"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 226: | വരി 226: | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | == സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | ||
എസ് വി എച്ച് എസ് പൊങ്ങൽടി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽനടത്തി. | |||
പോളിംഗ് ഓഫീസേഴ്സ് ആയിട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുകയും അതുപോലെതന്നെ കൺട്രോൾ യൂണിറ്റും വോട്ടിംഗ് മെഷീനും കൈകാര്യം ചെയ്ത് കുട്ടികൾ തന്നെയാണ് | |||
5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു. |
20:57, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
38098-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38098 |
യൂണിറ്റ് നമ്പർ | LK/2018/38098 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ പി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് നായർ |
അവസാനം തിരുത്തിയത് | |
18-08-2024 | 38098 |
അഭിരുചി പരീക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 21വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
2024-25 ബാച്ച്
SL NO | NAME | AD NO | CLASS |
---|---|---|---|
1 | KARTHIK KRISHNA | 3585 | 8 |
2 | ABHIJITH R | 3524 | 8 |
3 | ABHIJITH S | 3584 | 8 |
4 | ABHINANDH | 3525 | 8 |
5 | AMALDAS S | 3508 | 8 |
6 | ANEETTA BABU | 3526 | 8 |
7 | ANJANA P M | 3519 | 8 |
8 | AYANA ANEESH | 3549 | 8 |
9 | BINCIL BINU | 3509 | 8 |
10 | FAITH JINU GEORGE | 3527 | 8 |
11 | GOURI ANIL | 3528 | 8 |
12 | KRISHNA PRIYA | 3532 | 8 |
13 | MANEESHA MANOJ | 3540 | 8 |
14 | MEENU | 3504 | 8 |
15 | RENJITHA R | 3529 | 8 |
16 | SANDEEP | 3505 | 8 |
17 | SREEKUTTAN M | 3530 | 8 |
18 | SUDHI S | 3587 | 8 |
19 | SURABHI R | 3531 | 8 |
20 | VISHNU RAJ | 3538 | 8 |
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി .ഇതിൽ പത്താം ക്ലാസിലെ ലീഡർ കാർത്തിക ആശയ വിശദീകരണം നടത്തി'
ഹെല്പിങ് ഹാൻഡ് പ്രോഗ്രാം
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പഠനപരിവോഷണ പരിപാടിയിൽ അംഗമാകാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് കഴിഞ്ഞു. വിദ്യാലയത്തിലെ അക്കാദമിക വെല്ലുവിളികൾ തിരിച്ചറിഞ്ഞു കൊണ്ട് ഗുണമേന്മ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തന പദ്ധതിയാണ് ഇത് സ്കൂൾതലത്തിൽ കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ മുമ്പോട്ട് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ് ഇത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.
SCRIBUS
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ഈ പ്രോജക്ട് രൂപകൽപ്പന ചെയ്തത്. 2023 26 ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.ഈ പ്രവർത്തനത്തിലൂടെ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതൽ മെച്ചപ്പെടുത്താനും കുട്ടികൾക്ക് കഴിഞ്ഞു.
നൈപുണി വികസന ദിനം, ജൂലൈ 15
നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
ചന്ദ്രനിലേക്കു ഒരു യാത്ര.......... ഡോക്യൂമെന്റഷൻ.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ഡ്രാമാറ്റിക് ഡിജിറ്റൽ പ്രസന്റേഷൻ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. നാലു ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുക. അവിടെ നിന്നും സുരക്ഷിതരായി തിരിച്ചു വരിക. മനുഷ്യ രാശിയുടെ ചരിത്രത്തിൽ എക്കാലത്തെയും ആവേശം കൊള്ളിച്ച സംഭവ ബഹുലമായ ഈ ശാസ്ത്ര നേട്ടം ഒട്ടും ചോരാതെ അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ചിട്ടപ്പെടുത്തിയDramatic Digital Presentation ആണ് in APOLLO 11 എന്ന ഈ പരിപാടി.
ഈ പ്രോഗ്രാമിന്റെ ഡിജിറ്റൽ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി.
പഠനം എ ഐ യിലൂടെ
നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ തേടി വിദ്യാർഥികൾ
അനുദിനം വിസ്മയവഹമായ സാധ്യതകൾ തുറന്നു നൽകുന്ന സാങ്കേതിക മേഖലയാണ് നിർമ്മിത ബുദ്ധി. മനുഷ്യരേക്കാൾ വേഗതയിലും കൃത്യതയിലുംഞാൻ ജോലി ചെയ്യാൻ ഇന്ന് മെഷീനുകൾക്ക് സാധിക്കും.നാം മുഷിഞ്ഞു ചെയ്യുന്ന പല ശ്രമകരമായ ജോലികളും നിർമ്മിത ബുദ്ധി എളുപ്പത്തിൽ ചെയ്യുന്നു. എ ഐ ഉപയോഗിച്ച് സ്വന്തമായി ചിത്രം വരച്ചാലോ. എസ് വി എച്ച്സിലെ കുട്ടികൾ AI ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.
പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ആൽബങ്ങൾ തയ്യാറാക്കാനും ഡോക്യുമെന്ററി തയ്യാറാക്കാനും ആണ് ചിത്രങ്ങൾ ശേഖരിക്കുന്നത്. 2022- 23 ബാച്ച് കുട്ടികളാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകുന്നത്. നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ കുട്ടികൾ വിശദീകരിച്ചു. നമ്മുടെ ചുറ്റിലും നിരവധി മേഖലകളിൽ നിർബന്ധയുടെ സാധ്യതകൾ ഇന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ഈ മേഖലകളെ കുറിച്ചാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ് നൽകിയത്. മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ചില ഓൺലൈൻ പ്ലാറ്റ്ഫോം കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.നിർമ്മിത ബുദ്ധി എന്ന ആധുനിക സാങ്കേതിയുടെ സാധ്യതകൾ കുട്ടികളിലേക്ക് എത്തുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.
അനിമേഷന്റെ അനന്ത സാധ്യതകൾ
നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം
വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്.വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
KDENLIVE സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ എഡിറ്റിംഗ് നടത്തിയത് .
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രഥമ കൂടിച്ചേരൽ എന്ന നിലയിൽ ഈ ഏകദിന പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു. അടുത്ത മൂന്നു വർഷക്കാലയളവിൽ ഓരോ ലിറ്റിൽ കഴിച്ച് പങ്കാളിയാകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശിയ എന്നതാണ് ഈ ഏകദിന പരിശീലനം കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ പരിശീലന പരിപാടിയിൽ അവതരിപ്പിക്കുന്നത്.
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 17 വെള്ളിയാഴ്ച സ്കൂൾതലത്തിൽ നടത്തുകയുണ്ടായി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ താരചന്ദ്രനാണ് ക്ലാസ് നയിച്ചത്. കൈറ്റ് മിസ്ട്രസ്സുമാരായ ജയശ്രീ പി കെയും ശ്രീജയും നന്ദി രേഖപ്പെടുത്തി.
പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ
സംഘങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക
പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക
ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് സംഘങ്ങളെ സജ്ജമാക്കുക
പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക
പ്രവർത്തനം 1 ഗ്രൂപ്പ് തിരിയാം
കമ്പ്യൂട്ടർ തയ്യാറാക്കിവെച്ചിരിക്കുന്ന ഒരു സ്ക്രാച്ച് ഗെയിം കളിച്ചാണ് കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആവുന്നത്
പ്രവർത്തനം 2 മാറുന്ന ലോകം മാറിയ സ്കൂളുകൾ.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ രൂപീകരണ പശ്ചാത്തലം ,പദ്ധതിയുടെ പ്രസക്തി എന്നിവയെ കുറിച്ചുള്ള ധാരണ നേടുന്നതിനായിട്ടാണ് ഈ പ്രവർത്തനം .
പ്രവർത്തനം 3 ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം
ലിറ്റിൽ കൈസിനെ കുറിച്ചുള്ള കുട്ടികളുടെ ധാരണ ഒരു ക്വിസ്സിലൂടെ വിലയിരുത്തുന്നു
പ്രവർത്തനം 4 Say no to drugs ഗെയിം നിർമ്മാണം
കോഡിങ് അഭിരുചി വളർത്തുന്നതിനും ഭാവി പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സെഷൻ
പ്രവർത്തന 5 അനിമേഷൻ നിർമ്മാണ മത്സരം
അനിമേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കുട്ടികളിൽ താൽപര്യം വളർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം
പ്രവർത്തനം 6 റോബോട്ടുകളുടെ ലോകം
റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു റൂട്ടിൽ ഉപകരണത്തിന്റെ ഘടകങ്ങൾ പരിചയപ്പെടുത്തുന്നു
പ്രവർത്തനം 7 ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ കാണാം
മുൻ സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം രക്ഷിതാവിനോട്.
രക്ഷിതാവിനോട്
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ സ്വാതമാക്കുന്നതിന് രക്ഷിതാവിന്റെ പ്രേരണയും പ്രോത്സാഹനവും ഒഴിവാക്കാൻ ആകാത്തതാണ് കൂടാതെ ലിറ്റിൽ കൈ ട്സ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള റൊ ട്ടീൻ ക്ലാസുകൾ ഫീൽഡ് വിസിറ്റ് യൂണിഫോം തുടങ്ങിയവയുടെ സജ്ജീകര ണ ത്തിന് രക്ഷിതാക്കൾക്കുള്ള പങ്ക് അവരെ ബോധ്യപ്പെടുത്തുക എന്നതും ഈ സെഷനിലൂടെ ലക്ഷ്യമെടുന്നു.
നമ്മൾ പഠിച്ച കാലവും ഇപ്പോൾ നമ്മുടെ മക്കൾ പഠിക്കുന്ന കാലഘട്ടവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തെല്ലാമാണ് .. ചർച്ചകൾ നടത്തുകയും വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് കാണിക്കുന്ന വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു കൃത്യം 5:00 മണിക്ക് തന്നെ ക്യാമ്പ് അവസാനിപ്പിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
എസ് വി എച്ച് എസ് പൊങ്ങൽടി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽനടത്തി.
പോളിംഗ് ഓഫീസേഴ്സ് ആയിട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുകയും അതുപോലെതന്നെ കൺട്രോൾ യൂണിറ്റും വോട്ടിംഗ് മെഷീനും കൈകാര്യം ചെയ്ത് കുട്ടികൾ തന്നെയാണ്
5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു.