"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 56: വരി 56:

ചാന്ദ്രദിനത്തോടനുബന്ധിച്ച്,  22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ  ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണി‍ഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.

[[പ്രമാണം:Chandrayan.44037.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Chandrayan244037.jpg|ഇടത്ത്‌|ചട്ടരഹിതം|319x319ബിന്ദു|ചന്ദ്രദിനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം ]]
[[പ്രമാണം:Chandrayan.44037.jpg|ലഘുചിത്രം|നടുവിൽ|309x309ബിന്ദു]]

20:54, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2024 - 25 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (03/06/2024)

2024 -25 വർഷത്തെ പ്രവേശനോത്സവം വളരെയധികം പ്രൗഡിയോടെ നടത്തപ്പെട്ടു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. ആൻസലൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതിദിന ആഘോഷം (05/06/2024)

വി‍ദ്യാർത്ഥിനികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. പരിസ്ഥിതി ദിന സന്ദേശം, കവിത എന്നിവ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും. വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുമുണ്ടായി.

വായനാദിനാഘോഷം (19/06/2024)

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്കുമാർ "വായനയുടെ വളർത്തച്ഛൻ" ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി വായനോത്സവത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപിക ശ്രീമതി. ആനി ഹെലൻ ടീച്ചർ വായനാദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ ആശംസകൾ അർപ്പിച്ചു. വായനാദിന പ്രസംഗം, വായനാ ഗീതം, നൃത്താവിഷ്കാരം എന്നിവ മികച്ചതായിരുന്നു. അവധികാല വായനയിൽ വിജയികളായ മിടുക്കികൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാരിലൂടെ കുട്ടികളിലെ വായന പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ "അമ്മവായന" യിൽ വിജയികളായ അമ്മമാരെ ആദരിച്ചു. ശ്രീമതി. സതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

യോഗദിന ആഘോഷം (21/06/2024)

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗദിന ആഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ യോഗമുറകളുടെ പരിശീലനം നൽകി. യോഗയുടെ പ്രാധാന്യവും ഉപയോഗവും വിശദീകരിച്ചു നൽകി.

ലഹരിവിരുദ്ധ ദിന പരിപാടികൾ (21/06/2024)

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ലഹരിവിരുദ്ധ സന്ദേശം നൽകുകയും റാലി ഫ്ലേഗ് ഓഫ് ചെയ്യുകയും ചെയ്തു.

ലോക സംഗീതദിന ആഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും (21/06/2024)

ലോക സംഗീത ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചലചിത്ര സംഗീത സംവിധായകൻ ശ്രീ. വിജയ് കരുൺ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. ആനി ഹെലൻ ടീച്ചർ സ്വാഗതം അർപ്പിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. അശ്വതി എന്നിവർ ആശംസകൾ അറിയിച്ചു. ആർട്സ് ക്ലബ്ബ് അംഗങ്ങൾ സിംഫണി മ്യൂസിക് പ്രോഗ്രാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി പ്രകാശിപ്പിച്ചു.

ഒളിംപിക് ഡേ (22/06/2024)

ജൂൺ 22ന് ഒളിംപിക് ഡേയോടനുബന്ധിച്ച് ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ഹോക്കി ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ജൂൺ 23 ന് കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന് നമ്മുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവീയം ഗ്രൗണ്ട് മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള നടത്തിയ കൂട്ടയോട്ടത്തിൽ 60 വിദ്യാർത്ഥികൾ പങ്കെടുത്തു.

വിജയോത്സവം (28/06/2024)

2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു.

പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു.

ബഷീർ അനുസ്മരണം (05/07/2024)

ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി. പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ. ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.

കായികമേള (09/07/2024)

കായിക മേളയോടാനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം പി ടി എ പ്രസിഡന്റ്‌ ശ്രീ സതീഷ് സർ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടത്തി സമ്മാന വിതരണവും ചെയ്തു.

ചാന്ദ്രദിനാഘോഷം (22/07/2024)

ചാന്ദ്രദിനത്തോടനുബന്ധിച്ച്, 22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണി‍ഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.

ചന്ദ്രദിനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം
ചന്ദ്രദിനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം