"എസ്. കെ. വി. എൽ. പി. എസ്. കുഴിക്കലിടവക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 100: | വരി 100: | ||
{{ | {{Slippymap|lat=9.0451870|lon= 76.7084436 |zoom=18|width=full|height=400|marker=yes}} |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. കെ. വി. എൽ. പി. എസ്. കുഴിക്കലിടവക | |
---|---|
വിലാസം | |
പുത്തൂർ പുത്തൂർ പി.ഒ. , കൊല്ലം - 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | 39216gskvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39216 (സമേതം) |
യുഡൈസ് കോഡ് | 32130700410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത |
പി.ടി.എ. പ്രസിഡണ്ട് | ശശികല എം ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചെറുമങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
ചെറുമങ്ങാട് ജി എസ് കെ വി എൽ പി എസ് കുഴിക്കലിടവക എന്ന വിദ്യാലയം ഒരു നൂറ്റാണ്ടോളം പഴക്കുള്ളതാണ്.പവിത്രേശ്വരം പഞ്ചായത്തിലെ ചെറുമങ്ങാട് 3-മ് വാർഡിലെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പുത്തൂർ ടൗണിനടുത്താന് ഈ സ്കൂൾ. ചെറുമങ്ങാട്, തെക്കുംചെരി, കാരിക്കൽ എന്നീ പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.ഈ സ്കൂളിനടുത്തയി രണ്ടു അംഗനവാടികൾ കൂടി പ്രവർത്തിക്കുന്നുണ്ട്.
കൊല്ലവർഷം 1090 ലാണ് ഈ സ്കൂൾ കുടിപള്ളിക്കുടമായി പ്രവർത്തനം ആരംഭിച്ചത്.കുഴിക്കലിടവകയിലെ പ്രധാന മാടമ്പിയായ പുത്തൻ വീട്ടിൽ കൃഷ്ണനുണ്ണിത്താനാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏതാനും വർഷങ്ങൾക്കകം സർക്കാരിൽ നിന്നും അനുവാദവും അംഗീകാരവും കിട്ടി.1095 മുതൽ സർക്കാരിൽ നിന്നും ഗ്രാൻഡ് അനുവദിച്ചു.1110 മുതൽ ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി തീർന്നു.ഇടക്ക് 2 വർഷം ഇവിടെ 5 ആം ക്ലാസ്സ് തുടങ്ങാൻ ഉള്ള അനുമതി കിട്ടി.
1112 ൽ തെക്കുംചേരിയിൽ ഉള്ള ഏതാനും ആളുകളും ആയി ക്രിമിനൽ കേസുണ്ടായി.ഈ കേസിൻ്റെ ഫലമായി 1112 ൽ ഹെഡ്മാസ്റ്ററും മറ്റൊരു അധ്യാപകനുമോഴിച്ച് ബാക്കിയുള്ളവരെ സ്കൂളിൽ നിന്നും സ്ഥലം മാറ്റി.ഈ സമയം കൃഷ്ണനുണ്ണിത്താൻ്റെ മകനായ നടുവിലെ വീട്ടിൽ K ബാലകൃഷ്ണ പിള്ളയായിരുന്നു മാനേജർ.ശ്രീ കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ 1123 തുലാമാസം 1 ആം. തിയതി ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.അന്നത്തെ ദിവാനായിരുന്ന C.P.രാമസ്വാമി അയ്യരുടെ പരിഷ്‌കാരമനുസരിച്ചാണ് ഈ സ്കൂൾ സറണ്ടർ ചെയ്തത്.ആദ്യകാല ഹെഡ്മാസ്റ്റർ തൊണ്ടലിൽ വീട്ടിൽ ശ്രീ കേ നാണുപിളളയായിരുന്നു.ഈ സ്കൂൾ സറണ്ടർ ചെയ്ത കാലത്ത് ഹെഡ്മാസ്റ്റർ പുത്തൂർ തയ്യൽ വീട്ടിൽ R.രാഘവൻ പിള്ള ആയിരുന്നു.
കാരിക്കൽ, താഴം, കരിമ്പിൻപുഴ, തെക്കുംചേരി, ചെറുമങ്ങാട്, ചെറുപൊയ്ക എന്നീ കരകൾ ചേർന്നതാണ് കുഴിക്കലിടവക. ഈ സ്കൂൾ സ്ഥാപിച്ചകാലത്ത് സമീപത്തെങ്ങും മറ്റ് സ്കൂളുകൾ ഇല്ലായിരുന്നു.ആദ്യകാലത്ത് 300 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു.ക്രമേണ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുകിയതുമൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.കൊട്ടാരക്കര ,ശാസ്താംകോട്ട റോഡരികിലായി 50 സെൻ്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആദ്യകാലത്ത് പട്ടികജാതികാർക്കും മറ്റു പിന്നോക്ക സമുദായകാർക്കും ഈ സ്കൂൾ മാത്രമായിരുന്നു ഏക ആശ്രയം .ഈ സ്കൂളിൽ പഠിച്ചിട്ടുള്ള പല വ്യക്തികളും ഉന്നത നിലയിലെത്തി യിട്ടുണ്ട്.പ്രശസ്ത ഡോക്ടർ മാ Dr. പുഷ്പാംഗദൻ,K.V കേശവപിള്ള വൈദ്യർ,Dr. പുരുഷോത്തമൻ,പുത്തൂർ ദിവാകരൻ,P. മാധവൻ പിള്ള എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.
സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ എന്ന ഇംഗ്ലീഷ് മീഡിയം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രദേശത്തുള്ള ഭൂരിഭാഗം കുട്ടികളെയും LKG മുതൽ ടി സ്കൂളിലും പരിസര പ്രദേശത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലും അയക്കുകയാണ്.തത്ഫലമായി ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു സ്കൂൾ uneconomic ആയി പ്രഖ്യാപിക്കപ്പെട്ടു.എങ്കിലും ഇന്നാട്ടിലെ സാധാരണക്കാരുടെ കുട്ടികൾക്ക് പഠിക്കുന്നതിനുള്ള പൊതു വിദ്യാലയമായി ഇന്നും ഈ സ്കൂൾ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39216
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