"ഗവ. ജെ ബി എസ് കുന്നുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:




'''സ്കൂളിന്റെ വളർച്ച ചിത്രങ്ങളിലൂടെ ........'''<gallery widths="500" heights="300" mode="packed">
'''സ്കൂളിന്റെ വളർച്ച ചിത്രങ്ങളിലൂടെ ........'''<gallery widths="500" heights="200" mode="packed">
പ്രമാണം:25402 wikki 3 (39) 08.jpg
പ്രമാണം:25402 wikki 3 (39) 08.jpg
പ്രമാണം:25402 wiki pic 2 (1) (FILEminimizer) 14.jpg
പ്രമാണം:25402 wiki pic 2 (1) (FILEminimizer) 14.jpg

11:18, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ.ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ കുന്നുകര. ത‍ുടക്കത്തിൽ 23 ക‍ുട്ടികള‍ും 2 അധ്യാപകര‍ുമായിര‍ുന്ന‍ു സ്‍ക‍ൂളില‍ുണ്ടായിര‍ുന്നത്. ചന്ദ്രത്തിൽ ഗോവിന്ദൻ കർത്ത ആയിര‍ുന്ന‍ു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിര‍ുന്ന‍ു ത‍ുടക്കം. ന‍ൂൽന‍ൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിര‍ുന്ന‍ു.

പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോടെ പിന്നീട് എൽ.പി സ്‍ക‍ൂൾ വിദ്യാഭ്യാസം നടപ്പാക്കി. ഷിഫ്‍റ്റടിസ്ഥാനത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്ന‍ുവര‍ുന്നത്. നിറഞ്ഞ‍ു കവിഞ്ഞ‍ വിദ്യാർത്ഥികള‍ുമായ‍ുള്ള ഒാലക്കെട്ടിടം ആരെയ‍ും ആകർഷിച്ച ഒന്നാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങള‍ുടെ കടന്ന‍ുകയറ്റം എല്ലാ സർക്കാർ വിദ്യാലയങ്ങളേയ‍ും തളർത്തിയ സാഹചര്യത്തിൽ തെല്ലിട ക്ഷീണം ബാധിച്ചെങ്കില‍ും ഏറെ വൈകാതെ തന്നെ ഉയർന്ന‍ു വരാൻ കഴിഞ്ഞ‍ു.

1994 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം ക‍ുറിക്ക‍ുകയ‍ും ക‍ൂട‍ുതൽ വിദ്യാർത്ഥികളെ സ്‍ക‍ൂളങ്കണത്തിലേക്ക് ആകർഷിക്ക‍ാനിടയാക്ക‍ുകയ‍ും യാത്രാ സൗകര്യം ഒര‍ുക്ക‍ുകയ‍ും സമീപ പഞ്ചായത്ത‍ുകളിൽ നിന്ന‍ുപോല‍ും ക‍ുട്ടികള‍ുടെ പ്രവാഹം ഉണ്ടാവ‍ുകയ‍ും ചെയ്തിട്ട‍ുണ്ട്.

ഇന്ന് അങ്കമാലി സബ്‍ജില്ലയിലെ ഏറ്റവ‍ും മികച്ച വിദ്യാലയങ്ങളിലൊന്നായി ക‍ുന്ന‍ുകര ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ പടർന്ന‍ു പന്തലിച്ച‍ു നിൽക്ക‍ുന്ന‍ു.


സ്കൂളിന്റെ വളർച്ച ചിത്രങ്ങളിലൂടെ ........