"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
<big>'''സബ്ജില്ലാ മത്സരങ്ങൾ'''</big> <br /> | <big>'''സബ്ജില്ലാ മത്സരങ്ങൾ'''</big> <br /> | ||
'''സ്പോർട്സ്''' | |||
[[പ്രമാണം:24669-2SPORTS SUBJILLA17.resized.jpg|ലഘുചിത്രം|ഇടത്ത്|'''സ്പോർട്സ് ടീം''']] [[പ്രമാണം:24669-4SUBJILLA SPORTS17.resized.jpg|ലഘുചിത്രം|നടുവിൽ |'''കിഡ്‍ഡിസ് ചാമ്പ്യൻ ''']] | [[പ്രമാണം:24669-2SPORTS SUBJILLA17.resized.jpg|ലഘുചിത്രം|ഇടത്ത്|'''സ്പോർട്സ് ടീം''']] [[പ്രമാണം:24669-4SUBJILLA SPORTS17.resized.jpg|ലഘുചിത്രം|നടുവിൽ |'''കിഡ്‍ഡിസ് ചാമ്പ്യൻ ''']] | ||
<big>2017 -18 ലെ വടക്കാഞ്ചേരി സബ്ജില്ലാ സ്പോർട്സിൽ സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു .</big> | <big>2017 -18 ലെ വടക്കാഞ്ചേരി സബ്ജില്ലാ സ്പോർട്സിൽ സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു .</big> |
14:39, 8 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂർക്കര എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര , 680583 | |
സ്ഥാപിതം | 29 - മെയ് - 1948 |
വിവരങ്ങൾ | |
ഫോൺ | 04884273368 |
ഇമെയിൽ | asmnssupsm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24669 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇഠഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ശ്രീജ ശങ്കർ |
അവസാനം തിരുത്തിയത് | |
08-11-2017 | 24669 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എ എസ് എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .
ചരിത്രം
സംസ്‌കൃത പണ്ഡിതൻ അയ്യാശാസ്ത്രികളുടെ ഓർമ്മയ്ക്കായി പുത്രൻ വിശ്വനാഥഅയ്യർ സ്ഥാപിച്ചതാണ് ഈ സ്കൂൾ. 1123 ഇടവം16-ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. അയ്യാശാസ്ത്രികളുടെ സ്മരണാർത്ഥം സ്കൂൾ തുടങ്ങുന്നതിന് അനുവാദം നൽകി അന്ന് തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രി കൊടയ്ക്കടത്ത് ബാലകൃഷ്ണമേനോൻ കൊടുത്ത രേഖ ഇപ്പോഴും ഇവിടെയുണ്ട്.. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി വിശ്വനാഥഅയ്യർക്ക് നൽകിയത് പാലിയത്തുകാരായിരുന്നു. സ്കൂൾ ആരംഭിക്കുമ്പോൾ 54 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. കുഴിയത്ത് മുകുന്ദനാണ് ആദ്യവിദ്യാർത്ഥി. അന്നുണ്ടായിരുന്ന വിദ്യാർത്ഥികളിൽ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായർ വിദ്യാർത്ഥികൾ ആയിരുന്നു .പെൺകുട്ടികൾ എല്ലാം മുന്നോക്ക വിഭാഗത്തിൽ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജർ വിശ്വനാഥഅയ്യർ 1966 ലാണ് സ്‌കൂൾ നായർ സർവീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എൻ എസ് എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂർ അച്യുതൻ നായർ ആണ്.1966 മുതൽ സ്കൂൾ എൻ എസ് എസ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
485വിദ്യാർത്ഥികളും 20 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനും പ്രവർത്തിക്കുന്ന ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും നാല് ഓടിട്ടകെട്ടിടങ്ങളുമുണ്ട്. 15 ക്ലാസ്മുറികളാണ് ഉള്ളത്. ഒരു സ്മാർട്ട്റൂമും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഓഡിറ്റോറിയം നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ,കക്കൂസുകൾ,എല്ലാസൗകര്യങ്ങളുമുള്ള ലബോറട്ടറി,ലൈബ്രറി എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനുമുണ്ട്.
മാനേജ്മെന്റ്
-
സ്ഥാപകൻ -മന്നത്ത് പദ്മനാഭ പിള്ള
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രാവേശനോത്സവം
- ദിനാചരണങ്ങൾ
- കലോത്സവം
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- രക്ഷിതാക്കൾക്ക് വേണ്ടി....
- വിജ്ഞാനോത്സവം
- 1 MILLION GOAL
നേട്ടങ്ങൾ
2017-18
സബ്ജില്ലാ മത്സരങ്ങൾ
സ്പോർട്സ്
2017 -18 ലെ വടക്കാഞ്ചേരി സബ്ജില്ലാ സ്പോർട്സിൽ സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു .
UP കിഡ്‌ഡിസ് ബോയ്സ് ചാമ്പ്യൻ
UP കിഡ്‍ഡിസ് ബോയ്സിൽ 100 മീറ്ററിന് ഒന്നാം സ്ഥാനവും 200 മീറ്ററിന് രണ്ടാം സ്ഥാനവും 4 *100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും നേടി അഭിഷേക് P S UP കിഡ്‌ഡിഡ് ബോയ്സ് ചാമ്പ്യൻ ആയി.
മറ്റു സമ്മാനാർഹർ
ആഷിം P 200 മീറ്റർ ഒന്നാം സ്ഥാനം ആഷിം P,അനൽ K നിർമ്മൽ ,മുഹമ്മദ് ജംഷീദ് T Y 4 *100 മീറ്റർ റിലേ രണ്ടാം സ്ഥാനം
പ്രവൃത്തി പരിചയ മേള
സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 10 ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി .7 ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാനും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ
മുഹമ്മദ് അഷ്‌റഫ് - ത്രെഡ് പാറ്റേൺ, അഭിനന്ദ് വി എസ് -ഷീറ്റ് മെറ്റൽ വർക്ക്, നിഹാൽ വി എം -മെറ്റൽ എൻഗ്രേവിങ്, അക്ഷയ് പ്രസാദ് - വുഡ് വർക്ക്.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയവർ
സന ഷെറിൻ - ബീഡ് വർക്ക് , അമി വർഷ - വെജിറ്റബിൾ പ്രിന്റിങ് , സിയാദ് -ക്ലേ മോഡലിംഗ്.
മുൻ സാരഥികൾ
1 സേതുരാമയ്യർ
2 സുബ്രഹ്മണ്യഅയ്യർ
3 നാരായണ അയ്യർ
4 എം പാർവതി അമ്മ
5 ടി വി രാമനാഥ അയ്യർ
6 ഒ വിലാസിനി
7 വി എസ് വസുമതി അമ്മ
8 എ എൻ പാറുക്കുട്ടി
9 പി കെ ബേബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ
- പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
- ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪
- രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ
എഡിറ്റോറിയൽ ബോർഡ്
T SUBHA UPSA ASMNSS UP SCHOOL MULLURKARA
വഴികാട്ടി
{{#multimaps:10.7083139,76.2678154|zoom=10}}