"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 254: വരി 254:

=== '''ആൽബം നിർമ്മാണം''' ===
=== '''ആൽബം നിർമ്മാണം''' ===
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം ശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

=== പ്രശ്നോത്തരി മത്സരം ===
=== പ്രശ്നോത്തരി മത്സരം ===
വരി 423: വരി 423:
== പോഷൻ മാ പദ്ധതി - ഒരു പുത്തൻ തുടക്കം ==
== പോഷൻ മാ പദ്ധതി - ഒരു പുത്തൻ തുടക്കം ==
[[പ്രമാണം:37001-Teens_Club-Poshan_Maa-1.jpg|വലത്ത്‌|227x227ബിന്ദു]]
[[പ്രമാണം:37001-Teens_Club-Poshan_Maa-1.jpg|വലത്ത്‌|227x227ബിന്ദു]]
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ 2024 സെപ്റ്റംബർ 30-ന് പോഷൻ മാ പദ്ധതിയുടെ ഭാഗമായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടീൻസ് ക്ലബ്ബും ഹെൽത്ത് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി ഈ പരിപാടി ആസൂത്രണം ചെയ്തു. സ്വാഗത പ്രഭാഷണം സൂസൻ ബേബി നിർവഹിച്ചു. പിടിഎ പ്രസിഡന്റും ഡോക്ടറുമായ സൈമൺ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സീനിയർ അദ്ധ്യാപിക അഞ്ജലി ദേവി യോഗത്തിന് അധ്യക്ഷത വഹിച്ചു. നന്ദി പ്രകാശനം ആഷാ പി മാത്യു നിർവഹിച്ചു.
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ 2024 സെപ്റ്റംബർ 30-ന് പോഷൻ മാ പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
=== ബോധവൽക്കരണ ക്ലാസ് ===
ടീൻസ് ക്ലബ്ബും, ഹെൽത്ത് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വാഗത പ്രഭാഷണം സൂസൻ ബേബി നിർവഹിച്ചു. പിടിഎ പ്രസിഡന്റും ഡോക്ടറുമായ സൈമൺ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സീനിയർ അദ്ധ്യാപിക അഞ്ജലി ദേവി യോഗത്തിന് അധ്യക്ഷത വഹിച്ചു. നന്ദി പ്രകാശനം ആഷാ പി മാത്യു നിർവഹിച്ചു.
[[പ്രമാണം:37001-Teens Club-Poshan Maa-2.jpg|വലത്ത്‌|199x199ബിന്ദു]]
[[പ്രമാണം:37001-Teens Club-Poshan Maa-2.jpg|വലത്ത്‌|199x199ബിന്ദു]]
അനീമിയ, വളർച്ച നിരീക്ഷണം, കോംപ്ലിമെന്ററി ഫീഡിങ്, ടെക്നോളജി ഫോർ ബെറ്റർ ഗവേണൻസ് തുടങ്ങിയ വിഷയങ്ങളാണ് ഈ പദ്ധതിയിൽ പ്രധാനമായി ചർച്ച ചെയ്തത്. പോഷൻ മാ പദ്ധതിയുടെ മുഖ്യ ലക്ഷ്യം ഇന്ത്യയിലെ കുട്ടികളിലും ഗർഭിണികളിലും പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതാണ്. കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരുന്നതിന് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുക, പ്രത്യേകിച്ച് ഗർഭിണികളിലും കുട്ടികളിലും കാണപ്പെടുന്ന അനീമിയ തുടങ്ങിയ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുക, പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ആവശ്യമായ ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ ഈ പദ്ധതിയിലൂടെ കൈവരിക്കാൻ ലക്ഷ്യമിടുന്നു.

=== ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും ===
[[പ്രമാണം:37001-LK-Poshan Maa-3.jpg|വലത്ത്‌|213x213ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ 2024 സെപ്റ്റംബർ 30ന് പോഷൺ മാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോഷകാഹാരത്തിന്റെ ആവശ്യകതയും, അനീമിയ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഈ വർഷത്തെ പോഷൺ മായുടെ പ്രധാന തീമുകളിൽ അനീമിയ, വളർച്ചാ നിരീക്ഷണം, കോംപ്ലിമെൻ്ററി ഫീഡിംഗ്, പോഷൻ ഭി പധായ് ഭി (വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം), മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനാണ് വിദ്യാർഥികൾ നിർമ്മിച്ചത്.
=== ഏക് പെദ് മാ കേ നാം ===
[[പ്രമാണം:37001-LK-Poshan Maa-2.jpg|വലത്ത്‌|233x233ബിന്ദു]]
പോഷകാഹാരവും പരിസ്ഥിതിയുടെ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ ഏക് പെദ് മാ കേ നാം എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി അവർ സ്കൂളിൽ മാവ് തൈകൾ നട്ടുപിടിപ്പിച്ചു.ഈ പദ്ധതിയുടെ ലക്ഷ്യം സ്കൂൾ പരിസരത്തെ പച്ചപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുക എന്നതായിരുന്നു. മാവ് പഴം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ പോഷകസമ്പന്നമായ ഒരു പഴമാണ്. കൂടാതെ, മാവ് മരങ്ങൾ പരിസ്ഥിതിക്ക് സംരക്ഷണവും നൽകുന്നു.
== വയോജന ദിനം - ആദരവും ആശീർവാദവും ==
[[പ്രമാണം:37001-Vayojanadhinam2024-5.jpg|വലത്ത്‌|266x266ബിന്ദു]]
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, ജെ ആർ സിയും നേതൃത്വം നൽകി 2024 ഒക്ടോബർ ഒന്നാം തീയതി വയോജന ദിനം ആഘോഷിച്ചു. സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയായ കുഞ്ഞമ്മ ടീച്ചറിനെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവരുടെ ഭവനത്തിൽ എത്തി ആദരിച്ചു.
ലോകമെമ്പാടും വയോജനങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനം ആചരിക്കുന്നത്. കുലീനതയോടെ വയസ്സാവുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ വർഷം ഈ ദിനം ആഘോഷിച്ചത്. പ്രായമായവർക്ക് പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്രവർത്തനത്തിലൂടെ ലോകത്തെ ഓർമ്മിപ്പിക്കുന്നത്.
=== പ്രതിജ്ഞ ===
[[പ്രമാണം:37001-Vayojanadhinam2024-2.jpg|വലത്ത്‌|274x274ബിന്ദു]]
സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വയോജന ദിനത്തിൽ പ്രതിജ്ഞ എടുത്തത് പ്രായമായവരെ അവരുടെ മാതാപിതാക്കളെപ്പോലെ ബഹുമാനിക്കുകയും, പരിചരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്. തങ്ങളുടെ കുടുംബത്തിലെ മുത്തച്ഛനമ്മമാരെ പോലുള്ള പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ പ്രവർത്തനത്തിലൂടെ ബോധവാന്മാരാകുന്നു. ബഹുമാനം, സ്നേഹം, സഹായം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ നല്ല സമൂഹാംഗങ്ങളാകാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്നതും ഈ പ്രതിജ്ഞയുടെ ലക്ഷ്യമാണ്.
=== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല ===
[[പ്രമാണം:37001-Vayojanadhinam2024-3.jpg|വലത്ത്‌|227x227ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു.
=== '''വയോജന ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ''' ===
[[പ്രമാണം:37001-Vayojanadhinam2024-4.jpg|വലത്ത്‌|242x242ബിന്ദു]]
വയോജന ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം പ്രായമായവരുടെ സംഭാവനകളെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയുമാണ്. ഈ ദിനം ആചരിക്കുന്നതിലൂടെ, നാം സമൂഹത്തിൽ പ്രായമായവരുടെ സ്ഥാനത്തെക്കുറിച്ച് ബോധവാന്മാരാകുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രായമായവർ സമൂഹത്തിന്റെ അമൂല്യ സമ്പത്താണ്. അവരുടെ അനുഭവങ്ങളും ജ്ഞാനവും സമൂഹത്തിന്റെ വികസനത്തിന് അനിവാര്യമാണ്. വയോജന ദിനം ഈ വസ്തുതയെ ഊന്നിപ്പറയുകയും അവരെ ആദരിക്കുകയും ചെയ്യുന്നു.
==== '''വയോജനരുടെ അവബോധം വർദ്ധിപ്പിക്കുക''' ====
സമൂഹത്തിൽ പ്രായമായവരുടെ സാന്നിധ്യത്തെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക.
==== '''അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക''' ====
പ്രായമായവർക്ക് ലഭിക്കേണ്ട ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, മാനസിക സമാധാനം തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുക.
==== '''അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക''' ====
പ്രായമായവരുടെ അനുഭവങ്ങളും ജ്ഞാനവും സമൂഹത്തിന് ഉപകാരപ്രദമാകുന്ന വിധത്തിൽ ഉപയോഗപ്പെടുത്തുക.
==== '''വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുക''' ====
പ്രായമായവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു അന്തരീക്ഷം ഒരുക്കുക.
==== '''വയോജനങ്ങളെ സംബന്ധിച്ചുള്ള തെറ്റായ ധാരണകൾ ഇല്ലാതാക്കുക''' ====
പ്രായമായവരെക്കുറിച്ചുള്ള പൊതുവെ നിലനിൽക്കുന്ന നെഗറ്റീവ് ചിന്തകളെ മാറ്റി, അവരെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി കാണുക.
=== '''സ്കൂളുകളിൽ വയോജന ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം''' ===
സ്കൂളുകളിൽ വയോജന ദിനം ആചരിക്കുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തുന്നതിന് സഹായിക്കുന്നു. ഇത് അവരെ നല്ല മനുഷ്യരായി വളർത്തുന്നതിനും സമൂഹത്തിലെ തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
== അത്ഭുതങ്ങളുടെ ലോകം - ബഹിരാകാശം ==
[[പ്രമാണം:37001-Space week-1.jpg|വലത്ത്‌|285x285ബിന്ദു]]
ഒക്ടോബർ 4 മുതൽ 10 വരെ ലോകമെങ്ങും ബഹിരാകാശ വാരാചരണം ആചരിക്കുകയാണ്. ബഹിരാകാശ ഗവേഷണം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ നാം ആർജ്ജിച്ച നേട്ടങ്ങളെ ലോകത്തിൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വാരാചരണം സ്കൂളിൽ നടത്തിയത്. മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംഭാവനകളെ ആഘോഷിക്കുന്നതിനായി ജനറൽ അസംബ്ലി ലോക ബഹിരാകാശ വാരമായി പ്രഖ്യാപിച്ചു. യു എൻ ഓഫീസ് ഓഫ് ഔട്ടർ സ്പേസ് അഫയേഴ്സുമായി അടുത്ത ഏകോപനത്തോടെ  വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ഓരോ വർഷവും ഒരു തീം തിരഞ്ഞെടുക്കുന്നു.
[[പ്രമാണം:37001-Space Day-3.jpg|വലത്ത്‌|209x209ബിന്ദു]]
2024ലെ ലോക ബഹിരാകാശ വാരത്തിൽ, തിരഞ്ഞെടുത്ത തീം സ്‌പേസും കാലാവസ്ഥാ വ്യതിയാനവും എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ സ്വാധീനത്തെ ഈ തീം ആഘോഷിക്കുന്നു, ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിൽ ബഹിരാകാശ പര്യവേക്ഷണം വഹിക്കുന്ന സജീവമായ പങ്ക് ഊന്നിപ്പറയുന്നു. ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ 2024 ഒക്ടോബർ പത്തിന് സയൻസ് ക്ലബ്ബിന്റെയും, ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
=== വിക്ടേഴ്സ് ചാനലിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ===
[[പ്രമാണം:37001-LK-Space day-6.jpg|ലഘുചിത്രം|201x201ബിന്ദു|വിക്ടേഴ്സ് ചാനലിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ]]
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ ടി.ആർ. ഹരിദാസിനെ അഭിമുഖം ചെയ്ത വീഡിയോ വിക്ടേഴ്സ് ചാനലിലൂടെ മറ്റു വിദ്യാർഥികൾക്ക് പ്രദർശിപ്പിച്ച്  ആശയങ്ങൾ പങ്കുവെച്ചു.
=== ഐഎസ്ആർഒയും വേൾഡ് സ്പേസ് വീക്കും ===
[[പ്രമാണം:37001-LK-LK-Space Day2.jpg|ലഘുചിത്രം|201x201ബിന്ദു|ഐഎസ്ആർഒയും വേൾഡ് സ്പേസ് വീക്കും]]
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.
=== ചിത്രരചന ===
[[പ്രമാണം:37001-LK-World Space Week-2.jpg|148x148ബിന്ദു|ഇടത്ത്‌]]
ഗ്രന്ഥശാലയുമായി സഹകരിച്ച് സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചുകൊണ്ട്, ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു.
=== ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ ===
[[പ്രമാണം:37001-Space Day-5.jpg|ഇടത്ത്‌|136x136ബിന്ദു]]
ബൈനോക്കുലർ ഉപയോഗിച്ചുള്ള അത്ഭുതകരമായ ആകാശക്കാഴ്ച വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു. ആകാശ നിരീക്ഷണത്തിനുള്ള താൽപര്യവും വിദ്യാർത്ഥികളിൽ ഉണ്ടായി.
== കൈ കഴുകാം - രോഗം മാറ്റാം ==
[[പ്രമാണം:37001-JRC-Global handwashing day-1.jpg|ലഘുചിത്രം|കൈ കഴുകാം - രോഗം മാറ്റാം]]
വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബർ 15 ന് സ്കൂളിൽ ജെ.ആർ.സി യുടെയും, ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനാചരണം നടത്തി. ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കൈകൾ ശരിയായി കഴുകുന്നതിന്റെ പ്രാധാന്യം, വിവിധ രോഗങ്ങൾ തടയാൻ കൈകഴുകലിന്റെ പങ്ക് എന്നിവ വിശദമായി വിവരിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പരിപാടിയുടെ നേതൃത്വം വഹിച്ചുകൊണ്ട് കൈകഴുകലിന്റെ ശാസ്ത്രീയ അടിസ്ഥാനം, രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സഹപാഠികളുമായി പങ്കുവെച്ചു. മാതാപിതാക്കളുമായി സഹകരിച്ച് വീടുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്കൂൾ സംഘടിപ്പിക്കുന്നു.
== അരങ്ങ് 2024 ==
[[പ്രമാണം:37001-School Kalolsavam2024-1.jpg|ലഘുചിത്രം|255x255ബിന്ദു|അരങ്ങ് 2024 - കലോത്സവം]]
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അരങ്ങ് 2024 കലോത്സവം ഒക്ടോബർ 17 ന് ആർഭാടത്തോടെ തുടങ്ങി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഈശ്വര പ്രാർത്ഥനയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയ അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സംഗീത അദ്ധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ  അഞ്ചന ജി. നായർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ എം. പി., സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പൂർവ വിദ്യാർത്ഥിനി സോഫിയ സാം എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ  ലാലി ജോൺ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനില സാമുവൽ കൃതജ്ഞതയും അറിയിച്ചു. കലോത്സവ പരിപാടികൾക്ക് സംഗീത അദ്ധ്യാപകനായ അജിത് കുമാർ ടി സി നേതൃത്വം നൽകി.
കലോത്സവ പരിപാടികൾ  അഞ്ചന ജി. നായരുടെയും സോഫിയ സാമിന്റെയും സംഗീതത്തോടുകൂടി ആരംഭിച്ചു. വഞ്ചിപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, സംഘഗാനം, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം, ദേശഭക്തിഗാനം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിച്ചു.<gallery>
പ്രമാണം:37001-School Kalolsavam2024-2.jpg|alt=
പ്രമാണം:37001-School Kalolsavam2024-5.jpg|alt=
പ്രമാണം:37001-School Kalolsavam2024-4.jpg|alt=
പ്രമാണം:37001-School Kalolsavam2024-3.jpg|alt=
</gallery>
== ഉപജില്ല ഐടി മേള ==
[[പ്രമാണം:37001-Aranmula Sub District IT Mela-1.jpg|ലഘുചിത്രം|ആറന്മുള ഉപജില്ല ഐടി മേള 2024]]
ആറന്മുള ഉപജില്ല ഐടി മേള 2024 ഒക്‌ടോബർ 22-ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്നു. ആറന്മുള ഉപജില്ലയുടെ മാസ്റ്റർ ട്രെയിനറായ തോമസ് സാറും, കൈറ്റ് മാസ്റ്റർ ട്രെയിനറായ മനു സാറും ഉൾപ്പെടെയുള്ളവർ മേളയ്ക്ക് നേതൃത്വം നൽകി. ആറന്മുള ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. ഡിജിറ്റൽ പെയിന്റിംഗ്, പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. ഈ മേളയിൽ ഞങ്ങളുടെ വിദ്യാലയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചു. പ്രത്യേകിച്ചും ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം അഭിനന്ദനാർഹമായിരുന്നു.
== മാലിന്യമുക്ത ക്യാമ്പയിൻ ==
[[പ്രമാണം:37001 Malinyamuktha Cambain-1.jpg|ലഘുചിത്രം]]
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, മാലിന്യമുക്ത സ്കൂൾ, മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി. ക്ലാസ് മുറികളുടെ വൃത്തിപാലന ചുമതല വിദ്യാർത്ഥികൾക്ക് നൽകി.
=== പെൻ ബോക്സ് ===
വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പെൻബോക്സുകളിൽ നിറയ്ക്കുന്നു. ഈ പേനകൾ പിന്നീട് ഹരിത സേനയ്ക്ക് കൈമാറുന്നു. ഏറ്റവും കൂടുതൽ പേനകൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.
=== കമ്പോസ്റ്റ് തയ്യാറാക്കൽ ===
സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ പ്ലാസ്റ്റിക്, പേപ്പർ, ജൈവ മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കമ്പോസ്റ്റ് തയ്യാറാക്കി.
=== പച്ചക്കറിത്തോട്ടം ഒരുക്കൽ ===
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു നല്ല പച്ചക്കറിത്തോട്ടം ഒരുക്കി. സ്കൂൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.
=== മരം നടീൽ ===
സ്കൂൾ പരിസരത്ത് മരങ്ങൾ നട്ടുപരിപാലിക്കുന്നത് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ദൗത്യമാക്കി.
=== വിജ്ഞാന സമ്പന്നമായ പ്രഭാഷണങ്ങൾ ===
വിദഗ്ധരുടെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.
=== ചിത്ര പ്രദർശനം ===
പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്ന ചിത്ര പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ പരിസ്ഥിതി സംബന്ധിയായ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
=== കുട്ടികളുടെ ഹരിത സഭ ===
ആറന്മുള പഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ 2024 നവംബർ 14 ന് രാവിലെ 10.30 ന് നടന്നു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത ഈ പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി. ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത ഈ പരിപാടിയിൽ, ഓരോ സ്കൂളിലെയും പ്രതിനിധികളായ കുട്ടികൾ തങ്ങളുടെ സ്കൂളിൽ നടത്തുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടായ സംശയങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകി. 12.30 ന് ഈ പരിപാടി സമാപിച്ചു. ഞങ്ങളുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രങ്ങൾ|ചിത്രങ്ങൾ]] കാണുവാൻ സന്ദർശിക്കുക
== കേരളപ്പിറവി ദിനാഘോഷം ==
2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
=== അസംബ്ലി ===
കേരള പിറവിയോട് അനുബന്ധിച്ച ഗാനം സ്കൂൾ വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികൾ കേരളത്തിന്റെ തനിമ വ്യക്തമാക്കുന്ന വേഷത്തിൽ അസംബ്ലിയിൽ എത്തിയത് ശ്രദ്ധേയമായിരുന്നു. അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് പ്രിൻസിപ്പൽ ലാലി ജോണും, നന്ദി പ്രകാശിച്ചത് പ്രഥമ അദ്ധ്യാപിക അനില സാമുവേലും ആണ്.  ഡിസ്ട്രിക്റ്റ് ശാസ്ത്രോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അസംബ്ലിയിൽ ആദരിച്ചു.
=== റോബോ നിലവിളക്ക് കത്തിക്കൽ ===
കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റോബോട്ടിക് നിലവിളക്ക് കത്തിച്ച് പ്രിൻസിപ്പൽ ലാലി ജോൺ നിർവഹിച്ചു. ഇത് വിദ്യാർത്ഥികളിൽ കൂടുതൽ സന്തോഷം പകർന്നു.
=== പ്രതിജ്ഞ ===
കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.
=== പുരാവസ്തുക്കളുടെ പ്രദർശനം ===
[[പ്രമാണം:3033-Puravasthu Pradarsanam-1.JPG|ലഘുചിത്രം|പുരാവസ്തുക്കളുടെ പ്രദർശനം]]
വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിക്കുന്ന രീതിയിൽ, ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് വിഭാഗവും, സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, പിടിഎയുടെയും ആഭിമുഖ്യത്തിൽ  പുരാവസ്തു പ്രദർശനം 2024 നവംബർ 4 ന് സ്കൂൾ സംഘടിപ്പിച്ചു.
[[പ്രമാണം:3033-Puravasthu Pradarsanam-2.JPG|ലഘുചിത്രം|പുരാവസ്തുക്കളുടെ പ്രദർശനം - ഉദ്ഘാടനം ]]
കുതിരവിളക്ക്, വിവിധ തരം നിലവിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, തൂക്കുവിളക്ക്, പഴയകാല ആഭരണങ്ങൾ, കത്തികൾ, പഴയകാല ചെമ്പ് പാത്രങ്ങൾ, ഉപ്പുഭരണി, ഓലകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ഗ്രാമഫോൺ, 2000 വർഷം പഴക്കമുള്ള നാണയങ്ങൾ, ചിത്രപ്രദർശനം, പഴയകാല പുസ്തകങ്ങൾ, സിഡികൾ, പഴയകാല കാസറ്റുകൾ, പഴയ റേഡിയോ, പഴയ ടൈപ്പ് റൈറ്റർ മെഷീൻ, അരകല്ല്, പഴയ ക്ലോക്കുകൾ, ചൂരൽ കൊണ്ട് നിർമ്മിച്ച കൊട്ടകൾ, ബുദ്ധ പ്രതിമ, ഇടിയൂരൽ, ചന്ദനക്കല്ല് കപ്പി, ആറന്മുള കണ്ണാടി തുടങ്ങിയവയുടെ  വിപുലമായ ശേഖരം സ്കൂൾ ഒരുക്കിയിരുന്നു.
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/പുരാവസ്തുക്കളുടെ പ്രദർശനം|പുരാവസ്തുക്കളുടെ പ്രദർശനം]] കാണുവാൻ സന്ദർശിക്കുക 
=== വാസ്തുവിദ്യ ഗുരുകുലം സന്ദർശനം ===
[[പ്രമാണം:37001-LK-Vasthu Vidhyagurukulam-1.jpg|ലഘുചിത്രം|വാസ്തുവിദ്യ ഗുരുകുലം സന്ദർശനം]]
ആറന്മുള വാസുവിദ്യ ഗുരുകുലം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2024 നവംബർ ഒന്നിന് സന്ദർശനം നടത്തി.
ഭാരതീയ വാസ്തുവിദ്യയുടെയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനും ആയി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യ ഗുരുകുലം. പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തായി പമ്പാനദിയിൽ മനോഹരമായ ഒരു നാല്കെട്ടിൽ വാസ്തുവിദ്യ ഗുരുകുലം 1993 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.
വാസ്തുവിദ്യയുടെ   ആധാര ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്സിറ്റി അംഗീകൃത അക്കാദമി കോഴ്സുകൾ, കൺസൾട്ടൻസി വിഭാഗം, ചുമർചിത്ര വിഭാഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾ ആയിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സംവിധാനം ചെയ്തിരിക്കുന്നത്.പ്രത്യേകിച്ച് പരമ്പരാഗത വാസ്തുവിദ്യയും, ശില്പകലയും, ചുവർച്ചിത്രങ്ങളും, കലകളും അവതരിപ്പിക്കുകയും, സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എല്ലാ തരത്തിലുമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കുക തുടങ്ങിയവയാണ്  ലക്ഷ്യം.
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക
== എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം ==
[[പ്രമാണം:37001-AIDS-Kadhaprasangam.jpg|ലഘുചിത്രം|എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം]]
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന എച്ച്ഐവി ബോധവൽക്കരണ നാടൻ കലാജാഥ, വല്ലന ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 നവംബർ 6 ന് നടന്നു. തണ്ണീർമുക്കം സദാശിവൻ ആൻഡ് പാർട്ടിയുടെ 'ജീവൻ എന്റെ ജീവൻ' എന്ന കഥാപ്രസംഗം, എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കി, രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു.
ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി ([https://pondicherrysacs.in/anti-retro-viral-therapy-art/ ആന്റി റിട്രോ വൈറൽ തെറാപ്പി]) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ്  അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു.
== പാൽ പുഞ്ചിരി ==
[[പ്രമാണം:37001-Dental Day-2.jpeg|ലഘുചിത്രം|പാൽ പുഞ്ചിരി - ദന്തസംരക്ഷണ പരിപാടി ]]
ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഭാഗമായി, 2024 നവംബർ 7ന്, ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാൽ പുഞ്ചിരി എന്ന ദന്തസംരക്ഷണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ദന്തസംരക്ഷണ ബോധവൽക്കരണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഐ.ഡി.എ ബ്രാഞ്ചുകൾ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ വിദ്യാർത്ഥികളിലും അധ്യാപകരിലും ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
[[പ്രമാണം:37001-Dental Day-1.jpg|ലഘുചിത്രം]]
പരിപാടിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക് ശരിയായ പല്ല് തേക്കുന്ന രീതി പരിശീലിപ്പിച്ചു. സമീപത്തെ എൽപി സ്കൂളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും ടൂത്ത് പേസ്റ്റും, ബ്രഷും വിതരണം ചെയ്തു. കുട്ടികളുടെ പല്ലുകൾ അവരുടെ ആജീവനാന്ത സ്വത്താണെന്നും അവയെ നന്നായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. സ്കൂൾ മാനേജർ ഡോ. ടി.ടി. സഖറിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സൈമൺ ജോർജ്, ഡോ. സുനിൽ റോയി കോശി, ഡോ. വിനീത ജോർജ്, ഡോ. എലിസബത്ത് എം. ജോസഫ്, ഡോ. ആകാശ് നായർ എന്നിവർ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി അസംബ്ലിയിൽ പ്രദർശിപ്പിച്ചു
== ശിശുദിനാഘോഷം ==
[[പ്രമാണം:37001-Children's day.jpg|ലഘുചിത്രം|അസംബ്ലി]]
2024 നവംബർ 14 ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷങ്ങളോടെ ശിശുദിനം ആചരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തിയത് വിദ്യാർത്ഥികളിൽ സന്തോഷം നിറച്ചു. സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ അധ്യക്ഷനായിരുന്ന അസംബ്ലിയിൽ പ്രഥമ അദ്ധ്യാപിക അനില സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ശിശുദിന റാലി|ശിശുദിന റാലി]] യും, വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലേക്കാർഡുകളുടെ പ്രദർശനവും അന്നേ ദിവസം നടന്നു.
== ദേശീയ വിരവിമുക്ത ദിനം ==
[[പ്രമാണം:37001-Deworming Day.jpg|ലഘുചിത്രം]]
ദേശീയ വിര വിമുക്ത ദിനമായ നവംബർ 26 ന്, വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ സ്കൂൾ സന്ദർശിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്ക് വിരനാശിനി ഗുളിക നൽകുന്നതിന്റെ ഭാഗമായി, മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ വിരനാശിനി ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഗുളിക വിതരണം ചെയ്തു.
== സീസൺ വാച്ച് പദ്ധതിക്ക് തുടക്കം ==
[[പ്രമാണം:37001-SEED Seasonwatch.jpg|ലഘുചിത്രം]]
ഇടയറന്മുള  എ.എം.എം. ഹയർ സെക്കൻഡറി   സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സീസൺ വാച്ച് പദ്ധതിയിൽ, സീസൺ വാച്ചിലെ മരങ്ങളെ നിരീക്ഷിക്കുക എന്ന വിഷയത്തിൽ പ്രോജക്ട് മാനേജർ മുഹമ്മദ് നിസാർ ക്ലാസ്സുകൾ നയിച്ചു.
സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ   പ്രസംഗിച്ചു.
== ലോക ഭിന്നശേഷി ദിനാചരണം ==
[[പ്രമാണം:37001-Binnaseshidinacharanam.jpg|ലഘുചിത്രം]]
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആറന്മുള ബി.ആർ.സി.യിൽ നടന്ന ദിനാചരണത്തിൽ എ.എം.എം.എച്ച്.എസ്.എസിലെ കുട്ടികളും അദ്ധ്യാപകരും സജീവമായി പങ്കെടുത്തു. മോഹിനിയാട്ടം, ഭാരതനാട്യം, സംഘഗാനം തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വേറിട്ട ഒരു അനുഭവമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ബി.ആർ.സി.യിൽ നിന്നും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതലത്തിൽ മത്സരിച്ച് ജനറൽ വിഭാഗത്തിൽ വിജയിയായ എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ആദിത്യ.എസ് നു ആറന്മുള എ ഇ ഒ മല്ലിക ട്രോഫി നൽകി ആദരിച്ചു.
== പിയർ എഡ്യൂക്കേറ്റർ സംഗമം ==
[[പ്രമാണം:37001-PEER EDUCATION PROGRAMME.jpg|ലഘുചിത്രം]]
വല്ലന ഹെൽത്ത് ബ്ലോക്കിലെ തിരഞ്ഞെടുത്ത 79 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പിയർ എഡ്യൂക്കേറ്റർ സംഗമം 2024 ഡിസംബർ മൂന്നിന്  പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് വല്ലന മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ പി.എൻ. ഉദ്ഘാടനം ചെയ്തു.
ഇതിൽ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തത് ശ്രദ്ധേയമാണ്. എല്ലാ കുട്ടികൾക്കും വെള്ള കോട്ടും, കുട്ടിഡോക്ടർ ബാഡ്ജും വിതരണം ചെയ്തു. ഓരോ സ്കൂളിലെയും മികച്ച നാല് പിയർ എഡ്യൂക്കേറ്റർമാർക്ക് ട്രോഫി നൽകി ആദരിച്ചു. സ്പോട്ട് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടി. ജില്ലാ തലത്തിൽ സമ്മാനം നേടിയവരുടെ മികച്ച പ്രകടനം എല്ലാവർക്കും പ്രചോദനമായി.
കൗമാരക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. വല്ലന ഹെൽത്ത് സൂപ്പർവൈസർ സജീവ്.എസ്, ആർ.ബി.എസ്.കെ. ജില്ലാ കോർഡിനേറ്റർ ജിഷ, പി.ആർ.ഓ. സുമിത.ജി, ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്.എസ്, വിജയകൃഷ്ണൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ലിസ്സ ബീവി തുടങ്ങിയവർ സംഗമത്തിൽ പ്രസംഗിച്ചു.
<gallery mode="packed">
പ്രമാണം:37001-Health-student Docters.jpg
പ്രമാണം:37001-Student Docters.jpg
</gallery>
== നാസ്  പരീക്ഷ ==
നാസ്  പരീക്ഷയുമായി ബന്ധപ്പെട്ട സ്‌കൂൾ തല സെൽ രൂപീകരണം 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച നടന്നു. എച്ച്എം ചെയർപേഴ്‌സണായും, അധ്യാപകർ നാസ് സ്‌കൂൾ തല കോർഡിനേറ്റർമാരായും പ്രവർത്തിച്ചു. 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നാസ്  പരിശീലനം നൽകി. 2024 ഓഗസ്റ്റ് പത്തൊൻപത് മുതൽ 6 പ്രതിവാര പരീക്ഷകളും 3 മോഡൽ പരീക്ഷകളും 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നടത്തി. പരീക്ഷകൾക്ക് ശേഷം ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ബിആർസി തലത്തിൽ അയച്ചുകൊടുത്തു. പരീക്ഷകൾക്ക് ശേഷം എസ്ആർജി കൂടി വിശകലനം നടത്തി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ കൂടുതൽ പരിശീലനം നൽകി. നാസ്  പരീക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിങ്ങുകളിൽ അധ്യാപകർ പങ്കെടുത്തു ആവശ്യമായ പരിശീലനം നേടി.
=== നാസ് ഫൈനൽ പരീക്ഷ ===
നാസ എക്സാമിന് ഫോക്കസ്കൂളായി ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്  തിരഞ്ഞെടുത്തതുകൊണ്ട്  ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ദിവസവും മോഡൽ പരീക്ഷകൾ നടത്തി വിലയിരുത്തൽ നടത്തി. ബിആർസി പരിശീലകരായ ശ്രീമതി സിത്താര, ശ്രീമതി വിജയലക്ഷ്മി എന്നിവർ നേതൃത്വവും പിന്തുണയും നൽകി. 2024 ഡിസംബർ മൂന്നിന് തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ബഹുമാനപ്പെട്ട ഷൈനി മാഡം നാസ് പരീക്ഷയുടെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനായി സ്കൂൾ സന്ദർശിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 2024 ഡിസംബർ 4 ബുധനാഴ്ച നാസ് ഫൈനൽ പരീക്ഷ നടന്നു. 9A ക്ലാസിൽ നിന്ന് 30 കുട്ടികളെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തു. പരീക്ഷ ഭംഗിയായി നടന്നു. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ ഫാക്കൽറ്റിയായ ഡോ. ഷീജ, തിരുവല്ല എ.ഇ.ഒ മിനി മാഡം എന്നിവർ പരീക്ഷ നടത്തിപ്പ് പരിശോധിക്കാൻ എത്തി.
== ക്രിസ്തുമസ് ആഘോഷം ==
[[പ്രമാണം:37001-Christmas-1.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന്  ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാന കലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗംകളി, ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു പ്രത്യേക ആകർഷണമായിരുന്നു.
മുഖ്യ അതിഥിയായിരുന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവറന്റ് ഫാദർ റെൻസി തോമസ് ഒരു രസകരമായ ഗെയിമിലൂടെ ക്രിസ്മസിന്റെ സന്ദേശം പകർന്നു നൽകി. സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസിനോട് ബന്ധപ്പെട്ട നിശ്ചലചിത്രം കുട്ടികൾ അവതരിപ്പിച്ചു. ഉണ്ണിയേശു, ജോസഫ്, മറിയ, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അനായാസം അവതരിപ്പിച്ചു. അധ്യാപികമാർ ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. അനില സാമുവേൽ എല്ലാവർക്കും നന്ദി അറിയിച്ചു.
തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു.
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ|ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ]]  കാണുവാൻ സന്ദർശിക്കുക

07:21, 18 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

അക്വാ സ്റ്റാർസ്

അക്വാ സ്റ്റാർസ്

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അക്വാ സ്റ്റാർസ് എന്ന പേരിൽ ക്രമീകരിച്ച നീന്തൽ പരിശീലനം 2024 ഏപ്രിൽ 17 ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികൾക്ക് ഇതിനുള്ള അവസരം ഒരുക്കിയ എ.എം.എം സ്കൂൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഹു. മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് സ്വാഗതവും, സ്കൂൾ മാനേജിംഗ് ബോർഡ് ട്രഷറർ വി. ഒ. ഈപ്പൻ, പ്രിൻസിപ്പാൾ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ എന്നിവർ ആശംസയും അറിയിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ കൃതജ്ഞത അറിയിച്ചു.

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക നീന്തൽക്കുളത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഡോൾഫിൻ അക്കാഡമി നീന്തൽ പരിശീലകരായ നിതിൻ, അശ്വതി, അനന്തു എന്നിവരുടെ നേതൃത്വത്തിൽ 65 ഓളം കുട്ടികൾ പരിശീലനം നേടി.

വിജ്ഞാന യാത്രയുടെ തുടക്കം

വിജ്ഞാന യാത്രയുടെ തുടക്കം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ മൂന്നിന്  ളാഹ സെന്തോം പാരീഷ് ഹാളിൽ നടത്തി. സംഗീത അദ്ധ്യാപകൻ അജിത്ത് കുമാറിന്റെ  പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞത് സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് ആണ്.  അദ്ധ്യക്ഷ പ്രസംഗം സ്കൂൾ മാനേജർ ഡോ.റ്റി റ്റി സഖറിയ നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. സംസ്ഥാന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംപ്രേഷണം നടത്തി. പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചത് കേരള സംസ്ഥാന  ഹൗസിംഗ് ബോർഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കോണ്ടൂർ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അവതരണം നടത്തിയത്  എസ്.ഐ.ടി.സി ആശ പി മാത്യു ആണ്.  കുട്ടിയെ അറിയുക,  കുട്ടിയുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും,കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സ്നേഹവീട്, രക്ഷിതാവാർജിക്കേണ്ട നൈപണികൾ എന്നീ മേഖലകളെ പറ്റിയുള്ള വിശദമായ അവബോധം രക്ഷിതാക്കൾക്ക് നൽകി. വെ ട്രെയിനിങ് ആൻഡ് എംപവർമെന്റ് ഡയറക്ടർ സന്ദീപ് ആനന്ദൻ  ഫോക്കസ് ഔർസെൽസ് വിത്ത് കോൺഫിഡൻസ് എന്ന ലക്ഷ്യത്തോടുകൂടിയ അവബോധനം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു. ചെറിയ ഗെയിമോട് കൂടിയ ക്ലാസ്  വിദ്യാർത്ഥികളിൽ കൂടുതൽ ഉന്മേഷം സൃഷ്ടിച്ചു.  പി.റ്റി.എ പ്രസിണ്ടന്റ് ഡോ. സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടികളോടുകൂടി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  നവാഗതരെ പുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. പായസവിതരണവും നടത്തി.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡോക്കുമെന്റ് ചെയ്തു.

സഹപാഠിക്കേകാം തണൽ

സഹപാഠിക്കേകാം തണൽ

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ഫോറസ്റ്ററി ക്ലബ്ബിന്റെയും, വനവകുപ്പിന്റെയും  നേതൃത്വത്തിൽ 2024 ജൂൺ അഞ്ചിന് വിപുലമായി നടത്തി.

പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്

സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള  പരിസ്ഥിതി ബോധവൽക്കരണ ക്ലാസിന് പരിസ്ഥിതി പ്രവർത്തകൻ എസ് രാജശേഖര വാര്യർ  നേതൃത്വം നൽകി. എ.എഫ്.ഒ ജോർജുകുട്ടി ആശംസകൾ അറിയിച്ചു. ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ മാനേജർ റവ.ഡോ.റ്റി റ്റി സഖറിയ ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ഫോറസ്റ്ററി ക്ലബ്ബ് കൺവീനർ സന്ധ്യ ജി നായർ തുടങ്ങിയവർ ക്ലാസ്സിൽ പങ്കെടുത്തു.

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലിയിൽ കുമാരി ഹന്ന മറിയം മത്തായി പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ ചൊല്ലി.

പോസ്റ്റർ രചന

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട ചിത്രരചന നടത്തി. മികച്ച ചിത്രരചനയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

ക്വിസ് മത്സരം

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സഹപാഠിക്ക് ഒരു വൃക്ഷതെെ

വിദ്യാർത്ഥികൾ അവരുടെ  വീട്ടുവളപ്പിൽ നിന്ന് കൊണ്ടുവരുന്ന വൃക്ഷത്തൈകൾ സഹപാഠികൾക്ക് നൽകി പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കി.

പേടി വിടൂ - പേ വിഷബാധ തടയാം

പേടി വിടൂ -പേ വിഷബാധ തടയാം

 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വല്ലനയുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ  അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ച അസംബ്ലിയിൽ സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ ആണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത റാണി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

വായനദിനം 2024

കവിതാ പ്രഭാതം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലി

വായന മാസാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡണ്ട് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ  നന്ദി അറിയിച്ചു.

പ്രതിജ്ഞ

അബിത ജഹാൻ വായനാദിന പ്രതിജ്ഞ അസംബ്ലിയിൽ  ചൊല്ലിക്കൊടുത്തു.

മഹത് വ്യക്തിത്വങ്ങളുടെ ഉദ്ധരണികൾ സമർപ്പണം

കുട്ടികൾ വായനയുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുടെ ഉദ്ധരണികൾ അവതരിപ്പിച്ചു.

വായനാദിന സന്ദേശം

കുമാരി ഉപന്യ ആർ വായനാദിന സന്ദേശം നൽകി.

ജന്മദിന സമ്മാനം

മാസ്റ്റർ ഷോൺ ഐപ്പ് ബിജോയ് ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.

വായനയുടെ ലോകം - ബോധവൽക്കരണ ക്ലാസ്

സ്കൂൾ ലൈബ്രറിയിൽ മലയാളഭാഷയോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. മലയാള വിഭാഗം അദ്ധ്യാപികയായ പ്രൊഫസർ ഡോ. സാറാമ്മ വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

മത്സരങ്ങൾ

വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

കഥാ രചന

യുപി വിഭാഗം
പേര് സ്ഥാനം
ജോഷ്വാ പി മനോജ് 1
ആർദ്ര സുഭാഷ് 2
എച്ച് എസ് വിഭാഗം
നിരഞ്ജന എ 1
അഖിൽ പി സന്തോഷ് 2

കവിത രചന

യുപി വിഭാഗം
പേര് സ്ഥാനം
അശ്വിനി സന്തോഷ് 1
എച്ച് എസ് വിഭാഗം
പൊന്നി സജി 1

ചിത്രരചന

യുപി വിഭാഗം
ആർഷ സന്തോഷ് 1
അരിഷ് കെ അജിത് 2
എച്ച് എസ് വിഭാഗം
ഗൗരി കൃഷ്ണ 1
ദയാ റോസ് മനു 2

ക്വിസ്

യുപി വിഭാഗം
അനുശ്രീ അനിൽ 1
ദേവിക സന്തോഷ് 2
എച്ച് എസ് വിഭാഗം
ഹരിഗോവിന്ദ് പി അരുൺ മാത്യു   1
അരോൺ മാത്യു 2

കവിതാ പ്രഭാതം

കവിതാ പ്രഭാതം

വായനാവാരത്തോടനുബന്ധിച്ച്  ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ,  അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി.

ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട  വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.

വിജ്ഞാന വിളക്ക്

വിജ്ഞാന വിളക്ക്

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ അറിവ് അനുഭവങ്ങളിലേക്കുള്ള കാൽവെപ്പ് എന്ന ഉദ്ദേശത്തോടുകൂടി വിജ്ഞാന വിളക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആദ്യാക്ഷരങ്ങളുടെ ഉപാസകരായ സരസമ്മ, ശ്രീകുമാരി, ഗൗരി കുട്ടി എന്നീ അദ്ധ്യാപകരെ അവരുടെ അക്ഷീണ പ്രയത്നത്തിനും, വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിനുള്ള അടങ്ങാത്ത പരിശ്രമത്തിനും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദരിച്ചു.

സ്കൂൾ മാനേജർ റവ. ഡോ. ടി.ടി സക്കറിയ അവർക്ക് പൊന്നാട അണിയിച്ച് ആദരവ് നൽകി. അദ്ദേഹം അദ്ധ്യാപകരുടെ സേവനത്തെ പ്രശംസിക്കുകയും വായനാശീലം വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

പ്രധാന അധ്യാപിക അനില സാമുവൽ, പിടിഎ വൈസ് പ്രസിഡണ്ട് സുഷമ ഷാജി, പ്രൈസി ചെറിയാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളോട് വായനയെ സ്നേഹിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങ് വിദ്യാർത്ഥികളിൽ വലിയ പ്രചോദനം സൃഷ്ടിച്ചു.

യോഗ ദിനോത്സവം

യോഗ ദിനോത്സവം

ജൂൺ 21-ന് 10 കേരള ബറ്റാലിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും, വിദ്യാലയത്തിലും ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിലെ വിദ്യാർത്ഥികൾ യോഗ ദിനം ആഘോഷിച്ചു. യോഗാ ദിനം ആഘോഷത്തിൽ അദ്ധ്യാപകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്.

യോഗാദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം

  1. ലോകമെമ്പാടുമുള്ള ആളുകളെ യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക.
  2. ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക.
  3. ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗ എങ്ങനെ സഹായിക്കുമെന്ന് കാണിക്കുക.
  4. ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഒരു അവസരം സൃഷ്ടിക്കുക.

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ

  • ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
  • മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
  • ശ്വസനം മെച്ചപ്പെടുത്തുന്നു
  • ശരീരബോധം വർദ്ധിപ്പിക്കുന്നു
  • ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
  • ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു
  • ആത്മനിയന്ത്രണം വർദ്ധിപ്പിക്കുന്നു

യോഗാദിനം ആചരിക്കുന്നത് വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കും.

ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക

ലഹരി വിരുദ്ധ ദിനാചരണം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തെരുവ് നാടകം

തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.

ലഹരി വിരുദ്ധ ബോധന ക്ലാസ്

വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്നതിനായി, കൊല്ലം ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധന ക്ലാസ് നടത്തി.

മാജിക് ഷോ

പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി.

പ്രതിജ്ഞ

വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയിലൂടെ, ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് ബോധം വളരുകയും അവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാകുകയും ചെയ്യ്തു. ലഹരിവസ്തുക്കൾ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ ദോഷകരമാണെന്ന് പ്രതിജ്ഞ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇത് അവരെ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ലഹരിവസ്തുക്കൾക്ക് വേണ്ടി പോകുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ആത്മനിയന്ത്രണം വിദ്യാർത്ഥികളിൽ വളർത്തുന്നു.

പ്രതിഭാ ജ്വാല

പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും പ്രതിഭാ ജ്വാല എന്ന പേരിൽ നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.

സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്കും, യു.പി തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.

കരകൗശലത്തിലൂടെ കുഞ്ഞുമനസ്സിൽ പുത്തൻ വിത്തുകൾ

കരകൗശലത്തിലൂടെ കുഞ്ഞുമനസ്സിൽ പുത്തൻ വിത്തുകൾ

ഓല, ഈർക്കിൽ, കടലാസ് എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം ക്ലാസ് റൂമിൽ സംഘടിപ്പിച്ചത് വളരെ മനോഹരവും സാമൂഹ്യശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ടതുമായ ഒരു പരിപാടിയായിരുന്നു. ഈ പ്രവർത്തനത്തിലൂടെ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഓല, കടലാസ് പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിർമ്മിക്കാൻ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കി.

ഈ പരിപാടിയുടെ ചില പ്രധാന നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്

  • സർഗ്ഗാത്മകതയും കരകൗശല വൈദഗ്ധ്യവും വളർത്തുക: ഓല, ഈർക്കിൽ, കടലാസ് എന്നിവ ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കുന്നത് കുട്ടികളുടെ സർഗ്ഗാത്മകതയും കരകൗശല വൈദഗ്ധ്യവും വളർത്താൻ സഹായിക്കുന്നു. ഓരോ കുട്ടിയും അവരുടെ ഭാവനയെയും കഴിവുകളെയും ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങളും വസ്തുക്കളും സൃഷ്ടിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു.
  • പാരിസ്ഥിതിക അവബോധം വളർത്തുക: പ്ലാസ്റ്റിക് ഉപയോഗം നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ഈ പ്രവർത്തനം കുട്ടികളെ ഓർമ്മിപ്പിക്കുന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾക്ക് പകരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു.
  • സാമൂഹിക സമ്പർക്കവും സഹകരണവും വളർത്തുക: കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് ഒരുമിച്ച് പ്രവർത്തിക്കാനും ആശയവിനിമയം നടത്താനും പരസ്പരം സഹകരിക്കാനും കുട്ടികൾക്ക് അവസരം നൽകുന്നു. ഈ പ്രവർത്തനം കുട്ടികളിൽ സാമൂഹിക സമ്പർക്കവും സഹകരണ മനോഭാവവും വളർത്താൻ സഹായിക്കുന്നു.
  • പരമ്പരാഗത കരകൗശല വിദ്യകളെക്കുറിച്ച് പഠിക്കുക: ഓല, ഈർക്കിൽ, കടലാസ് ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഈ പ്രവർത്തനം കുട്ടികളെ നമ്മുടെ പൂർവ്വികരുടെ കരകൗശല വിദ്യകളെക്കുറിച്ച് പഠിക്കാനും അവയെ വിലമതിക്കാനും പ്രേരിപ്പിക്കുന്നു.

ഒളിമ്പിക് സ്പർശവുമായി വിദ്യാർത്ഥികൾ

ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. ജൂലൈ 26ന് പാരീസിൽ ആരംഭിച്ച മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും, ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി, നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ ജൂലൈ 27ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്‌മിസ്ട്രസ് അനില സാമൂവേലും, കായിക അധ്യാപകൻ അജിത്ത് എബ്രഹാമും, വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. ഒളിമ്പിക്സിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് എല്ലാ വിദ്യാർത്ഥികളും ദീപം തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. വിദ്യാർത്ഥികളിൽ കായിക മേഖലകളിൽ മികവ് പുലർത്താനുള്ള പ്രചോദനം വർദ്ധിച്ചു.

ആൽബം നിർമ്മാണം

പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തിയ ഒരു ആൽബം നിർമ്മാണ പ്രവർത്തനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

പ്രശ്നോത്തരി മത്സരം

പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദിവസത്തെ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരി മത്സരം സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു. ഓരോ ദിവസവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികളുടെ പേരുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകാനുള്ള തീരുമാനം എസ്.ആർ.ജി. യോഗത്തിൽ എടുത്തു.

മെഗാ ക്വിസ്

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പാരിസ് ഒളിമ്പിക്സ് ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു.

സമാപന ദിവസത്തെ മെഗാ ക്വിസ് ഉദ്ഘാടനം ചെയ്തത് ഹെഡ്‌മിസ്ട്രസ് അനില സാമുവേൽ ആയിരുന്നു. ക്വിസ് മാസ്റ്ററായി അനീഷ് ബെഞ്ചമിൻ കടമ നിർവഹിച്ചു. ഈ മെഗാ ക്വിസിൽ 50-ലധികം കുട്ടികൾ പങ്കെടുത്തു. യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജൂലൈ 26 - കാർഗിൽ വിജയ് ദിവസ്

ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ ആറന്മുള വീര ജവാൻ സ്മാരകത്തിലും, എരുമക്കാട്ടെ യുദ്ധ സ്മാരകത്തിലും, കുറിച്ചിമുട്ടം ലാൻസ്നായിക് അനിൽകുമാർ റ്റി. സി. യുടെ സ്‌മൃതി മണ്ഡപത്തിലും കർഗിൽ വിജയ് ദിനത്തിന്റെ 25-ാം വാർഷികദിനത്തിൽ പുഷ്പാർച്ചന നടത്തി. പ്രിൻസിപ്പൽ ലാലി ജോൺ, പ്രഥമ അദ്ധ്യാപിക അനില സാമൂവേൽ, സിബി മത്തായി, ജെബി തോമസ്, എബിൻ ജിയോ മാത്യു, പിറ്റിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്‌, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എബ്രഹാം, ഓൾ കേരളാ ഹീറോ സോൾജിയേർസ് സംസ്ഥാന പ്രസിഡന്റ് സുരേഷ് പൂവത്തൂർ, ബെന്നി ഫിലിപ്പ്, വീർ ജവാൻ അനിൽ കുമാറിന്റെ ബന്ധുക്കൾ,  വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

വൃക്ഷം നടാം ഡ്രൈവ്

27 എസ്.ഡി.യും 20 എസ്.ഡബ്ല്യു. കാഡറ്റുകളും ഈ അവസരത്തിൽ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഇത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യുദ്ധ വീരന്മാരോടുള്ള ആദരവും പ്രകടിപ്പിച്ചു.

യുദ്ധ സ്മാരക സന്ദർശനം

എസ്.ബി.യും, എസ്.ഡബ്ല്യു കേഡറ്റുകളും, അദ്ധ്യാപകരും, എ.എൻ.ഒ.യും ചേർന്ന് ആറന്മുള വീര ജവാൻ സ്മാരകം, എരുമക്കാട്ടെ യുദ്ധ സ്മാരകം, കുറിച്ചിമുട്ടം ലാൻസ്നായിക് അനിൽകുമാർ റ്റി. സി. യുടെ സ്‌മൃതി മണ്ഡപത്തിലവും സന്ദർശിച്ചു. ചെങ്ങന്നൂർ 10(കെ) ബറ്റാലിയൻ എൻ.സി.സി.യുടെ ബി.എച്ച്.എം. ഡി. ഗണപതിയും അവർക്കൊപ്പം ഉണ്ടായിരുന്നു. ധീരരായ വീരന്മാരുടെ ത്യാഗത്തിന് ആദരാഞ്ജലിയായി കാഡറ്റുകൾ പുഷ്പാഞ്ജലി അർപ്പിച്ചു. പ്രിൻസിപ്പൽ പുഷ്പമാല അർപ്പിച്ചുകൊണ്ട് ഈ ചടങ്ങിന് ഔദ്യോഗികമായ അംഗീകാരം നൽകി.

നിശബ്ദതയും പ്രാർത്ഥനയും

കാഡറ്റുകൾ ഒത്തുകൂടി നിശബ്ദത പാലിച്ചുകൊണ്ട് രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടിയ യുദ്ധ വീരന്മാരെ സ്മരിച്ചു. മെഴുകുതിരികൾ തെളിയിച്ചുകൊണ്ട് അവരുടെ ത്യാഗത്തിന് ആദരാഞ്ജലി അർപ്പിച്ചു. കർഗിൽ യുദ്ധ വീരന്മാരുടെ പേരുകൾ വായിച്ചു പറയുക വഴി അവരുടെ ഓർമ്മകൾ ജീവനുള്ളതാക്കി.

മത്സരങ്ങൾ

എസ്സെ റൈറ്റിംഗ്, പോയട്രി റൈറ്റിംഗ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിച്ചു. 26 വിദ്യാർത്ഥികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.

ഉപസംഹാരം

ഈ പരിപാടികൾ കർഗിൽ വിജയ് ദിനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും ദേശഭക്തിയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിലും വിജയകരമായിരുന്നു. പുഷ്പാഞ്ജലിയും ദീപം തെളിയിക്കലും യുദ്ധ വീരന്മാരുടെ ത്യാഗത്തിന് ആദരവും കൃതജ്ഞതയും സ്മരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധൈര്യം, ശിക്ഷണം, ദേശഭക്തി എന്നീ മൂല്യങ്ങൾ അനുകരിക്കാൻ എൻ.സി.സി. കേഡറ്റുകൾക്ക് പ്രചോദനമായി ഈ ചടങ്ങ് മാറി.

ശുചിത്വ വീഥി - സുന്ദര വീഥി

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് ഇടയാറന്മുള പ്രദേശത്തെ റോഡുകളുടെ വശങ്ങൾ മലിനമാകുന്നത് തടഞ്ഞ്, മനോഹരമാക്കുന്നതിനുള്ള ശ്രമത്തിലാണ്. 'ശുചിത്വ വീഥി - സുന്ദര വീഥി' എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി ഇടയാറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനോട് ചേർന്നുള്ള റോഡ് അരിക് വൃത്തിയാക്കി വേപ്പ് മരത്തിന്റെ തൈ നട്ടുകൊണ്ട് 2024 ജൂലൈ 26 ന് സ്കൂൾ മാനേജർ റവ. ഫാദർ. ഡോ. റ്റി. റ്റി. സഖറിയ ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപിക അനില സാമൂവൽ, സീഡ് കൺവീനർ റിൻസി സന്തോഷ്, ജെബി തോമസ്, കൈറ്റ് മിസ്ട്രസ് ലക്ഷ്‌മി പ്രകാശ്, എബിൻ ജിയോ മാത്യു എന്നിവർ നേതൃത്വം നൽകി. ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ പ്രവർത്തന നിരതരായ സീഡ് അംഗങ്ങളെ സന്ദർശിച്ച് അഭിന്ദനം അറിയിച്ചു. ആറന്മുള ഇന്നർ വീൽ ക്ലബ്ബ് അംഗങ്ങൾ സ്ഥലത്തെത്തി പദ്ധതിക്ക് പിന്തുണ അറിയിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തങ്ങൾ ഡോക്യൂമെന്റ് ചെയ്തു.

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിന് പൊതുസമൂഹത്തിന്റെ കൈത്താങ്ങ്

ആറന്മുള ഇന്നർവീൽ ക്ലബ്ബും, ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബും ചേർന്ന് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിന് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു സ്‌ട്രെച്ചറും, വിദ്യാർത്ഥിനികളുടെ ആവശ്യത്തിനായി സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ യൂണിറ്റും സമ്മാനിച്ചു.

ജീവൻ രക്ഷിക്കാൻ ഒരു സ്‌ട്രെച്ചർ

ജീവൻ രക്ഷിക്കാൻ ഒരു സ്‌ട്രെച്ചർ

ആറന്മുള ഇന്നർവീൽ ക്ലബ്ബ്, ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു സ്‌ട്രെച്ചർ സ്‌കൂളിന് സമ്മാനിച്ചു. 2024 ഓഗസ്റ്റ് 7-ന് നടന്ന സ്‌കൂൾ അസംബ്ലിയിൽ, സ്‌കൂൾ മാനേജർ ഡോ. റ്റി.റ്റി. സഖറിയ അധ്യക്ഷത വഹിച്ചു. അസംബ്ലിയിൽ, ജൂനിയർ റെഡ്‌ക്രോസ്സ് ഭാരവാഹികൾ സ്‌ട്രെച്ചർ ഏറ്റുവാങ്ങി. പ്രസിഡന്റ് പ്രസന്നകുമാരി, സ്വപ്ന ശ്രീകുമാർ, ദീപിക, ജയശ്രീ സുരേഷ് എന്നിവർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

സ്‌കൂളിൽ പുതിയ സൗകര്യം - സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ

സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ

ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബ്, സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഭാരവാഹികൾക്ക് സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ യൂണിറ്റ് സമ്മാനിച്ചു. പ്രസിഡന്റ് ഷേർളി ഈപ്പൻ, ശാന്ത ഏബ്രഹാം, ലിസി തോമസ് എന്നിവരും വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് തോമസുകുട്ടി കല്ലറ, തോമസ് ഈപ്പൻ എന്നിവരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ഹെഡ്‌മിസ്ട്രസ് അനില സാമുവേൽ സ്വാഗതവും, ബിന്ദു കെ. ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു.

നശാമുക്ത ഭാരത് അഭിയാൻ പദ്ധതി

കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം ആവിഷ്‌കരിച്ച നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച്, 2024 ഓഗസ്റ്റ് 12 ന് സ്കൂൾ കുട്ടികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ജെബി തോമസ് സ്വാഗതം പറഞ്ഞു.മാസ്റ്റർ ആഷിക് എസ്. കുറിയേടത്ത് നന്ദിയും രേഖപ്പെടുത്തി.

ലക്ഷ്യം

സ്കൂൾ വിദ്യാർത്ഥികളിലും, യുവാക്കളിലും ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുക എന്നതാണ് നശാമുക്ത ഭാരത് അഭിയാന്റെ ലക്ഷ്യം.

ലഹരി ഉപയോഗം തടയൽ

പ്രത്യേകിച്ച് യുവാക്കളിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.

ലഹരി വ്യാപനം തടയൽ

ലഹരി വ്യാപനം തടയുന്നതിനുള്ള നിയമങ്ങൾ കർശനമാക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

ലഹരി ഉപയോഗക്കാരെ പുനരധിവാസം ചെയ്യുക

ലഹരി ഉപയോഗക്കാരെ പുനരധിവാസം ചെയ്ത് സമൂഹത്തിൽ തിരിച്ചെത്തിക്കുക.

ലഹരി വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുക

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.

ലഹരി വിരുദ്ധ ഗവേഷണം

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക.

പ്രതിജ്ഞ

അഞ്ചു മുതൽ 12 വരെയുള്ള എല്ലാ വിദ്യാർത്ഥികളും, അദ്ധ്യാപകരും ഒരുമിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുമാരി മാളവിക ആർ.നമ്പൂതിരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ റാലി

സ്കൂളിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്ത ക്ലബ്ബായ യോദ്ധാവ്, വിമുക്തി ക്ലബ്ബുകൾ ചേർന്ന് സംഘടിപ്പിച്ച റാലിയിൽ വിവിധ ക്ലബ്ബിലെ വിദ്യാർത്ഥികളും, അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു.

പോസ്റ്റർ പ്രദർശനം

ലഹരിക്കെതിരായ വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി റാലിയിൽ പ്രദർശിപ്പിച്ചു.

വിളംബര ഘോഷയാത്ര

ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംസ്ഥാന അവാർഡ് നേടിയതിന്റെ ആഹ്ലാദത്തിൽ 2024 ഓഗസ്റ്റ് 15 ന് ഒരു ഘോഷയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം പൂർത്തിയാക്കിയ ശേഷം, സ്കൂൾ മാനേജർ റവ. ഡോ. റ്റി.റ്റി. സഖറിയയുടെ നേതൃത്വത്തിൽ ഈ ഘോഷയാത്ര ആരംഭിച്ചു.

ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, കോട്ട, കാരക്കാട്, മുളക്കുഴ, ആറാട്ടുപുഴ, മാലക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈ ഘോഷയാത്ര സഞ്ചരിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭഹാളിൽ നടന്ന യോഗത്തിൽ വച്ച്, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ, മെമന്റോ, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം നൽകിയിരുന്നു.

കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ സ്കൂലിന് ഈ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയിൽ സജീവമായി പങ്കെടുത്തു. ഈ പ്രവർത്തനം വരും കാലങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വിവിധ മേഖലകളിലൂടെ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്താനും, വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂൾ പ്രഥമ അധ്യാപിക അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്സായ ആശ പി മാത്യു, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

സ്വാതന്ത്ര്യത്തിന്റെ വർണക്കാഴ്ചകൾ

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. റ്റി. റ്റി. സഖറിയയുടെ നേതൃത്വത്തിൽ നടന്ന ഈ ആഘോഷത്തിൽ എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കെറ്റ്സ് തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന പരേഡ് ആകർഷകമായിരുന്നു. സ്കൂൾ മാനേജർ ഉദ്‌ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തി.

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും, നമ്മുടെ ദേശീയ ചരിത്രത്തിന്റെ മഹത്വവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും, പ്രഥമ അധ്യാപിക അനില സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശഭക്തിഗാനങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കൊച്ചു കുട്ടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്വാതന്ത്ര്യം എന്ന അമൂല്യ നിധിയെ നാം എപ്പോഴും വിലമതിക്കുകയും, രാജ്യത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന സന്ദേശം ഈ ആഘോഷം നൽകി.

ഭൂപടത്തിൽ പകർന്ന ദേശീയബോധം

സ്വാതന്ത്ര്യദിനാഘോഷത്തിൽ വർണ്ണാഭമായ വേഷങ്ങളിൽ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തി നിന്നപ്പോൾ ആ കാഴ്ച മനസ്സിൽ ദേശഭക്തിയും കണ്ണിന് കുളിർമയും ഏകി.

കാർഷിക മികവിന്റെ ആഘോഷം

ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ 2024ആഗസ്റ്റ്16ന്പുതുവർഷാരംഭത്തോടനുബന്ധിച്ച് നടന്ന കാർഷികോൽപ്പന്ന പ്രദർശനത്തിൽ മികച്ച കുട്ടിക്കർഷകരായി സോണിയ ആൻ തോമസ്, ഗോവർദ്ധൻ ആർ നായർ, റെബേക്ക മറിയം കുര്യൻ എന്നിവരെ തെരഞ്ഞെടുത്തു. ആറന്മുള പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സുഗുണൻ കെ.പി യും, പത്നി ശ്രീമതി സുധർമ്മയും പ്രദർശനം സന്ദർശിച്ചു.

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ. സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനില സാമൂവേൽ, റിൻസി സന്തോഷ്, അനീഷ് ബെഞ്ചമിൻ, ബിന്ദു കെ ഫിലിപ്പ്, സുഷമ ഷാജി എന്നിവർ പ്രസംഗിച്ചു. ലീമ മത്തായി, റോഷിനി ആൻ റോയി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ബഹിരാകാശം - ഒരു അത്ഭുതലോകം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ ദിനാചരണം നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ഭാരവാഹികൾ ഈ പരിപാടിക്ക് നേതൃത്വം നൽകി. പ്രൊഫസർ പി.കെ. തങ്കച്ചൻ (കേരള സ്റ്റേറ്റ് ചാപ്റ്റർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ സെക്രട്ടറി) ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് സൂര്യകളങ്കങ്ങളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ അവസരം ലഭിച്ചു. പ്രധാന അധ്യാപിക അനില സാമുവൽ, ജെബി തോമസ്, ബിനു ബേബി, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഈ പ്രവർത്തനത്തിലൂടെ ബഹിരാകാശത്തെ കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുവാനും, ശാസ്ത്രീയ ചിന്ത, നിരീക്ഷണശേഷി തുടങ്ങിയവ മെച്ചപ്പെടുത്തുവാനും സാധിച്ചു.

ആവേശം

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം 'ആവേശം' എന്ന പേരിൽ സെപ്റ്റംബർ മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ മഹാബലി തമ്പുരാന്റെ അകമ്പടിയോടുകൂടി വർണാഭമായി നടന്നു.

ജനപ്രതിനിധിയും നാടക കലാകാരനുമായ ബിജു വർണ്ണശാല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ബിജു വർണ്ണശാലയെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, പ്രഥമധ്യാപിക അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു.

അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികളായ അത്തപ്പൂക്കളം,വഞ്ചിപ്പാട്ട്, തിരുവാതിര, വടംവലി, റൊട്ടി കടി, സുന്ദരിക്ക് പൊട്ട് കുത്തൽ, ചാക്കിൽ കയറി ഓട്ടം, ലെമൺ ആൻഡ് സ്പൂൺ, ലിറ്റിൽ കൈറ്റ്സ്, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ പൂക്കളം തുടങ്ങിയവ നടത്തപ്പെട്ടു. പായസ വിതരണത്തോടെ ഈ വർഷത്തെ ഓണാഘോഷം അവസാനിച്ചു.

പിടിഎയുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, അദ്ധ്യാപക-അനദ്ധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.

ഓണാഘോഷം വിദ്യാർത്ഥികളിൽ പരസ്പര സ്നേഹം, സഹകരണം, ധർമ്മബോധം, സമത്വം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു.

ലഹരിയില്ലാത്ത ഒരു നാളെ

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി, യോദ്ധാവ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളും എക്സൈസ് വകുപ്പും ചേർന്ന് 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ജെബി തോമസ് സ്വാഗതവും, പ്രധാന അദ്ധ്യാപിക അനില സാമുവൽ നന്ദി പ്രകാശനവും നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പത്തനംതിട്ട ജില്ലാ വിമുക്തി കോർഡിനേറ്ററായ അഡ്വക്കേറ്റ് ജോസ് കളിക്കൽ നയിച്ചു. എക്സൈസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു. കുട്ടികളുമായുള്ള തുറന്ന സംഭാഷണം, കുട്ടികളുടെ സുഹൃത്തുക്കളെ പരിചയപ്പെടുക, കുടുംബത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക, കുട്ടികളുടെ താൽപര്യങ്ങളെ പിന്തുണയ്ക്കുക, സ്കൂളുമായി സഹകരിക്കുക തുടങ്ങിയവ ചർച്ച ചെയ്തു. സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതികളെ കുറിച്ച്  രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക, ലഹരി ഉപയോഗത്തെ തടയുക, ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയാണ്  ബോധവൽക്കരണത്തിന്റെ ലക്ഷ്യം.

പോഷൻ മാ പദ്ധതി - ഒരു പുത്തൻ തുടക്കം

ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ 2024 സെപ്റ്റംബർ 30-ന് പോഷൻ മാ പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്

ടീൻസ് ക്ലബ്ബും, ഹെൽത്ത് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വാഗത പ്രഭാഷണം സൂസൻ ബേബി നിർവഹിച്ചു. പിടിഎ പ്രസിഡന്റും ഡോക്ടറുമായ സൈമൺ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സീനിയർ അദ്ധ്യാപിക അഞ്ജലി ദേവി യോഗത്തിന് അധ്യക്ഷത വഹിച്ചു. നന്ദി പ്രകാശനം ആഷാ പി മാത്യു നിർവഹിച്ചു.

അനീമിയ, വളർച്ച നിരീക്ഷണം, കോംപ്ലിമെന്ററി ഫീഡിങ്, ടെക്നോളജി ഫോർ ബെറ്റർ ഗവേണൻസ് തുടങ്ങിയ വിഷയങ്ങളാണ് ഈ പദ്ധതിയിൽ പ്രധാനമായി ചർച്ച ചെയ്തത്. പോഷൻ മാ പദ്ധതിയുടെ മുഖ്യ ലക്ഷ്യം ഇന്ത്യയിലെ കുട്ടികളിലും ഗർഭിണികളിലും പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതാണ്. കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരുന്നതിന് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുക, പ്രത്യേകിച്ച് ഗർഭിണികളിലും കുട്ടികളിലും കാണപ്പെടുന്ന അനീമിയ തുടങ്ങിയ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുക, പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ആവശ്യമായ ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ ഈ പദ്ധതിയിലൂടെ കൈവരിക്കാൻ ലക്ഷ്യമിടുന്നു.

ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ 2024 സെപ്റ്റംബർ 30ന് പോഷൺ മാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോഷകാഹാരത്തിന്റെ ആവശ്യകതയും, അനീമിയ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഈ വർഷത്തെ പോഷൺ മായുടെ പ്രധാന തീമുകളിൽ അനീമിയ, വളർച്ചാ നിരീക്ഷണം, കോംപ്ലിമെൻ്ററി ഫീഡിംഗ്, പോഷൻ ഭി പധായ് ഭി (വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം), മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനാണ് വിദ്യാർഥികൾ നിർമ്മിച്ചത്.

ഏക് പെദ് മാ കേ നാം

പോഷകാഹാരവും പരിസ്ഥിതിയുടെ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ ഏക് പെദ് മാ കേ നാം എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി അവർ സ്കൂളിൽ മാവ് തൈകൾ നട്ടുപിടിപ്പിച്ചു.ഈ പദ്ധതിയുടെ ലക്ഷ്യം സ്കൂൾ പരിസരത്തെ പച്ചപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുക എന്നതായിരുന്നു. മാവ് പഴം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ പോഷകസമ്പന്നമായ ഒരു പഴമാണ്. കൂടാതെ, മാവ് മരങ്ങൾ പരിസ്ഥിതിക്ക് സംരക്ഷണവും നൽകുന്നു.

വയോജന ദിനം - ആദരവും ആശീർവാദവും

ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, ജെ ആർ സിയും നേതൃത്വം നൽകി 2024 ഒക്ടോബർ ഒന്നാം തീയതി വയോജന ദിനം ആഘോഷിച്ചു. സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയായ കുഞ്ഞമ്മ ടീച്ചറിനെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവരുടെ ഭവനത്തിൽ എത്തി ആദരിച്ചു.

ലോകമെമ്പാടും വയോജനങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനം ആചരിക്കുന്നത്. കുലീനതയോടെ വയസ്സാവുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ വർഷം ഈ ദിനം ആഘോഷിച്ചത്. പ്രായമായവർക്ക് പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്രവർത്തനത്തിലൂടെ ലോകത്തെ ഓർമ്മിപ്പിക്കുന്നത്.

പ്രതിജ്ഞ

സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വയോജന ദിനത്തിൽ പ്രതിജ്ഞ എടുത്തത് പ്രായമായവരെ അവരുടെ മാതാപിതാക്കളെപ്പോലെ ബഹുമാനിക്കുകയും, പരിചരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്. തങ്ങളുടെ കുടുംബത്തിലെ മുത്തച്ഛനമ്മമാരെ പോലുള്ള പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ പ്രവർത്തനത്തിലൂടെ ബോധവാന്മാരാകുന്നു. ബഹുമാനം, സ്നേഹം, സഹായം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ നല്ല സമൂഹാംഗങ്ങളാകാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്നതും ഈ പ്രതിജ്ഞയുടെ ലക്ഷ്യമാണ്.

തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു.

വയോജന ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ

വയോജന ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം പ്രായമായവരുടെ സംഭാവനകളെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയുമാണ്. ഈ ദിനം ആചരിക്കുന്നതിലൂടെ, നാം സമൂഹത്തിൽ പ്രായമായവരുടെ സ്ഥാനത്തെക്കുറിച്ച് ബോധവാന്മാരാകുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രായമായവർ സമൂഹത്തിന്റെ അമൂല്യ സമ്പത്താണ്. അവരുടെ അനുഭവങ്ങളും ജ്ഞാനവും സമൂഹത്തിന്റെ വികസനത്തിന് അനിവാര്യമാണ്. വയോജന ദിനം ഈ വസ്തുതയെ ഊന്നിപ്പറയുകയും അവരെ ആദരിക്കുകയും ചെയ്യുന്നു.

വയോജനരുടെ അവബോധം വർദ്ധിപ്പിക്കുക

സമൂഹത്തിൽ പ്രായമായവരുടെ സാന്നിധ്യത്തെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക.

അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക

പ്രായമായവർക്ക് ലഭിക്കേണ്ട ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, മാനസിക സമാധാനം തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുക.

അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക

പ്രായമായവരുടെ അനുഭവങ്ങളും ജ്ഞാനവും സമൂഹത്തിന് ഉപകാരപ്രദമാകുന്ന വിധത്തിൽ ഉപയോഗപ്പെടുത്തുക.

വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുക

പ്രായമായവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു അന്തരീക്ഷം ഒരുക്കുക.

വയോജനങ്ങളെ സംബന്ധിച്ചുള്ള തെറ്റായ ധാരണകൾ ഇല്ലാതാക്കുക

പ്രായമായവരെക്കുറിച്ചുള്ള പൊതുവെ നിലനിൽക്കുന്ന നെഗറ്റീവ് ചിന്തകളെ മാറ്റി, അവരെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി കാണുക.

സ്കൂളുകളിൽ വയോജന ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം

സ്കൂളുകളിൽ വയോജന ദിനം ആചരിക്കുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തുന്നതിന് സഹായിക്കുന്നു. ഇത് അവരെ നല്ല മനുഷ്യരായി വളർത്തുന്നതിനും സമൂഹത്തിലെ തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

അത്ഭുതങ്ങളുടെ ലോകം - ബഹിരാകാശം

ഒക്ടോബർ 4 മുതൽ 10 വരെ ലോകമെങ്ങും ബഹിരാകാശ വാരാചരണം ആചരിക്കുകയാണ്. ബഹിരാകാശ ഗവേഷണം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ നാം ആർജ്ജിച്ച നേട്ടങ്ങളെ ലോകത്തിൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വാരാചരണം സ്കൂളിൽ നടത്തിയത്. മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംഭാവനകളെ ആഘോഷിക്കുന്നതിനായി ജനറൽ അസംബ്ലി ലോക ബഹിരാകാശ വാരമായി പ്രഖ്യാപിച്ചു. യു എൻ ഓഫീസ് ഓഫ് ഔട്ടർ സ്പേസ് അഫയേഴ്സുമായി അടുത്ത ഏകോപനത്തോടെ  വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ഓരോ വർഷവും ഒരു തീം തിരഞ്ഞെടുക്കുന്നു.

2024ലെ ലോക ബഹിരാകാശ വാരത്തിൽ, തിരഞ്ഞെടുത്ത തീം സ്‌പേസും കാലാവസ്ഥാ വ്യതിയാനവും എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ സ്വാധീനത്തെ ഈ തീം ആഘോഷിക്കുന്നു, ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിൽ ബഹിരാകാശ പര്യവേക്ഷണം വഹിക്കുന്ന സജീവമായ പങ്ക് ഊന്നിപ്പറയുന്നു. ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ 2024 ഒക്ടോബർ പത്തിന് സയൻസ് ക്ലബ്ബിന്റെയും, ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.

വിക്ടേഴ്സ് ചാനലിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

വിക്ടേഴ്സ് ചാനലിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ ടി.ആർ. ഹരിദാസിനെ അഭിമുഖം ചെയ്ത വീഡിയോ വിക്ടേഴ്സ് ചാനലിലൂടെ മറ്റു വിദ്യാർഥികൾക്ക് പ്രദർശിപ്പിച്ച്  ആശയങ്ങൾ പങ്കുവെച്ചു.

ഐഎസ്ആർഒയും വേൾഡ് സ്പേസ് വീക്കും

ഐഎസ്ആർഒയും വേൾഡ് സ്പേസ് വീക്കും

ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.

ചിത്രരചന

ഗ്രന്ഥശാലയുമായി സഹകരിച്ച് സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചുകൊണ്ട്, ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു.

ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ

ബൈനോക്കുലർ ഉപയോഗിച്ചുള്ള അത്ഭുതകരമായ ആകാശക്കാഴ്ച വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു. ആകാശ നിരീക്ഷണത്തിനുള്ള താൽപര്യവും വിദ്യാർത്ഥികളിൽ ഉണ്ടായി.

കൈ കഴുകാം - രോഗം മാറ്റാം

കൈ കഴുകാം - രോഗം മാറ്റാം

വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബർ 15 ന് സ്കൂളിൽ ജെ.ആർ.സി യുടെയും, ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനാചരണം നടത്തി. ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കൈകൾ ശരിയായി കഴുകുന്നതിന്റെ പ്രാധാന്യം, വിവിധ രോഗങ്ങൾ തടയാൻ കൈകഴുകലിന്റെ പങ്ക് എന്നിവ വിശദമായി വിവരിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പരിപാടിയുടെ നേതൃത്വം വഹിച്ചുകൊണ്ട് കൈകഴുകലിന്റെ ശാസ്ത്രീയ അടിസ്ഥാനം, രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സഹപാഠികളുമായി പങ്കുവെച്ചു. മാതാപിതാക്കളുമായി സഹകരിച്ച് വീടുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്കൂൾ സംഘടിപ്പിക്കുന്നു.

അരങ്ങ് 2024

അരങ്ങ് 2024 - കലോത്സവം

ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അരങ്ങ് 2024 കലോത്സവം ഒക്ടോബർ 17 ന് ആർഭാടത്തോടെ തുടങ്ങി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഈശ്വര പ്രാർത്ഥനയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയ അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സംഗീത അദ്ധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ അഞ്ചന ജി. നായർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ എം. പി., സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പൂർവ വിദ്യാർത്ഥിനി സോഫിയ സാം എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനില സാമുവൽ കൃതജ്ഞതയും അറിയിച്ചു. കലോത്സവ പരിപാടികൾക്ക് സംഗീത അദ്ധ്യാപകനായ അജിത് കുമാർ ടി സി നേതൃത്വം നൽകി.

കലോത്സവ പരിപാടികൾ അഞ്ചന ജി. നായരുടെയും സോഫിയ സാമിന്റെയും സംഗീതത്തോടുകൂടി ആരംഭിച്ചു. വഞ്ചിപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, സംഘഗാനം, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം, ദേശഭക്തിഗാനം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിച്ചു.

ഉപജില്ല ഐടി മേള

ആറന്മുള ഉപജില്ല ഐടി മേള 2024

ആറന്മുള ഉപജില്ല ഐടി മേള 2024 ഒക്‌ടോബർ 22-ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്നു. ആറന്മുള ഉപജില്ലയുടെ മാസ്റ്റർ ട്രെയിനറായ തോമസ് സാറും, കൈറ്റ് മാസ്റ്റർ ട്രെയിനറായ മനു സാറും ഉൾപ്പെടെയുള്ളവർ മേളയ്ക്ക് നേതൃത്വം നൽകി. ആറന്മുള ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. ഡിജിറ്റൽ പെയിന്റിംഗ്, പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. ഈ മേളയിൽ ഞങ്ങളുടെ വിദ്യാലയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചു. പ്രത്യേകിച്ചും ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം അഭിനന്ദനാർഹമായിരുന്നു.

മാലിന്യമുക്ത ക്യാമ്പയിൻ

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, മാലിന്യമുക്ത സ്കൂൾ, മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്.

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി. ക്ലാസ് മുറികളുടെ വൃത്തിപാലന ചുമതല വിദ്യാർത്ഥികൾക്ക് നൽകി.

പെൻ ബോക്സ്

വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പെൻബോക്സുകളിൽ നിറയ്ക്കുന്നു. ഈ പേനകൾ പിന്നീട് ഹരിത സേനയ്ക്ക് കൈമാറുന്നു. ഏറ്റവും കൂടുതൽ പേനകൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.

കമ്പോസ്റ്റ് തയ്യാറാക്കൽ

സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ പ്ലാസ്റ്റിക്, പേപ്പർ, ജൈവ മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കമ്പോസ്റ്റ് തയ്യാറാക്കി.

പച്ചക്കറിത്തോട്ടം ഒരുക്കൽ

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു നല്ല പച്ചക്കറിത്തോട്ടം ഒരുക്കി. സ്കൂൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.

മരം നടീൽ

സ്കൂൾ പരിസരത്ത് മരങ്ങൾ നട്ടുപരിപാലിക്കുന്നത് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ദൗത്യമാക്കി.

വിജ്ഞാന സമ്പന്നമായ പ്രഭാഷണങ്ങൾ

വിദഗ്ധരുടെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.

ചിത്ര പ്രദർശനം

പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്ന ചിത്ര പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ പരിസ്ഥിതി സംബന്ധിയായ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

കുട്ടികളുടെ ഹരിത സഭ

ആറന്മുള പഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ 2024 നവംബർ 14 ന് രാവിലെ 10.30 ന് നടന്നു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത ഈ പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി. ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത ഈ പരിപാടിയിൽ, ഓരോ സ്കൂളിലെയും പ്രതിനിധികളായ കുട്ടികൾ തങ്ങളുടെ സ്കൂളിൽ നടത്തുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടായ സംശയങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകി. 12.30 ന് ഈ പരിപാടി സമാപിച്ചു. ഞങ്ങളുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക

കേരളപ്പിറവി ദിനാഘോഷം

2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

അസംബ്ലി

കേരള പിറവിയോട് അനുബന്ധിച്ച ഗാനം സ്കൂൾ വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികൾ കേരളത്തിന്റെ തനിമ വ്യക്തമാക്കുന്ന വേഷത്തിൽ അസംബ്ലിയിൽ എത്തിയത് ശ്രദ്ധേയമായിരുന്നു. അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് പ്രിൻസിപ്പൽ ലാലി ജോണും, നന്ദി പ്രകാശിച്ചത് പ്രഥമ അദ്ധ്യാപിക അനില സാമുവേലും ആണ്. ഡിസ്ട്രിക്റ്റ് ശാസ്ത്രോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അസംബ്ലിയിൽ ആദരിച്ചു.

റോബോ നിലവിളക്ക് കത്തിക്കൽ

കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റോബോട്ടിക് നിലവിളക്ക് കത്തിച്ച് പ്രിൻസിപ്പൽ ലാലി ജോൺ നിർവഹിച്ചു. ഇത് വിദ്യാർത്ഥികളിൽ കൂടുതൽ സന്തോഷം പകർന്നു.

പ്രതിജ്ഞ

കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.

പുരാവസ്തുക്കളുടെ പ്രദർശനം

പുരാവസ്തുക്കളുടെ പ്രദർശനം

വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിക്കുന്ന രീതിയിൽ, ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് വിഭാഗവും, സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, പിടിഎയുടെയും ആഭിമുഖ്യത്തിൽ പുരാവസ്തു പ്രദർശനം 2024 നവംബർ 4 ന് സ്കൂൾ സംഘടിപ്പിച്ചു.

