"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ ഒരു ലോക്ക് ഡൗൺ ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

ഒരു ലോക്ക് ഡൗൺ ഡയറിക്കുറിപ്പ്

21-ാം നൂറ്റാണ്ടിൽ ജനിച്ച ഒരു പതിമൂന്നു വയസുകാരിയാണ് ഞാൻ. ഇനി പറയാൻ പോകുന്നത് ഞാൻ മാത്രം അനുഭവിച്ച കാര്യമല്ല;നമ്മുടെ ഈ ലോകമെമ്പാടുമുള്ളവർ എല്ലാം അനുഭവിച്ച ഒരു കാര്യമാണ്. വാർദ്ധക്യത്തിലേക്ക് കടക്കുന്ന ഓരോ കലാകാരൻമാർ എഴുതുന്ന അനുഭവകുറിപ്പുകൾ പോലെയുള്ള അനുഭവകുറിപ്പുകൾ എഴുതാൻ വെറും പതിമൂന്നു വയസ്സു മാത്രമുള്ള ഞങ്ങളുടെ തലമുറയും പ്രാപ്തരായിരിക്കുന്നു. കാലം ഞങ്ങളെ അവിടെ വരെ എത്തിച്ചു.ഈ കഥയിലെ മുഖ്യ കഥാപാത്രവും വില്ലനും ഒരാൾ തന്നെയാണ്. അവനാണ് കൊറോണ... അവന് മറ്റൊരു ഓമനപ്പേരും കൂടിയുണ്ട് കോവിഡ് 19. അവൻ ഞങ്ങളെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു.കഴിഞ്ഞ കൊല്ലം വരെ ഞങ്ങളുടെ വെക്കേഷനക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ എന്തെന്നാൽ ടൂർ പോകുക ,പാർക്കിലും ബീച്ചിലും സിനിമയ്ക്കും പോകുക, ബന്ധുവീടുകളിൽ പോകുക എന്നിങ്ങനെയായിരുന്നു.എന്നാൽ ഈ കൊല്ലത്തെ വെക്കേഷൻ തികച്ചും വ്യത്യസ്തമാണ്. അടുക്കളയിൽ അമ്മയെ സഹായിച്ചും ,അച്ഛന്റെ കൂടെ വീട്ടിലിരുന്ന് കളിച്ചും, അമ്മൂമ്മയോടൊപ്പം ചെടികൾ നട്ടുപിടിപ്പിച്ചുമൊക്കെ സമയം ചിലവഴിക്കും.ഇതിനൊക്കെ കാരണം അവനാണ് ;കൊറോണയെന്ന മഹാമാരി. അവൻ ഭീകരനായ ഒരു വൈറസ് ആണ്. ഭീകരൻ മാത്രമല്ല ഒരു കൊലയാളി കൂടിയാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഒരു കൊടും കൊലയാളി. അവന്റെ ജനനം ചൈനയിലായിരുന്നു.ചൈനയിൽ നിന്ന് ഇറ്റലി അവിടെ നിന്ന് അമേരിക്ക പിന്നെ ഇന്ത്യ എന്നിങ്ങനെ പല രാജ്യങ്ങളിലേക്കും അവൻ വ്യാപിച്ചു.അങ്ങനെ ഒരു പാട് രാജ്യങ്ങൾ അവൻ കീഴടക്കി.എന്നാൽ നമ്മുടെ ഇന്ത്യ പ്രത്യേകിച്ച് നമ്മുടെ കേരളം അവന്റെ മുന്നിൽ കീഴടങ്ങാൻ തയ്യാറായില്ല. നമ്മൾ ഒറ്റക്കെട്ടായി നിന്ന് പ്രതികരിച്ചു.അതിന്റെ ഭാഗമായി 'ബ്രേക്ക് ദി ചെയിൻ' എന്ന ലക്ഷ്യത്തെ മുൻനിർത്തി നമ്മുടെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നമ്മുടെ രാജ്യത്തെ അഭിസംബോധന ചെയ്തു. അന്നാണ് ലോക്ക് ഡൗൺ തുടങ്ങിയത്. അദ്ദേഹം പറഞ്ഞു; ഈ പകർച്ചവ്യാധിയെ തകർക്കാനായി ഇന്ന് മുതൽ 21 ദിവസം ആരും പുറത്തിറങ്ങരുത് എന്ന്.അങ്ങനെ ഞങ്ങളുടെ വെക്കേഷനും ലോക്ക് ഡൗൺ ആയി. പിന്നെ ആലോചിച്ചത് എങ്ങനെ സമയം കളയാമെന്നായിരുന്നു. പടം വരച്ചു, ക്രാഫ്റ്റുകൾ ചെയ്തു, അമ്മയോടൊപ്പം നിന്ന് കുറച്ച് പാചകം പഠിച്ചു, അച്ഛനൊപ്പം നിന്ന് പുതിയ കളികൾ പഠിച്ചു, ചെടികൾ നട്ടു.... ഇങ്ങനെയൊക്കെ സമയം ചിലവഴിച്ചു. ഇങ്ങനെയൊരു സമയത്ത് കൂടുതൽ വേണ്ടത് ആത്മവിശ്വാസമാണ്. ഉറച്ച ഒരു ദൈവവിശ്വാസിയായതുകൊണ്ട് എനിക്ക് അത് ഉണ്ടായിരുന്നു.മഹാപ്രളയത്തെപ്പോലും അതിജീവിച്ചവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെ ഈ മഹാമാരിയേയും അതിജീവിക്കാമെന്ന ആത്മവിശ്വാസം എന്നിൽ ഇപ്പോഴും നിലകൊള്ളുന്നു.

അനഘ .എം
8 D എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - ലേഖനം