എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമായി. 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. നവാഗതരെ കളഭം തൊടീച്ചും പഠന സാമഗ്രികൾ നൽകിയും സ്വീകരിച്ചു. രാവിലെ 9 .30 ന് മെമ്പർ കുട്ടൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാനേജർ ഔസേപ്പ് അമ്പൂക്കൻ സ്വാഗതപ്രസംഗം നടത്തി. പിടിഎ പ്രസിഡണ്ട് മിസ്റ്റർ ഷിബു അധ്യക്ഷ പ്രസംഗം നടത്തി. കുടുംബി സേവാ സംഘം സെക്രട്ടറി മിസ്റ്റർ ശരത്, ഹെഡ്മിസ്ട്രസ് സ്റ്റല്ല ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നവാഗത പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു. ശേഷം പുസ്തക വിതരണവും നടത്തി. എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ഉച്ചയൂണിന് ശേഷം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.
-
നവാഗതരെ കളഭം തൊടീച്ചും പഠന സാമഗ്രികൾ നൽകിയും സ്വീകരിച്ചു
-
എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു
-
-
-
നവാഗത പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു
-
സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
വാല്യു എജ്യുക്കേഷൻ ക്ലാസുകൾ
ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളെ കുറിച്ച് കുട്ടികളിൽ അവബോധം രൂപീകരിക്കാൻ ജൂൺ മൂന്നാം തീയതി മുതൽ 13 വരെ ഒരു മണിക്കൂർ സ്കൂളുകളിൽ പ്രത്യേക ക്ലാസുകളുണ്ടാകും. ദിവസവും ഓരോ വിഷയങ്ങളാകും ചർച്ച ചെയ്യുക.പരസ്പര സഹകരണം , ഡിജിറ്റൽ അഡിക്‌ഷൻ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളിൽനിന്നു തന്നെ അഭിപ്രായ രൂപീകരണമുണ്ടാക്കിയെടുക്കും. ഇതിനായി സംവാദം, സെമിനാർ തുടങ്ങിയ ഏതുരീതിയും തിരഞ്ഞെടുക്കപ്പെടും.
-
ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളെ കുറിച്ച് കുട്ടികളിൽ അവബോധം രൂപീകരിക്കാൻ സ്കൂളുകളിൽ പ്രത്യേക ക്ലാസുകൾ
-
പ്രത്യേക ലഹരി വിരുദ്ധ ക്ലാസ്
ലോക പരിസ്ഥിതി ദിനാചരണം
എ കെ എം എച്ച് എസിൽ ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചാം തീയതി ആചരിച്ചു. വിവിധ പരിപാടികളോടെ ദിനാചരണം നടത്തി. ഹെഡ് മിസ്ട്രസ് ടീച്ചർ ദിനാചരണത്തോടനുബന്ധിച്ച് പ്രസംഗിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് ഒരു തൈ നട്ട് കുട്ടികൾക്ക് മാതൃക കാട്ടി ദിനാചരണം അവസാനിപ്പിച്ചു.
-
വിദ്യാർത്ഥികൾ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു
-
ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി
ലോക രക്തദാന ദിനാചരണം
സുരക്ഷിതമായ രക്തദാനത്തിന്റെയും പ്ലാസ്മയുടെയും ആവശ്യകതയെ കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ കെ എം എച്ച് എസ്, പൊയ്യയിൽ രക്തദാന ദിനാചരണം നടത്തി. വിദ്യാർത്ഥികൾ രക്തദാനത്തെ കുറിച്ചുള്ള പോസ്റ്റർ പ്രകാശനം നടത്തി. രക്തദാനത്തെ കുറിച്ചുള്ള സന്ദേശം 8 സിയിൽ പഠിക്കുന്ന നിയോൺ നൽകി. 50ൽ പരം ആവശ്യക്കാർക്ക് രക്തം ദാനം നൽകിയ എ കെ എം എച്ച് എസ് കുടുംബാംഗം രാജേഷിന്റെ ബോധവൽക്കരണ ക്ലാസ് നടത്തി. രക്തം നൽകൂ, പ്രത്യാശ നൽകൂ എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിച്ചു.
-
രക്തം നൽകൂ, പ്രത്യാശ നൽകൂ
-
ബോധവൽക്കരണ ക്ലാസ്
വായന പക്ഷാചരണം
ജൂൺ 19 മുതൽ 26 വരെ വായന പക്ഷാചരണമായി ആഘോഷിച്ചുകൊണ്ട് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തനങ്ങൾ രൂപവൽക്കരിച്ചു. ജൂൺ 19 വായനാദ ദിനത്തിൽ പ്രത്യേക അസംബ്ലി ചേരുകയും സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സിജു മാസ്റ്റർ, ഹെഡ്മിസ്ട്രസ്, എന്നിവർ വായനാദിന സന്ദേശം അറിയിച്ചു. വായനാദിന ക്വിസ്, വയനാട് സന്ദേശം ഉൾക്കൊണ്ടുള്ള പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർഥികൾക്കായി വായനാക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. വായനയുടെ സന്ദേശം ഉൾക്കൊണ്ടുള്ള പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പൊയ്യ എ.കെ.എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഷ്ടമിച്ചിറ ജീവന കലാക്ഷേത്ര സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്. പൊയ്യ എ. കെ .എം ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ പി. എസ് ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടന കർമ്മം പൊയ്യ ഗ്രാമപഞ്ചായത്തിൻ്റെവൈസ് പ്രസിഡന്റ് ശ്രീ. ടി.കെ കുട്ടൻ അവർകൾ നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക ശ്രീമതി. സി.ടി സെറ്റല്ല ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൽ .പി വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ. വി.ഡി ബിജു മാസ്റ്റർ,എൽപി വിഭാഗം പി. ടി.എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ദീപക് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
ആർട്ട് ഓഫ് ലിവിങ് ജീവന കലാക്ഷേത്രയുടെ മാസ്റ്റർ ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു. പരിശീലനപരിപാടിയിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി.
ലോക സംഗീത ദിനാചരണം
എ കെ എം എച്ച് എസ് പൊയ്യയിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംഗീത അധ്യാപികയായ ശ്രീവിദ്യ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. സംഗീതത്തെക്കുറിച്ചും, പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനെ കുറിച്ചും ശ്രീവിദ്യ ടീച്ചർ വിദ്യാർത്ഥികൾക്ക് വിശദമായി വിവരിച്ചു കൊടുത്തു. യുപിയിലെയും, ഹൈസ്കൂളിലെയും വിദ്യാർത്ഥികൾ സ്വരങ്ങൾ ഉപയോഗിച്ചുള്ള ഗാനങ്ങൾ ആലപിച്ചു. ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ പോസ്റ്റർ പ്രദർശിപ്പിച്ചു. ബഹുമാനപ്പെട്ട രേഖ ടീച്ചർ പോസ്റ്റർ പ്രകാശനം ചെയ്തു. ബിജു മാസ്റ്റർ ആശംസകൾ അറിയിച്ചു.
വായനാദിന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
2025-26 അധ്യായന വർഷത്തെ വായനാദിന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 25 വെള്ളിയാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് വായന പക്ഷാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നത്. യുവ സാഹിത്യകാരനായ ദിലീപൻ പൊയ്യയാണ് ഉദ്ഘാടനം ചെയ്തത്. സയൻസ് ക്ലബ്ബിൻറെ ഒരു എക്സ്പെരിമെന്റോടുകൂടിയാണ് ഉദ്ഘാടനം നടന്നത്. ശേഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ആ ക്ലബ്ബുകളിലെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ ഈ പരിപാടികൾക്ക് വേണ്ടിയുള്ള ആശംസ സ്റ്റാഫ് സെക്രട്ടറിയും, പിടിഎ പ്രസിഡണ്ടും നടത്തി. കൃത്യം നാലുമണിയോടുകൂടി പരിപാടി അവസാനിച്ചു.

ചാന്ദ്രദിനം ആചരിച്ചു
വിജ്ഞാനമാണ് ദിശ എന്ന മാർഗത്തിൽ സഞ്ചരിച്ചു കൊണ്ട് ശാസ്ത്ര ക്ലബ്ബിനെ നേതൃത്വത്തിൽ സഞ്ചരിച്ചു കൊണ്ട് ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ എ കെ എം എച്ച് എസ് വിദ്യാലയത്തിൽ ചാന്ദ്രദിനം ജൂലൈ 21ആം തീയതി ആഘോഷപൂർവ്വം ആചരിച്ചു. വിദ്യാലയത്തിന്റെ പൊതുസമ്മേളനത്തിൽ വിദ്യാലയത്തിന്റെ അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ മുഖ്യാതിഥിയായി സംസാരിച്ചുകൊണ്ട് പരിപാടിക്ക് ഉജ്ജ്വലമായ തുടക്കം നൽകി. തുടർന്ന് സിഎഫ്ഐ കോളേജ് ഓഫ് എജുക്കേഷനിൽ നിന്ന് ബി എഡ് വിദ്യാർത്ഥിനി അഞ്ജന ചാന്ദ്രദിന അവബോധ പ്രസംഗം നടത്തി. ശാസ്ത്ര ക്ലബ്ബിൻറെ സഹകരണത്തോടെ ഈ പ്രവർത്തനം കൂടുതൽ ആകർഷകമാക്കി കൊണ്ട് വിദ്യാർഥിനികളായ അവതാരികയാവുകയും ശ്രീലേഖ പ്രവർത്തിക്കുകയും ചെയ്തു. ആയതിന്റെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘എന്നെ അറിയാമോ’ വലിയ ശ്രദ്ധ നേടി. ചന്ദ്രനായി നിയോൺ, സൂര്യ കഥാപാത്രമായി അതുല്യ, ഭൂമിയെ അനുസ്മരിപ്പിച്ചുകൊണ്ട് അവിൻ എന്ന് തുടങ്ങി നക്ഷത്രങ്ങൾ, അപ്പോളോ 11, നീലാം സോങ് , എഡ്വിൻ ആൽഡ്രിൻ എന്നിങ്ങനെയായി ദക്ഷിണ, അനീറ്റ, ചരൺ കൃഷ്ണ, അനുഷ്ക എന്നീ കഥാപാത്രങ്ങൾ അണിനിരന്നു. ഇവരുടെ അവതരണം പ്രകാശപൂർണമായ ഒരു തത്സമയ അനുഭവം ഒരുക്കി. ഇതിനോട് അനുബന്ധിച്ച് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ചാന്ദ്രദിന ഗാനം ആലപിച്ചുകൊണ്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും ആഹ്ലാദത്തിലാഴ്ത്തി. ശേഷം ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്, പെൻസിൽ ഡ്രോയിങ് മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് അസിസ്റ്റൻറ് നേതൃത്വം നൽകി. പരിപാടിയുടെ സമാപന പ്രഭാഷണത്തോടെ ഹൈസ്കൂൾ അസിസ്റ്റൻറ് കോഡിനേറ്റർ മിനി ടീച്ചർ ചന്ദ്രൻറെ പ്രസക്തിയും ചരിത്രവും കുട്ടികൾക്കായി വിശദീകരിച്ചു. പിന്നീട് ചാന്ദ്രദിന പോസ്റ്ററുകളും പ്ലക്കാടുകളും ഒരുക്കിയ വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് അവരെ പരിചയപ്പെടുത്തി. എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിക്കുകയും വിദ്യാഭ്യാസ പ്രവർത്തനത്തിന് അനുയോജ്യമായ ഒരുപാട് വിജ്ഞാനം ചേർക്കുകയും കൊണ്ട് മനസ്സിനെ പ്രചോദിപ്പിച്ച് ശാസ്ത്രത്തെ അഭിനന്ദിച്ചുകൊണ്ട് ചന്ദ്രനെ ഓർത്ത് ഇന്നേ ദിവസത്തിന് തിരശ്ശീല വീണു.
