"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 381: വരി 381:
|+
|+
![[പ്രമാണം:21060 SUBJILLA SASTHROTHSAVAM IT FAIR OVER ALL4.jpg|നടുവിൽ|ലഘുചിത്രം|IT SBJILLA OVERALL]]
![[പ്രമാണം:21060 SUBJILLA SASTHROTHSAVAM IT FAIR OVER ALL4.jpg|നടുവിൽ|ലഘുചിത്രം|IT SBJILLA OVERALL]]
|}
=== കൂടെ കൂട്ടാം - ഒന്നായി വളരാം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ===
ഒക്ടോബർ 23
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നേഹ , മണികണ്ഠൻ എന്നിവർ മലയാളം ടൈപ്പിംഗ് ക്ലാസുകൾ  മറ്റുള്ള  കുട്ടികൾക്കും ക്ലാസുകൾ എടുത്ത് കൊടുക്കുന്നു.
{| class="wikitable"
|+
![[പ്രമാണം:21060 lk seminar2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk seminar3.jpg|നടുവിൽ|ലഘുചിത്രം]]
|}
=== സ്വതന്ത്ര്യ സോഫ്റ്റ് വെയർ  പ്രചരണ പരിപാടികൾ ===
ഒക്ടോബർ 26
സ്വതന്ത്ര്യ സോഫ്റ്റ് വെയർ  പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് .യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി .
{| class="wikitable"
|+
![[പ്രമാണം:21060 lk free software class.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk free software class1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk free software class2.jpg|നടുവിൽ|ലഘുചിത്രം]]
|}
== നവംബർ മാസ വാർത്തകൾ ==
=== സൈബർ സെക്യൂരിറ്റി ===
നവംബർ 1
സൈബർ സെക്യൂരിറ്റിയെ കുറിച്ചും  നമ്മൾ ബോധവാന്മാരായിരിക്കണം എന്നതിനെക്കുറിച്ചും ഒരു ക്ലാസ് ലിറ്റിൽ Kites ന്റെ നേതൃത്വത്തിൽ നടത്തി.2022 -25 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ് നൽകിയത് .
{| class="wikitable"
|+
![[പ്രമാണം:21060 lk cyber security3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk cyber security2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk cyber security.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk cyber security1.jpg|നടുവിൽ|ലഘുചിത്രം]]
|}
=== പേവിഷബാധ-ബോധവത്കരണ ക്ലാസ്സ്‌ ===
6/11/24 നു പേവിഷബാധയെ കുറിച്ച് ഒരു അവബോധം ഉണ്ടാകുന്നതിനായി പാലക്കാട്‌ ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ നിന്നും ഉദ്യോഗസ്ഥർ എത്തി. കർണകി റേഡിയോ ചാനൽ വഴി ബോധവത്കരണ ക്ലാസ്സ്‌ നൽകിയത് ദീപ മാഡം ആണ്
{| class="wikitable"
|+
![[പ്രമാണം:21060 bodhavalkaranam class.png|നടുവിൽ|ലഘുചിത്രം]]
|}
|}

20:19, 7 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർബോവാസ് കെ ബോബി
ഡെപ്യൂട്ടി ലീഡർഅക്ഷയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീജ
അവസാനം തിരുത്തിയത്
07-03-2025Khsmoothanthara


ക്യാമ്പോണം സംഘടിപ്പിച്ചു

പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ 1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .

പ്രോഗ്രാമിലൂടെ റിഥം കമ്പോസർ ഉപയോഗിച്ച് ചെണ്ട വാദ്യം തയ്യാറാക്കി,  പൂക്കൾ ശേഖരിച്ച് പൂക്കളം നിറയ്ക്കുന്ന കമ്പ്യൂട്ടർ ഗെയിമുകളുടെ പരിശീലനം നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് അനിമേഷൻ ആശംസ കാർഡുകളുടെ ജിഫ് ഇമേജുകളും, പ്രമോ വീഡിയോ തയ്യാറാക്കലും ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ആണ്. 41വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

പ്രമാണം:Khss-pkd-21060-lk camp7.png

മെയ്യ് മാസ പ്രവർത്തനങ്ങൾ

LKസർട്ടിഫിക്കറ്റ് വിതരണം

13/5/24 -----21-24ബാച്ചിൽ kite ലെ  40 വിദ്യാർത്ഥികളും എ ഗ്രേഡ് ഓടുകൂടി ഗ്രേസ് മാർക്കിന് അർഹത നേടുകയും  HM  നിഷ ടീച്ചറുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ഹെൽപ് ഡെസ്ക്

20/05/2021  to 24/05/24 തീയതികളിൽ ആയി കർണ്ണകയമ്മൻ  സ്കൂളിലെ 2022-25 ബാച്ചിലെ LK കുട്ടികൾ ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായി ചേർന്നു പ്ലസ് വൺ അഡ്മിഷന്റെ ഹെൽപ് ഡെസ്ക്  രൂപീകരിക്കുകയും ഫോം ഫില്ല് ചെയ്യുവാനും ,രക്ഷിതാക്കൾ ചോദിക്കുന്ന സംശയത്തിന് ഉത്തരം നൽകുകയും ചെയ്തു. LKകുട്ടികളുടെ ആത്മാർത്ഥമായ ഈ പരിശ്രമത്തിൽ പ്രിൻസിപ്പാൾ രാജേഷ് സാർ വിദ്യാർത്ഥികളെ അനുമോദിച്ചു

നെയിം സ്ലിപ് ,ബസ് കാർഡ്, ഗേറ്റ് പാസ്സ്

25/5/24 to  25/08/24 തീയതികളിലായി 22-25 ബാച്ചിലെ LK  വിദ്യാർത്ഥികളായ ആദർശ് എസ്, അഭിഷേക് എന്നിവർ സ്കൂളിന്റെ പേരിലുള്ള നെയിം സ്ലിപ് തയ്യാറാക്കി. മാത്രമല്ല ബസ് കാർഡ്, ഗേറ്റ് പാസ്സ് എന്നിവ തയ്യാറാക്കി

ജൂൺ മാസ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

3/06/24

പ്രവേശനോത്സവത്തിനോടനുബന്ധിച്ച് 23-26 ബാച്ചിലെ LK  വിദ്യാർത്ഥികൾ അനുജിത്തും ഹരിയും  ഡോക്യുമെന്റേഷൻ നടത്തുകയും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുകയും ചെയ്തു

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു മരത്തിന്റെ ജീവിതകഥ

ജൂൺ 6 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു മരത്തിന്റെ ജീവിതകഥ അനിമേഷനിലൂടെ കാർട്ടൂൺ ചിത്രം തയ്യാറാക്കിയ 10 Aയിലെ അഭിഷേക് പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു ബോധവൽക്കരണം തന്നെയാണ് ആ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

റേഡിയോയിൽ പത്ര വാർത്ത

5/6/24 

കർണ്ണിക റേഡിയോയിൽ ദിവസവും കാലത്ത്  പ്രതിജ്ഞക്ക് ശേഷം പത്രവാർത്തയും, സ്കൂൾ വാർത്തയും വായിക്കുന്നത് Kites വിദ്യാർത്ഥികളാണ്.

LK അഭിരുചി പരീക്ഷ

15/6/24

എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് LK അഭിരുചി പരീക്ഷ നടത്തി. 83 കുട്ടികളാണ് പേര് നൽകിയത് 78 പേരാണ് പരീക്ഷ എഴുതിയത്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

26/6/24 ന് റിസൽട്ട് പ്രഖ്യാപിക്കുകയും അതിൽ 40 പേർക്ക് സെലക്ഷൻ ലഭിച്ചതായും അറിഞ്ഞു . റിസൾട്ട് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .

ജൂലൈ മാസ വാർത്തകൾ

കയ്യെഴുത്തു മാസിക ഡിജിറ്റലാക്കി - വായനാദിനത്തിൽ

5/7/24 വായനാദിനത്തോടനുബന്ധിച്ച് 8, 9 ,10 ക്ലാസുകളിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന രചനകൾ ചേർത്തുകൊണ്ട് മഴവില്ല് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. 9E യിലെ മണികണ്ഠൻ എന്ന ലിറ്റിൽ കൈറ്റ് വിദ്യാർഥിയാണ് മാഗസിൻറെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തത്.മലയാളം ടൈപ്പിംഗ് ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്.മാസിക കാണുക ഇവിടെ ക്ലിക്ക് ചെയ്യുക

ബാഡ്ജുകൾ വിതരണം ചെയ്തു

18/7/24 2024 -27 അദ്ധ്യായന വർഷത്തെ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്  ബാഡ്ജുകൾ നൽകാൻ തീരുമാനിച്ചതിനെ തുടർന്ന് എച്ച് എം കെ വി നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് ബാഡ്ജ്, ഐഡി കാർഡ് എന്നിവ വിതരണം ചെയ്തു.

ഓഗസ്റ്റ് മാസ വാർത്തകൾ

യുദ്ധവിരുദ്ധ റാലിയിൽ ലിറ്റിൽ കൈറ്റ്സ്

09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐഡി കാർഡ് വിതരണം

19/08/24 ന് 2024-27 ബാച്ചിലെ കൈറ്റ് വിദ്യാർത്ഥികൾക്കു ലിറ്റിൽ kite ന്റെ ഐഡി കാർഡ്  HM നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി

പ്രിലിമിനറി ക്യാമ്പ് 29/8/24

കർണ്ണ കയമ്മൻ സ്കൂളിൽ 2024 ആഗസ്റ്റ് 29 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ലൈവ്ൻ പോൾ നേതൃത്വം വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നടന്നത്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

രക്ഷാകർതൃ സംഗമം 29/8/24

2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. കൈറ്റ്സിലെ കുട്ടികൾ ആർജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും , അവർ സമൂഹത്തോട് എത്രത്തോളം പ്രതിബദ്ധരായിരിക്കണം എന്നതിനെക്കുറിച്ചും ആണ് മീറ്റിംഗിൽ അവതരിപ്പിച്ചത്.

ക്യാമ്പിലെ അനുഭവങ്ങളെ കുറിച്ച് കുട്ടികൾ രക്ഷിതാക്കളുമായി പങ്കുവെച്ചു .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുന്നിൽ പ്രദർശിപ്പിച്ചു.

കൈറ്റ്സ് വർക്ക് ബുക്ക് വിതരണം-29/8/24

2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികൾക്ക് വർക്ക് ബുക്ക് കൊടുക്കുവാൻ തീരുമാനിച്ചതിന് തുടർന്ന് . വർക്ക് ബുക്കുകൾ ബൈൻഡ് ചെയ്ത് തയ്യാറാക്കുകയും . പിടിഎ പ്രസിഡന്റ് സീ സനോജ്,എച്ച് എം നിഷ ടീച്ചർ എന്നിവരിൽ നിന്നും പ്രവർത്തന പുസ്തകം 40 ഓളം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

കൈറ്റ്സ് വാർത്ത-30/8/24

2024- 27 ബാച്ചിലെ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തവീഡിയോ തയ്യാറാക്കി. കൈറ്റ്സ്  അദ്ധ്യാപകരുടെ സഹായത്തോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയായ വൈഷ്ണവി വാർത്തകൾ വായിക്കുകയും മറ്റു വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കി എഡിറ്റിംഗ് ചെയ്ത് ,കർണ്ണകി ടിവി ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുവാനും പഠിച്ചു .വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്റ്റംബർ മാസ വാർത്തകൾ

ഡിജിറ്റൽ പൂക്കള മത്സരം

13/9/24 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .inkscape എന്ന software ലാണ് വിദ്യാർത്ഥികൾ പൂക്കളം നിർമ്മിച്ചത്.10 മണി മുതൽ 12 മണി വരെ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ മൂന്നു വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായി. സഞ്ജയ് കൃഷ്ണ, നൃത്വവിത് എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനവും . ആഗ്നേ നായർ രണ്ടാം സമ്മാനവും നേടി.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ്  നൽകി-13/9/24

ഒന്നാം സ്ഥാനം സജ്ഞയ് കൃഷ്ണ
ഒന്നാം സ്ഥാനം നൃത്വവിത്
രണ്ടാംസ്ഥാനം ആഗ്‌നേ നായർ

ഡിജിറ്റൽ പെയിന്റിംഗ്

ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 9 - A യിൽ പഠിക്കുന്ന ശ്രീശാന്ത് വരച്ച മഹാബലിയുടെ ഡിജിറ്റൽ പെയിന്റിംഗ് ശ്രദ്ധേയമായി .

പ്രമോഷൻ വീഡിയോ

കലോത്സവത്തിന് വേണ്ടിയുള്ള പ്രമോഷൻ വീഡിയോ , പോസ്റ്ററുകൾ എന്നിവ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാതല സെമിനാർ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ "മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും " എന്ന് വിഷയത്തിൽ ജില്ലാതലത്തിൽ നടത്തിയ സെമിനാറിൽ നേഹക്ക് നാലാം സ്ഥാനം ലഭിച്ചു.ഒറ്റപ്പാലം ബി ആർ സിയിൽ വച്ചാണ് ജില്ലാതല സെമിനാർ നടന്നത്. നേഹ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി കൂടിയാണ്. വിഷയവുമായി ബന്ധപ്പെട്ട് പ്രസന്റേഷനും തയ്യാറാക്കിയിരുന്നു.

സ്കൂൾ കലോത്സവം 24-25

25/9/24 കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ധ്വനി -2024  സിനിമ പിന്നണി ഗായകൻ ശ്രീഹരി പാലക്കാട്‌ സെപ്റ്റംബർ 26 ന് ഉത്ഘാടനം ചെയ്തു

സ്കൂൾ കലോത്സവത്തിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ലൈവ് സ്ട്രീമിംഗ്, പോസ്റ്റർ മേക്കിങ് ,പ്രമോ വീഡിയോ തയ്യാറാക്കൽ ,ഷോട്ട് വീഡിയോ തയ്യാറാക്കാൻ ,ഗൂഗിൾ ഫോട്ടോ ലിങ്ക് തയ്യാറാക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തി.

Live streaming കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Promo video കാണുവാൻ

Short video കാണുവാൻ

ഗൂഗിൾ ഫോട്ടോ ലിങ്ക്

E പത്രം പ്രകാശനം

സെപ്റ്റംബർ 26

സ്കൂൾ കലോത്സവ വേദിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്ക്കൂൾ  വാർത്തകൾ സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയറിൽ പത്രം തയ്യാറാക്കുകയും. ബഹുമാനപ്പെട്ട HM കെ വി നിഷ ടീച്ചർ സ്കൂൾ പത്രം കലോത്സവ വേദിയിൽ പ്രസിദ്ധീകരിച്ചു.

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പ്രശസ്ത കലാകാരന്മാരുമായുള്ള അഭിമുഖം.

2024 സെപ്റ്റംബർ 26 ന് കർണ്ണകമ്മൻ  ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കലോത്സവത്തിൽ ഉദ്ഘാടനത്തിനെത്തിയ ഫ്ലവേഴ്സ് ടോപ് സിംഗർ ശ്രീഹരിയുമായുള്ള അഭിമുഖം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.അഭിജിത്ത് കൃഷ്ണ, അനു ,നിതിൻ കൃഷ്ണ, ശ്രീരാഗ് , വിശ്വപ്രകാശ് എന്നിവരാണ് അഭിമുഖം സംഘടിപ്പിച്ചത്.പത്താംതരം വിദ്യാർഥിയും സിനിമ പിന്നണിഗായകനും ആയിരുന്ന ശ്രീഹരി പഠനവും കലയും എങ്ങനെ ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നു ,ഇപ്പോൾ ആരുടെ കീഴിൽ സംഗീതം അഭ്യസിക്കുന്നു , കൂടുതൽ ഇഷ്ടമുള്ള സിനിമാ ഗാനം ഏതാണ് , എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആയിരുന്നു അഭിമുഖത്തിൽ ചോദിച്ചിരുന്നത് . ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് വീഡിയോ ,ഫോട്ടോ എന്നിവ എടുക്കുകയും, അവ kden live വന്ന ഫ്രീ സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും,എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുകയും ചെയ്തു.ഞങ്ങളുടെ അതേ പ്രായത്തിലുള്ള ശ്രീഹരിയുമായുള്ള അഭിമുഖം ഞങ്ങൾക്ക് നല്ലൊരു മോട്ടിവേഷൻ ആയിരുന്നു

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഒക്ടോബർ മാസ വാർത്തകൾ

ഗാന്ധിജയന്തി E-സർട്ടിഫിക്കറ്റ്

ഒക്ടോബർ 2

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീം ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ  ഗാന്ധിജയന്തി ക്വിസ് മത്സരം  നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി E-mail വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. ഒക്ടോബർ 2 ,3 , ദിവസങ്ങളിലായി 500 ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയത്.ഇവിടെ click  ചെയ്താൽ ചോദ്യങ്ങൾ  കാണാം

സ്കൂൾതല സ്പോർട്ട്സ്

ഒക്ടോബർ 3 ,4

രണ്ടുദിവസങ്ങളിലായി നടന്ന സ്കൂൾ സ്പോർട്സ് വിവിധയിനങ്ങളിലായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  പരിപാടിയുടെ ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.

വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Discuss throw

ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് ക്യാമ്പ്

ഒക്ടോബർ 8

2024 അധ്യയന വർഷത്തിൽ 2023 - 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് ക്യാമ്പ് മിഷൻ സ്കൂളിലെ കൈറ്റ് മിസ്റ്റർ ആയ ഡോണാ ജോസ് വടക്കൻ ആണ് ക്യാമ്പിന് നേതൃത്വം വഹിച്ചത് . എച്ച് എം ഉദ്ഘാടനം ചെയ്തു. ബാച്ചിലെ 43 വിദ്യാർത്ഥികളിൽ 40 പേർ ക്യാമ്പിൽ പങ്കെടുത്തു .അനിമേഷൻ,സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഓണത്തിന്റെ ആശംസ കാർഡുകൾ തയ്യാറാക്കുവാനും വീഡിയോ തയ്യാറാക്കാനും ഈ ക്യാമ്പിലൂടെ കുട്ടികൾ കഴിവ് നേടി. ക്യാമ്പിൽ നിന്ന് 8  കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ലിറ്റിൽ കൈറ്റ്‌സിന്റെ expert ക്ലാസ്സ്

ഒക്ടോബർ 15

ലിറ്റിൽ കൈറ്റ്‌സിന്റെ expert ക്ലാസ്സിൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ചും ഡാറ്റാബേസിനെക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ശ്യാം കൃഷ്ണനാണ് ക്ലാസ്സെടുത്തത് . 2023 - 26, 2024 - 25 ക്ലാസിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

റോബോട്ടിക്ക് എക്സ്പോ വിസിറ്റ്

ഒക്ടോബർ 15

മേഴ്സി കോളേജിൽ വച്ച് നടന്ന റോബോട്ടിക്ക് എക്സ്പോ കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എക്സിബിഷൻ വിസിറ്റ് ചെയ്തു .

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

ഒക്ടോബർ 15

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം HM നിഷ ടീച്ചർ നിർവഹിച്ചു. 40 കുട്ടികൾക്കാണ് യൂണിഫോം നൽകിയത്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള യൂണിഫോം സ്കൂൾ പിടിഎ നൽകി.

സബ്ജില്ലാ ശാസ്ത്രമേള വേദിയായി കെഎച്ച്എസ്എസ് മൂത്താന്തറ

ഒക്ടോബർ 16 ,17 ,18

മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേള പരിപാടികളിലായി 2000 ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

ശാസ്ത്രമേള പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുവാൻ LK വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഐടി സബ്ജില്ലാ മേളയിൽ ഒന്നാം സ്ഥാനത്തിൽ എത്തി സ്കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിദ്യാർത്ഥികൾ .

Jithin-web page designing-1st
Sreekesh-scratch programming-1st
abhishek-animation-3rd
Srishanth-digital painting-3rd
manikandhan-malayalam typing-4th
Neha-presentation-4th

ഐടി മേളയിൽ ഓവറോൾ ട്രോഫി നേടിയപ്പോൾ

IT SBJILLA OVERALL

കൂടെ കൂട്ടാം - ഒന്നായി വളരാം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ

ഒക്ടോബർ 23

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നേഹ , മണികണ്ഠൻ എന്നിവർ മലയാളം ടൈപ്പിംഗ് ക്ലാസുകൾ  മറ്റുള്ള  കുട്ടികൾക്കും ക്ലാസുകൾ എടുത്ത് കൊടുക്കുന്നു.

സ്വതന്ത്ര്യ സോഫ്റ്റ് വെയർ  പ്രചരണ പരിപാടികൾ

ഒക്ടോബർ 26

സ്വതന്ത്ര്യ സോഫ്റ്റ് വെയർ  പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് .യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി .

നവംബർ മാസ വാർത്തകൾ

സൈബർ സെക്യൂരിറ്റി

നവംബർ 1

സൈബർ സെക്യൂരിറ്റിയെ കുറിച്ചും  നമ്മൾ ബോധവാന്മാരായിരിക്കണം എന്നതിനെക്കുറിച്ചും ഒരു ക്ലാസ് ലിറ്റിൽ Kites ന്റെ നേതൃത്വത്തിൽ നടത്തി.2022 -25 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ് നൽകിയത് .

പേവിഷബാധ-ബോധവത്കരണ ക്ലാസ്സ്‌

6/11/24 നു പേവിഷബാധയെ കുറിച്ച് ഒരു അവബോധം ഉണ്ടാകുന്നതിനായി പാലക്കാട്‌ ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ നിന്നും ഉദ്യോഗസ്ഥർ എത്തി. കർണകി റേഡിയോ ചാനൽ വഴി ബോധവത്കരണ ക്ലാസ്സ്‌ നൽകിയത് ദീപ മാഡം ആണ്