"നിർമ്മല യു പി എസ് ചമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 163: വരി 163:
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
===2021-22 വർഷത്തെ പ്രവർത്തനങ്ങൾ===
===2021-22 വർഷത്തെ പ്രവർത്തനങ്ങൾ===
/home/kite/Desktop/2021-22 വർഷത്തെ പ്രവർത്തനങ്ങൾ
[[Images/a/ad/1e4wa-gkc2f-compressed(1).pdf|BS21_KKD_20004_4.jpg]] 2021-22 വർഷത്തെ പ്രവർത്തനങ്ങൾ


==വഴികാട്ടി==
==വഴികാട്ടി==
താമരശ്ശേരിയിൽ നിന്ന് കട്ടിപ്പാറ,തലയാട് ബസ്സിൽ കയറി ചമൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
താമരശ്ശേരിയിൽ നിന്ന് കട്ടിപ്പാറ,തലയാട് ബസ്സിൽ കയറി ചമൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
താമരശ്ശേരിയിൽ നിന്ന് അടിവാരം ബസ്സിൽ കയറി പെരുമ്പള്ളിയിൽ ഇറങ്ങിയതിനു ശേഷം ഓട്ടോ മാർഗം സ്കൂളിലെത്തുക.(3 കി.മീ )  
താമരശ്ശേരിയിൽ നിന്ന് അടിവാരം ബസ്സിൽ കയറി പെരുമ്പള്ളിയിൽ ഇറങ്ങിയതിനു ശേഷം ഓട്ടോ മാർഗം സ്കൂളിലെത്തുക.(3 കി.മീ )  
{{#multimaps:11.4653438,75.9404062|zoom=12}}
{{Slippymap|lat=11.4653438|lon=75.9404062|zoom=16|width=full|height=400|marker=yes}}

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
നിർമ്മല യു പി എസ് ചമൽ
വിലാസം
ചമൽ

ചമൽ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഇമെയിൽnupschamal@gmail.com
കോഡുകൾ
സ്കൂൾ കോഡ്47471 (സമേതം)
യുഡൈസ് കോഡ്32040300122
വിക്കിഡാറ്റQ64553095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകട്ടിപ്പാറ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിസ്നമോൾ ജോസ്
പി.ടി.എ. പ്രസിഡണ്ട്റോബി ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി ദാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ഉപജില്ല - താമരശ്ശേരി . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ അധിവസിക്കുന്ന ഭൂപ്രദേശം. പശ്ചിമഘട്ട മല നിരകളുടെ താഴ്വാരത്തിൽ ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളും ശാന്തതയും ഒത്തിണങ്ങിയ ചമൽ ഗ്രാമം- വിജ്ഞാന ദാഹികളായ ഒരു പറ്റം സുമനസ്സുകളുടെ പ്രയത്ന ഫലമായി യു.പി. സ്കൂൾ എന്ന സ്വപ്നം 1976 ൽ നിർമ്മല യു. പി. സ്കൂളിന്റെ ഉദ്ഘാടനത്തോടെ പൂവണിഞ്ഞു. മികവുറ്റ പ്രവർത്തനങ്ങളിലൂടെ 40 വർഷം പിന്നിടുന്ന ഈ വിദ്യാലയം അതിന്റെ വിജയകുതിപ്പ് അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

പുതുതായി രൂപം കൊണ്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അവികസിതമായ ചമലിൽ ഒരു അപ്പർ പ്രൈമറി സ്കൂളിൻറെ ആവശ്യകത കണ്ടറിഞ്ഞ് ഫാദർ : സൈമൺ വള്ളോപ്പള്ളിയുടെ നേതൃത്വത്തിൽ 1976 ൽ ചമൽ നിർമ്മല യു. പി. സ്കൂളിന് ആരംഭം കുറിച്ചു. 121 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ഫാദർ : സൈമൺ വള്ളോപ്പള്ളിയും പ്രധാന അദ്ധ്യാപിക സിസ്റ്റർ : ജോളി പൗലോസ് ഉം ആദ്യ വിദ്യാർത്ഥി മുഹമ്മദ്. കെ ഉം ആണ്. ഇപ്പോൾ ഈ സ്കൂൾ താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്. ഇതിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഡോ.സെബാസ്റ്റ്യൻ പുരയിടത്തിൽ ആണ് .നാട്ടുകാരുടെ നിസ്വാർത്ഥമായ സഹകരണവും മാനേജ്മെൻറെ പ്രോത്സാഹനവും അധ്യാപകരുടെ അർപ്പണമനോഭാവവും ഈ സരസ്വതി ക്ഷേത്രത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പ്രദേശത്തിനും നാടിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധരും പ്രബുദ്ധരുമായ പൗരൻമാരെ പുന: സൃഷ്ടിക്കുക (വാർത്തെടുക്കുക) എന്നതാണ് ഈ വിദ്യാലയത്തിൻറെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവർത്തിക്കുന്ന അധ്യാപകർക്ക് ഈ നാട്ടിലെ ജനങ്ങൾ നൽകുന്ന സഹായവും സഹകരണവും എക്കാലവും പ്രചോദനമേകുന്നു.

ഭൗതികസൗകരൃങ്ങൾ

ഏഴ് ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം ഇവയടങ്ങുന്നതാണ് സ്കൂൾ കെട്ടിട സമുച്ചയം. എല്ലാ കുട്ടികൾക്കും കളിക്കാനാവശ്യമായ മൈതാനവും, ഓപ്പൺ സ്റ്റേജും ഉണ്ട്. കുടിവെള്ളം ലഭ്യമാക്കാനും അത് തിളപ്പിച്ചാറ്റി കുട്ടികൾക്ക് കൊടുക്കാനുമുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. ഗവൺമെൻറെ സഹായത്താൽ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷ​ണ നിരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാർത്ഥങ്ങളും അലമാരകളിൽ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ 1700 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്.

മികവുകൾ

വൈവിധ്യവും ആകർഷകവും വ്യതിരക്തവുമായ നിരവധി പ്രവർത്തനങ്ങൾ- മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണ. വിദ്യാഭ്യാസ അധികാരികളുടെ സന്ദർശനങ്ങളും നിർദ്ദേശങ്ങളും അറിവിന്റെ മേഖലയിൽ മികവും പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും മൂല്യവും സർഗ്ഗാത്മകതയും ഉത്തരവാദിത്വവും കലാ- കായിക മികവും പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ- ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന നിരവധി കുട്ടികളെ അറിവിന്റെ അകകണ്ണ് തുറപ്പിക്കുന്ന വിജയാമൃതം പരിപാടിയും പഠന പ്രവർത്തനങ്ങളിൽ ശരാശരിക്കാരായ കുട്ടികൾക്കു വേണ്ടി പ്രത്യേക പരിശീലനങ്ങൾ നൽകുന്ന 'പടവുകൾ' എന്ന പദ്ധതിയും, മെച്ചപ്പെട്ട കുട്ടികളിൽ നിന്ന് മികച്ചവരെ കണ്ടെത്തി ഉന്നത നിലവാരത്തിലുള്ള മത്സര പരീക്ഷകൾക്ക് സജ്ജരാക്കുന്ന എബെർ എംപവർമെന്റ് പ്രോഗ്രാം [ ഇ ഇ പി ] യും, ജനാധിപത്യത്തിന്റെ സുതാര്യതയും അവബോധവും തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട എല്ലാ ഘട്ടങ്ങളും മനസ്സിലാക്കിക്കൊടുത്തു കൊണ്ടുള്ള സ്ക്കൂൾ തിരഞ്ഞെടുപ്പും, പഠനാനുഭവം പകർന്നു നൽകുന്ന ഫീൽഡ് ട്രിപ്പും പഠനയാത്രകളും വേറിട്ടു നിൽക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ്. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തവും ഏറ്റവും ശ്രദ്ധേയവുമായ ഒന്നാണ് 2015 – 2016 വർഷത്തിലെ നിർമ്മല യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങൾ.' മുൻ വർഷങ്ങളിൽ നടത്തിയ ഭവന സന്ദർശനങ്ങളുടെ അനുഭവത്തിൽ കുട്ടിയുടെ കുടുംബ പാശ്ചാത്തലം എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് ഉതകുന്ന ചോദ്യാവലി തയ്യാറാക്കി അദ്ധ്യാപക സംഘങ്ങൾ ഭവന സന്ദർശനം നടത്തി. ഏപ്രിൽ - മെയ് മാസങ്ങളിൽ കുട്ടികളുടെ വീടുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു. അപ്പുറത്ത് പൊയിൽ മേഖല, ചമൽ മേഖല, പെരുമ്പള്ളി മേഖല എന്നീ പ്രദേശങ്ങളിൽ ഓരോ അദ്ധ്യാപക സംഘങ്ങൾ ഭവനങ്ങൾ സന്ദർശിച്ച് നിജസ്ഥിതി മനസ്സിലാക്കുകയും എസ്‌ ആർ ജി യിൽ ചർച്ച ചെയ്യുകയും ചെയ്തു.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • വിദ്യാലയ കുടുംബം എന്ന സങ്കൽപം യാഥാർത്ഥ്യമാക്കാൻ
  • കുട്ടികളുടെ കുടുംബങ്ങളിലെ പരമാവധി ആളുകളെ പങ്കെടുപ്പിക്കുക
  • ഓരോ മേഖലയിൽ നിന്നും വിദ്യാസമ്പന്നരായ രക്ഷിതാക്കളെ ഉൾപ്പെടുത്തി പിന്നോക്കക്കാർക്ക് അടിസ്ഥാന വിവരങ്ങൾ നൽകൽ
  • പഠന പിന്നോക്കാവസ്ഥയുടെ പരിഹാരം കണ്ടെത്തുക
  • അദ്ധ്യാപക രക്ഷാകർത്തൃ ബന്ധം രൂഢ മൂലമാക്കുന്നതിന്
  • കുട്ടികളുടെ സർഗ്ഗ വാസനകൾ ഉണർത്തുന്നതിന് കൂടുതൽ അവസരം നൽകുന്നതിന്
  • സംഘാടക പാടവം കുട്ടികളിൽ വളർത്തുന്നതിന്*
  • വിദ്യാഭ്യാസത്തിൽ കാലാനുസൃതമായുണ്ടാകുന്ന മാറ്റം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിന്
  • കുടുംബ കൂട്ടായ്മയിലൂടെ സഹകരണം വളർത്തിയെടുക്കുന്നതിന്
  • സർവ്വോപരി വിദ്യാർത്ഥിയുടെ കുടുംബ പാശ്ചാത്തലം സമഗ്രമായി മനസ്സിലാക്കുന്നതിന്
      23 ന് നടന്ന കുടുംബ സംഗമം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ജോർജ് ജോസഫ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആശംസകൾ നേർന്നു. കുട്ടികളുടെ കുടുംബ സാഹചര്യങ്ങളും, ശരിയായ വിവരങ്ങളും മനസ്സിലാക്കാൻ പര്യാപ്തമായ ഈ പദ്ധതി ഏറ്റവും അഭിനന്ദനം അർഹിക്കുന്നുവെന്ന് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. നിർമ്മല യു. പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും G.H.S.S പുതുപ്പാടിയിലെ അദ്ധ്യാപകനുമായ ശ്യാം കുമാർ ആദ്യാവസാനം പരിപാടിയിൽ പങ്കെടുത്ത് പഴയ കാല ഓർമ്മകൾ പങ്കിടുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. 'അദ്ധ്യാപക – വിദ്യാർത്ഥി രക്ഷാകർത്തൃ ബന്ധം മാറുന്ന ജിവിത സാഹചര്യത്തിൽ' എന്ന വിഷയത്തിൽ ശ്രീ. കെ. സി മനോജ് [ സി ഒ ഡി  ഓർഗനൈസർ ] ഹൃദ്യമായ രീതിയിൽ ക്ലാസ്സെടുത്തു. ക്ലാസ്സിനു ശേഷം ചായ സത്കാരവും,  കുട്ടികളുടെ നിറപ്പകിട്ടാർന്ന കലാ പരിപാടികളും അരങ്ങേറി. കുട്ടികളുടെയും രക്ഷിതാക്കളുടെയും  ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ മേള അഹല്യ ഷാജിയുടെ കൃതജ്ഞതയോടു കൂടി അവസാനിച്ചു. 
         തുടർന്ന് നടന്ന എസ്‌ ആർ ജി മീറ്റിങ്ങിൽ  അപ്പുറത്ത് പൊയിൽ കുടുംബ സംഗമം വിലയിരുത്തി. അടുത്ത കുടുംബ സംഗമം നടക്കേണ്ട സ്ഥലം, തീയ്യതി, പരിപാടി എന്നിവയെ കുറിച്ച് ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു.  തുടർ പ്രവർത്തനങ്ങൾ ശരിയാ വണ്ണം നടന്നു കൊണ്ടിരിക്കുന്നു.

2015 – 2016 വർഷത്തിൽ 'വിജയാമൃതം' പരിപാടിയിൽ ഓരോ അദ്ധ്യാപകനും കുട്ടികൾക്ക് നൽകേണ്ട പഠനോപകരണങ്ങളും ഉപാധികളും ചേർത്ത് മൊഡ്യൂൾ തയ്യാറാക്കി. ജൂൺ മധ്യത്തോടെ പഠനത്തിൽ താഴ്ന്ന നിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്താൻ വേണ്ടി 'ഒരുക്കം' എന്ന പേരിൽ പരീക്ഷ നടത്തുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ലഭിക്കത്തക്ക രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ രാവിലം 9.15 മുതൽ 9.50 വരെയും വൈകിട്ട് 4 മുതൽ 4.45 വരെയും നടത്തി. ഓഗസ്റ്റ് മാസത്തിൽ വിജയാമൃതം ക്ലാസ്സുകളിൽ ഇവർക്ക് പ്രത്യേകമായ പരീക്ഷകൾ നടത്തി പാദവാർഷിക പരീക്ഷയ്ക്ക് തയ്യാറാക്കി. സെപ്റ്റംബർ മാസത്തിൽ പാദവാർഷിക പരീക്ഷകൾക്കു ശേഷം എസ്‌ ആർ ജി മീറ്റിങ്ങിൽ വിജയാമൃതത്തിന്റെ മൂല്യ നിർണ്ണയ അവലോകനം നടത്തി. വിജയാമൃതം പദ്ധതിയിലുള്ള കുട്ടികളിൽ ചിലർ സമയത്തിനെത്താത്തതും ഗൃഹപാഠങ്ങൾ വേണ്ടതു പോലെ ചെയ്തു കൊണ്ടു വരാത്തതും മൂലം രക്ഷിതാക്കളെ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. ഒക്ടോബർ മാസത്തിൽ വാക്കും വാചകവും മനസ്സിൽ ഉറപ്പിക്കാൻ വേണ്ടി അദ്ധ്യാപിക ബോർഡിൽ വ്യത്യസ്ത തരം ചിത്രങ്ങൾ വരച്ച് അതിനെക്കുറിച്ച് വാക്കുകളും വാക്യങ്ങളും രചിക്കാനും, ചതുഷ് ക്രിയ മനസ്സിലുറപ്പിക്കാനായി ലളിതമായി കുട്ടികളിലൂടെ അവതരിപ്പിച്ചു. നവംബർ, ഡിസംബർ മാസങ്ങളിൽ ആശംസാ കാർഡ് നിർമ്മാണം നടത്തി. ലളിതമായ കവിതകൾ നൽകി ആവർത്തിച്ചു വരുന്ന അക്ഷരങ്ങളുടെ അടിയിൽ വരപ്പിച്ച് അക്ഷരങ്ങളുടെ ആവർത്തനത്തെക്കുറിച്ച് അവബോധം നൽകി. ഇംഗ്ലീഷ് വാക്കുകൾ കളികളിലൂടെ പഠിപ്പിക്കാൻ വേണ്ടി മിസ്സിംഗ്‌ ലെറ്റർ, വേൾഡ് വെബ്‌ തുടങ്ങിയവ ചെയ്യിപ്പിച്ചു. ജനുവരി മാസത്തിൽ വിജയാമൃതത്തിലുള്ള കുട്ടികളെക്കൊണ്ട് അവരുടെ സർഗ്ഗ വാസന അവരുടെ രചനകളിലൂടെ മാഗസിനായി രൂപപ്പെടുത്തി. ഫെബ്രുവരി മാസത്തിൽ ഈ കുട്ടികളെ കൊണ്ട് തൊട്ടടുത്തുള്ള പാടത്തേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. മാർച്ച് മാസത്തിൽ വിജയാമൃതം പരീക്ഷ നടത്തുകയും പുരോഗതി കൈവരിച്ചു എന്നു തോന്നിയ കുട്ടികളെ ഒഴിവാക്കുകയും ബാക്കിയുള്ള കുട്ടികൾക്ക് ക്ലാസ് തുടരുകയും ചെയ്തു.

ദിനാചരണങ്ങൾ

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
പ്രമാണം:പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 3.JPG
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

അദ്ധ്യാപകർ

  • ജിസ്നമോൾ ജോസ്
  • മഞ്ജു മാത്യു
  • ശിൽപമോൾ ജോർജ്
  • സിസ്റ്റർ . അനീസ്സ പി റ്റി
  • ശ്രുതി പി
  • മനോജ്‌ ടി ജെ
  • ബുഷറ സി
  • നാൻസി എ.ഡി
  • ഗീതു ജോസ്
  • ലിൽജി ജി
  • അശ്വതി നന്ദു അഗസ്ററിൻ
  • ആശിഷ് ടോം (ഒ.എ)

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

പരിസ്ഥിതി ദിനചാരണത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വൃക്ഷത്തൈ നടുന്നു

paristhidi

ഹിന്ദി ക്ളബ്

ജൂൺ

ഹിന്ദി ക്ലബ് രൂപികരണം,പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം, ലേഖനം തയ്യാറാക്കൽ, ഹിന്ദി അക്ഷരം, ചിഹ്നങ്ങൾ പഠനം, , ഒന്നിച്ചു ചേരൽ, പ്രവർത്തനം വിശകലനം. ജൂലൈ 19 വായാന വാരം, പുസ്തക വിതരണം, വായനാമത്സരം, പ്രേംചന്ദ്പക്ഷാചരണം, ഹിന്ദിവാരാചരണം

ആഗസ്റ്റ് സ്വാതന്ത്രദിന ക്വിസ്,ദേശഭക്തി ഗാന മത്സരം, കൊളാഷ് നിർമ്മാണം, ഹിരോഷിമ, നാഗനാക്കി ദിനം സെപ്റ്റംബർ

      5 അധ്യാപക ദിനം, ആശംസ കാർഡ് നിർമ്മാണം, 14 ഹിന്ദിദിനം, ക്ലബ്തല മത്സരം, കഥ, കവിത, ഉപന്യാസം, പ്രസംഗം, വായന ക്വിസ്

ഒക്ടോബർ 2 ഗാന്ധിജയന്തി, ഗാന്ധിജിയെ വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം നവംബർ 1 കേരളപ്പിറവി, ശിശുദിനം, ചാച്ചാജി അനുസ്മരണം,17 രാഷ്ട്രീയ വിദ്യാഭ്യാസദിനം

ഡിസംബർ ക്രിസ്തുമസ് കാർഡ് നിർമ്മാണം,ക്രിസ്തുമസ് പരീക്ഷ, വർഷാവസാനം

ജനുവരി ആശംസകാർഡ് നിർമ്മാണം, റിപ്പബ്ലിക് ദിനം, ഹിന്ദിമേള മാഗസിൻ പ്രദർശനം

ഫെബ്രുവരി ദേശീയശാസ്ത്രദിനം, ലൈബ്രററി പുസ്തകം തിരിച്ചു വാങ്ങൽ

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

2021-22 വർഷത്തെ പ്രവർത്തനങ്ങൾ

BS21_KKD_20004_4.jpg 2021-22 വർഷത്തെ പ്രവർത്തനങ്ങൾ

വഴികാട്ടി

താമരശ്ശേരിയിൽ നിന്ന് കട്ടിപ്പാറ,തലയാട് ബസ്സിൽ കയറി ചമൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. താമരശ്ശേരിയിൽ നിന്ന് അടിവാരം ബസ്സിൽ കയറി പെരുമ്പള്ളിയിൽ ഇറങ്ങിയതിനു ശേഷം ഓട്ടോ മാർഗം സ്കൂളിലെത്തുക.(3 കി.മീ )

Map
"https://schoolwiki.in/index.php?title=നിർമ്മല_യു_പി_എസ്_ചമൽ&oldid=2537758" എന്ന താളിൽനിന്ന് ശേഖരിച്ചത്