ ഓടി അടുത്തു. മ്യാവൂ ... മ്യാവൂ കുഞ്ഞു പൂച്ച പേടിച്ചു വിരണ്ടു പോയി. അവൻ പിന്നെ അവിടെ തിരിഞ്ഞു നിന്നില്ല. കോഴി ക്കുഞ്ഞുങ്ങൾ അമ്മയുടെ അടുത്തു വന്നു. പൂച്ചയെ ഓടിച്ച വിവരം അമ്മയോട് പറഞ്ഞു. നന്നായി ... ചുണക്കുട്ടികൾ കുട്ടികൾ ആയാൽ ഇങ്ങനെ ആവണം. എല്ലാത്തിനും അമ്മെ അമ്മെ എന്നു പറഞ്ഞു നടക്കുന്ന പതിവ് നിർത്തണം കോഴിയമ്മ പറഞ്ഞു. "ഇനി ഞങ്ങൾ അമ്മയെ ശല്യപ്പെടുത്തില്ല. കുഞ്ഞുങ്ങൾ പറഞ്ഞു. അന്നുമുതൽ അവർ തനിയെ ജീവിക്കുവാൻ തുടങ്ങി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ -വേർഷൻ 5.25

അപർണ വിനോദ് ,3 എ

മൂൺ ഷോട്ട് എന്റർടൈൻമെന്റ് ബാനറിൽ ശ്രീ. സന്തോഷ്‌ ടി കുരുവിള നിർമ്മിച്ച് ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിന്തോദ്ദീ പകമായ ഒരു മലയാളം സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ -5. 25.

ഒരു വൃദ്ധന്റെ വേഷത്തിൽ എത്തുന്ന, മലയാളത്തിന്റെ അഭിമാനവും, ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവും ആയ ശ്രീ. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീ. റോന ക് സ്‌ സേവ്യർ ആണ്. റഷ്യയിലും, പയ്യന്നൂരിലും ആയി ഷൂട്ടിംഗ് പൂർത്തീകരിച്ച ഈ സിനിമ യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാ ഗ്രാഹകൻ ശ്രീ. സാനുജോൺ വർഗീസ് ആണ്. എഡിറ്റിംഗ് ശ്രീ. സൈജു ശ്രീധരനും, സംഗീതം ശ്രീ. ബിജിലാലുമാണ് നിർവഹിച്ചിട്ടുള്ളത്.ശ്രീ. ഹരിനാരായണനും, ശ്രീ ഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾ : വാർദ്ധക്യപിതാവ് ഭാസ്കര പൊതുവാൾ (സുരാജ് ), മകൻ സുബ്രഹ്മണ്യം (സൗബിൻ ), മകന്റെ ഭാര്യ റഷ്യാക്കാരി ഹിറ്റോമി (കെന്റി സിർദോ ), കുഞ്ഞപ്പൻ (ആൻഡ്രോയ് ഡ് റോബോട്ട് ), അവരുടെ ബന്ധു പ്രസന്നൻ (സൈജു കുറുപ്പ് ) തുടങ്ങിയവർ ആണ്.

സിനിമയിലെ പ്രമേയം ആനുകാലിക പ്രസക്തി യുള്ളതും, അർഥവത്തും, ആണ്. മകൻ സുബ്രഹ്മന്യം ജോലിക്ക് വേണ്ടി റഷ്യയിൽ പോകുന്നു. തന്റെ അച്ഛനെ സഹായിക്കാൻ ഒരു റോബോട്ടിനെ ഏൽപ്പിച്ചു. ഭാസ്കര പൊതുവാൾ ആദ്യം കുഞ്ഞപ്പനെ അംഗീകരിച്ചില്ല. പിന്നീട്അവർ നല്ല അടുത്ത ചങ്ങാതി മാരായി. "താൻ വെറും ഒരു മെഷീൻ ആണെന്നും, വികാര വിചാരങ്ങൾ ഒന്നും ഇല്ല " എന്നും കുഞ്ഞപ്പൻ ഭാസ്കരനെ ഓർമപ്പെടുത്താറുണ്ട്. അവസാന ഭാഗത്തു , മകന്റെ സ്വന്തം ഹൃദയത്തിൽ നിന്ന് പ്രവഹി ക്കുന്ന സ്നേഹം അച്ഛന് പകരാൻ മകന് മാത്രമേ കഴിയൂ എന്ന് സുബ്രഹ്മന്യത്തിനു തിരിച്ചറിയാൻ കഴിയുന്നു.

വളരെ ശക്തമായൊരു സന്ദേശം കാണികളിൽ എത്തിക്കാൻ ഈ സിനിമ ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീ. സുരാജ് വെഞ്ഞാറമൂട് തന്റെ റോൾ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അതുപോലെ ശ്രീ. സുബിനും മികച്ച നിലവാരം അഭിനയത്തിൽ പാലിക്കുന്നു. ചെറുതും, വലുതും ആയ നിരവധി മേഖലകൾ കോർത്തിണക്കി സമന്വയിപ്പിക്കുമ്പോൾ മാത്രമാണ് സ്‌ക്രീനിൽ തെളിയത്തക്ക വിധം ഒരു സിനിമ പൂർത്തിയാകുന്നത്. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ശ്രീമതി. മാലാപാർവതി, മേഘ മാത്യു, ശ്രീ. ശിവ ദാസ് തുടങ്ങിയവരും നന്നായി അഭിനയിച്ചി ട്ടുണ്ട്. കൂടാതെ പ്രൊഡക്ഷൻ ഡിസൈനേർ ശ്രീ. ജ്യോതിഷ് ശങ്കർ, കോസ് റ്റും ഡിസൈനർ ശ്രീ. ജാക്കി, ഗായകർ തുടങ്ങി നിരവധി അണിയറ പ്രവർത്തകർ ഈ സിനിമയുടെ വിജയത്തിനു പിന്നിൽ ഉണ്ട്.

വാർദ്ധക്യ മാതാ -പിതാക്കൾ പുതിയ തലമുറക്ക് ഭാരമായി തോന്നിതുടങ്ങിയ ഈ കാലഘട്ടത്തിൽ ജോലി, സ്വന്തം കുടുംബം എന്ന സ്വാർത്ഥ ചിന്ത, സമയ കുറവ്, തുടങ്ങിയ നിരവധി ഒഴികഴിവുകളെക്കാൾ എത്രയോ ശ്രേഷ്ഠമാണ് "പിതൃ സ്നേഹം " എന്ന വസ്തുത സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഈ സിനിമക്ക് പൂർണമായും കഴിഞ്ഞിട്ടുണ്ട്. ഇത്തരം സാമൂഹിക പ്രാധാന്യം ഉള്ള കുടുംബ ചിത്രങ്ങൾ മലയാളം ഭാഷ യിൽ ഇനിയും ധാരാളം സൃഷ്ടിക്കപ്പെടട്ടെ......

മത്സ്യകന്യകയും ശത്രുവായ പൂച്ചയും

ഒരിടത്ത് ഒരു കടലിലെ മത്സ്യലോകത്ത് ഒരു മത്സ്യകന്യകയും അവൾക്ക് ഒരു അമ്മയും ഉണ്ടായിരുന്നു.അവർ സന്തോഷത്തോടെ കഴിഞ്ഞു.അങ്ങനെ ഒരു ദിവസം മത്സ്യകന്യക നീന്തി നീന്തി കടലിനു മുകളിൽ എത്തി.അവിടെ കരയിൽ അവൾ ഒരു പൂച്ചയെ കണ്ട്.ആ പൂച്ച അവളുടെ അടുത്ത് വരാൻ ശ്രമിക്കുന്നതു പോലെ തോന്നി.അവൾ ഉടൻ തന്നെ തിരിച്ച് മത്സ്യലോകത്തേക്ക് പോയി.അവൾ ഉടൻ തന്നെ അമ്മയോട് കരയിൽ കണ്ടകാര്യങ്ങൾ പറഞ്ഞു.അപ്പോൾ അമ്മ പറഞ്ഞു നീ ഇനി തീരത്ത് പോകരുത്.അവൾ ചോദിച്ചു എന്തുകൊണ്ട്.അത് ഒരു കഥയാണ്. പണ്ട് ഒരു ക്രൂരനായ രാക്ഷസൻ ഉണ്ടായിരുന്നു അവന് സേവകനായി ഒരു പൂച്ചയും ഉണ്ടായിരുന്നു . അങ്ങനെയിരിക്കെ നിന്റെ അച്ഛനെ രാക്ഷസൻ കടലിൽ വച്ച് കാണുവാൻ ഇടയായി. രാക്ഷസൻ നിന്റെ അച്ഛൻ്റെ അടുത്തു വന്നു. എന്നാൽ നിന്റെ അച്ഛൻ്റെ വാക്കുകൾ കേട്ട് ആ രാക്ഷസൻ ക്രൂരതകൾ വെടിഞ്ഞ് സ്നേഹമുള്ളവനായി. ഇത് സേവകനായ പൂച്ചയ്ക്ക് സഹിച്ചില്ല . അങ്ങനെ പൂച്ച കടലിലേക്ക് ചാടി ജീവനൊടുക്കി. ഇത് പൂച്ചയുടെ മകന് സഹിച്ചില്ല. അവൻ നിന്റെ അച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ തയാറാക്കി.അങ്ങനെ ഒരു ദിവസം നിന്റെ അച്ഛന് കരയിൽ താമസിക്കാൻ കഴിയുന്ന വരദാനം മത്സ്യദേവൻ്റെ കയ്യിൽ നിന്നും ലഭിച്ചു . ആ ശക്തിയിൽ പൂച്ചയെ കൊല്ലാൻ പോയി.എന്നാൽ കുറെ മത്സ്യത്തൊഴിലാളികൾ നിന്റെ അച്ഛനെ പിടിച്ചു കൊണ്ട് പോയി. എന്നിട്ടും പൂച്ചയുടെ ശത്രുത മാറിയില്ല നിന്നെയും എന്നെയും കൊല്ലാൻ ആയിരുന്നു അടുത്ത നീക്കം. ആ പൂച്ചയെ ആണ് നീ ഇന്ന് കണ്ടത് പിറ്റേ ദിവസം മത്സ്യകന്യക മത്സ്യദേവൻ്റെ അടുത്തു ചെന്ന് തൻ്റെ അച്ഛന് കൊടുത്ത വരം എനിക്കും നൽകണം എന്ന് പറഞ്ഞു. ഇത് കേട്ട മത്സ്യദേവൻ മത്സ്യകന്യകയ്കും വരം നൽകി.അവൾ വളരെ ശക്തശാലിയായി കരയിൽ എത്തി അവളുടെ ശക്തി അറിയാതെ പൂച്ച അവളെ കൊല്ലാൻ പുറകെ ഓടി . കരയിൽ എത്തിയ മത്സ്യകന്യക പൂച്ചയെ കൊല്ലാനായി കടലിലേക്ക് തിരിച്ചു ഓടി. പൂച്ച കടലാണെന്ന് മനസ്സിലിക്കാതെ മത്സ്യകന്യകയെ ലക്ഷ്യം വെച്ച് കടലിലേക്ക് എടുത്തു ചാടി. പ്രതികാര ദാഹിയായ പൂച്ച ലക്ഷ്യം പൂർത്തിയാക്കാതെ മരണത്തിന് കീഴടങ്ങി. ശുഭം

ബുദ്ധിശാലിയായ കുറുക്കൻ.

രേവതി ആർ.ആർ,6 ഇ

ഒരു കാട്ടിൽ ഒരു കുറുക്കൽ താമസിച്ചിരുന്നു. ഒരു ദിവസം കുറുക്കൻ വിചാരിച്ചു നാട്ടിൽ പുറത്ത് പോയാൽ തല്ല തടിച്ച് കൊഴുത്ത കോഴികളെ കിട്ടുമെന്ന്. അങ്ങനെ ഒരു ദിവസം കുറുക്കൻ നാട്ടിൻപുറത്തേക്ക് യാത്രയായി. പോകും വഴി വിശക്കുപ്പോൾ തിന്നാൻ കുറച്ച് മുന്തിരികളും കൂടി കയ്യിൽ കരുതി. അങ്ങനെ നടന്ന് നടന്ന് കുറുക്കൻ നാട്ടിൽ പുറത്ത് എത്തി. എത്തിയപ്പോഴേക്കു നേരം ഇരുട്ടിയിരുന്നു. നേരം ഇരുട്ടിയതു കൊണ്ട് കുറക്കൻ വിചാരിച്ചു എവിടെയെങ്കിലും കിടന്നുറങ്ങിയിട്ട് നാളെ ഇര തേടി പോകാമെന്ന്. അങ്ങനെ കുറുക്ക ഉറങ്ങാനുള്ള സ്ഥലം തേടി യാത്രയായി അങ്ങനെ ഒരു ഒഴിഞ്ഞ പഴയ പുര കുറുക്കൻ കണ്ടു കുറുക്കൻ ആ പുരയ്ക്ക കത്തു കയറി അതിനുള്ളിൽ ഉറക്കമായി.പിറ്റേന്ന് അതിരാവിലെ തന്നെ കുറുക്കൻ ഉറക്കമെഴുന്നേറ്റു . അതിനു ശേഷം കുറുക്കൻ ഇരതേടിയിങ്ങി.. ഒരു സ്ഥത്തെത്തിയപ്പോൾ കുറുക്കൻ നാല് കോഴികളെ കണ്ടു. കുറുക്കന് സന്തോഷമായി. കുറുക്കൻ കോഴികളെയെല്ലാ കൊന്ന് കയ്യിലിരുന്ന സഞ്ചിക്കുള്ളിൽ വച്ച് യാത്രയായി. അങ്ങനെ ഓരോ ദിവസവും നാട്ടിൻ പുറത്തെ കോഴികൾ ഒന്നൊന്നായി ചത്തു കൊണ്ടേയിരുന്നു. സഹികെട്ട് നാട്ടുകാർ ഒരു തീരുമാനമെടുത്തു ഈ കോഴികളെ ആരാണ് കൊല്ലുന്നതെന്ന് കണ്ടാത്താമെന്നായിരുന്ന ആ തീരുമാനം. അങ്ങനെ കുറച്ച് ആൾക്കാർ ഒരു വലിയ ആൽമരത്തിനു പുറകിൽ ഒളിച്ചു നിന്നു പക്ഷേ നാട്ടുകാരുടെ ബുദ്ധിപരമായനീക്കം കുറുക്കൻ അറിഞ്ഞു നാട്ടുകാർ ഒളിച്ചു നിന്ന സ്ഥലവും കുറുക്ക അറിഞ്ഞു. കുറുക്കൻ എന്നും പോകാറുള്ള ഒരു സ്ഥലത്തേക്ക് പോയി. നാട്ടുകാർക്ക് കോഴികളെ പിടിക്കുന്നത് കുറുക്കനാണ് മനസ്സിലായി. കുറുക്കൻ പോകുന്നതിനു പുറകെ ആയുധങ്ങളുമായിട്ട് നാട്ടുകാരംപോയി. നാട്ടുകാർ പുറകെ വരുന്നതു കണ്ട കുറുക്കന് ഒരു ബുദ്ധി തോന്നി.പോകുന്ന വഴിയേ കുറുക്കൻ തറയിൽ വീണ് കിടന്ന് ചത്ത തുപ്പോലെ അഭിനയിച്ചു. കുറുക്കൻ ചത്തന്നറിഞ്ഞ നാട്ടുകാർ അതിനെ തിരികെ കാട്ടിലേക്ക് കൊണ്ടുപോയി ഇട്ടു. നാട്ടുകാർ തിരികെ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം കുറുക്കൻ അഭിനയം മതിയാക്കി എഴുന്നേറ്റു. അങ്ങനെ കുറുക്കൻ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ടു. ഈ കഥയുടെ ഗുണപാഠം ശക്തിയേക്കാൾ വലുത് ബുദ്ധിയാണ്.

സ്നേഹം കൊണ്ട് ജയിച്ചു ....

അനാമിക. എസ്. എസ്, 5 ഡി

ഒരു മരക്കൊമ്പിൽ ഒരു അമ്മകിളി താമസിച്ചിരുന്നു. ഒരു ദിവസം അമ്മക്കിളി 5 മുട്ടകൾ ഇട്ടു. ദിവസങ്ങളോളം അടയിരുന്നു മുട്ടകൾ വിരിയിച്ചു. 5 മനോഹരമായ കുഞ്ഞുങ്ങൾ .അമ്മക്കിളി വളരെ സന്തോഷത്തോടുകൂടി അവരെ വളർത്തി. ഒരു ദിവസം അമ്മക്കിളി തീറ്റതേടി പോയിട്ട് തിരികെ എത്തിയപ്പോൾ തൻറെ കുഞ്ഞുങ്ങളെ ഒന്നുംകൂടി കണ്ടില്ല .പരിഭ്രാന്തിയോടെ അമ്മക്കിളി ചുറ്റും നോക്കി. എങ്ങും കുഞ്ഞുങ്ങളെ കണ്ടില്ല. അപ്പോഴാണ് മരക്കൊമ്പിൽ ചുറ്റി ഇരിക്കുന്ന പാമ്പിനെ കണ്ടത്. അമ്മയ്ക്ക് കാര്യം മനസ്സിലായി .തൻെെറ കുഞ്ഞുങ്ങളെ പാമ്പാണ് കഴിച്ചതെന്ന് മനസ്സിലാക്കിയ അമ്മക്കിളിയ്ക്ക് സങ്കടമായി. അമ്മക്കിളി കരഞ്ഞുകൊണ്ട് പാമ്പിനോട് ചോദിച്ചു. എന്തിനാണ് എൻറെ പ്രാണനായകുഞ്ഞുങ്ങളെ കഴിച്ചത്. ഞാൻ എത്രമാത്രം സ്നേഹിച്ചാണ് അവരെ വളർത്തിയത്. അപ്പോൾ പാമ്പ് പറഞ്ഞു എന്തൊരു രസമായിരുന്നുനിൻെറ കുഞ്ഞുങ്ങളെ കഴിക്കാൻ. നീ ഇവിടെ നിന്നും വിലപിച്ചാൽ ഞാൻ നിന്നെയും അകത്താക്കും. സങ്കടത്തോടെ അമ്മക്കിളി പറന്നു പോയി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മക്കിളി പിന്നെയും മുട്ടയിട്ടു. മുട്ട വിരിക്കാനായി അടയുമിരുന്നു.ഒരു ദിവസം തീറ്റ തേടി പോയി തിരികെയെത്തിയ അമ്മ ക്കിളി തൻറെ മുട്ടകൾ ഒന്നും കണ്ടില്ല. വിഷമം കൊണ്ട് അമ്മക്കിളി കൊമ്പിലേക്ക് നോക്കി. അപ്പോൾ എന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന മട്ടിൽ പാമ്പ് നോക്കി കൊണ്ടിരിക്കുന്നു. കുറച്ചു നാളുകൾക്ക് ശേഷം അമ്മക്കിളി ഒരു ശബ്ദം കേട്ട് കൂടിനു പുറത്തേക്ക് നോക്കി. കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.ഒരു വേട്ടക്കാരൻ വലിയൊരു വടി ഉപയോഗിച്ച് പാമ്പിൻ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുവാൻ നോക്കുന്നു.അമ്മക്കിളി പെട്ടെന്ന് ചെന്ന് നഖമുള്ള കാലുകൾ കൊണ്ട് വേടൻെറ തലയിൽ വലിക്കാൻ ശ്രമിച്ചു. എങ്കിലും വേടൻ പിന്തിരിഞ്ഞില്ല .പെട്ടെന്ന് അമ്മക്കിളി ഒരു ശബ്ദം ഉണ്ടാക്കി. ഉടനെ തന്നെ പല ദിക്കിൽനിന്നും പക്ഷികൾ പറന്നെത്തി. വേടനെ ആക്രമിക്കുവാൻ തുടങ്ങി .പെട്ടെന്ന് തന്നെ വേടൻ തിരിഞ്ഞ് ഓടാൻ തുടങ്ങി .പക്ഷികൾ പിന്തുടർന്ന് വേടനെ കൊത്തിക്കൊണ്ടിരുന്നു. അമ്മക്കിളിയുടെ മുഖത്തുനോക്കാൻ കഴിയാതെ പാമ്പ് തല താഴ്ത്തി ഇരുന്നു .പിന്നെ അമ്മക്കിളിയെ നോക്കി പറഞ്ഞു. എന്നോട് നീ ക്ഷമിക്കണം .ഞാൻ എന്തുമാത്രം നിന്നെ ദ്രോഹിച്ചു .എന്നിട്ടും നീ അതൊക്കെ മറന്ന് എന്നെയും കുഞ്ഞുങ്ങളെയും രക്ഷിച്ചു ഞാൻ എങ്ങനെയാണ് നിന്നോട് നന്ദി പറയുക .നീ എന്നോട് നന്ദി ഒന്നും പറയണ്ട കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ വേദന എനിക്ക് നന്നായിട്ടറിയാം നീ വിഷമിക്കേണ്ട. നിന്നെയും കുഞ്ഞുങ്ങളെയും ഇനിഉപദ്രവിക്കാൻ വേടൻ വരില്ല.എന്നാൽ നമുക്ക് ഒരുമിച്ച് നേരിടാം. നാം അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കരുത്.സ്നേഹത്തോടെ ഒത്തൊരുമയോടെ ജീവിക്കണം......

സ്നേഹമഴ

അനീഷ.വി,5 ഡി

വെയിൽ മെല്ലെ മങ്ങിത്തുടങ്ങിയ നേരത്ത് മഴ മേഘം വാനിൽ ഇരുണ്ടു കൂടി ഇതു കണ്ട് മയിലുകൾ ആഹ്ലാദത്തോടെ പീലി വിരിച്ചങ്ങ്നിർത്തമാടി മഴനീർ കണങ്ങൾ പതിയ വേ ധരണിയിൽ വീണുതുടങ്ങി പതിയെ പതിയെ തൽക്ഷണം കേട്ടൊരു ഭീകര ശബ്ദം ഇടിയുടെ ആരവമായിരുന്നു മാരി തൻ തെന്നലിൽ വൃക്ഷത്തിൻ ശാഖകൾ ആടുന്ന കാണുവാൻ എന്തു ഭംഗി മഴ പെയ്യും നേരത്ത് തുള്ളി ക്കളിക്കുവാൻ മോഹം തോന്നാത്തവരുണ്ടോ പാരിൽ എന്നും നാം സംരക്ഷിച്ചീടേണംഭൂമിയെ ദോഷം വരുത്താതെ കാത്തിടേണം അല്ലെങ്കിൽ അവ നമ്മെ പ്രകൃതിക്ഷോഭത്താൽ വേദനിപ്പിച്ചിട്ടുണ്ട് എന്നത് സത്യം സ്നേഹത്തിനു മണമുള്ള മാരി യപ്പോൾ കോപത്താൽ പ്രണയത്തിൻ ഭീതിയിലാഴ്ത്തി എല്ലാർക്കുമൊന്നിച്ച് ഒറ്റക്കെട്ടായി പ്രകൃതിയെ കാത്തു സംരക്ഷിച്ചീടാം മഴയെ മഹാമാരിയാക്കിടാതെ സ്നേഹത്തിൻ മഴയായി കാത്തു സൂക്ഷിക്കാം എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം

സൗഹൃദ പേരമരം

പാർവതി ജി എസ്, 8

ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പേര മരം ഉണ്ടായിരുന്നു. അതിൽ വളരെയധികം സ്വാദിഷ്ടമായ ആരും കൊതിക്കുന്ന പേരക്ക കായ് ചിച്ചിരുന്നു. അത് ഒരു തെരുവിലായിരുന്നു. തെരുവ് എന്ന് പറയുമ്പോൾ വലിയ തെരുവ് . എല്ലാ ആളുകളും എന്നും വന്ന് ആ പേരക്ക പറിച്ചു കൊണ്ട് പോകും. എല്ലാവർക്കും ഇഷ്ടമാണ് ആ പേരക്ക തിന്നാൻ. ഹോ! എന്ത് ഓ സ്വാദാണ് എല്ലാവരും പറയും. ഓരോ ദിവസവും ആളുകൾ വന്ന് ആ പേരക്ക കഴിക്കും. എല്ലാ ദിവസവും ആ പേര മരത്തിൽ പേരക്ക കായ്ക്കും. എല്ലാവരും മത്സരിച്ച് കുതിര ഓടും പോലെ ഓടിവന്ന് രാവിലെയും പകലും രാത്രിയും വന്ന് പേരകൾ പറിച്ചു കൊണ്ട് പോകും. എത്ര കൊതി വരുംതോറും അവർ അത് പറിച്ച് കഴിക്കും. ചിലർക്ക് കിട്ടാതെ പോകും. എന്നും ഓരോതരും വന്ന് ദിവസേന പേരക്കകൾ തിന്നു.
ഒരു ദിവസം ഒരു ആൺകുട്ടി ഈ പേരമരത്തെ കണ്ടു. ആ ആൺകുട്ടിയുടെ പേര് മനു. അവനും ആ പേരക്ക പറിച്ച് തിന്നണമെന്ന് വലിയ മോഹംമുണ്ടായിരുന്നു. പക്ഷേ, എന്തു പറയാന ! എല്ലാ ആളുകളും കോതിപിടിച്ച് പേരക്ക പറിച്ച്കൊണ്ട് പറിച്ച് കൊണ്ട് പോയി. അന്നത്തെ പേരക്ക മുഴുവൻ തീർന്നു. എന്ത് കഷ്ടമാ ആ മനുവിന്റെ അവസ്ഥ . അവൻ ആ മരത്തിലെ ചില്ലകളിൽ നോക്കിയപ്പോൾ ഒരു പേരക്ക പോലും ഇല്ല. അവനു വളരെയധികം വിഷമമായി. മനു ആദ്യമായാണ് ആ പേരമരം കാണുന്നത്. വളരെ മൃദുലമായ അവന്റെ കണ്ണുകളിൽ നിന്ന് തേൻ മാരിയായ് കണ്ണീർ തുള്ളികൾ ആ പേരമരത്തിന്റെ വേരുകളിൽ വീണു. അവൻ തിരിച്ചു വീട്ടിൽ പോയി.
അടുത്ത ദിവസം അവൻ വീണ്ടും വന്നു. പക്ഷേ, അന്നും പേരക്കയില്ലായിരുന്നു. അങ്ങനെ തുടർന്നുകൊണ്ടുയിരുന്നു. അവന് ഒരു ദിവസവും പോലും ആ സ്വാദിഷ്ടമായ പേരക്ക കിട്ടിയില്ല. പക്ഷേ, ആ തെരുവിലെ ആളുകൾ എന്നും എല്ലാ പേരക്കകൾ പറുക്കി തിന്നും. സൂര്യൻ അണയുമ്പോഴേക്കും അവർ വന്ന് പേര മരത്തിലെ സ്വാദിഷ്ടമായ രുചിയേറിയ ആ പേരക്കകൾ പറിച്ച് കൊണ്ട് പോകും. പാവം മനു. അവന് ഒരിക്കലും പേരക്ക കിട്ടുന്നില്ല. അവന് രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ ക്ലാസ്സ് ഉണ്ട്. എന്നാൽ അതിന്റെ ഇടയിൽ നിന്നും ഈ തെരുവിൽ എത്താൻ വളരെ ദൂരമാണ്. അവൻ വിഷമിച്ച്കൊണ്ട് എന്നും പേരമരത്തോട് സംസാരിക്കും. അങ്ങനെ ഒരു ദിവസം പേരമരം എന്തോ പ്രശ്നം കാരണം അത് പട്ട് പോയി. എല്ലാവരും അതിശയിച്ചു. ഇത് എങ്ങനെ സംഭവിച്ചു! അങ്ങനെ ഈ കാര്യം മനു അറിഞ്ഞു . അവൻ ചിന്തിച്ചു. എനിക്ക് ഇതുവരെക്കും ആ പേരമരത്തിൽ നിന്നും ഒരു പേരക്ക പോലും കിട്ടിയില്ല. ഇന്ന് ആ പേരമരം പട്ട് പോകുകയും ചെയ്തു. മനുവിന് തീരാത്ത സങ്കടമായി. അങ്ങനെ തെരുവിൽ ആ ആളുകൾ "പട്ട മരംവെച്ച് നമ്മൾ എന്തു ചെയ്യാന" എന്ന് കരുതി അവർ ആ പട്ട പേരമരത്തെ വെട്ടാൻ ഏർപ്പാടാക്കി. അവന് സന്ധ്യയ്ക്ക് തന്നെ ആ പേരമരം മുറിച്ചു. മനു സ്കൂൾ വിട്ട് വന്നപ്പോൾ അവനു വിഷമമായി. അവൻ സ്വയമായി പറഞ്ഞു ശോ! ആ മരത്തെ വെട്ടി നശിപ്പിക്കണ്ട യായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേര മരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാന്തം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്തു അവർ മറന്നു. അത് തങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേരമരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തുപോയി. അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്ത് ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടു വെച്ചു. മനുവിന് അത്യാഗ്രഹംമി ല്ലായിരുന്നു . അവൻ നല്ല ഒരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൾവിട്ട് വന്ന് അവൻ ആ പേരക്ക വിത്തിനു വെള്ളം ഒഴിച്ച് കൊണ്ടിയിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു.

പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിനു ഒപ്പം ആ പേര മരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരകായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ ആളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനു വിന്റെ അടുത്ത് വന്നു. തങ്ങൾക്കു ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു. തീർച്ചയായും. പക്ഷേ, ഒരു കാര്യം ആരും ആക്രാന്തം പിടിച്ച് പറിക്കാൻ പാടില്ല . എല്ലാവരും സൗഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ ഒരു സ്വപ്നമായ് ആ പേരക്ക തിന്നു. അതൊടപ്പം ആ തെരുവിലെ ആളുകൾ അന്നു മുതൽ സൗഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൗഹൃദപരമായി ജീവിക്കുകയും ചെയ്തു.

എന്റെ ലോക്ഡൗൺ കാലം

വിസ്മയ വി എസ്, 10 ഇ

ലോക്ഡൗൺ കാല ദിവസങ്ങളെല്ലാം വളരെ ബോറടിയുളളതായിരുന്നു. വീട്ടിൽ തന്നെ ഒതുങ്ങി കഴിയേണ്ട ദിവസങ്ങളാണിത്. ഒരു തരം വൈയറസിനെ പേടിച്ചാണ് സ്ക്കൂളുകൾ തുറക്കാനാവാതെ പുറത്തിറങ്ങാനാവാതെ വീട്ടിനുളളിൽ പെട്ടു പോയതെങ്കിലും ഈ ലോക്ഡൗൺ കാലത്ത് ചെറിയ ചെറിയ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. വീടിന്റെ എല്ലാ കാര്യങ്ങളിലും വലിയൊരു പങ്കാളിത്തം വഹിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ ഉപയോഗ ശുന്യമായ വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുകയും, ചെറിയ ഒരു പുന്തോട്ടo നിർമ്മിക്കുകയും ചെയ്തു.

എന്നാൽ ഈ ലോക്ഡൗൺ കാലത്തിന് മറ്റൊരു വശം കൂടെ ഉണ്ട്. ആദ്യ കുറച്ച് ദിവസം വളരെ നല്ല ദിവസങ്ങളായിരുന്നു എങ്കിലും പീന്നീടങ്ങോട്ട് എല്ലാ ദിനങ്ങളും ബോറടിയായിരുന്നു കുട്ടുകാരെയൊക്കെ കാണാനും തോന്നി തുടങ്ങി. പിന്നെ പഠനം എല്ലാം ഓൺലൈനായി.കൂട്ടുകാരുടെയൊപ്പം അധ്യാപകരുടെ കൂടെ ഇരുന്ന് പഠിക്കുന്ന സുഖം ഒന്നും ഈ ഓൺലൈൻ പഠനത്തിന് ഉണ്ടായിരുന്നില്ല

കോവിഡ് കാല അനുഭവ കുറിപ്പ്

എപ്പോഴത്തെ യും പോലെ ആയിരുന്നില്ല ഇപ്പോൾ കടന്നു പോയ അവധികാലം കാരണം കൊറോണ എന്ന മഹാമാരി യാണ്. ഈ വൈറസ് കാരണം ലോകത്തുള്ള എല്ലാ വർക്കും ബുദ്ധിമുട്ടായിരുന്നു. എനിക്ക് കൂട്ടുകാരോട് കളിക്കാനോ സ്കൂളിലെ ഒരു പരിപാടിക്ക് പങ്കെടുക്കാനോ കഴിഞ്ഞില്ല. വീട്ടുകാരുടെ കൂടെ പുറത്തു പോകാനോ മറ്റ് വിശേഷങ്ങൾക്ക് പോകാനോ കഴിഞ്ഞില്ല. എന്നാൽ ഈ കോവിഡ് കാലത്ത് വീട്ടുകാരോട് ഒത്തു ഇരിക്കാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചു പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും ചെയ്തു. അതിൽ പലതരം പച്ചക്കറികൾ ഉണ്ടാവുകയും ചെയ്തു. ചില ദിവസങ്ങളിൽ ഞാനും അച്ഛനും കൂടി കളിക്കാറുണ്ട് . ചില ദിവസങ്ങളിൽ അമ്മയെ സഹായിക്കാറുണ്ട്. ഈ കൊറോണ കാലത്ത് എല്ലാ ക്ലാസ്സുകളും ഓൺലൈനിൽ ആയിരുന്നു. അത് ഒരു പുതിയ അനുഭവമായിരുന്നു എന്ന്. നിരഞ്ജൻ എസ് എൽ 9 ബി

പേരക്ക

അനാമിക.എസ്.എസ് 5 ഡി

ആ മരത്തെ വെട്ടി നശിപ്പിക്കണ്ടയായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേരമരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാദം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്ത് അവർ മറന്നു അത് ഞങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേര മരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തു പോയി അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്തു ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടുവെച്ചു. മനുവിന് അത്യാഗ്രഹം ഇല്ലായിരുന്നു. അവൻ നല്ലൊരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൂൾ വിട്ട് വന്ന് അവൻ ആ പേരക്കവിത്തിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിന് ഒപ്പം ആ പേരമരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരക്കായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ അളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കാണാറുണ്ട്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനുവിന്റെ അടുത്ത് വന്നു. തങ്ങൾക്ക് ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു: തിർച്ചയായും. പക്ഷേ, ഒരു കാര്യം. ആരും ആക്രാദം പി‌ടിച്ച് പറിക്കാൻ പാടില്ല. എല്ലാവരും സൌഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ സ്വപ്നമായ ആ പേരക്ക തിന്നു. അതോടൊപ്പം ആ തെരുവിലെ ആളുകൾ അന്നുമുതൽ സൌഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൌഹൃദപരമായി ജീവിക്കുകയും ചെയ്തു.

ലോക്ക് ഡൗൺ

കെ ഷീല- മലയാളം അധ്യാപിക

അന്നും പതിവ് പോലെ ഓഫീസിൽ നിന്നും വന്ന് ചായ കുടിച്ച് പുറത്തേക്കു പോയ അയാൾ അല്പം ഒന്ന് മിനുങ്ങി വീട്ടിൽ വന്നത് രാത്രി പത്തു മണിക്കാണ്. നിർമ്മല രാത്രി ഭക്ഷണം ഉണ്ടാക്കി കുട്ടികളെ കുളിപ്പിച്ചു, അവരെ ഗൃഹപാഠം ഒക്കെ ചെയ്യിപ്പിച്ചു, ആഹാരവും കൊടുത്തു അയാൾക്കായി കാത്തിരുന്നു. തന്റെ വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും ഇത് വരെ മനസിലാക്കാൻ അദ്ദേഹത്തിനുകഴിഞ്ഞിട്ടില്ല." അല്പം കൂടി നേരത്തെ വന്നാൽ എന്താ" എന്ന നിർമ്മലയുടെ ചോദ്യത്തിനു പതിവ് മറുപടി "നിനക്കു എന്താ അല്പനേരം കൂടി ഇരുന്നാൽ? നീ ജോലിക്കൊന്നും പോകുന്നില്ലല്ലോ ഇത്രേം ക്ഷീണിക്കാൻ "കേട്ടു മടുത്തപ്പോൾ ഇപ്പോൾ ഒന്നും അങ്ങോട്ട്‌ പറയാറില്ല. വിളമ്പി കൊടുത്ത ആഹാരത്തിൽ കൈയിട്ട് ഇളക്കി കഴിച്ചതായി വരുത്തി സ്വന്തം മുറിയിലേക്ക് അയാൾ പോയി. കുറെ നാളുകൾ ആയി അതാണ് പതിവ്. ഉറക്കത്തിൽ ആരുടെയും ഒച്ചപ്പാടും ബഹളവും ഒന്നും തനിക്കു കേൾക്കണ്ട. ഒറ്റക്ക് ഒരു മുറിയിൽ എന്ത് സുഖം !അവളും മറുത്തു ഒന്നും പറയാറില്ല. പറഞ്ഞിട്ട് ഫലമില്ല എന്നവൾക്കറിയാം. പല രാത്രികളിലും ഉറങ്ങാതെ കിടന്നു കുട്ടികളെ ചേർത്ത് പിടിച്ചു കരഞ്ഞിട്ടുണ്ട്. പരാതികളും പരിഭവങ്ങളും ഈശ്വരനോട്‌ മാത്രം പങ്കുവച്ചു. അന്നയാൾ വേഗം ഉറങ്ങി.

പിറ്റേന്ന് രാവിലെ പത്രം നോക്കിയപ്പോഴാണ് ഇന്ന് ജനതാ കർഫൂ എന്നറിഞ്ഞത്. വല്ലവിധവും ആ ദിവസം അയാൾ കഴിച്ചു കൂട്ടി. പലവട്ടം റോഡ് വരെ പോയി നോക്കി. ആരെയും കാണാനാവാത്തതു കൊണ്ട് തിരികെ പോന്നു. ആ... ഒരു ദിവസം തന്നല്ലോ. അയാൾ ടി . വി യിൽ ആശ്വാസം കണ്ടെത്തി. സമയാ സമയങ്ങളിൽ തീൻ മേശയിൽ നിർമ്മല വിളമ്പിയ ആഹാരത്തിനു മാത്രം റൂമിൽ നിന്നും പുറത്തു വന്നു. പിറ്റേന്ന് പത്രം നോക്കിയ അയാൾക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പത്തു ദിവസം ലോക്ക് ഡൗൺ. കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ അയാൾ അസ്വസ്ഥനായി. ഒന്നും ചെയ്യാനില്ല. സമയം നീങ്ങുന്നില്ല. കുട്ടികളുടെ ഒച്ച, ഭാര്യയുടെ കുട്ടികളോടുള്ള ശകാരം ഇതൊക്കെ ഇടിത്തി പോലെ തലയിൽ വീഴുന്നു. എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ മനസ്സ് വല്ലാതെ കൊതിച്ചു. ലോക്ക്ഡൗൺ നാലാം നാൾ രാത്രി തന്റെ മുറിയിൽ കിടന്നഅയാൾക്ക്‌ ഭ്രാന്ത് പിടിക്കും പോലെ തോന്നി. ഏകാന്തതയിൽ വല്ലാത്ത ഭയം അയാളെ വലയം ചെയ്തു. ലൈറ്റ് ഇട്ടു. ചെറിയ ആശ്വാസം.

സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക്‌ അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക്‌ കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട്‌ എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു.


കൃഷ്ണൻ മാഷ്

സുനിൽ -അധ്യാപകൻ

കൃഷ്ണൻ മാഷ് വിശ്വസിച്ചിരുന്നത് അങ്ങനെയാണ് എല്ലാ നാറികളും ഒന്നുപോലെയാണ്. അത് ആണായാലും പെണ്ണായാലും. കൃഷ്ണൻ മാഷിനെ കാണാൻ നല്ല രസമാണ്. ഒരു കൊച്ചു മനഷ്യൻ. തൂക്കി നോക്കിയാൽ മുപ്പതു കിലോയിലധികം വരില്ല. അത്ര ചെറുതാണ്. മുണ്ടുമടക്കിക്കുത്തി കാലൻ കുടയുമായി പോകുന്നത് കാണാൻ നല്ല രസമാണ്.കാലൻ കുടയില്ലെങ്കിൽ അഞ്ചാം തരത്തിലെ കുട്ടിയെന്നേ തോന്നൂ!

കുട്ടികൾ ക്ലാസിൽ ബഹളമുണ്ടാക്കുന്നത് കൃഷ്ണൻ മാഷിന് ഇഷ്ടമില്ല. ബഹളമുണ്ടാക്കുന്നവന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചുകളയും. അല്ലെങ്കിൽ നീ ഒരിക്കലും നന്നാവില്ലെടാ ന്നൊരു ശാപവാക്കും. അത് കേൾക്കാത്തതായി സ്കൂളിൽ ആരും തന്നെ ഉണ്ടാവില്ല. എന്നാലും കൃഷ്ണൻ മാഷ് പഴഞ്ചനായിരുന്നില്ല. നാട് ഓടുമ്പോൾ നടുവെ ഓടണം എന്നല്ലെ പഴഞ്ചൊല്ല്. അത് കൃഷ്ണൻ മാഷിന്റെ ചില കാര്യങ്ങളിൽ കൃത്യമായി പാലിക്കപ്പെട്ടു പോയിരുന്നു. ഉദാഹരണത്തിനു് മൊബൈൽ. അത് വന്നകാലം മുതൽ മൂപ്പർക്കൊപ്പമുണ്ട്. ആദ്യമിറങ്ങിയ നോക്കിയ. അതു പയോഗിച്ച് ആരെയും വിളിക്കുന്നത് കണ്ടിട്ടില്ല. ആരും ഇങ്ങോട്ടും! പിന്നെന്തിനാ മൂപ്പർക്കിത് എന്ന് ചോദിച്ചാൽ "മൈക്കിളിനുണ്ടെടാ" എന്നായിരിക്കും അതിനുത്തരം.

മൈക്കിളിനുണ്ടാകുന്നതെന്തും അത് മണ്ണായാലും പെണ്ണായാലും തനിക്കും വേണമെന്ന് ഒരു വാശിയുണ്ട് മാഷിനെപ്പഴും.പിന്നെ മൈക്കിൾ മൊബൈൽ വാങ്ങിയാൽ എങ്ങനെ മിണ്ടാതിരിക്കാനാവും! അങ്ങനെ വാങ്ങിപ്പോയതാണ്.അല്ലാതെ ആരെയും വിളിക്കാനും ഇങ്ങോട്ടു വിളിക്കാനും അല്ല. ഫൈസൽ മാഷ് പറയും പോലെ പട്ടിയെ എറിയാൻ കൊള്ളാം. പുല്ല് ചുടുകല്ല്! പക്ഷെ പട്ടി വന്ന് കടിച്ചിട്ട് പോയാൽ പോലും മൊബൈൽ എടുക്കാൻ പറ്റില്ല. അങ്ങനെയുള്ള സ്ഥലത്താണ് സൂക്ഷിക്കുക. കൈ നീളൻ ബനിയൻ ഇ ട്ട ശേഷം മുണ്ട് ഉടുത്തിട്ട് ബൽറ്റ് കെട്ടി ഒരു വരിഞ്ഞുമുറുക്കലുണ്ട്. അതോടെ വയറിനും മുണ്ടിനും ഇടയിൽ രൂപപ്പെടുന്ന ഒരു അറയുണ്ട് ! അതിനു മുകളിൽ കൈ നീളൻ ഷർട്ട്. അതിന്റെ കൈകൾ തെറുത്തു കയറ്റി മുട്ടിനു മുകളിൽ വരെ വയ്ക്കും. അതിനു ശേഷം മുണ്ടുമടക്കിക്കുത്തും എന്നിട്ട് നെഞ്ചിന്റെ ഭാഗത്തെ ഷർട്ടിന്റെ വിടവിലൂടെ നേരത്തെ പറഞ്ഞ അറയിലേയക്ക് മൊബൈൽ നിക്ഷേപിക്കും. വൈകുന്നേരം വീട്ടിലെത്തുന്നതു വരെയും അതവിടെത്തന്നെ കിടക്കും ചിലപ്പോഴൊക്കെ അറിയാതെ വരുന്ന പരസ്യം വൈബ്രേറ്ററിന്റെ സഹായത്തോടെ വയറിൽ ഇക്കിളി കൂട്ടും. എന്നാലും വൈകിട്ട് വീട്ടിലെത്തി ഡ്രസ് മാറ്റിയിട്ടല്ലാതെ അത് പുറം ലോകം കാണില്ല. മൊബൈൽ പുറത്തെടുക്കുമ്പോൾ ചില പരസ്യങ്ങളുടെ മിസ്ഡ് കോൾ കിടപ്പുണ്ടാവും. "പുല്ല് അവിടെ കിട" എന്ന് പറഞ്ഞ് മൊബൈൽ മേശമേലിടും. പിന്നീട് ഉണ്ണിക്ക് ഗെയിം കളിക്കാനുള്ള വകയായി അത് മാറും.പിറ്റേന്ന് രാവിലെമാത്രമേ അത് മാഷിന്റെ കൈയ്യിലെത്താറുള്ളൂ.

ഓ അത് പറഞ്ഞില്ലല്ലോ ഉണ്ണി മാഷിന്റെ ഏക മകനാണ്. കൃഷ്ണൻ മാഷിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഒരു വലിയ പറമ്പിനു നടുവിൽ കാണാൻ രസമുള്ള ഓടിട്ട ഇരുനില വീട്. വീടിനു ചുറ്റുമുള്ള പറമ്പ് ഓരോന്നായി വാങ്ങിക്കൂട്ടിയതാണ്. വീട്ടിലെത്തുമ്പോൾ ടീച്ചറും ഉണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടീച്ചർ ഉണ്ണിയെ വിട്ട് കൃഷ്ണൻ മാഷിനെ വിളിപ്പിച്ചു. ചേറണിഞ്ഞ ഒറ്റക്കോർത്തും തോളിൽ കലപ്പയുമായി ബലരാമനെപ്പോലെ ഒരു ഒന്നൊന്നര വരവായിരുന്നു അത്.
"നേരത്തെ വന്നിനീ"
"ഇരിക്ക് "
കുളിച്ചേച്ചും വരാം എന്നും പറഞ്ഞ് കിണറ്റിൻകരയിലേയ്ക്ക് ഒറ്റ പോക്കായിരുന്നു. പത്ത് മിനിട്ടിനകം കുളി കഴിഞ്ഞെത്തി കഞ്ഞിയും പുഴുക്കും രണ്ട് പാത്രങ്ങളിലായി ടീച്ചർ മുന്നിൽ കൊണ്ടുവന്നു വച്ചു.
" കഴിക്ക് ഇതെല്ലാം ഇവിടത്തേ താ. എന്റെ വയലിലെ നെല്ല്, പറമ്പിലെ ചേനയും, ചേമ്പും, കാച്ചിലും, പയറും. ഇതെല്ലാം ഞാനുണ്ടാക്കിയതാ"

അത് പറയുമ്പോൾ ഒരു ലോകം തന്നെ കീഴടക്കിയ ഭാവമായിരുന്നു ആ മുഖത്ത്. ആ നാട്ടിൽ എവിടെ പറമ്പു വിൽക്കാനുണ്ടെങ്കിലും കുറഞ്ഞ വിലയ്ക്ക് കൃഷ്ണൻ മാഷ് അതൊപ്പിക്കുമായിരുന്നു. ചുറ്റും കാണുന്നതെല്ലാം അങ്ങനെ വാങ്ങി കൂട്ടിയതാണ്. ഇതാർക്കാണാവോ ഇയാളിതെല്ലാം വാങ്ങിക്കൂട്ടുന്നത്. രണ്ട് പേർക്കും ശമ്പളവും വീട്ടിലേയ്ക്ക് ഒരു സാധനവും പുറത്ത് നിന്ന് വാങ്ങേണ്ടതില്ല. എല്ലാം അവിടെത്തന്നെയുണ്ട്. ആകെ ഒറ്റ മോനല്ലെയുള്ളൂ. ഈ ഒറ്റ കാര്യത്തിൽ മാത്രം മൈക്കിൾ കൃഷ്ണൻ മാഷിനെ കടത്തിവെട്ടിയിരുന്നു.
മൈക്കിളിന് മക്കൾ മൂന്നാണ്.
അതിന് കൃഷ്ണൻ മാഷിന്നുത്തരമുണ്ടായിരുന്നു
" അത് ചൊറയാടോ എല്ലാത്തിനെം നോക്കണ്ടെ അവനോട് പൂവാമ്പറ "
എത്ര പെട്ടെന്നാണ് ഉണ്ണി ഡോക്ടറായത്. കണ്ണടച്ചു തുറക്കുമ്പോലെ അത് സംഭവിച്ചു. അതിന്നും കൃഷ്ണൻ മാഷിന് ന്യായീകരണം ഉണ്ടായിരുന്നു. മൈക്കിളിന്റെ മൂന്നു മക്കളും ഡോക്ടറാ!

വർഷങ്ങൾക്ക് ശേഷം ഇന്നാണ് വീണ്ടും കൃഷ്ണൻ മാഷിനെ കാണുന്നത്. സമൂഹ അടുക്കളയുടെ ഭാഗമായി തയ്യാറാക്കിയ പൊതിച്ചോറ് നൽകാനാണ് 'അഭയ'യിൽ എത്തിയത്. നൂറോളം അന്തേവാസികളുണ്ട്. ഓരോരുത്തരുടെയും കൈകളിൽ പൊതി ഏല്പിക്കുകയായിരുന്നു. പൊതികൾ വാങ്ങിയവർ മാറിയിരുന്നു കഴിക്കുകയായിരുന്നു. എല്ലാവർക്കും പൊതി നൽകിയതിനു ശേഷം കാറിൽ കയറുന്ന സമയത്താണ് മരത്തണലിൽ ഇരിക്കുന്ന ആളെ കണ്ടത്.
അതെ അത് തന്നെ
' കൃഷ്ണൻ മാഷ് '
മാഷിവിടെ
ഇതാടോ ഇപ്പോഎന്റെ സ്ഥലം
ടീച്ചർ
അവൾ പോയി
ഉണ്ണി
റഷ്യയിൽ
എം.ബി.ബി.എസ് കഴിഞ്ഞ് കൂടെപ്പടിച്ച റഷ്യക്കാരിയെ കെട്ടി അവിടെ ക്ലിനിക്ക് ഇട്ടിരിക്കുവാ
മാഷിന്റെ വീട്
അതെല്ലാം പോയെടോ
വീടും പറമ്പും
എല്ലാം അവന് വേണ്ടി വിൽക്കേണ്ടി വന്നു
പിന്നെ അവളുടെ ചികിത്സയ്ക്കും
ഇനി ഒന്നും ബാക്കിയില്ലടോ.
നീ ചെല്ല് ഇനിയും ഒരുപാടിടത്ത് ഊണ് കൊടുക്കേണ്ടതല്ലെ.
മാഷിനോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ വൈബ്രേറ്ററിന്റെ ശബ്ദം.
മാഷെ ഫോണടിക്കുന്നു.
ഫോണപ്പോഴും പഴയ അറയിൽത്തന്നെ!
വല്ല പരസ്യവുമാവും
പിന്നെ നോക്കാം
നീ ചെല്ല്
കാറിലിരിക്കുമ്പോൾ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും വന്നു വീണു കൊണ്ടിരുന്നു. മൈക്കിളിനുണ്ടെടോ..................

Lock down Dreams.................!

Story

What would you like to become? The Tr. asked the question to Anoop. Oh....! Again that question. Anoop got irritated. In the first std. l have answered. 'a JCB driver.' 2,3...forgot it.Now it is 10th. What would l say....Tr. is coming....Got it. 'I would like to become a Doctor.' 'Oh....good!.Try your best. Your dreams will come true..!.Tr. blessed. What a beautiful blessing! I have chosen that answer because of my mother. 'Your father's relatives are farmers.Don't be like that.... Why Mom....? Don't you see....They are always in the mud....dirty creatures....! While hearing this my father looked me sadly. News.....Covid_19.....Lock down.....Social distancing..... I have searched the details of each word in the Internet...It may be asked in the Medical Entrance. Days are passing.....1,2,3...... Good .....adjustable.....not bad..... As days are passing.........It is becoming worse.Every morning my mother searched for food materials. Asking to neighbours .... When will we get the Ration...?.At night.... What will we do tomorrow...?. 'It is better to call Sankaran Uncle.He can give us food materials...!Father said. 'How......! Mother asked surprisingly. 'He is a farmer.He is farming most of the food materials...' 'Oh....Great...! mother said unknowingly. 'What.....! How can you say that....! Keep Quiet... . Father shouted. I went near to mother. 'Amma......Is a farmer greater than a Doctor...? She nodded. "Then I will become a FARMER". -Shereena-Teacher

അടച്ചിട്ട ജീവിതങ്ങൾ ..

കഥ

" എനിക്കെന്റെ അച്ഛനെ കാണണം. എന്തിനാ അച്ഛനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടത്?" കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി. വിടർന്ന മിഴികൾ നീരണിഞ്ഞപ്പോൾ പളുങ്കുമണികൾ പോലെ തിളങ്ങി. വെളുത്തു തുടിച്ച , സ്പോഞ്ച് പോലെ മാർദ്ദവമുള്ള കവിൾത്തടങ്ങളിൽ ചാലു കീറിക്കൊണ്ട് കണ്ണുനീർത്തുള്ളികൾ നിലത്തു വീണു. " അച്ഛന് ഒരു പൊന്നു മുത്തം കൊടുത്തിട്ട് ഉടനെ മോൾ വരാം. എന്നെ കൊണ്ടുപോവ്വോ?"

കുഞ്ഞാറ്റയെ തോളിലിട്ട് സൗമ്യ വാത്സല്യത്തോടെ തലോടി." അച്ഛന് സുഖമാകുമ്പോൾ വീട്ടിൽ വരും. അപ്പോൾ എന്റെ മോൾക്ക് അച്ഛന്റെ മടിയിലിരിക്കാം, മുത്തം കൊടുക്കാം, ..." " അച്ഛൻ വേഗം വര്വോ? എന്തിനാ അച്ഛനെ പൂട്ടിയിട്ടത് ? അച്ഛൻ ആളുകളെ തല്ലുമോ?......." അഞ്ചു വയസ്സുകാരി സംശയങ്ങളുടെ ചുരുൾ നിവർത്താൻ തുടങ്ങി. " അച്ഛൻ ആരെയും ഒന്നും ചെയ്യില്ല. അച്ഛന്റെ രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പൂട്ടിയിട്ടിരിക്കുന്നത്. ആ മുറിയിൽ ആരെയും കടത്തിവിടില്ല. "

" അച്ഛന് എങ്ങനാ രോഗം വന്നത്?" " ഗൾഫിൽ നിന്ന് വന്ന കൂട്ടുകാരൻ അങ്കിളിൽ നിന്നാണ് അച്ഛന് രോഗം പകർന്നത്." " ആ അങ്കിളിനെ പൂട്ടിയിട്ടില്ലേ?" " സർക്കാർ പറഞ്ഞത് അനുസരിക്കാതെ അങ്കിൾ കറങ്ങി നടന്നു. പലർക്കും രോഗം കൊടുത്തു." " അയാളെ പോലീസ് പിടിച്ചില്ലേ?" " ങും .... ഇപ്പോൾ അയാളും ആശുപത്രിയിലാണ്. " " അയാൾക്ക് സുഖമാകുമ്പോൾ ജയിലിൽ ഇടോ?" " അറിയില്ല മോളേ ... മോൾ പോയി കളിക്ക് ...." കുഞ്ഞാറ്റ മുറ്റത്തേയ്ക്ക് ഓടി. പൂന്തോട്ടത്തിൽ ഒരു പൂമ്പാറ്റയെ കണ്ടപ്പോൾ അവളുടെ കുഞ്ഞു മുഖം ഒരു താമര വിടർന്ന പോലെ കാണപ്പെട്ടു. എനിക്ക് ചിറകുണ്ടായിരുന്നെങ്കിൽ ...... ഒരു നിമിഷം അവൾ ആ ശിച്ചു പോയി. പൂന്തോട്ടത്തിൽ ചെടികൾക്കിടയിൽ അവളും, പൂമ്പാറ്റയും തൊട്ടു കളിച്ചു. ചിറക് തളർന്നപ്പോൾ പൂമ്പാറ്റ അവളെ വിട്ടു പോയി. അവിടെ ഒരു മൂലയിൽ ഒരു കറുത്ത ചിലന്തി വല നെയ്തിട്ട് മധ്യത്തിൽ ഗമയിൽ വിശ്രമിക്കുന്നത് കുഞ്ഞാറ്റയുടെ ദൃഷ്ടിയിൽ പെട്ടു. പെട്ടെന്ന് വലയിൽ കുരുങ്ങിയ ഒരു പ്രാണിയെ ചിലന്തി ആഹാരമാക്കുന്നതും അവൾ കൗതുകത്തോടെ മനസ്സാകുന്ന ക്യാമറയിൽ പകർത്തി. വൈകുന്നേരം ചിലന്തിയുടെ കഥ അമ്മയോട് വിസ്തരിച്ച് പറഞ്ഞു. കഥ പറയുമ്പോൾ തന്നെ കുഞ്ഞാറ്റ വല്ലാതെ ചുമച്ചു. പനിയും തുടങ്ങി. ശ്വാസതടസ്സവും അനുഭവപ്പെട്ടു. സൗമ്യ വല്ലാതെ പരിഭ്രമിച്ചു. വിജനമായ റോഡും, അടഞ്ഞ കടകളും! എന്തു ചെയ്യും ? പെട്ടെന്ന് ആംബുലൻസ് വിളിക്കാൻ തോന്നി. മനമുരുകി ദൈവത്തെ വിളിച്ചു . കുഞ്ഞിനെ ആംബുലൻസിൽ കയറ്റി. നിമിഷങ്ങൾക്കുള്ളിൽ ആശുപത്രിയിലെത്തി. ഫയർഫോഴ്സുകാർ തീയണക്കാൻ കാണിക്കുന്ന വേഗതയും, ജാഗ്രതയുമാണ് ഡോക്ടർമാരും, നേഴ്സുമാരും പ്രകടിപ്പിച്ചത്.

പരുന്ത് റാഞ്ചിയ കോഴിക്കുഞ്ഞിനെ തള്ളക്കോഴി കഷ്ടപ്പെട്ട് രക്ഷിക്കുന്നതു പോലെ അവരുടെ തീവ്ര പരിചരണങ്ങൾ കുഞ്ഞാറ്റയെയും മരണ വക്കിൽ നിന്ന് കരകയറ്റി. തുടർന്ന് അവളും മറ്റൊരു മുറിയിൽ ഐസൊലേഷനിൽ ആയി. അച്ഛനെപ്പോലെ......



കൊറോണ കാലത്തിന് മുൻപും, പിൻപും.

ലേഖനം

സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ.

" കൊറോണക്കാലം" എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. കോവിഡ് 19 എന്ന മഹാ രോഗത്തിന്റെ നീരാളിപ്പിടുത്തം ലോക ജനതയെ വരിഞ്ഞു മുറുക്കി കഴിഞ്ഞു! സാമൂഹിക വ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനായി ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന കർശന നിയമമാണ് 'ലോക് ഡൗൺ . ലോക് ഡൗൺ നിയമപ്രകാരം വീടുവിട്ട് വെളിയിൽ ഇറങ്ങാൻ പറ്റാതെ ഭവനങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ ഈ വിഷയം ചിന്തിക്കുന്നത് തികച്ചും അർത്ഥവത്താണ്. കൊറോണാ കാലത്തിന് മുൻപ് എന്തായിരുന്നു നമ്മുടെ നാട്?" ലൂസി ഫറിന്റെ സ്വന്തം നാട്" എന്ന് വേണമെങ്കിൽ പറയാം.

  • മനുഷ്യത്വം തൊട്ടു തീണ്ടീട്ടില്ലാത്ത ജനതയുടെ നാട് വിശപ്പിന്റെ കാഠിന്യത്താൽ ഒരു കഷണം റൊട്ടിയ്ക്കു വേണ്ടി പാവം മധു ആഗ്രഹിച്ചപ്പോൾ അവന് പകരം വയ്ക്കേണ്ടി വന്നത് അവന്റെ വിലപ്പെട്ട ജീവിതമായിരുന്നു! നിസാര കാര്യങ്ങളുടെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ക്രൂരതകൾ! പിറന്നുവീഴുന്ന കുഞ്ഞു മുതൽ വാർദ്ധക്യ മാതാവ് വരെ പീഢനത്തിനിരയാക്കുന്ന കൊടും ഭീകര ദൃശ്യങ്ങൾ! കുടുംബ ജീവിതത്തിന്റെ മഹനീയത കാറ്റിൽ പറത്തി കാമുകനെ സ്വന്തമാക്കാൻ വേണ്ടി നടത്തുന്ന അരും കൊലകൾ | ! മതം -ജാതി- രാഷ്ട്രീയം - വർഗീയത ഇവയുടെ അതിർവരമ്പുകൾ ഇല്ലാതാക്കിയ മനുഷ്യ ജീവിതങ്ങൾ എണ്ണമറ്റതാണ്. ........
  • പണത്തിന്റെ അതിപ്രാധാന്യം

പണം മനുഷ്യനെ പിശാചാക്കുന്നു. പണം ഉണ്ടെങ്കിൽ എല്ലാമായി എന്ന ധാരണ മനുഷ്യനെ എന്തും ചെയ്യാൻ പ്രാപ്തനാക്കി നീതിയും ന്യായവും സത്യവുമെല്ലാം മറച്ചു കൊണ്ട് പണം നേടാൻ മനുഷ്യൻ പാഞ്ഞു . അതിനു തടസമായ വെല്ലുവിളികൾ എന്തു തന്നെയായാലും അതിനെ അതിജീവിക്കാൻ വളരെ ഹീനമായ പ്രവർത്തികൾ ചെയ്തു കൂട്ടി യുവതലമുറയെപ്പോലും ലഹരികൾക്ക് അടിമകളാക്കി മനുഷ്യൻ പണം കൊയ്തു.

  • ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം

അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല ഫേസ്ബുക് ചാറ്റിങ് അനേകം കുട്ടികളെ ചതിക്കുഴികളിൽ വീഴിക്കുന്നു

  • പ്രകൃതിയോടുള്ള ക്രൂരത

എല്ലാം ദാനമായി നൽകുന്ന പ്രകൃതി തനിക്ക് മാത്രമുള്ളതാണ് എന്ന സ്വാർത്ഥ മനോഭാവത്തോടെ എന്തൊക്കയാണ് മനുഷ്യൻ ചെയ്തുകൂട്ടുന്നത്? കുന്നിടിക്കൽ , വയൽ നികത്തൽ വനം നശിപ്പിക്കൽ........ തീരാത്ത നീണ്ട പട്ടിക വായു - മണ്ണ് - ജലമലിനീകരണം എവിടെയും ശുദ്ധവായു അന്യമാകുന്ന അവസ്ഥ !

ഇങ്ങനെ നോക്കിയാൽ കൊറോണ കാലത്തിന് മുൻപുള്ള ദിനങ്ങൾ അസാൻമാർഗികവും അധാർമ്മി വും മ്ലേച്ഛകരവുമായ ജീവിതം നയിച്ചവർ ഏറെയായിരുന്നു.

കൊറോണക്കാലം എത്രകാലം നിളുമെന്ന് പ്രവചിക്കാൻ സാധ്യമല്ല. ഇത് പത്ത് വർഷം തുടർന്നാൽ അവശേഷിക്കുന്നത് വളരെ ചെറിയ ജനസമൂഹമായിരിക്കും ബൈബിളിലെ പ്രളയത്തെ അതിജീവിച്ച നോഹയുടെ കുടുംബം പോലെ ഭൂമിയെ സ്നേഹിക്കാനും , അതിർവരമ്പുകളില്ല കയ്യും മെയ്യും മറന്ന് പരസ്പരം സഹായിക്കാനും അവർ പരിശീലിച്ചു കഴിയും. കൃഷി അവരുടെ മുഖ്യ തൊഴിലായിരിക്കും അവർക്ക് ഒരേയൊരു ജാതി - മനുഷ്യ ജാതി മാത്രമേ കാണൂ. പണത്തിന്റെ അമിത പ്രാധാന്യം ഭോഷ്ക്കാണെന്ന തിരിച്ചറിവുണ്ടാകും .

ചുരുക്കത്തിൽ മനുഷ്യമനസ്സുകളിൽ പച്ചപിടിച്ച് നിലക്കുന്ന എല്ലാ മൃഗീയ സ്വഭാവങ്ങളും ഇടയ്ക്കിടെ കൈ കഴുകുന്ന സോപ്പു വെള്ളത്തിൽ അലിഞ്ഞ് ഇല്ലാതെയാകട്ടെ... കുടുംബ ബന്ധങ്ങൾ ലോക് ഡൗണിലൂടെ ശക്തിപ്പെടട്ടേ... െകാ റോണക്കാലം ഒരു ശുദ്ധീകരണത്തിന്റെ കാലമായി തീരട്ടെ.... നന്മയും, സ്നേഹവും പൂത്തുലയുന്ന നല്ല നാളുകൾ നമുക്ക് കാണാൻ കഴിയട്ടെ ........

कोरोना

ലേഖനം

कोरोना वायरस क्या हैं लक्षण और कैसे कर सकते हैं बचाव जब कोरोना वायरस से संक्रमित कोई व्यक्ति खांसता या छींकता है तो उसके थूक के बेहद बारीक कण हवा में फैलते हैं. इन कणों में कोरोना वायरस के विषाणु होते हैं. कोरोना वायरस यानी 'कोविड 19' से बचने के लिए आप नियमित रूप से अपने हाथ साबुन और पानी से अच्छे से धोहम आपको यहां बता रहे हैं कि कोरोना वायरस के संक्रमण से बचने के लिए आप क्या-क्या कर सकते हैं. संक्रमित व्यक्ति के नज़दीक जाने पर ये विषाणुयुक्त कण सांस के रास्ते आपके शरीर में प्रवेश कर सकते हैं. कोरोनो वायरस संक्रमण के लक्षण क्या हैं? इंसान के शरीर में पहुंचने के बाद कोरोना वायरस उसके फेफड़ों में संक्रमण करता है. इस कारण सबसे पहले बुख़ार, उसके बाद सूखी खांसी आती है. बाद में सांस लेने में समस्या हो सकती है. वायरस के संक्रमण के लक्षण दिखना शुरू होने में औसतन पाँच दिन लगते हैं. हालांकि वैज्ञानिकों का कहना है कि कुछ लोगों में इसके लक्षण बहुत बाद में भी देखने को मिल सकते हैं. विश्व स्वास्थ्य संगठन (डब्ल्यूएचओ) के अनुसार वायरस के शरीर में पहुंचने और लक्षण दिखने के बीच 14 दिनों तक का समय हो सकता है. हालांकि कुछ शोधकर्ता मानते हैं कि ये समय 24 दिनों तक का भी हो सकता है कोरोना वायरस उन लोगों के शरीर से अधिक फैलता है जिनमें इसके संक्रमण के लक्षण दिखाई देते हैं. लेकिन कई जानकार मानते हैं कि व्यक्ति को बीमार करने से पहले भी ये वायरस फैल सकता है. बीमारी के शुरुआती लक्षण सर्दी और फ्लू जैसे ही होते हैं जिससे कोई आसानी से भ्रमित हो सकता है. कितना घातक है कोरोना वायरस? कोरोना वायरस के संक्रमण के आँकड़ों की तुलना में मरने वालों की संख्या को देखा जाए तो ये बेहद कम हैं. हालांकि इन आंकड़ों पर पूरी तरह भरोसा नहीं किया जा सकता, लेकिन आंकड़ों की मानें तो संक्रमण होने पर मृत्यु की दर केवल एक से दो फ़ीसदी हो सकती है.

  • फ़िलहाल कई देशों में इससे संक्रमित हज़ारों लोगों का इलाज चल रहा है और मरने वालों का आँकड़ा बढ़ भी सकता है. कोरोना वायरस संक्रमण के कारण बूढ़ों और पहले से ही सांस की बीमारी (अस्थमा) से परेशान लोगों, मधुमेह और हृदय रोग जैसी परेशानियों का सामना करने वालों के गंभीर रूप से बीमार होने की आशंका अधिक होती है. कोरोना वायरस का इलाज इस बात पर आधारित होता है कि मरीज़ के शरीर को सांस लेने में मदद की जाए और शरीर की रोग प्रतिरोधक क्षमता को बढ़ाया जाए ताकि व्यक्ति का शरीर ख़ुद वायरस से लड़ने में सक्षम हो जाए
  • कोरोना वायरस का टीका बनाने का काम अभी चल रहा है.
  • अगर आप किसी संक्रमित व्यक्ति के संपर्क में आते हैं तो आपको कुछ दिनों के लिए ख़ुद को दूसरों से दूर रहने की सलाह दी जा सकती है.

•*पब्लिक हेल्थ इंग्लैंड ने कहा है कि जिन्हें लगता है कि वो संक्रमित हैं वो डॉक्टर, फार्मेसी या अस्पताल जाने से बचें और अपने इलाक़े में मौजूद स्वास्थ्य कर्मी से फ़ोन पर या ऑनलाइन जानकारी लें. जो लोग दूसरे देशों की यात्रा कर के यूके लौटे हैं उन्हें सलाह दी गई है कि वो कुछ दिनों के लिए ख़ुद को दूसरों से अलग कर लें सरे देशों ने भी इस वायरस से बचने के लिए अपने अपने देशों में स्कूल कॉलेज बंद करने और सर्वजनिक सभाएं रद्द करने जैसे क़दम उठाएं हैं. विश्व स्वास्थ्य संगठन ने भी लोगों के लिए एहतियात बरतने के तरीक़ों के बारे में जानकारी जारी की है. संक्रमण के लक्षण दिखने पर व्यक्ति को अपने स्थानीय स्वास्थ्य सेवा अधिकारी या कर्मचारी से संपर्क करना चाहिए. जो लोग बीते दिनों कोरोना वायरस संक्रमित व्यक्ति के संपर्क में आए हैं उनकी जांच की जाएगी. अस्पताल पहुंचने वाले सभी मरीज़ जिनमें फ्लू (सर्दी ज़ुकाम और सांस लेने में तकलीफ) के लक्षण हैं, स्वास्थ्य सेवा अधिकारी उनका परीक्षण करेंगे. परीक्षण के नतीजे आने तक आपको इंतज़ार करने और दूसरों से खुद को दूर रखने के लिए कहा जाएगा. कितनी तेज़ी से फैल रहा है कोरोना वायरस? रोज़ दुनिया भर में कोरोना वायरस के सैंकड़ों मामले सामने आ रहे हैं. लेकिन ये भी माना जा रहा है कि अब भी कई मामले स्वास्थ्य एजेंसियों की नज़र से बच गए होंगे. इस वायरस के संक्रमण के सबसे अधिक मामले चीन, इटली, ईरान और कोरिया में सामने आए है

സിംല കണ്ട സ്വപ്നം

വീട്ടിൽ ചേട്ടനേയും ഓർത്തിരിക്കുകയാണ് സിംല. യാത്രികന് കൊടുത്തുവിട്ട വെള്ളാരങ്കല്ലുകൾ ചേട്ടന് കിട്ടികാണുമോയെന്ന ആശങ്കയിലാണ് അവൾ. അങ്ങനെ ആലോചിച്ചിരിക്കേ പെട്ടന്നവൾക്ക് അളകനന്ദയിലേയ്ക്ക് പോകണമെന്ന് തോന്നി. എന്തുകോണ്ടായിരിക്കാം അങ്ങനെ തോന്നാൻ കാരണം? ഒന്ന് ആലോചിച്ചതിനു ശേ‍ഷം അവൾ അളകനന്ദയുടെ അരികിലേയ്ക്കോടി. "സിംലാ”................. വളരെ ഉയർന്ന സ്വരത്തിൽ തന്നെയാരോ വിളിക്കുന്നതായി അവൾക്ക് തോന്നി. അളകനന്ദക്കരയിലിരുന്ന അവൾ ചാടിയെഴുന്നേറ്റ് തിരിഞ്ഞുനോക്കി. അതാ..... നിൽക്കുന്നു അവളുടെ ചേട്ടൻ. വളരെ സന്തോഷത്തോടെ അവൾ ചേട്ടന്റെ അടുത്തേക്ക് ഓടി. എന്തുകൊണ്ടാണെന്നറിയില്ല ഇരുവരുടേയും കണ്ണുകൾ നിറയുവാൻ തുടങ്ങി. പെട്ടെന്ന് "സിംലാ"..................................മുറ്റത്തുനിന്നും അമ്മ വിളിക്കുന്ന ശബ്ദം കേട്ട് സിംല ഞെട്ടിയുണർന്നു.


അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നോ? പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക? ഇത്തരം ചോദ്യങ്ങൾ മനസ്സിലൊതുക്കി അവൾ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നു


പാർവതി എസ് എസ്
7 ബി

.

ഉറങ്ങാത്ത രാത്രി

കോവിഡ് കാല അനുഭവ കുറിപ്പ്
      

ഒരു മനോഹരമായ പ്രഭാതം. എന്റെ വീട്ടിൽ നിന്ന് ചേച്ചിയുടെ ശബ്ദം, എഴുന്നേല്ക്കൂ കുഞ്ഞേ, എഴുന്നേല്ക്കൂ എന്ന് പറഞ്ഞ് എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേല്പിക്കുന്നു എന്റെ ചേച്ചി. ഞാൻ എഴുന്നേറ്റ് ജനലിൽക്കൂടി നോക്കിയപ്പോൾ ചേച്ചി നട്ടു പിടിപ്പിച്ച റോസച്ചെടികൾ പൂത്തു നില്ക്കുന്നു. എന്ത് മനോഹരം എന്ന് എന്റെ മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി. ചേച്ചി വന്ന് എന്നോട് വരൂ, പള്ളിക്കൂടത്തിൽ പോകണ്ടേ എന്ന് എന്റെ ചുമലിൽ‍‍ കൈവച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. എന്നിട്ട് ഞാൻ ഒറ്റച്ചാട്ടം. ചേച്ചിയാണെങ്കിൽ എന്റെ പിറകെക്കൂടി ഓടി, ചേച്ചി ഉറക്കെ വിളിച്ച് പറയുന്നു ഇങ്ങ് വാടീ. ഞാൻ ഓടി റോസച്ചെടിയുടെ പിറകിൽ ഒളിച്ചു നിന്നു. പക്ഷേ ചേച്ചി എന്നെ കണ്ടു പിടിച്ചു, ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചേച്ചിയുടെ കൂടെ പോയി. ചേച്ചി എന്നെ കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ചു തന്നു, ആഹാരം തന്നു. എന്റെ സ്വന്തം അമ്മയെപ്പോലെയായിരുന്നു ചേച്ചി. എന്റെ അമ്മ നൽകാത്ത സ്നേഹവും കരുതലും ചേച്ചി തന്നു. അങ്ങനെ പള്ളിക്കൂടത്തിൽ പോകാൻ ഞാൻ റെഡിയായി. ഞാൻ ചേച്ചിയുടെ അടുക്കൽ പോയിട്ട് ചോദിച്ചു, ചേച്ചി ഒരു കാര്യം ചോദിച്ചാൽ തരുമോ‍? ചേച്ചി ചോദിച്ചു എന്താ കാര്യം , എനിക്ക് ഒരു റോസാപ്പൂവ് തരുമോ? ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാ കാര്യം റോസാപ്പൂവ് നിനക്ക് ഞാൻ നേരത്തേ കുരതി വെച്ചിരുന്നു ഞാൻ ചേച്ചിയോട് പറഞ്ഞു ആ പൂവ് എന്റെ തലയിൽ വെച്ചു താ ചേച്ചി. ചേച്ചി വെച്ചു തന്നിട്ട് പറഞ്ഞു ഇപ്പോൾ നിന്നെ കണ്ടാ നല്ല മനോഹരമായിരിക്കുന്നു. എന്നെ പള്ളിക്കൂടത്തിൽ കൊണ്ട് വിട്ടു. പിന്നെ എന്നെ വൈകുന്നേരം ചേച്ചിയാണ് വീട്ടിൽ കൊണ്ട് വിടുന്നത്. രാത്രിയായപ്പോൾ എന്നെ ടീച്ചർ പഠിപ്പിച്ച പാഠം എനിക്ക് ചേച്ചി പറഞ്ഞു തന്നു. പിന്നെ എന്നെ താരാട്ടു പാടി ഉറക്കും. ആ പാട്ടിന്റെ ഈണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോകും.


അടുത്ത ദിവസമായപ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേല്പിക്കാൻ ചേച്ചി വന്നില്ല. ഞാൻ വിചാരിച്ചു ചേച്ചിക്ക് അസുഖം ആകും. ഞാൻ തിരക്കിയപ്പോൾ ചേച്ചിയുടെ ശബ്ദം വീടിന്റെ മൂലയിൽ നിന്നാണ് ആ ശബ്ദം വരുന്നത്. ആ ശബ്ദം ഒരു കരച്ചിലിന്റെ ശബ്ദമായിരുന്നു. ഞാൻ നോക്കിയപ്പോൾ കരയുന്ന ചേച്ചിയും, സന്തോഷത്തോടെ നില്ക്കുന്ന അമ്മയും അച്ഛനും. അമ്മയും അച്ഛനും പോയതിനു ശേഷം ഞാൻ പതുക്കെ ചെന്ന് ചേച്ചിയുടെ കവിളിൽ കാണപ്പെട്ട കണ്ണുനീർ തുടച്ചു. എന്നിട്ട് ഞാൻ ചോദിച്ചു എന്തിനാ കരയുന്നത്? ആദ്യം ചേച്ചി ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ ചോദിച്ചു. അപ്പോൾ ചേച്ചി പറഞ്ഞു ഞാൻ നിന്നെ വിട്ട് ദൂരെ പോകുന്നു. പോവുകയാണോ. എവിടെ? അതും എന്നെ വിട്ട്. എനിക്ക് ദൂരെ ജോലി കിട്ടി. അപ്പോൾ എന്നെ കാണാൻ വരില്ലേ? ചേച്ചി പറഞ്ഞു വിവാഹമാകുമ്പോൾ വന്നാൽ മതിയെന്ന് അമ്മ പറഞ്ഞു. ചേച്ചി എന്നാണ് പോകുന്നത്. മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു. അടുത്ത ആഴ്ച. ഇത്ര പെട്ടെന്നോ? എന്ന് പറഞ്ഞു ഞാൻ എന്റെ കിടക്കയിലേയ്ക്ക് ഓടി, അവിടെ കിടന്ന് കരഞ്ഞു, ആരും അറിയാതെ. സമയം അങ്ങനെ കടന്നു. രാത്രിയായി. താരാട്ടു പാട്ടു പാടാൻ ചേച്ചി വന്നു. കരച്ചിലിന്റെ ഈണത്തിൽ പാടി. എനിക്ക് ഉറക്കം വന്നില്ല. എന്നാൽ ഞാൻ ഉറങ്ങുന്നത് പോലെ അഭിനയിച്ചു. ആ രാത്രി ഞാൻ ഉറങ്ങിയില്ല. ആ രാത്രി ശാന്തമായിരുന്നില്ല. ചേച്ചിയുടെ കരച്ചിൽ കാരണം അങ്ങനെ ദുഃഖ പൂർണ്ണമായി ആ ആഴ്ച കടന്നു.


അന്നും രാവിലെ ഞാൻ തനിയെ എഴുന്നേറ്റു. ഞാൻ ചേച്ചിയുടെ സ്നേഹത്തെക്കുറിച്ച് വർണ്ണിച്ച ചില ചിത്രങ്ങൾ വരച്ച്, ആ പേപ്പർ ചേച്ചിയുടെ കൈയിൽ കൊടുക്കാൻ പോയപ്പോൾ എന്റെ വരവ് കണ്ട് അമ്മ ചോദിച്ചു എവിടെ പോകുന്നു? ചേച്ചിയുടെ അടുത്തേയ്ക്ക്. ചേച്ചി എവിടെ എന്ന് ഞാൻ ചോദിച്ചു. അങ്ങ് ദൂരെ ജോലിയ്ക്ക് പോകാൻ ഒരുങ്ങുന്നു. ഇപ്പോഴോ? ചേച്ചി ഒരുങ്ങി വന്നിട്ട് എന്നോട് പറഞ്ഞു കുഞ്ഞേ ഞാൻ പോവുകയാ, ഇനി ഞാനില്ല നിന്നോടൊപ്പം. അതുകൊണ്ട് നീ താനെ കുളിക്കണം, ഉറങ്ങണം..... എന്റെ കൈയിലിരുന്ന കടലാസ് കൊടുത്തു. അതു കണ്ട് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, കരഞ്ഞു. ഞാനും കരഞ്ഞു. ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം കണ്ട് ചേച്ചിയുടെ റോസാപ്പൂക്കൾ പോലും കരഞ്ഞു പോയി.....



പ്രിയാലാൽ
7ബി

കിനാവ്

പ്രഭാതം പൂവണി‍ഞ്ഞു.സൂര്യന്റെ കിരണദങ്ങൽ അവിടമാകെ പരന്നു.സിംല അ‍ളകനന്ദയിലേക്കാടി.ഭായിയെ കുറിച്ചുള്ള ഓർമകൾ അവളെ അവിടെ നിന്നും പോരാൻ അനുവധിച്ചു.
അളകനന്ദയിൽ അവർ കളിച്ചതും താൻ ഭായിയുടെ വെള്ളാരം കല്ലുകൾ തട്ടിയെറിഞ്ഞതും ഭായിയെ ധില്ലിയിലേക്ക് യാത്ര അയച്ചതും അവൾ ഓർതെടുത്തു.ഭായിയെ കാണാനാവും എന്ന പ്രതീക്ഷകൽ അവൾ തിരഞ്ഞ്നടന്നു.


അല്പസമയത്തിനകം തന്റെ പിന്നിൽ ആരോ ഉണ്ടന്ന് അവൾക്ക് തോന്നി.പെട്ടന്ന് പിന്നിൾ ന്ന്നൊരു ശബ്ദം. 'സിംല. അവൾതിരിഞ്ഞു നോക്കി ദില്ലി ബാബുവല്ലെ അത്? അവൾ ബാബുവിനരിരികിലേക്ക് ഒാടിച്ചന്നു.ബാബു ,ഭായിക്ക് സുഖം തന്നെയല്ലേ?


പിന്നെ ഒരു ചോദ്യപെരുമഴയായിരുന്നു.
ബാബു പറഞ്ഞു.സിംല,നീപോയി അമ്മയോട് പായസം
വയ്ക്കാൻ പറയു. ഞാൻ വേഗമെത്തെുും.
സിംല വിട്ടിലേക്കോടി
അച്ഛനും ,അമ്മയു സിംലയും ദില്ലി ബാബുവിനായി
കാത്തുനിന്നു . ബാബു എത്തി കുശലാന്യേഷണങ്ങൾ കഴിഞ്ഞ്, സിംലയോട് ബാബു ചോദിച്ചു;മുന്നി നിനക്ക്
സമ്മാനം വേണ്ടേ?വേണം, വേണം അവൾപറഞ്ഞു.
ദില്ലിബാബു പുറത്തക്ക് പോയി അച്ഛനെയും,അമ്മയെയും
കുട്ടി ഉമ്മറത്തേക്ക് വന്നു.


അതാ ബിക്രം അവരുടെ മുന്നിൽ അവർക്ക്
അടക്കാനാകാത്ത ആഹ്ലാദമായി.
അമ്മ അവന് ഒരു നല്ല നസ്ത്രവും നിറയെ ആഹാരവും നൽകി.
ദില്ലി ബാബുവിനെ പോലെ ഒരു നല്ല ഉദ്വേസ്ഥനായി ബിക്രമും വന്നു.



ശ്രേഷ്ട.എം.എസ്
7:ബി

മാഞ്ഞുപോയ നിമിഷങ്ങൾ

എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ
സ്കൂളിൽ പോകുവാൻ തുടങ്ങുകയാ‌ണ്. അവളുടെ സഹോദരൻ അരുൺ, കുഞ്ഞുകുട്ടിയായതുകൊണ്ട് വീടിനടുത്തുള്ള ഒരു അങ്കണവാടിയിലാണ് പോകുന്നത്. ദിവ്യ സ്കൂളിൽ പോയിക്കഴിഞ്ഞിട്ടാണ് അവൻ അങ്കണവാടിയിലേയ്ക്ക് പോകുന്നത്. അമ്മ ദിവ്യയെ സ്കൂളിൽ അയയ്ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛൻ ഓഫീസിൽ പോകാനുള്ള തിടുക്കത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എല്ലാവരോടും ദിവ്യ യാത്ര പറയുന്നു. അമ്മയും, അച്ഛനും ദിവ്യയ്ക്ക് ഒരു മുത്തം കൊടുത്തു. ദിവ്യ തിരിച്ചും കൊടുത്തു. എന്നിട്ട് ദിവ്യ വന്ന് അരുണിന്റെ നെറ്റിയിൽ
 ഒരു മുത്തം നൽകി. അരുൺ തിരിച്ചം. തന്റെ ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. അവളുടെ സ്ക്കൂൾ ബസ്സ് വന്നു. അവൾ കയറി യാത്രയായി. പിന്നാലെ തന്റെ അച്ഛനും ഓഫീസിലേയ്ക്ക് ഇറങ്ങി.



സമയം വൈകുന്നേരമാകാറായി. ദിവ്യയുടെ സ്ക്കൂളിൽ സ്ക്കൂൾ ബസ്സ് എടുത്തു. സ്ക്കൂളിൽനിന്ന് കുറച്ചുദൂരം എത്തിയതേ ഉള്ളൂ, ബസ്സ് ഡ്രൈവർക്ക് ഒരു ഫോൺ വന്നു. താൻ വണ്ടി നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിന്നും നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞ് വന്ന് സ്ക്കൂൾ ബസ്സുമായി കൂട്ടിമുട്ടി.ബസ്സ്
റോഡിന്റെ അറ്റത്തേക്ക് ചരിഞ്ഞു . ലോറിയും മറുവശത്തേക്ക് ചരിഞ്ഞു.നാട്ടുകാരെല്ലാവരും ചുറ്റും വളങ്ങുകൂടി . പോലീസും, ആംബുലൻസും എത്തി എല്ലാ കുട്ടികളെയും, ഡ്രൈവറിനെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുടെ ഓരോരുത്തരുടെയും മാതാപിതാക്കളെ അറിയിക്കുന്നതേയുള്ളൂ. അവരെല്ലാം ആശുപത്രിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലാണ്. ഡോക്ടറുമാർ ചികിത്സിച്ചിട്ട് പുറത്തിറങ്ങിവന്നു. എല്ലാവർക്കും അറിയാൻ സാധിച്ചത് മൂന്നുകുട്ടികൾ മരണപ്പെട്ടു. മറ്റുള്ളവർക്ക് ഗുരുതരപരുക്ക്. എല്ലാ മാതാപിതാക്കളും വളരെ സങ്കടത്തിലാണ്. മരിച്ച മൂന്നുകുട്ടികളിൽ
ഒരു കുട്ടി നമ്മുടെ ദിവ്യയാണ്. അവളുടെ മാതാപിതാക്കൾ അവരുടെ പുന്നാരമകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലാണ്. അരുൺ വിവരമറിഞ്ഞിട്ടില്ല. അവനെ അമ്മാമയുടെ വീട്ടിലാക്കിയിട്ടാണ് അവർ അശുപത്രിയിലേയ്ക്ക് വന്നത്.

എല്ലാവരും വീട്ടിലെത്തി. ദിവ്യയുടെ അമ്മ വായ അടക്കാതെ കരച്ചിലോട് കരച്ചിൽ, അച്ഛൻ സങ്കടം അടക്കിപ്പിടിക്കാൻ ശ്രമിച്ച് നിൽക്കുന്നു. അപ്പോഴും അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. തന്റെ വീട്ടിലൊരു ആൾക്കൂട്ടം അമ്മയും ,അമ്മാമയും ,അച്ഛനും മറ്റ്
ബന്ധുക്കളും ദിവ്യ ചേച്ചിയെ നോക്കി പൊട്ടിക്കരയുന്നു. ദിവ്യ ചേച്ചിയാണെങ്കിലോ കിടന്നുറങ്ങുന്നു. അവൻ ഇങ്ങനെയൊക്കെ ചിന്തിച്ച‌ുകൂട്ടുന്നു. അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. അമ്മയ്ക്കും,അച്ഛനും അരുണിനും നൽകിയത് അവസാനത്തെ മുത്തമായിരുന്നു. ആരോടും ഒരു വാക്കുപോലും പറയാതെ ദിവ്യ യാത്രയായി. ഒരുപാടൊരുപാട് ദൂരേയ്‌ക്ക് ചേച്ചിയുടെ സ്‌നേഹം വളരെയധികം ലഭിക്കാൻ അരുൺ യോഗമില്ലാത്തൊരു കുട്ടിയാണ്. ഒരിക്കലും അരുണിന് തന്റെ ചേച്ചിയെക്കാണാൻ കഴിയില്ലെന്ന് ആ പാവം കുട്ടിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല. “ചെറിയ ചെറിയ ഒാർമ്മകൾ മാത്രം ബാക്കി വച്ച് ദിവ്യ ഒരുപാട് അകലത്തിലേയ്‌ക്ക് മറഞ്ഞ‌ുപോയി"!



അനുജ പി. എസ്
7-ബി
 

ക്യൂട്ടി

ശലഭങ്ങളുടേതു മാത്രമായ ഒരു കൊച്ചു ലോകം.
അവിടെയാണ് നമ്മുടെ പ്രിയങ്കരിയായ ക്യൂട്ടി താമസിക്കുന്നത്. ശലഭറാണിക്ക് ഏറ്റവും പ്രിയങ്കരിയായിരുന്നു ഇവൾ. ഇവൾക്ക് ജീവനുതുല്യം സ്നേഹിക്കാൻ ഒരു കൊച്ചനുജനുണ്ടായിരുന്നു. എല്ലാ കഥയിലെയും പോലെ ഇവിടെയും ഉണ്ട് ഒരു
വില്ലൻ അതാണ് ചിലന്തി. ഒരു ദിവസം രാവിലെ ക്യൂട്ടി ആഹാരം തേടിപ്പോകുന്നതിനിടയിൽ അറിയാതെ ആ ചതിയൻ ചിലന്തിയുടെ വലയിൽ അകപ്പെടുന്നു. പാവം ക്യൂട്ടി എന്തു ചെയ്യണമെന്നറിയാതെ അവൾ സങ്കടപ്പെട്ടു. ആ ചിലന്തി എത്രയും പെട്ടെന്ന് ഇവിടെ എത്തും എന്ന് അവൾക്കറിയാമായിരുന്നു. പെട്ടെന്നാണവൾ ആ ശബ്ദം കേട്ടത്. "ക്യൂട്ടി. അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ തേനീച്ചയായിരുന്നു അത്. ആ ആപത്തിൽ നിന്നും അവളെ രക്ഷിക്കാൻ എത്തിയ അവൻ കഷ്ടപ്പെട്ട് അവളെ രക്ഷിച്ചു. അതിനുശേഷം അവർ ഒരുമിച്ച് അവിടെനിന്ന് പറന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവന്റെ വീട് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് അവളെ കൊണ്ടുപോയി. എന്നാൽ തേനീച്ചയുടെ സ്നേഹമുള്ള സ്വഭാവം ആയിരുന്നില്ല. അവന്റെ കുടുംബാംഗങ്ങൾ വളരെ ക്രൂരതയോടെയാണ് അവളോട് പെരുമാറിയത്. അത് അവൾക്ക് വളരെയധികം സങ്കടമുണ്ടാക്കി.



പിറ്റേന്ന് രാവിലെ എല്ലാ ദിവസത്തെയും പോലെ അവളോടൊത്ത് തീറ്റതേടാൻ പോകാൻ എത്തിയ തേനീച്ചയ്ക്ക് അവളെ കാണാനായില്ല. അവൻ അവളെ അന്വേഷിച്ച് അവളുടെ വീട്ടിലേയ്ക്ക് പോയി. ഒരു ശലഭത്തെ സംബന്ധിച്ച് അതിന്റെ ആയുസ്സ് കുറച്ചുകാലമേ ഉണ്ടാവുകയുള്ളൂ. ആ കാഴ്ച്ച കണ്ട് സങ്കടത്തോടെ തിരിച്ചുമടങ്ങിയ അവൻ ചതിയൻ ചിലന്തിയുടെ വലയിൽപെട്ടു. അന്ന് അവിടെ തേനീച്ചയെ രക്ഷിക്കാൻ ആരും എത്തിയില്ല. ചേച്ചി കൊടുക്കുന്ന ആഹാരം മാത്രം കഴിച്ചു വളർന്ന ക്യൂട്ടിയുടെ അനിയന് ആഹാരം തേടാൻ അറിയില്ലായിരുന്നു. അങ്ങനെ ആഹാരം കിട്ടാതെ അവനും ഭൂമിയിൽ നിന്നും പോയി.



ഷാനിയ. എസ്
9. സി

സ്വപ്നം

ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉള്ളവരാ‌ണ് മനു‍‍‍‍‍‍‍‍‍‍‍‍ഷ്യർ. അങ്ങനെ ഒരുപാട് പ്രതീക്ഷയോടെ രണ്ടുപേർ ഒന്നിക്കുന്നു. ഒരു കുടുംബം ഉണ്ടാകുന്നതിന്റെ ആദ്യ ചുവട്. രണ്ടു ദിക്കുകളിൽ നിന്ന്, രണ്ടു പ്രദേശങ്ങളിൽ നിന്ന്, രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന്,രണ്ടു സ്വഭാവസവിശേഷതകളുള്ള രണ്ടുപേർ ആശയും മോഹനും. രണ്ടു പേരും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്നവരാണ്. അങ്ങനെ അവർ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് സന്തോഷത്തോടെ കഴിയുന്നു. കൂട്ടിനിപ്പോൾ ഒരതിഥികൂടിയുണ്ട്. മാളവിക, അവരുടെ മകൾ. മേസ്തിരി പണിയെടുത്താണ് മോഹൻ കുടുംബം പോറ്റുന്നത്. ഒരു വാടകവീട്ടിലാണ് ആ കുടുംബം കഴിയുന്നത്. അതുമാത്രമാണ് അവരുടെ ദു:ഖം, ബാക്കിയുള്ള
കാര്യങ്ങൾ മോഹൻ നോക്കിക്കൊള്ളും. അങ്ങനെയിരിക്കെ വിദേശത്ത് പോകാൻ മോഹന് വിസ വന്നു. ഭാര്യയെയും മക്കളെയും പിരിയാൻ അദ്ദേഹത്തിന് വിഷമമുണ്ടെങ്കിലും തനിക്കൊരു വീടുവേണമെന്ന ആഗ്രഹം മോഹനെ പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ മോഹൻ വിദേശത്തേയ്ക്ക്. ആശയും മകളും പുതിയ ഭവനത്തെ സ്വപ്നം കാണുകയാണ്. പൊരിവെയിലത്ത് കഷ്ടപ്പെട്ട് മോഹൻ കാശുസമ്പാദിച്ച് കൂട്ടി വയ്ക്കുന്നു. അങ്ങനെ പാരമ്പര്യസ്വത്തിൽ ഒരു ഭവനം നിർമ്മിക്കുവാൻ അവർ തീരുമാനിച്ചു. അങ്ങനെ അവരുടെ ഭവനം ഉയരുന്നു ഒരു നില പൂർത്തിയായി. അടുത്ത നിലയിൽ മക്കൾ മാളവികയ്ക്കും മോഹന്റെ അമ്മക്കും മുറി വേണം. അതിനുള്ള ഒരുക്കമാണ്.
വർഷം മൂന്നായി മോഹൻ പോയിട്ട് മോൾക്കും മൂന്ന് വയസ്സ് കഴിഞ്ഞു. മോഹൻ ഫോൺ വിളിക്കുമ്പോഴൊക്കെ മകൾ ഒരു പാവയെക്കുറിച്ച് പറയാറുണ്ട്. നീണ്ട മുടികളുള്ള നീല ഉടുപ്പ് ധരിച്ച പാട്ടു‌പാടുന്ന പാവക്കുട്ടി. അങ്ങനെ അവരുടെ വീടുപൂർത്തിയായി എന്നാലും മോഹൻ വന്നതിനു ശേഷമേ പാലുകാച്ചുള്ളൂ. അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. മകളുടെ അഞ്ചാം പിറന്നാളിന് പാലുകാച്ചും തീരുമാനിച്ചു. ആ ദിനത്തിന് കാത്തിരിക്കുകയാണ് ആ അമ്മയും മകളും. ചെറുതായി മഴ ചാറുന്നുമുണ്ട്. വാടക വീട്ടിൽ അമ്മയും മകളും മാത്രം. രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന് വാർത്തയിൽ പറയുന്നു. രണ്ടു ജില്ലകളിൽ കളക്ടർ അവധി പ്രഖ്യാപിച്ചു. അന്ന് രാത്രിയിൽ നല്ല മഴയായിരുന്നു. രണ്ടു ദിവസം കഴി‍‍ഞ്ഞ് ഭവനത്തിന്റെ പാലുകാച്ചാണ്. അങ്ങനെ ഇരുവരും ആ മഴയുള്ള രാത്രിയിൽ ഉറങ്ങാൻ കിടക്കുകയാണ്. ആശയുടെ മനസ്സിൽ ഭവനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രം. പിറ്റെന്നും മഴ ആ നിലപാടിൽ തന്നെ. കറണ്ടില്ല, ഡാമുകൾ തുറക്കുന്നുവെന്നും അറി‍‌‍‍ഞ്ഞ‌ു. വിദേശത്തേക്ക് വിളിക്കാൻ റെയ്ഞ്ച് കിട്ട‌ുന്നില്ല. വല്ലാതെ വിഷമത്തിലായി. എന്നാലും പുതിയ ഭവനത്തിന്റെ സന്തോഷവുമുണ്ട്. ഇരുവരുടെയും മുഖത്ത്. പിന്നെ വൻ പ്രളയം തന്നെയായിരുന്നു. മരങ്ങൾ ഒടിയുന്നു. മണ്ണിടിയുന്നു. വീടുകൾ തകരുന്നു. ജനങ്ങൾക്ക് ജാഗ്രത. തുടങ്ങിയവാർത്തകൾ തന്നെ എ‍‍‍‍ങ്ങും കേൾക്കാം. മുറ്റം വരെ വെളളം നിറ‍ഞ്ഞു. അന്നു രാത്രികൂടികഴി‍ഞ്ഞാൽ പുതിയ രീതിയിൽ ആശ്വസിപ്പിക്കുകയാണ് ആശ അത് ശരിയായിരുന്നു. ആ രാത്രിയോടെ എല്ലാം അവസാനിച്ചു. പിറ്റേന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ പുതപ്പിനുള്ളിൽ രണ്ടു മ‍ൃതദേഹങ്ങൾ കണ്ടെത്തി. ഇതൊന്നും അറിയാതെ മകൾ എന്നും പറയാറുള്ള പാവയും വാങ്ങി പുതിയ ഭവനത്തിന്റെ പാലുകാച്ചും മകളുടെ പിറന്നാളും ആഘോഷിക്കാനെത്തുന്ന ഗൃഹനാഥൻ വീടൊന്നു കാണാൻ പറ്റാതെ മകളെയും ഭാര്യയെയും ഒന്നു കാണാനോ വിളിക്കാനോ കഴിയാതെ പ്രളയം കണ്ടമ്പരന്നു നിന്നു.




സൂര്യ രാജ് ടി.എ
10 എ

മുത്തശ്ശിമാവ്

ഒരിടത്ത് ഒരു മാവുണ്ടായിരുന്നു.ആ മാവിന്റെ അടുത്ത് ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം വലിയ ശബ്ദം കേട്ടു.ഡിം!ഡിം!അതു കേട്ട് വീട്ടിൽ നിന്നും ടിട്ടു ഓടി വന്നു.അയ്യോ!എന്റെ മുത്തശ്ശി മാവ്!അമ്മേ,എനിക്ക് ഇനി മാങ്ങ കിട്ടില്ലേ!നല്ല മാവ് ആയിരുന്നു.ടിട്ടു കര‍ഞ്ഞു ങീ...ങീ...



ആദിത്ത് എസ്
6 A

മറക്കാൻ കഴിയാത്ത ഒരു പുലർക്കാലം

ഒരു പുല൪ക്കാലം വളരെയധികം കൗതുകം ലഭിക്കുന്ന കാഴ്ച കാണാ൯ എന്നെ ഇടയാക്കി. ആനന്ദകരമായ അന്തരീക്ഷം ആളുകൾ പരസ്പരം അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കുന്നു. കുട്ടികൾ അവരുടെ കൂട്ടുകാരുമായി കളിച്ചും ചില൪ അവരുടെ മാതാപിതാക്കളുമായും മറ്റ് ചിലർ പണിക്ക് പോകുവാനുമുള്ള യാത്ര. എന്നാൽ എല്ലാ പേരും വളരെ ധൃതിയിലാണ്. ഇതിനിടയിലെ മറ്റൊരു കാഴ്ചയാണ് അപ്പുവിന്റേത്. വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് അപ്പുവിന്റെ ജനനം. വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും കടങ്ങളുമായാണ് അവരുടെ ജീവിതാവസ്ഥ. അച്ഛ൯ ശശിധര൯, അദ്ദേഹം ഒരു കൃഷിക്കാരനാണ്. അപ്പുവിന്റെ അമ്മ കുറച്ചു വ൪ഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം മൂലം ലോകത്തിൽ നിന്ന് വിട വാങ്ങാ൯ ഇടയായി. പിന്നെയുള്ളത് ഒരു അനിയത്തി മാത്രം. അവ‍ൾ അഞ്ചാം ക്ലാസ്സ് വിദ്യാ൪ത്ഥിനിയാണ്.



നിലാവുള്ള രാത്രിയിൽ വീട്ടിന്റെ ഉമ്മറത്തിരിക്കുന്ന അപ്പു ഒരു നിലവിളി ശബ്ദം കേട്ടു. അപ്പു ഭയന്നു. പെട്ടെന്ന് അവ൯ നിലവിളി കേട്ട വീട്ടിലേയ്ക്ക് ഓടി ചെന്നു. അവിടെ ആനിയുടെ ഭ൪ത്താവായ ജോസിന്റെ വയറ്റിൽ മൂ൪ച്ചയേറിയ കത്തി ആഴത്തിൽ കുത്തിയിറങ്ങുന്ന ദൃശ്യം. അവന്റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു. അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. ആ കൊലപാതകം ജോസിന്റെ സുഹൃത്തായ ആന്റണി ചെയ്തതെന്നാണ് നാട്ടുകാ൪ പറയുന്നത്. ആരും ‍അതിന്റെ സത്യാവസ്ഥ അറിഞ്ഞില്ല. പക്ഷേ മറ്റു ചില൪ പറയുന്നത് എന്തെന്നാൽ "അപ്പുവല്ലേ ആ വീട്ടിലേയ്ക്ക് പോയത് അപ്പോൾ അവനായിരിക്കും ചെയ്തിട്ടുണ്ടാകുക.” ഈ കേസുമായി ബന്ധപ്പെട്ട് പോലീസുകാ൪ ആനിയുടെ വീട്ടിലെത്തി. പലരുടെയും അഭിപ്രായപ്രകാരം അപ്പു കുറ്റക്കാരനായി. പോലീസ് ഉദ്യോഗസ്ഥ൪ നിരപരാധിയായ അപ്പുവിനെ ചോദ്യം ചെയ്യാനായി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ അവ൯ ഞാനല്ല ഇത് ചെയ്തതെന്ന് ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. അവ൪ അവനെ മ൪ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക ആകെ വിഷമമായി. എന്റെ കണ്ണുകൾ നിറഞ്ഞു.


ആ സമയം ആരോ എന്റെ ശരീരത്തിൽ പിടിച്ചു വലിക്കുകയും എണീക്ക് മോളേ എണീക്ക് മോളേ ഇന്ന് നിനക്ക് സ്ക്കൂളിൽ പോകണ്ടെ എന്ന് ചോദിക്കുന്നു. ഞാ൯ കണ്ണു തുറന്നു നോക്കുമ്പോൾ അത് അമ്മയായിരുന്നു. ഞാ൯ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു.



നന്ദനാരാജേഷ്
ഒമ്പത് ബി വിദ്യാർത്ഥിനി.

=

വിധിയുടെ മുഖം മൂടി


മഞ്ഞു പെയ്യുന്ന ഒരു പുലർക്കാലം. അരുൺ നടക്കാനിറങ്ങി. തന്റെ മുന്നിലൂടെ കടന്നു പോയ ആ കുട്ടിയെ അരുൺ ഒന്നു നോക്കി. എന്തോ ചേഷ്ടകൾ കാണിച്ച് കൊണ്ടാണ് പോകുന്നത്. മണിക്കൂറുകൾ കടന്നു പോകുന്നത്. മണിക്കൂറുകൾ കടന്നു പോയിട്ടും ആ കുട്ടിയെ കുറിച്ചുള്ള ചിന്തകൾ അരുണിന്റെ മനസ്സിന്റെ കോണിൽ മായാതെ തങ്ങി നിന്നു. ആ കുട്ടി ആരാണെന്ന് കണ്ടെത്താ൯ അരുൺ തീരുമാനിച്ചു. ആദ്യം അരുൺ നാട്ടുകാരോട് അന്വേഷിച്ചു. അവർക്ക് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന വയസ്സനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ പേര് ദീപു എന്നറിയാ൯ അവനു കഴിഞ്ഞു. ചെറുപ്പത്തിലെ മാനസികമായി തളർന്ന അവന് സാന്ത്വനമായത് അമ്മയും അച്ഛനും അനിയത്തിയുമാണ്. ഉറക്കമില്ലാത്ത സമയങ്ങളിൽ അമ്മ താരാട്ട് പാടിയും അച്ഛൻ കളി പറഞ്ഞും അനിയത്തി ചിരിപ്പിച്ചും അവനെ ഉറക്കുമായിരുന്നു. അവന്റെ സന്തോഷത്തിനായി കന്യാകുമാരിയിൽ പോകുന്ന സമയം ഒരു ലോറി അപകടത്തിൽപ്പെട്ട് അവന്റെ അച്ഛനും അമ്മയ‌ും അമ്മയും അനിയത്തിയും അവനെ വിട്ടു പിരിഞ്ഞു പോയി. അതോടെ അവന്റെ മാനസിക നില വീണ്ടും തെറ്റി. ചില സമയങ്ങളിൽ അവന്റെ അമ്മയുടെ താരാട്ട് പാട്ടും അച്ഛന്റെ കളികളുമൊക്കെയോർത്ത് അവൻ പൊട്ടിക്കരയും. ഇതൊക്കെ കേട്ടതും അരുണിന്റെ മനസ്സ് വിഷമിച്ചു. അടുത്ത ദിവസം ദീപുവിനെ കണ്ടപ്പോൾ അവന് നല്ല ആഹാരം വാങ്ങിക്കൊടുത്തു. അവനെ വീട്ടിൽ കൊണ്ടു പോയി. നിനക്ക് എന്ത് വേണം എന്നുള്ള അരുണിന്റെ ചോദ്യത്തിന് അമ്മയെ എന്നായിരുന്നു ദീപുവിന്റെ ഉത്തരം. അരുണിന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയെയല്ല അച്ഛനെ തരാമെന്ന് പറഞ്ഞ് ദീപുവിനെ അരുൺ സ്വന്തം മകനായി സ്വീകരിച്ചു.


ജിൻസി. ആർ. എസ്
ഒമ്പത് ബി വിദ്യാർത്ഥിനി.