"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
പ്രമാണം:School parliment.jpeg|സ്കൂൾ പാർലിമെന്റ്  
പ്രമാണം:School parliment.jpeg|സ്കൂൾ പാർലിമെന്റ്  
</gallery>
</gallery>
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024-'25 അധ്യയന  വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്സൽ റൂബി മാർക്കോസും ചെയർമാനായി പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി സ്കൂൾ ലീഡർ ആയി അലന്റ മരിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും വോട്ട് അഭ്യർത്ഥിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. പോളിംഗ് ബൂത്തും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും ഇലക്ഷൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറും,റിട്ടേണിംഗ് ഓഫീസറും, മറ്റ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. വോട്ടിങ്ങിനു ശേഷം വിരൽത്തുമ്പിൽ ലഭിച്ച മഷി അടയാളം കൂടിയായപ്പോൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി. ബാലറ്റ് എണ്ണുന്നതിലും കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയ അധ്യാപകരായ സിസ്റ്റർ അഞ്ജന, മാർട്ടിൻ സാർ,സോളി, ബിനീത, ജോതിമോൾ, ലീനാ, ഷിംന (യൂ.പി, ഹൈസ്ക്കൂൾ തലത്തിലും) എൽ.പി.വിഭാഗത്തിൽ  അജയ്, നീന, ഗിൽഡ ഉഷ, സലീല,സിസ്റ്റർ നിസ്തുല, ഷിബിത എന്നിവരെയും വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്‌.ഐ.സി സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരെയും അനുമോദിച്ചു.<br>

<br>
== '''സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു''' ==
<gallery>
പ്രമാണം:SSK-LEAP.jpeg|സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടന
</gallery>
<br>
    വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്.ഐ.സി, സ്കൂൾ സൈക്കോമെട്രിക് കൗൺസിലർ ഇൻ ചാർജ്  അനിഷ ജോർജ്, ബിആർസി പ്രതിനിധി ലിൻസി, കൗൺസിലർ അനിത മോൾ എന്നിവർ സന്നിഹിതരായിരുന്നു.SSK-LEAPന്റെ  ഭാഗമായി സംഘടിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ  25 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശീലങ്ങളെക്കുറിച്ച് മാർഗ്ഗനിർദേശം നൽകാനും ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ച്  അവബോധം നൽകാനും  ഇന്നത്തെ കൗൺസിലിംഗ് സെഷനിലൂടെ സാധിച്ചു. ഒരു കുട്ടിയുടെ ഗ്രേഡ്കളോ താല്പര്യമോ മാത്രമല്ല മറിച്ച് വ്യക്തിത്വം താല്പര്യം മറ്റ് പ്രധാന ഘടകങ്ങൾ എന്നിവയെല്ലാം പരിഗണിക്കുന്നതിനാൽ ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വിശകലനം ഇതിലൂടെ സാധ്യമാക്കാനായി.

14:42, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

രക്ഷാകർത്തൃയോഗവും എസ് എസ് എൽ സി ഫുൾ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തി

വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ക്ലാസ്സ് പി ടി എ യും തുടർന്ന് ജനറൽ പി ടി എ യും നടത്തി. സ്കൂളിന്റെ പി ടി എ പ്രസിഡന്റായി ഷിജി ആന്റണിയും വൈസ് പ്രസിഡന്റായി എൽസി ജോബിയും എം പി ടി എ പ്രസിഡന്റായി ഷംനയും തിരഞ്ഞെടുക്കപ്പെട്ടു. മീറ്റിങ്ങിനോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസും എസ് എസ് എൽ സി വിദ്യാർഥികൾക്കായി മോട്ടിവേഷൻ സെമിനാറും സംഘടിപ്പിച്ചു. ലീഡർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാദർ സായി പാറൻകുളങ്ങരയും ഡിസിഎൽ മേഖലാ ഡയറക്ടർ സന്ദീപ് സാറുമാണ് ക്ലാസുകൾ നയിച്ചത്. തുടർന്ന് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 36 വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് വിജയികളെയും മെമെന്റോ നൽകിയ ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ് ഐ സി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സ്മിത കെ എന്നിവർ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ ജാഗ്രത സമിതി കൺവീനർ സിസ്റ്റർ നവീന എസ് ഐ സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പിന്നീട് കോടഞ്ചേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ശിഹാബ് സാർ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. കോടഞ്ചേരിയിലെ സീനിയർ പോലീസ് ഓഫീസർ പത്മനാഭൻ സാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ലാസിനു ശേഷം ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജ്യോതി മോൾ ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു പി, എൽ പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘനൃത്തം, ലഹരി വിരുദ്ധ ഗാനം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളിന് ചുറ്റും റാലി നടത്തിക്കൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു.

മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ, മലങ്കര സഭയുടെ പിതാവും ബഥനി സിസ്റ്റേഴ്സ സമൂഹത്തിന്റെ സ്ഥാപകനുമായ മാർ ഈവാനിയോസ് പിതാവിന്റെ അനുസ്മരണവും, വിദ്യാരംഗവും, കലാസാഹിത്യവും, സ്കൂളിലെ സയൻസ്, സോഷ്യൽസയൻസ്, ഐടി, മാത്‍സ്, ഭാഷ, വർക്ക് എക്സ്പീരിയൻസ്, ആർട്സ്, സ്പോർട്സ്, ലൈബ്രറി, എക്കോ, ടാൻസ്, ഹെൽത്ത് എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി സ്വാഗതം, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ-ചാർജ് ബിബിൻ സെബാസ്റ്റ്യൻ അധ്യക്ഷത, വഹിച്ച ചടങ്ങിൽ നാടൻ പാട്ട് കലാകാരൻ മാത്യൂസ് വയനാട് ഉദ്ഘാടന കർമ്മം നടത്തി. ധന്യൻ മാർ ഈവാനിയോസ് പിതാവിനെ അനുസ്മരിച്ചുകൊണ്ട് സിസ്റ്റർ വചന എസ് ഐ സി അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ കുമാരി ദിയ തെരെസ് കുമാരി അമേയ വി പ്രേം എന്നിവർ പിതാവിന്റെ പ്രത്യേക അനുസ്മരണം നടത്തി. എം പി ടി എ പ്രസിഡന്റ് ഷംന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ബെനില ജേക്കബ് നന്ദി അറിയിച്ചു. തുടർന്ന് നാടൻപാട്ട് കലാകാരൻ മാത്യൂസ് വയനാടിന്റെ നാടൻ പാട്ടുകളുടെ സംഗീത വിരുന്നിൽ കുട്ടികൾ ആടിയും പാടിയും രസിച്ചു. തുടർന്ന് എൽ പി, യു പി, ഹൈ സ്കൂൾ വിദ്യാർത്ഥികളുടെ മനം കവരുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി

വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024-'25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്സൽ റൂബി മാർക്കോസും ചെയർമാനായി പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി സ്കൂൾ ലീഡർ ആയി അലന്റ മരിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും വോട്ട് അഭ്യർത്ഥിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. പോളിംഗ് ബൂത്തും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും ഇലക്ഷൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറും,റിട്ടേണിംഗ് ഓഫീസറും, മറ്റ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. വോട്ടിങ്ങിനു ശേഷം വിരൽത്തുമ്പിൽ ലഭിച്ച മഷി അടയാളം കൂടിയായപ്പോൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി. ബാലറ്റ് എണ്ണുന്നതിലും കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയ അധ്യാപകരായ സിസ്റ്റർ അഞ്ജന, മാർട്ടിൻ സാർ,സോളി, ബിനീത, ജോതിമോൾ, ലീനാ, ഷിംന (യൂ.പി, ഹൈസ്ക്കൂൾ തലത്തിലും) എൽ.പി.വിഭാഗത്തിൽ അജയ്, നീന, ഗിൽഡ ഉഷ, സലീല,സിസ്റ്റർ നിസ്തുല, ഷിബിത എന്നിവരെയും വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്‌.ഐ.സി സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരെയും അനുമോദിച്ചു.

സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു