"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (GHSS KOZHICHAL/അക്ഷരവൃക്ഷം/നീ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/നീ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

18:21, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

നീ

നീ ആരെന്ന ചോദ്യം നിന്നിൽനിന്നും തുടങ്ങുമ്പോ,
 നീ അറിയുക, നീ വെറുമൊരു കണികമാത്രം.
മറ്റേതോ ക്ഷീരപഥത്തിൽ നിന്നും പിറവിയെടുത്ത നീ
ഈ ക്ഷീരപഥത്തിലെ നീലഗ്രഹത്തിൽ നിലനിലക്കുമ്പോൾ
നീ എന്ന ഈ കണികക്കുള്ളിൽ ഞാൻ എന്ന അഹന്ത
പെരുകുമ്പോൾ നീ ഓർക്കുക, നീ നേടിയ സൗഭാഗ്യങ്ങൾഎല്ലാം
വെറും മിഥ്യ മാത്രം ആയിരുന്നു എന്ന്.

എന്നിട്ടും നീ അറിഞ്ഞിരുന്നോ?
നിന്നെക്കാൾ എത്രയോ ചെറുതായ ഒരു വൈറസിന്
നിന്നെ കീഴ്മേൽ മറിക്കാൻ കഴിയുമെന്ന്.
എവിടെ ? എവിടെ നിൻ സമ്പാദ്യം .
ഇനിയെങ്കിലും നീ തിരിച്ചറിയുക
നീ ഒന്നുമല്ല ! ഈ പ്രപഞ്ചത്തിലെ ഒരു കണികമാത്രം .

നീയും നീ നിൽക്കുന്ന ക്ഷീരപഥവും ഇല്ലാതായാലും
 പ്രപഞ്ചത്തിനു ഒന്നുമില്ല.
കാരണം,ഓർക്കുക നീ വെറും
ഒരു കണികമാത്രം.!

ആൽബിൻ ആൻ്റണി
10 B ജി.എച്ച്.എസ്.എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - കവിത