"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:


<gallery>
<gallery>
Image:saviohss.jpg|Caption1
Image:saviohss.jpg|Savio
Image:saviohss1.jpg|Caption2
Image:saviohss1.jpg|HSS
Image:saviohss1.jpg|HSS
</gallery>
</gallery>



21:49, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സാവിയോ എച്ച്. എസ്സ്. എസ്സ്.
വിലാസം
ദേവഗിരി

കോഴിക്കോട് ജില്ല
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-12-2009Savio HSS




കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി. മീ അകലെ മെഡിക്കല്‍കോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേര്‍ന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയില്‍ നടത്തുന്ന സാവിയോ എല്‍. പി സ്കൂള്‍, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരണ്‍, ദേവഗിരി പബ്ലിക് സ്കൂള്‍ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തില്‍ സാരമായ പങ്കു വഹിച്ചു വരുന്ന ഈ സ്ഥാപനം സേവനത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടു കഴി‍ഞ്ഞു.

ചരിത്രം


സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.

ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂണ്‍ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണില്‍ സാവിയോ മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. കുറുക്കന്‍കുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നര്‍ത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദര്‍ശികളായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.

മിസ്സിസ് സൂസന്‍ ചെറിയാന്‍ (ഹെഡ്മിസ് ട്രസ്), ബാര്‍ബറ ടീച്ചര്‍, കൊച്ചു ത്രേസ്യാ ടീച്ചര്‍, അബൂബക്കര്‍ മാഷ് ഇവരായിരുന്നു സാവിയോ മിഡില്‍ സ്കൂളിലെ ആദ്യത്തെ അധ്യാപകര്‍. ഒന്ന്, രണ്ട്, മൂന്ന് ഫോറങ്ങള്‍ (ഇന്നത്തെ 5,6,7 ക്ലാസ്സുകള്‍) ആണ് മദ്രാസ് എജ്യൂക്കേഷന്‍ റൂള്‍സ് അനുസരിച്ച് ആദ്യം നിലവില്‍ വന്നത്. 1957 ല്‍ നാലാം ഫോറം വന്നതോടെ മിഡില്‍ സ്കൂള്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ന്നു. 2000 ല്‍ സാവിയോ സ്കൂള്‍ ഹയര്‍ സെക്കന്ററിയായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍.
മാനേജര്‍മാര്'

1956 - 1979
1979 - 1981
1981 - 1992
1992 - 1994
1994 - 1997
1997 - 1997
1997 - 1999
1999 - 2002
2002 - 2003
2003 -

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956 - 1979 ശ്രീമതി. സൂസന്‍ ചെറിയാന്‍
1979 - 1981 ശ്രീ. ടി. ജെ. മത്തായി
1981 - 1992 ശ്രീ. എ. ജെ. ജോസഫ്
1992 - 1994 ശ്രീ. ശ്രീനിവാസന്‍ നായര്‍
1994 - 1997 ശ്രീമതി. സുഭദ്രാദേവി
1997 - 1997 ശ്രീ. കൃഷ്ണന്‍കുട്ടി എം. പി
1997 - 1999 ശ്രീമതി. ജെസ്സി ഡേവിഡ്
1999 - 2002 ശ്രീമതി. അബി. എം. ജെ
2002 - 2003 സിസ്റ്റര്‍. മേരി. പി. ജെ
2003 - സിസ്റ്റര്‍. റോസമ്മ. കെ. കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.270462" lon="75.838537" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum 11.268837, 75.837427, Savio HSS, Devagiri School Location </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സാവിയോ_എച്ച്._എസ്സ്._എസ്സ്.&oldid=36466" എന്ന താളിൽനിന്ന് ശേഖരിച്ചത്