"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
പ്രമാണം:23057 blood donationday.jpg|'''ബോധവൽക്കരണ  ക്ലാസ്'''
പ്രമാണം:23057 blood donationday.jpg|'''ബോധവൽക്കരണ  ക്ലാസ്'''
</gallery>
</gallery>
==വായന പക്ഷാചരണം==

21:42, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമായി. 2025-26 അധ്യയന വർഷത്തെ  പ്രവേശനോത്സവം  ജൂൺ രണ്ടാം തീയതി നടന്നു. നവാഗതരെ കളഭം  തൊടീച്ചും പഠന സാമഗ്രികൾ നൽകിയും സ്വീകരിച്ചു.  രാവിലെ 9 .30 ന്  മെമ്പർ കുട്ടൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.  തുടർന്ന് മാനേജർ ഔസേപ്പ് അമ്പൂക്കൻ  സ്വാഗതപ്രസംഗം നടത്തി.  പിടിഎ പ്രസിഡണ്ട് മിസ്റ്റർ ഷിബു അധ്യക്ഷ പ്രസംഗം നടത്തി. കുടുംബി സേവാ സംഘം സെക്രട്ടറി മിസ്റ്റർ ശരത്,  ഹെഡ്മിസ്ട്രസ്   സ്റ്റല്ല ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന്  നവാഗത പ്രതിഭകളുടെ  വിവിധ കലാപരിപാടികൾ നടന്നു.  ശേഷം പുസ്തക വിതരണവും നടത്തി.  എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ്  ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.  സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ഉച്ചയൂണിന് ശേഷം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.

വാല്യു എജ്യുക്കേഷൻ ക്ലാസുകൾ

ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളെ കുറിച്ച് കുട്ടികളിൽ അവബോധം രൂപീകരിക്കാൻ ജൂൺ മൂന്നാം തീയതി മുതൽ 13 വരെ ഒരു മണിക്കൂർ സ്കൂളുകളിൽ പ്രത്യേക ക്ലാസുകളുണ്ടാകും. ദിവസവും ഓരോ വിഷയങ്ങളാകും ചർച്ച ചെയ്യുക.പരസ്പര സഹകരണം , ഡിജിറ്റൽ അഡിക്‌ഷൻ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളിൽനിന്നു തന്നെ അഭിപ്രായ രൂപീകരണമുണ്ടാക്കിയെടുക്കും. ഇതിനായി സംവാദം, സെമിനാർ തുടങ്ങിയ ഏതുരീതിയും തിരഞ്ഞെടുക്കപ്പെടും.

ലോക പരിസ്ഥിതി ദിനാചരണം

എ കെ എം എച്ച് എസിൽ ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചാം തീയതി ആചരിച്ചു. വിവിധ പരിപാടികളോടെ ദിനാചരണം നടത്തി. ഹെഡ് മിസ്ട്രസ് ടീച്ചർ ദിനാചരണത്തോടനുബന്ധിച്ച് പ്രസംഗിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് ഒരു തൈ നട്ട് കുട്ടികൾക്ക് മാതൃക കാട്ടി ദിനാചരണം അവസാനിപ്പിച്ചു.

ലോക രക്തദാന ദിനാചരണം

സുരക്ഷിതമായ  രക്തദാനത്തിന്റെയും പ്ലാസ്മയുടെയും ആവശ്യകതയെ കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ കെ എം എച്ച്  എസ്, പൊയ്യയിൽ രക്തദാന  ദിനാചരണം നടത്തി.  വിദ്യാർത്ഥികൾ രക്തദാനത്തെ കുറിച്ചുള്ള പോസ്റ്റർ പ്രകാശനം നടത്തി.  രക്തദാനത്തെ കുറിച്ചുള്ള സന്ദേശം 8  സിയിൽ പഠിക്കുന്ന നിയോൺ  നൽകി.  50ൽ പരം ആവശ്യക്കാർക്ക് രക്തം ദാനം നൽകിയ എ കെ എം എച്ച് എസ് കുടുംബാംഗം രാജേഷിന്റെ  ബോധവൽക്കരണ  ക്ലാസ് നടത്തി.  രക്തം നൽകൂ,  പ്രത്യാശ നൽകൂ  എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിച്ചു.

വായന പക്ഷാചരണം