"പേരോട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 108: | വരി 108: | ||
* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക. | * സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക. | ||
നാദാപുരം-പാറക്കടവ് റോഡില്‍ പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം.നാദാപുരത്തുനിന്നും 3കീ.മീ, പാറക്കടവുനിന്ന് 3കീ.മീ. | |||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} |
12:08, 5 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പേരോട് എം എൽ പി എസ് | |
---|---|
വിലാസം | |
പേരോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-04-2017 | Pmlps35 |
................................
ചരിത്രം
കോഴിക്കോട് ജില്ലയില്‍ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നാദാപുരം-പാറക്കടവ് റോഡിനോട് ചേര്‍ന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാന്‍ 1928 ല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം. തൂണേരി പ്രദേശത്ത് ചാപ്പന് ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന വടക്കേട്ടില്‍ ചാപ്പന് നമ്പ്യാര്‍ എന്നവരാണ് ഇത് സ്ഥാപിച്ചത്.പേരോട് എയിഡഡ് മാപ്പിള ലോവര്‍ എലിമെന്ററി സ്ക്കൂള് എന്നായിരുന്നു ആദ്യ നാമം. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.ആദ്യ പ്രധാനധ്യാപകന് ശ്രീ.ആര്.ചാത്തുക്കുറുപ്പ് ആയിരുന്നു.വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓല ഷെഡില്‍ തുടങ്ങി, കല്‍ത്തൂണുകളും മുളപ്പായ കൊണ്ട് അരയോളം ഉയരത്തില്‍ ചുറ്റിലും മറച്ച ഓലമേഞ്ഞ കെട്ടിടമായും തുടര്‍ന്ന് 1964 ല്‍ നല്ല സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. 2002 ല്‍ പി.ടി.എ യുടെ സഹായത്തേടെ പ്രധാനകെട്ടിടത്തിന്റെ ചുമര് കെട്ടിക്കുടുക്കുകയും, പിന്നീട് സ്റ്റോര്‍റൂം,പാചകപ്പുര,ഓഫീസ്മുറി എന്നിവ പണിയുകയും ചെയ്തു. പി.ടി.എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക മികവ് വര്‍ധിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായി. പി.ടി.എ യുടെയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും സ്ക്കൂള് വികസന സമിതിയുടെയും ഇടപെടലുകളും പിന്തുണയും വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് അനുഗുണമായും, ഭാവിലക്ഷ്യമിടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തിലും വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്.കമ്പ്യൂട്ടറുകള്‍, മൈക്ക്സെറ്റ്,പ്രൊജക്ടര്‍,പുതുക്കിപ്പണിത ടോയ്ലറ്റ് തുടങ്ങിയവ ഇത്തരം സമിതികളുടെ ശ്രമഫലമായി ഉണ്ടായതാണ്. സ്ക്കൂളിന്റെ നിലവിലുള്ള മാനേജര്‍ ശ്രീ.പി.ബി.കുഞ്ഞമ്മദ് ഹാജിയും. ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമല്ലിക കൈതേരിയുമാണ്.
ഭൗതികസൗകര്യങ്ങള്
# നല്ല സ്ഥലസൗകര്യത്തോടുകൂടിയുള്ള ക്ലാസ് മുറികള്‍. # കമ്പ്യൂട്ടര്‍ ലാബ്. # സ്വന്തമായി മൈക്ക്സെറ്റ്. # എല്‍.സി.ഡി പ്രൊജക്ടര്‍. # ലൈബ്രറിയും, പുസ്തകവായനയ്ക്കുള്ള സൗകര്യവും. # അരി,പലവ്യജ്ഞനങ്ങള് എന്നിവ അടച്ചുറപ്പോടെ സൂക്ഷിക്കാനുള്ള സ്റ്റോര്‍റൂം. # കുട്ടികള്‍ക്ക് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യം. # കുടിവെളള സൗകര്യം. # പാചകപ്പുര. # എല്ലാ ഭാഗത്തു നിന്നും സ്ക്കൂളിലെത്തിച്ചേരാനുള്ള റോഡ് സൗകര്യം. # കുട്ടികള്‍ക്ക് സ്ക്കൂളിലെത്തിച്ചേരാന്‍ വാഹനസൗകര്യം. # എല്ലാ ക്ലാസുകളിലും ഫാന്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.ആര്.ചാത്തുക്കുറുപ്പ്
- ശ്രീ.രാമര്‍കുറുപ്പ്
- ശ്രീ.കോറോത്ത് പോക്കര്
- ശ്രീ.പുന്നക്കല്‍ ഷെയ്ഖ്
- ശ്രീ.ഇ.കൃഷ്ണന്
- ശ്രീ.പി.കൃഷ്ണന്
- ശ്രീ.സി.കെ.ശശിധരന്
നേട്ടങ്ങള്‍
$ 1997-98 വര്‍ഷത്തില്‍ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയില്‍ സ്ക്കൂളിന് രണ്ടാം സ്ഥാനം. $ 1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയില്‍ സ്ക്കൂളിന് ഓവറോള്‍ സെക്കന്റ്. $ 2002-03 ല്‍ സ്ക്കൂളിലെ രാമാനുജന് ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗണിതം മധുരം' സബ്ജില്ലാതലത്തില് ഒന്നാം സ്ഥാനവും , ജില്ലയില്‍ രണ്ടാം സ്ഥാനവും നേടി. $ 2003-04ല്‍ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകള്‍ സബ്ജില്ലയില് രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയില് ഓവറോള്‍ രണ്ടാംസ്ഥാനവും നേടി. $ ശാസ്ത്രമേളയിലും, പ്രവൃത്തി പരിചയമേളയിലും തുടര്‍ച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്. $ പോയവര്‍ഷങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയികളായി. $ വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളില്‍ പഞ്ചായത്ത തലത്തിലും, സബ്ജില്ലാതലത്തിലും നിരവധി തവണ സ്ഥാനങ്ങള്‍ നേടി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.ബി.കുഞ്ഞബ്ദുളള ഹാജി (സ്ക്കൂളിന്റെ മുന്മാനേജര്, ഗ്രാമപഞ്ചാ.വൈസ്പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
- കടോളി കുഞ്ഞബ്ദുള്ള ഹാജി (ഗള്‍ഫ് നാടുകളില്‍ നിരവധി പേരുടെ തൊഴില്‍ സംരംഭകന്)
- പേരോട് അബ്ദുറഹിമാന് സഖാഫി (പ്രശസ്ത വാഗ്മിയും മതപണ്ഡിതനും)
- എന്‍.വി.അമ്മദ് മുന്‍ഷി (റിട്ട.അറബിക് അധ്യാപകന്)
- ചെര്‍ന്നലോട്ട് കുഞ്ഞബ്ദുള്ള മാസ്റ്റര്‍ (സാമൂഹ്യ പ്രവര്ത്തകന്)
- അമ്മദ് ഹാജി കാഞ്ഞിരോള്ളതില്‍ (റിട്ട.ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ്)
- ഹസ്സന് മാസ്റ്റര്‍ കുറുങ്ങോട്ട്കണ്ടി (സാമൂഹ്യപ്രവര്‍ത്തകന്‍)
- മൊയ്തു ഉരുണിയോട്ട് (റിട്ട.ഫാര്‍മസിസ്റ്റ്)
- ഡോ.മന്‍സൂര്‍.പി.എം (ആരോഗ്യവകുപ്പ്)
- ഡോ.സുഫൈറ.ടി.വി.കെ (ബി.ഡി.എസ്)
- സഹീദ് പുത്തന്‍പുരയില്‍ (സയന്റിസ്റ്റ്, കാലാവസ്ഥാഗവേഷണകേന്ദ്രം, ന്യൂഡല്‍ഹി)
- സാലിഹ് പുത്തന്‍പുരയില്‍ (എം.എസ്.സി ഫിസിക്സ്, പി.എച്ച്.ഡി, അലിഗഢ് മുസ്ലീം സര്‍വകലാശാല)
- റിയാസ്.കെ.പി (എം.ബി.എ, മാനേജര്‍-മൗണ്ട് ഗൈഡ് പബ്ലിക് സ്ക്കൂള്)
- ഇസ്മായില്‍.സി.പി (എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്,വിദേശം)
- ഹാരിസ് പുളിയുള്ളതില്‍ (എഞ്ചിനിയര്‍)
- നിഷാന്ത്.കെ (ഗാനഭൂഷണം)
- വിഷ്ണു.കെ.വി (എഞ്ചിനിയര്‍)
- അബ്ദുള്‍ ഹമീദ് ചെര്‍ന്നലോട്ട് (എച്ച്.എസ്.എ)
- സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
- നൗഷാദ് കാഞ്ഞിരോള്ളതില്‍ (ജേര്‍ണലിസ്റ്റ്,ദുബായ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}