"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== എസ് ആർ ജി യോഗം ==
== എസ് ആർ ജി യോഗം ==
[[പ്രമാണം:18405-SRG-2024-25.JPG|ലഘുചിത്രം|എസ് ആർ ജി യോഗത്തിൽ നിന്നും|നടുവിൽ]]
[[പ്രമാണം:18405-SRG-2024-25.JPG|ലഘുചിത്രം|എസ് ആർ ജി യോഗത്തിൽ നിന്നും]]
2024-25 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ് ആർ ജി യോഗം 29-05-2024 ബുധനാഴ്ച 11 മണിക്ക് നടന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. അധ്യാപക അവധിക്കാല പരിശീലനം, പ്രവേശനോത്സവം, സ്കൂൾവിക്കി അപ്ഡേഷൻ, അക്കാദമിക് മാസ്റ്റർ പ്ലാൻ, വിദ്യാലയത്തിന്റെ പൊതു കാര്യങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ അജണ്ട.  അടുത്ത അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിൽ വരുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. അടുത്ത വർഷത്തിലേക്കുള്ള പ്ലാനുകളും അധ്യാപകർക്കായുള്ള ചാർജുകളും യോഗത്തിൽ തീരുമാനിച്ചു.

[[പ്രമാണം:18405-PRAVESANOTHSAVAM-2024-25.JPEG|ലഘുചിത്രം|തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നും.]]

12:15, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ആർ ജി യോഗം

എസ് ആർ ജി യോഗത്തിൽ നിന്നും

2024-25 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ് ആർ ജി യോഗം 29-05-2024 ബുധനാഴ്ച 11 മണിക്ക് നടന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. അധ്യാപക അവധിക്കാല പരിശീലനം, പ്രവേശനോത്സവം, സ്കൂൾവിക്കി അപ്ഡേഷൻ, അക്കാദമിക് മാസ്റ്റർ പ്ലാൻ, വിദ്യാലയത്തിന്റെ പൊതു കാര്യങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ അജണ്ട. അടുത്ത അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിൽ വരുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. അടുത്ത വർഷത്തിലേക്കുള്ള പ്ലാനുകളും അധ്യാപകർക്കായുള്ള ചാർജുകളും യോഗത്തിൽ തീരുമാനിച്ചു.

തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നും.

പ്രവേശനോത്സവം

തോക്കാംപാറ എ എൽ പി സ്കൂളിൽ വർണ്ണാഭമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം നടന്നു. പി ടി എ പ്രസിഡന്റ് കെ ബിജു അധ്യക്ഷനായ പരിപാടിയിൽ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലറായ ഹസീന അഹമ്മദ് മണ്ടായപ്പുറം ഉദ്ഘാടനം ചെയ്തു. പ്രീ-പ്രൈമറി ക്ലാസുകളിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും ഉത്സവാന്തരീക്ഷത്തിലാണ് സ്വാഗതം ചെയ്തത്. ഇതിനായി അധ്യാപകർ പലനിറത്തിലും വലിപ്പത്തിലും ഉള്ള കടലാസ് പൂക്കളും ചിത്രശലഭങ്ങളും നിർമ്മിച്ച് നൽകിയത് ആകർഷകമായിരുന്നു. വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്കായി സമ്മാനപൊതികളും വിദ്യാലയത്തിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസിന് കെ.പ്രവീൺ മാസ്റ്റർ നേതൃത്വം നൽകി.