പുരാവസ്തുക്കളുടെ പ്രദർശനം - ഉദ്ഘാടനം

കുതിരവിളക്ക്, വിവിധ തരം നിലവിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, തൂക്കുവിളക്ക്, പഴയകാല ആഭരണങ്ങൾ, കത്തികൾ, പഴയകാല ചെമ്പ് പാത്രങ്ങൾ, ഉപ്പുഭരണി, ഓലകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ഗ്രാമഫോൺ, 2000 വർഷം പഴക്കമുള്ള നാണയങ്ങൾ, ചിത്രപ്രദർശനം, പഴയകാല പുസ്തകങ്ങൾ, സിഡികൾ, പഴയകാല കാസറ്റുകൾ, പഴയ റേഡിയോ, പഴയ ടൈപ്പ് റൈറ്റർ മെഷീൻ, അരകല്ല്, പഴയ ക്ലോക്കുകൾ, ചൂരൽ കൊണ്ട് നിർമ്മിച്ച കൊട്ടകൾ, ബുദ്ധ പ്രതിമ, ഇടിയൂരൽ, ചന്ദനക്കല്ല് കപ്പി, ആറന്മുള കണ്ണാടി തുടങ്ങിയവയുടെ വിപുലമായ ശേഖരം സ്കൂൾ ഒരുക്കിയിരുന്നു.

പുരാവസ്തുക്കളുടെ പ്രദർശനം കാണുവാൻ സന്ദർശിക്കുക

വാസ്തുവിദ്യ ഗുരുകുലം സന്ദർശനം

വാസ്തുവിദ്യ ഗുരുകുലം സന്ദർശനം

ആറന്മുള വാസുവിദ്യ ഗുരുകുലം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2024 നവംബർ ഒന്നിന് സന്ദർശനം നടത്തി.

ഭാരതീയ വാസ്തുവിദ്യയുടെയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനും ആയി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യ ഗുരുകുലം. പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തായി പമ്പാനദിയിൽ മനോഹരമായ ഒരു നാല്കെട്ടിൽ വാസ്തുവിദ്യ ഗുരുകുലം 1993 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.

വാസ്തുവിദ്യയുടെ   ആധാര ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്സിറ്റി അംഗീകൃത അക്കാദമി കോഴ്സുകൾ, കൺസൾട്ടൻസി വിഭാഗം, ചുമർചിത്ര വിഭാഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾ ആയിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സംവിധാനം ചെയ്തിരിക്കുന്നത്.പ്രത്യേകിച്ച് പരമ്പരാഗത വാസ്തുവിദ്യയും, ശില്പകലയും, ചുവർച്ചിത്രങ്ങളും, കലകളും അവതരിപ്പിക്കുകയും, സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എല്ലാ തരത്തിലുമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കുക തുടങ്ങിയവയാണ്  ലക്ഷ്യം.

ചിത്രകലയെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക

എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം

എച്ച്ഐവി ബോധവൽക്കരണ കഥാപ്രസംഗം

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന എച്ച്ഐവി ബോധവൽക്കരണ നാടൻ കലാജാഥ, വല്ലന ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 നവംബർ 6 ന് നടന്നു. തണ്ണീർമുക്കം സദാശിവൻ ആൻഡ് പാർട്ടിയുടെ 'ജീവൻ എന്റെ ജീവൻ' എന്ന കഥാപ്രസംഗം, എച്ച്ഐവിയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കി, രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു.

ജ്യോതിസ് എന്ന എച്ച്ഐവി പരിശോധന കേന്ദ്രത്തിലെ സൗജന്യ പരിശോധനകളും, ഉഷസ് എന്ന ആർട്ട് മെഡിസിൻ കേന്ദ്രത്തിലെ മാനസിക പിന്തുണയും, എ.ആർ.റ്റി (ആന്റി റിട്രോ വൈറൽ തെറാപ്പി) ചികിത്സയുടെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു. വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് അനില സാമുവൽ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ് കൃതജ്ഞത അർപ്പിച്ചു.

പാൽ പുഞ്ചിരി

പാൽ പുഞ്ചിരി - ദന്തസംരക്ഷണ പരിപാടി

ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഭാഗമായി, 2024 നവംബർ 7ന്, ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാൽ പുഞ്ചിരി എന്ന ദന്തസംരക്ഷണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ദന്തസംരക്ഷണ ബോധവൽക്കരണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഐ.ഡി.എ ബ്രാഞ്ചുകൾ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ വിദ്യാർത്ഥികളിലും അധ്യാപകരിലും ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പരിപാടിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക് ശരിയായ പല്ല് തേക്കുന്ന രീതി പരിശീലിപ്പിച്ചു. സമീപത്തെ എൽപി സ്കൂളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും ടൂത്ത് പേസ്റ്റും, ബ്രഷും വിതരണം ചെയ്തു. കുട്ടികളുടെ പല്ലുകൾ അവരുടെ ആജീവനാന്ത സ്വത്താണെന്നും അവയെ നന്നായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. സ്കൂൾ മാനേജർ ഡോ. ടി.ടി. സഖറിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സൈമൺ ജോർജ്, ഡോ. സുനിൽ റോയി കോശി, ഡോ. വിനീത ജോർജ്, ഡോ. എലിസബത്ത് എം. ജോസഫ്, ഡോ. ആകാശ് നായർ എന്നിവർ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി അസംബ്ലിയിൽ പ്രദർശിപ്പിച്ചു

ശിശുദിനാഘോഷം

അസംബ്ലി

2024 നവംബർ 14 ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷങ്ങളോടെ ശിശുദിനം ആചരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തിയത് വിദ്യാർത്ഥികളിൽ സന്തോഷം നിറച്ചു. സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ അധ്യക്ഷനായിരുന്ന അസംബ്ലിയിൽ പ്രഥമ അദ്ധ്യാപിക അനില സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ശിശുദിന റാലി യും, വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലേക്കാർഡുകളുടെ പ്രദർശനവും അന്നേ ദിവസം നടന്നു.

ദേശീയ വിരവിമുക്ത ദിനം

ദേശീയ വിര വിമുക്ത ദിനമായ നവംബർ 26 ന്, വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ സ്കൂൾ സന്ദർശിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്ക് വിരനാശിനി ഗുളിക നൽകുന്നതിന്റെ ഭാഗമായി, മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ വിരനാശിനി ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഗുളിക വിതരണം ചെയ്തു.

സീസൺ വാച്ച് പദ്ധതിക്ക് തുടക്കം

ഇടയറന്മുള  എ.എം.എം. ഹയർ സെക്കൻഡറി   സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സീസൺ വാച്ച് പദ്ധതിയിൽ, സീസൺ വാച്ചിലെ മരങ്ങളെ നിരീക്ഷിക്കുക എന്ന വിഷയത്തിൽ പ്രോജക്ട് മാനേജർ മുഹമ്മദ് നിസാർ ക്ലാസ്സുകൾ നയിച്ചു.

സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ   പ്രസംഗിച്ചു.

ലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആറന്മുള ബി.ആർ.സി.യിൽ നടന്ന ദിനാചരണത്തിൽ എ.എം.എം.എച്ച്.എസ്.എസിലെ കുട്ടികളും അദ്ധ്യാപകരും സജീവമായി പങ്കെടുത്തു. മോഹിനിയാട്ടം, ഭാരതനാട്യം, സംഘഗാനം തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വേറിട്ട ഒരു അനുഭവമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ബി.ആർ.സി.യിൽ നിന്നും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതലത്തിൽ മത്സരിച്ച് ജനറൽ വിഭാഗത്തിൽ വിജയിയായ എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ആദിത്യ.എസ് നു ആറന്മുള എ ഇ ഒ മല്ലിക ട്രോഫി നൽകി ആദരിച്ചു.

പിയർ എഡ്യൂക്കേറ്റർ സംഗമം

വല്ലന ഹെൽത്ത് ബ്ലോക്കിലെ തിരഞ്ഞെടുത്ത 79 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പിയർ എഡ്യൂക്കേറ്റർ സംഗമം 2024 ഡിസംബർ മൂന്നിന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് വല്ലന മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ പി.എൻ. ഉദ്ഘാടനം ചെയ്തു.

ഇതിൽ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തത് ശ്രദ്ധേയമാണ്. എല്ലാ കുട്ടികൾക്കും വെള്ള കോട്ടും, കുട്ടിഡോക്ടർ ബാഡ്ജും വിതരണം ചെയ്തു. ഓരോ സ്കൂളിലെയും മികച്ച നാല് പിയർ എഡ്യൂക്കേറ്റർമാർക്ക് ട്രോഫി നൽകി ആദരിച്ചു. സ്പോട്ട് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടി. ജില്ലാ തലത്തിൽ സമ്മാനം നേടിയവരുടെ മികച്ച പ്രകടനം എല്ലാവർക്കും പ്രചോദനമായി.

കൗമാരക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. വല്ലന ഹെൽത്ത് സൂപ്പർവൈസർ സജീവ്.എസ്, ആർ.ബി.എസ്.കെ. ജില്ലാ കോർഡിനേറ്റർ ജിഷ, പി.ആർ.ഓ. സുമിത.ജി, ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്.എസ്, വിജയകൃഷ്ണൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ലിസ്സ ബീവി തുടങ്ങിയവർ സംഗമത്തിൽ പ്രസംഗിച്ചു.

നാസ് പരീക്ഷ

നാസ് പരീക്ഷയുമായി ബന്ധപ്പെട്ട സ്‌കൂൾ തല സെൽ രൂപീകരണം 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച നടന്നു. എച്ച്എം ചെയർപേഴ്‌സണായും, അധ്യാപകർ നാസ് സ്‌കൂൾ തല കോർഡിനേറ്റർമാരായും പ്രവർത്തിച്ചു. 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നാസ് പരിശീലനം നൽകി. 2024 ഓഗസ്റ്റ് പത്തൊൻപത് മുതൽ 6 പ്രതിവാര പരീക്ഷകളും 3 മോഡൽ പരീക്ഷകളും 9, 6 ക്ലാസുകളിലെ കുട്ടികൾക്ക് നടത്തി. പരീക്ഷകൾക്ക് ശേഷം ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ബിആർസി തലത്തിൽ അയച്ചുകൊടുത്തു. പരീക്ഷകൾക്ക് ശേഷം എസ്ആർജി കൂടി വിശകലനം നടത്തി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ കൂടുതൽ പരിശീലനം നൽകി. നാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിങ്ങുകളിൽ അധ്യാപകർ പങ്കെടുത്തു ആവശ്യമായ പരിശീലനം നേടി.

നാസ് ഫൈനൽ പരീക്ഷ

നാസ എക്സാമിന് ഫോക്കസ്കൂളായി ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്  തിരഞ്ഞെടുത്തതുകൊണ്ട് ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ദിവസവും മോഡൽ പരീക്ഷകൾ നടത്തി വിലയിരുത്തൽ നടത്തി. ബിആർസി പരിശീലകരായ ശ്രീമതി സിത്താര, ശ്രീമതി വിജയലക്ഷ്മി എന്നിവർ നേതൃത്വവും പിന്തുണയും നൽകി. 2024 ഡിസംബർ മൂന്നിന് തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ബഹുമാനപ്പെട്ട ഷൈനി മാഡം നാസ് പരീക്ഷയുടെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനായി സ്കൂൾ സന്ദർശിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 2024 ഡിസംബർ 4 ബുധനാഴ്ച നാസ് ഫൈനൽ പരീക്ഷ നടന്നു. 9A ക്ലാസിൽ നിന്ന് 30 കുട്ടികളെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തു. പരീക്ഷ ഭംഗിയായി നടന്നു. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിലെ ഫാക്കൽറ്റിയായ ഡോ. ഷീജ, തിരുവല്ല എ.ഇ.ഒ മിനി മാഡം എന്നിവർ പരീക്ഷ നടത്തിപ്പ് പരിശോധിക്കാൻ എത്തി.

ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന് ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാന കലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗംകളി, ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു പ്രത്യേക ആകർഷണമായിരുന്നു.

മുഖ്യ അതിഥിയായിരുന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവറന്റ് ഫാദർ റെൻസി തോമസ് ഒരു രസകരമായ ഗെയിമിലൂടെ ക്രിസ്മസിന്റെ സന്ദേശം പകർന്നു നൽകി. സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസിനോട് ബന്ധപ്പെട്ട നിശ്ചലചിത്രം കുട്ടികൾ അവതരിപ്പിച്ചു. ഉണ്ണിയേശു, ജോസഫ്, മറിയ, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അനായാസം അവതരിപ്പിച്ചു. അധ്യാപികമാർ ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. അനില സാമുവേൽ എല്ലാവർക്കും നന്ദി അറിയിച്ചു.

തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക