"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 174 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവ വിളംബര കലാജാഥ ==
== പ്രവേശനോത്സവ വിളംബര കലാജാഥ ==
2023 മെയ് 30 ന് പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചത്. കല്ലിയൂർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറ് കേന്ദ്രങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .നരുവാമൂട് ജംഗ്ഷനിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മല്ലികയും വെള്ളായണി ദേവി ക്ഷേത്രം മൈതാനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചന്തുകൃഷ്ണയും വിളംബരജാഥഉദ്ഘാടനം ചെയ്തു. സ്കിറ്റുകൾ, കവിതാലാപനം, നാടകം എന്നിവയാണ് കുട്ടികൾ  അവതരിപ്പിച്ചത് പൊതുവിദ്യാലയങ്ങളുടെ മികവുകളായിരുന്നു അവതരണങ്ങളിലെ പ്രധാന പ്രമേയം.
[[പ്രമാണം:44244_vilambarajatha.jpg|ലഘുചിത്രം|488x488px]]
[[പ്രമാണം:44244 vilambarajatha1.jpg|ഇടത്ത്‌|476x476px|ലഘുചിത്രം]]

2023 മെയ് 30 ന് പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചത്. കല്ലിയൂർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറ് കേന്ദ്രങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .നരുവാമൂട് ജംഗ്ഷനിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മല്ലികയും വെള്ളായണി ദേവി ക്ഷേത്രം മൈതാനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചന്തുകൃഷ്ണയും വിളംബരജാഥഉദ്ഘാടനം ചെയ്തു. സ്കിറ്റുകൾ, കവിതാലാപനം, നാടകം എന്നിവയാണ് കുട്ടികൾ  അവതരിപ്പിച്ചത് പൊതുവിദ്യാലയങ്ങളുടെ മികവുകളായിരുന്നു അവതരണങ്ങളിലെ പ്രധാന പ്രമേയം.
 
[[പ്രമാണം:44244_vilambarajatha.jpg|600x600ബിന്ദു]]
 
== നേത്ര പരിശോധനാ ക്യാമ്പ് ==
[[പ്രമാണം:44244 eyetest.jpg|ലഘുചിത്രം]]
2023 നവംബർ 28 ന്  കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ   നേതൃത്വത്തിൽ 8 അംഗങ്ങൾ  ക്യാമ്പിന് നേതൃത്വം നൽകി.  മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും  പ്രീപ്രൈമറി വിഭാഗത്തിലെ  മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.  കാഴ്ച്ച പരിശോധന നടത്തിയ  43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു.  
 
== അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ==
[[പ്രമാണം:44244 accademic masterplan.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]]
2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം.
 
== വരയുത്സവം ==
[[പ്രമാണം:44244 varayulsavam.jpg|ലഘുചിത്രം|പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ കുട്ടികളോടൊപ്പം ചിത്രം വരയ്ക്കുന്നു]]
പ്രീപ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവത്തിന് തുടക്കമായി. ഉപജില്ലാതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ നിർവ്വഹിച്ചു. ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാക്കുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്‌മക ചിത്രങ്ങൾ  വരെ  വരയ്ക്കുന്നതിലേക്ക് നയിക്കുകയെന്നതാണ് വരയുത്സവം ലക്ഷ്യമിടുന്നത്. നേമം ഗവ.യു.പി.എസിലെ കുഞ്ഞരങ്ങിൽ നടന്ന വരയുത്സവത്തിൽ എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. എസ്.എസ് കെ ജില്ലാ പ്രോഗ്രാം ആഫീസർ റെനി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ എസ്. ജി അനീഷ്, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷീലാ സേവ്യർ, ബിജു, സതികുമാരി , ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി.
 
== കായികോത്സവം ==
[[പ്രമാണം:44244 kayikamela.jpg|ലഘുചിത്രം|കായികമേള തുടങ്ങുന്നതിന് മുമ്പ്]]
കായികോത്സവം കുളങ്ങരക്കോണം ബാലകൃഷ്ണൻ നായർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്നു. വോളിബോൾ ദേശീയ ചാമ്പ്യനും പരിശീലകനും മെഡൽ ജേതാവുമായ ശ്രീ.എസ്.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.
 
== ബാലശാസ്ത്ര കോൺഗ്രസ് ==
[[പ്രമാണം:44244 balasasthracongress.jpg|ലഘുചിത്രം|ബാലശാസ്ത്ര കോൺഗ്രസ്]]
ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നേമം ഗവ.യു.പി.എസ് വേദിയായി. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് തല ബാലശാസ്ത്ര കോൺഗ്രസ് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് എസ് കെ. പ്രീജ ഉദ്ഘാടനം ചെയ്തു ബ്ലോക്കംഗം എ.ടി. മനോജ്, സി ഡി പി ഒ ബിന്ദു, ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, വിജയകുമാർ  എന്നിവർ പ്രസംഗിച്ചു. വിജയി കൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച അമ്പത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.
 
== 'കേളി' സ്കൂൾ കലോത്സവം ==
[[പ്രമാണം:44244 keli school kalosavam.jpg|ലഘുചിത്രം|ഡോ.കെ. ബീന ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു ]]
രണ്ടു ദിവസം നീണ്ട സ്കൂൾ കലോത്സവം. കേളി എന്നായിരുന്നു പേര്. കലോത്സവത്തിന്റെ കേളികൊട്ടുയർന്നതോടെ വേദികൾ സജീവമായി. 4 വേദികൾ. നിരവധി മൽസരാർഥികൾ. ഡോ.കെ. ബീനയായിരുന്നു ഉദ്ഘാടക. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ് ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ. കൺവീനർ കെ. ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു.
 
== ഭാഷോത്സവം ==
ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി. ഭാഷോത്സവത്തിന്റെ ഭാഗമായിട്ടാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. വർത്തമാന പത്രങ്ങളെ പഠന സാമഗ്രിയാക്കി ക്ലാസ് തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് വാർത്തകൾ രൂപപ്പെട്ടത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ സംഭവങ്ങളെ വാർത്തകളാക്കി മാറ്റി. ഒരു ചാർട്ടിനെ അഞ്ചു കോളങ്ങളാക്കി മാറ്റി. കോളത്തിന്റെ വലുപ്പത്തിൽ നീളത്തിൽ കടലാസ് കീറി കുട്ടികൾക്ക് നൽകി  അതിലെഴുതിയ  വാർത്തകൾ ചാർട്ടിൽ ഒട്ടിച്ചാണ് പത്ര രൂപത്തിലാക്കിയത്. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം പി ടി എ പ്രസിഡന്റ് ആരതി , മഞ്ചു എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷീബ, ജിജി, ബിന്ദു എന്നിവർ പത്ര നിർമാണത്തിന് നേതൃത്വം നൽകി.<gallery mode="slideshow" showfilename="yes">
പ്രമാണം:44244 kuttipathram3.jpg|1 A ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "അക്ഷരപ്പൂക്കൾ"
പ്രമാണം:44244 kuttipathram1.jpg|1 B ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "പുലരി"
പ്രമാണം:44244 kuttipathram2.jpg|1 C ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "മഴവില്ല്"
</gallery>
 
== വിജയോത്സവം 2023 ==
[[പ്രമാണം:44244 VIJAYOLSAVAM POSTER-3.png|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44244 VIJAYOLSAVAM POSTER1.jpg|ഇടത്ത്‌|ചട്ടരഹിതം|173x173ബിന്ദു]]
 
2023 - 24 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നടത്തിയ ശാസ്ത്രമേള, കലോത്സവം, അറബി കലോത്സവം, സംസ്കൃത്യോത്സവം, ഗാന്ധി കലോത്സവം, സ്പോർട്സ് മീറ്റ്, സബ്ജില്ലാ - ജില്ലാ മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും അനുമോദനവും വിജയോത്സവമായി സംഘടിപ്പിച്ചു. 2023 ഡിസംബർ 12 തിങ്കളാഴ്ച നടന്ന പരിപാടിയിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
 
== എൽ എസ് എസ് പരിശീലനം ==
നാലാം  ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  എൽ എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത്  ഒരുമാസത്തെ പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട്  workout ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യുന്നു. [[പ്രമാണം:44244 lss1.jpg|ലഘുചിത്രം|591x591px|എൽ എസ് എസ് പരിശീലന ക്ലാസ്]][[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ടൈംടേബിൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ടൈംടേബിൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:44244 lss model exam.jpg|ഇടത്ത്‌|ലഘുചിത്രം|എൽ എസ് എസ് മാത‍ൃക പരീക്ഷ]]
 
== യു എസ് എസ് പരിശീലനം ==
ഏഴാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  യു എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ യു എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളങ്ങിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ പരിശീലന ക്ലാസ് നടത്തിയിരുന്നു. ജനുവരി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ടൈംടേബിൾ അടിസ്ഥാനത്തിൽ യു എസ് എസ് പരിശീലനം നൽകിവരുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്നു. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ടൈംടേബിൾ കാണുക|ടൈംടേബിൾ കാണുക]]
 
== ആരോഗ്യ ബോധവത്കരണ പരിപാടി ==
വ്യക്തിശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും  ആരോഗ്യപരിപാലനത്തിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്താൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]].
 
== യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു ==
125 കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. പ്രമുഖ യോഗ പരിശീലകൻ ശ്രീ. ഗോപകുമാർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുക്കുന്ന 90 കുട്ടികൾക്ക് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് യോഗ മാറ്റുകൾ നൽകി. പ്രസിഡന്റ് എം.സോമശേഖരൻ നായരിൽ നിന്ന് ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ യോഗ മാറ്റുകൾ ഏറ്റുവാങ്ങി. <gallery widths="250" heights="200" mode="nolines">
പ്രമാണം:44244 yoga1.jpg
പ്രമാണം:44244 yoga2.jpg
</gallery>
 
== ക്ലബ്ബുകൾ പ്രവർത്തനങ്ങൾ ==
ഇരുപതോളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യുക ᛎᛎ
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24|ക്ലബ്ബുകൾ  2023-24]]
 
== [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]] ==
 
== 'കളിമണ്ണിൽ കലാരൂപം' ശിൽപശാല ==
കളിയെ സ്നേഹിച്ച കൂട്ടുകാർ കളിമണ്ണിനെയും സ്നേഹിച്ചു തുടങ്ങി. പഴയകടയിൽ നിന്ന് കളിമണ്ണ് വെട്ടിയെടുത്തു. വെട്ടിയതിന് കൂലിയും വണ്ടിക്കൂലിയും മണ്ണിന്റെ വിലയും കൂടി നല്ലൊരു തുകയായി. ഹെ‍ഡ്മാസ്റ്റർ മൻസൂർ സാറും ഷുഹൂദ് സാറും ചേർന്ന് കളിമണ്ണ് ചുമന്ന് വണ്ടിയിൽ കയറ്റി. തെക്കൻ കേരളത്തിലെ പ്രമുഖ കലാപരിശീലന കേന്ദ്രമായ ആനന്ദ കലാകേന്ദ്രത്തിൽ നിന്ന് വിൻസെന്റ് മാഷും എത്തി കളിമണ്ണിലെ കലാ ശിൽപശാലക്ക് നേതൃത്വം നൽകി. പിന്നെ നമ്മുടെ സ്കൂളിൽ മണ്ണുകൊണ്ടൊരുങ്ങിയത് വിസ്മയക്കാഴ്ചകളാണ്. ഏതാണ്ട് ഇരുനൂറിലേറെ കളിമൺ രൂപങ്ങൾ കൂട്ടുകാർ നിർമിച്ചെടുത്തു. അതും വെറും മൂന്ന് മണിക്കൂർ കൊണ്ട്. വെട്ടിയെടുത്തതിൽ ബാക്കിയുള്ള കളിമൺ പ്രീപ്രൈമറി കൂട്ടുകാരുടെ കരകൗശലയിടത്തിൽ സ്ഥാനം പിടിച്ചു. ഇനിയും യഥേഷ്ടം സമയം നോക്കാതെ കുഞ്ഞുകൂട്ടുകാർ കളിമൺ കലയൊരുക്കും. നിർമിച്ച രൂപങ്ങളാവട്ടെ കളിമൺ ഗ്യാലറിയിലുണ്ടാവും.<gallery widths="350" heights="150" perrow="2">
പ്രമാണം:44244 kaliman4.jpg|വിൻസെന്റ് മാഷിന്റെ കളിമണ്ണിലെ കലാവേഗം കൂട്ടുകാർ തൊട്ടറിയുന്നു.
പ്രമാണം:44244 kaliman3.jpg|കളിമൺ കൊണ്ട് നിർമിച്ച രൂപങ്ങൾ
പ്രമാണം:44244 kaliman2.jpg|നിശ്ചിത അളവിൽ കളിമൺ ഉരുളകളാക്കി വെട്ടിയെടുക്കുന്നു.
പ്രമാണം:44244 kaliman1.jpg|കളിമൺ രൂപനിർമാണ ശിൽപശാലക്ക് വിൻസെന്റ് മാഷ് നേത‍ൃത്വം നൽകുന്നു
</gallery>
 
== ഭിന്നശേഷി ദിനാചരണം ==
[[പ്രമാണം:44244 sarath thabala2.jpg|ലഘുചിത്രം|വിസ്മയം തബലയുടെ താളത്തിൽ]]
തബല വാദനത്തിൽ മിന്നി ശരത് സാർ. ഭിന്നശേഷിയുള്ള രണ്ട് അധ്യാപകർ നമുക്കുണ്ട് രണ്ടു പേരും പ്രതിഭകൾ. ഒന്ന് ഉഷ ടീച്ചറാണെങ്കിൽ മറ്റൊന്ന് ശരത് സാർ. 2023 ലെ ഭിന്നശേഷി ദിനാചരണത്തിൽ ഇരുവരെയും ആദരിച്ചു. തബല വാദകനായ ശരത് സർ തബലയുമായി സ്കൂളിലെത്തി. ഏഴ് വർഷമായി താൻ അഭ്യസിച്ച തബല വാദനം, തന്റെ സർഗാത്മമകതയും കൂടി സമന്വയിപ്പിച്ച് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിലയ്ക്കാത്ത കയ്യടിയോടെയാണ് കുട്ടികൾ തബല വാദനകനായ ശരത് സാറിനെ വരവേറ്റത്. ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
[[പ്രമാണം:44244 sarath thabala1.jpg|ഇടത്ത്‌|ലഘുചിത്രം|494x494ബിന്ദു]]
 
== ക്രിസ്തുമസ് ആഘോഷം ==
[[പ്രമാണം:44244 xmass2.jpg|ലഘുചിത്രം|484x484ബിന്ദു|കുഞ്ഞരങ്ങിൽ ഒരുക്കിയ പുൽക്കൂട്]]
കേരളം മതനിരപേക്ഷതയുടെ നാടാണെന്ന്  വിളിച്ചു പറയുന്ന മറ്റൊരാഘോഷം. നക്ഷത്രവിളക്കു തൂക്കിയും സാന്റാ തൊപ്പി ധരിച്ചും ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറിയും കേക്കു മുറിച്ച് മധുരം സമ്മാനിച്ചും നാം വീണ്ടും ആഘോഷത്തിന്റെ ആനന്ദത്തിലേക്ക്  ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== വിനോദയാത്ര ==
കുറച്ച് വിജ്ഞാനം കുറെയേറെ യാത്രകൾ അതിലേറെ വിനോദം അതാണ് കുട്ടികൾ യാത്രകൾ ലക്ഷ്യമിട്ടത്. പ്രീപ്രൈമറി, ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഈ വർഷത്തെ പള്ളിക്കൂടംയാത്രകൾ കൂട്ടുകാർക്ക് പരമാവധി ആഹ്ളാദം ലഭിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. രാവിലെ 9 മണിയ്ക്ക് യാത്ര തിരിച്ചു. അന്തർദേശീയ തുറമുഖത്തിന് സമീപമുള്ള മറൈൻ അക്വേറിയ മായിരുന്നു, ആദ്യ ഡെസ്റ്റിനേഷൻ. തുടർന്ന് വളളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയവും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ തീവണ്ടിയിലെ യാത്രയും പാർക്കിലെ വിനോദവും വെട്ടുകാട് പള്ളിയും ശംഖുമുഖം ബീച്ചും കണ്ടൊരു മടക്കയാത്ര. മൂന്ന്, നാല് ക്ലാസുകളിലെ കൂട്ടുകാരുടെ പള്ളിക്കൂടം യാത്രകൾ ഹാപ്പി ലാന്റിലേക്കായിരുന്നു. രണ്ടു യാത്രകളിലുമായി 210  കുട്ടികൾ പങ്കെടുത്തു.
 
[[പ്രമാണം:44244 tour1.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|449x449ബിന്ദു|വേളി ടൂറിസ്റ്റ് വില്ലേജിലെ സായാഹ്നം]]
[[പ്രമാണം:44244 tour2.resized.jpg|ലഘുചിത്രം|465x465px]]
 
[[പ്രമാണം:44244 tour3.resized.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
[[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|460x460px]]
 
== സചിത്ര ഡയറി '''" ഇന്ന് "''' ==
<u>'''" ഇന്ന് " ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറും'''</u>
 
'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ്, കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് !  ഒന്നാം ക്ലാസിലെ അനേയയുടെ '''സചിത്ര ഡയറിത്താളിലെ''' വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
 
സചിത്ര ഡയറിയുടെ പി.ഡി.എഫ് ഫയൽ തുറക്കുക ⇒⇒ [[:പ്രമാണം:44244 innu sachithra dairy.pdf|44244 innu sachithra dairy.pdf]]
 
[[പ്രമാണം:44244 sachithram1.jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു|സചിത്ര ഡയറി ബി.പി.സി എസ്.ജി അനീഷ് പ്രകാശനം ചെയ്യുന്നു.]]
[[പ്രമാണം:44244 sachithram2.jpg|നടുവിൽ|ലഘുചിത്രം|427x427px]]
 
== ടാലന്റ് ഹണ്ട് ക്വിസ് മത്സരം ==
കാട്ടാൽ എഡ്യൂക്കേറിന്റെ ഭാഗമായി കാട്ടാക്കട മണ്ഡല തലത്തിൽ നടത്തിയ "ടാലന്റ് ഹണ്ട്" ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽനിന്നും അനാമിക എസ് ഇന്ദ്രൻ, അൽബിന എന്നിവർ പങ്കെടുത്ത് '''ഒന്നാം സ്ഥാനം നേടി.'''
[[പ്രമാണം:44244 talent hunt albina.jpg|ഇടത്ത്‌|ലഘുചിത്രം|382x382ബിന്ദു|അൽബിന ബഹു.എം.എൽ.എ ഐ ബി സതീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:44244 talent hunt anamika.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു|അനാമിക എസ് ഇന്ദ്രൻ ബഹു.എം.എൽ.എ ഐ ബി സതീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു]]
 
== റിപ്പബ്ലിക് ദിനാഘോഷം ==
ഹെ‍ഡ്മാസ്റ്റർ ശ്രീ.മൻസൂർ പതാക ഉയർത്തി. അതിഥിയായി എത്തിയ തിരുവനന്തപുരം  ALSCS Edu. ഡയറക്ടർ ശ്രീ. അശ്വിൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളും മുഴുവൻ  അധ്യാപകരും മറ്റു ‍ജീവനക്കാരും എസ്.എം.സി അംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടിയും ബാന്റു മുട്ടിയും മധുരം വിളമ്പിയും റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കി. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തില‍ും ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും  കിട്ടി. പോസ്റ്റർ രചനാ മത്സരത്തിൽ ആസിയ, അമർനാഥ്, ദേവനന്ദ, ശ്രീനന്ദ ആരോഷ്, അലക്സ്, ക്വിസ് മത്സരത്തിൽ ശിവാനി അഭിരാമി, അഗ്നേശ്വർ എന്നിവർ വിജയിച്ചു.
 
'''പോസ്റ്റർ നിർമാണം [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/പോസ്റ്റർ|തെരെഞ്ഞെടുത്ത പോസ്റ്ററുകൾക്ക്]]'''  [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/പോസ്റ്റർ|ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:44244 republicday quiz.jpg|ലഘുചിത്രം|590x590ബിന്ദു|  ക്വിസ് മത്സരം]]
[[പ്രമാണം:44244 republicday2024.jpg|ചട്ടരഹിതം]]
 
== ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ==
30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക്
ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ മൂന്ന് സി ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ അഞ്ച് ഇ ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവദിച്ചു. <gallery widths="250" heights="250" perrow="3">
പ്രമാണം:44244 gandhi jan30 1.jpg|ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
പ്രമാണം:44244 gandhi jan30 2.jpg.JPG|സർവ്വമത പ്രാർഥന
പ്രമാണം:44244 gandhi jan30 3.jpg|ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം
</gallery>
 
== അഗസ്ത്യം കളരിത്തറ ==
 
വിവിധ ക്ലാസുകളിലെ 35 പെൺകുട്ടികൾ സ്വയം പ്രതിരോധത്തിന്റെയും ആത്മവിശ്വാസത്തെയും പുതിയ പാഠങ്ങൾ സ്വായത്തമാക്കാനാണ് അഗസ്ത്യ കളരിയിലെത്തിയത്.അഗസ്ത്യ ഞങ്ങളുടെ അയൽക്കാർ മാത്രമല്ല;ഗുരുനാഥർ കൂടിയാണ്.2008 ൽ ഞങ്ങളുടെ കൂട്ടുകാരെ അവർ കളരിമുറകൾ പഠിപ്പിച്ചിരുന്നു. പിന്നീടറിഞ്ഞത് ഞങ്ങളുടെ വിദ്യാർഥിനിയായിരുന്ന ഗോപിക
കളരിപ്പയറ്റിലെ ദേശീയ ജേതാവായ വാർത്തയാണ്. വീണ്ടും ഇത്തരം ആഹ്ളാദകരമായ വാർത്തകൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഞങ്ങളുടെ പ്രയത്‌നം സാർഥകമാകും. 2023 - 24 അധ്യയന വർഷത്തിൽ വഴികാട്ടിയാവുന്നത് സമഗ്രശിക്ഷ കേരളയാണ്. ബാലരാമപുരം ബി ആർ സിയാണ് പദ്ധതി നിർദേശിച്ചത്. ഉദ്ഘാടന ദിവസം ബ്ലോക്ക് പ്രോജക്ട് ആഫീസർ അനീഷ്  സാറിന്റെ സാന്നിധ്യം ഞങ്ങളാഗ്രഹിച്ചെങ്കിലും ഔദ്യോഗികമായ തിരക്ക് കാരണം സാറിനെത്താനായില്ല.ഇന്നത്തെ പ്രഭാതത്തിൽ ഗുരുക്കൾ ഡോ.മഹേഷ്,ഡയറക്ടർ ഡോ.അരുൺ സുരേന്ദ്രൻ,ആശാന്മാരായ ശിവ ദാമോദർ,അരുൺ,രാഹുൽ എന്നിവരോടൊപ്പം  നേമം ഗവ.യു.പി.എസിലെ കുടുംബാംഗങ്ങളായ എം ആർ സൗമ്യ ടീച്ചറും, പ്രിയാകുമാരി ടീച്ചറും അജയ് കുമാർ സാറും എ.ആർ അനൂപ് സാറും അബ്ദുൽ ഷുഹൂദ് സാറുമൊക്കൊ കളരിയഭ്യാസത്തിന്റെ വിദ്യാരംഭത്തിനെത്തിയിരുന്നു.
[[പ്രമാണം:44244 kalarithara1.jpg|ഇടത്ത്‌|ലഘുചിത്രം|445x445ബിന്ദു|ഗുരുക്കന്മാരോടൊപ്പം]]
[[പ്രമാണം:44244 kalarithara2.jpg|ലഘുചിത്രം|409x409ബിന്ദു|കളരി അഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ]]
 
== "ചിലമ്പ്" 140-ാം വാർഷികാഘോഷം ==
ചിലമ്പ് -2024 കൂട്ടുകാരുടെ ഉത്സവമാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ, പ്രതീക്ഷകൾ തെറ്റി. കൂട്ടുകാരുടെ മാത്രമല്ല; നാട്ടുകാരുടെ കൂടി ഉത്സവമായി മാറുകയായിരുന്നു നമ്മുടെ സ്കൂളിലെ വാർഷികാഘോഷം. 
 
140-ാം വാർഷികാഘോഷ പരിപാടികൾ ഫെബ്രുവരി 12,13 തിയതികളിലായി വിപുലമായി സംഘടിപ്പിച്ചു. 13 ഇനങ്ങളിൽ 83 കുട്ടിക്കൂട്ടങ്ങളുടെയും വ്യക്തിഗതമായി 20 കൂട്ടുകാരുടെയും  സർഗവിരുന്നിനാണ് ചിലമ്പ് സാക്ഷിയായി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി വൈസ് ചെയർമാൻ സി.എസ്.രജീഷ് അധ്യക്ഷനായി. സംസ്ഥാന '''ബാലചലച്ചിത്ര പുരസ്‌കാര ജേതാവ് [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തന്മയ സോൾ മുഖ്യാതിഥിയായി|തന്മയ സോൾ മുഖ്യാതിഥിയായി]]'''. എൻഡോവ്‌മെൻ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസും എക്‌സലൻസ് അ വാർഡ് വിതരണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിയും സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാരം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാ റാണിയും നിർവഹിച്ചു. വർണം വാർത്താപത്രിക ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, രാജേഷ് കുമാർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, പി ടി എ ഭാരവാഹികളായ ആരതി, മഞ്ചു, രാജേഷ്, ഇന്ദ്രജിത്ത് എന്നിവർ പ്രസംഗിച്ചു.
 
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.|<u>"വർണം" വാർത്താ പത്രിക പ്രകാശനം.</u>]] ===
 
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു|സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു]] ===
 
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/വർണ കൂടാരം ശില്പികളെ ആദരിച്ചു|വർണ കൂടാരം ശില്പികളെ ആദരിച്ചു]] ===
 
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ബെസ്റ്റ് ഗോയിംഗ് ഔട്ട് സ്റ്റുഡന്റ്സ്|ബെസ്റ്റ്  ഗോയിംഗ് ഔട്ട് സ്റ്റുഡന്റ്സ്]] ===
 
== ജലമണി മുഴങ്ങി ==
സമയം രാവിലെ 10.30 ന് നേമം ഗവ.യു.പി.എസിൽ ജല മണി മുഴങ്ങി. എല്ലാ കുട്ടികളും കുടിവെള്ള ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു. ഉച്ചക്ക് 2 മണിക്കുള്ള പ്രത്യേക മണി മുഴക്കത്തിലും ഇതേ പ്രക്രിയ ആവർത്തിച്ചു. കേരളത്തിലെ മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മണി മുഴക്കം. ഇതിനായി രാവിലെ 10.30 നും ഉച്ചക്ക് ശേഷം 2 മണിക്കും അഞ്ചു മിനിട്ട് വീതം പ്രത്യേകം ഇടവേളകൾ അനുവദിക്കും. ഈ സമയത്തിൽ കുട്ടികൾ വെള്ളം കുടിക്കണം.  വെള്ളം വീട്ടിൽ നിന്ന്
 
കൊണ്ടുവരാത്ത വിദ്യാർഥികൾക്ക് സ്കൂളിൽ തന്നെ അധികൃതർ തന്നെ കുടിവെള്ളം ലഭ്യമാക്കൂന്നു. ജലമണിയുടെ ഉദ്ഘാടനം നേമം ഗവ.യു.പി.എസിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം പിടി എ പ്രസിഡന്റ് ആരതി, ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ ,അധ്യാപകരായ എ.സി. അശ്വതി, എ. ആർ. അനുപ് എന്നിവർ പങ്കെടുത്തു.
[[പ്രമാണം:44244 waterbell2.jpg|ഇടത്ത്‌|ലഘുചിത്രം|550x550ബിന്ദു|രാവിലെ പത്ത് മണിക്കുള്ള ജലമണിക്ക്]]
[[പ്രമാണം:44244 waterbell1.jpg|ലഘുചിത്രം|370x370px|ജലമണി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ നിർവഹിക്കുന്നു.]]
 
== മാതൃഭാഷാ ദിനാചരണം ==
 
വിദ്യാലയ വളപ്പിലെ മരങ്ങളിലും ചെടികളിലും നിറയെ അക്ഷര കാർഡുകൾ നിറച്ച് മനോഹരമാക്കി.  പ്രീപ്രൈമറി ക്ലാസിലെ കുഞ്ഞ് കൂട്ടുകാർ മുതൽ ഏഴാം ക്ലാസിലെ കൂട്ടുകാർ വരെ മാതൃഭാഷാ ദിനം ആഘോഷമാക്കുന്നതിൽ ആവേശത്തോടെ പങ്കാളികളായി. വിദ്യാലത്തിലെ മരക്കൊമ്പുകളിലെ ഓരോ ഇലകളും ഇന്ന് ഓരോ അക്ഷരങ്ങളെ വഹിച്ചു. കൂട്ടികൾ അക്ഷര വൃക്ഷങ്ങൾക്ക് ചുറ്റും പാറികളിച്ചു. പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളുടെ തിരിച്ചു വരവിനൊപ്പം പള്ളിക്കൂടത്തിലെ പടികളിലും അക്ഷരങ്ങൾ നിറച്ചിട്ടുണ്ട്.  ക്ലാസ് മുറികളിലെ ചുവരുകളിൽ നിറയെ പുസ്തകങ്ങൾ ഒരുക്കി. വായിക്കാനും വളരാനുംഭാഷാന്തരീക്ഷവും ഒരുക്കി.
 
<gallery widths="200" heights="250">
പ്രമാണം:44244 mathrubhashadhinam.jpg
പ്രമാണം:44244 mathrubhasha6.jpg
പ്രമാണം:44244 mathrubhasha4.jpg
പ്രമാണം:44244 mathrubhasha5.jpg
</gallery>
 
== അവർ മത്സരിച്ച് ഡയറി എഴുതി ==
ഡയറി എഴുത്തുകളുടെ കാലമാണിത് അതിനാൽ തന്നെ അവർ മത്സരിച്ച് ഡയറി എഴുതി എല്ലാവരും സമ്മാനവും നേടി. ഇടക്കാല വിലയിരുത്തലിൽ ആദ്യം ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ അധ്യാപകർ വിലയിരുത്തി. വരയും വർണവും വാക്കും കൊണ്ട് ജഗപൊഗ. ഇതൊന്നു പ്രസിദ്ധീകരിച്ചാലോ എന്ന് ടീച്ചർമാർക്കൊരു മോഹം. അവരുടെ മോഹം രണ്ടാം ക്ലാസിലെ ടീച്ചർമാരോട് പറഞ്ഞു. എന്നാപ്പിന്നെ ഒന്നും രണ്ടും ചേർത്തങ്ങച്ചടിക്കാം എന്ന് എസ്.ആർ.ജി യിൽ തീരുമാനിച്ചു, ചുമതലയും വിഭജിച്ച് നൽകി. ലേ ഔട്ട്, ഡിസൈൻ എന്നിവ തീരുമാനിച്ചു. അങ്ങനെ "ഇന്ന്" എന്ന സചിത്ര ഡയറി പുറത്തിറങ്ങി. ഞങ്ങൾ സ്കൂൾ സന്ദർശിക്കാൻ എത്തുന്ന അതിഥികൾക്ക് കൂട്ടുകാരുടെ സചിത്രഡയറി കൊടുത്ത് വരവേൽക്കുന്നു. മൂന്നാം ക്ലാസിലെ ടീച്ചർമാർ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചു. എല്ലാം ഒന്നിനൊന്നു മെച്ചം. സമ്മാനം നൽകാതെ ആരെയും ഒഴിവാക്കാനുമാവില്ല. എല്ലാവർക്കും സമ്മാനം കൊടുത്തു. ഡയറിയെഴുത്ത് ഒരു സർഗാത്മക പ്രവർത്തനമാണ്. പ്രൈമറി തലത്തിൽ കുട്ടികൾ ഡയറി എഴുതി തുടങ്ങണം. മൂന്നാം ക്ലാസിലെ എല്ലാ കുട്ടികളും മത്സരിച്ച് ഡയറി എഴുതി. സ്വപ്ന ടീച്ചർ എല്ലാവർക്കും സമ്മാനങ്ങളും നൽകി. ഒരു രക്ഷിതാവിന്റെ കുറിപ്പ് കൂടി ചേർത്തോട്ടെ.
 
''《 ടീച്ചർ ഡയറി എഴുതാൻ തുടങ്ങിച്ചപ്പോൾ മുതലാണ് എന്റെ മകൻ  എഴുതാനും വായിക്കാനും പഠിച്ചത്. ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ മിടുക്കരാകും ഒരുപാട് സ്നേഹം ടീച്ചർക്ക്  》''
 
== ഹിമാചലിൽനിന്നുള്ള സംഘമെത്തി "കേരളം ഒന്നാം നമ്പർ" ==
[[പ്രമാണം:44244 hp visiting1.jpg|ലഘുചിത്രം|335x335ബിന്ദു|പ്രീ പ്രൈമറിയിലെ ഒരുങ്ങാം എന്ന ഇടം]]
സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകൾ നേരിൽക്കാണാൻ ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 അംഗ അധ്യാപക സംഘം നേമം ഗവ.യുപി സ്കൂൾ സന്ദർശിച്ചു. ഷിംലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൾമാർ, അധ്യാപകർ, റിസോഴ്സ് ഗ്രൂപ്പംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സ്‌കൂളിലെത്തിയത്. പ്രീ പ്രൈമറി വിഭാഗത്തിൽ ക്രമീകരിച്ചിട്ടുള്ള വിവിധ പഠനയിടങ്ങൾ, ഗണിത പാർക്കിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, സയൻസ് പാർക്ക്, സയൻസ് ലാബ്, ഗണിത ലാബ് എന്നിവ സന്ദർശിച്ച് പ്രവർത്തനരീതി മനസ്സിലാക്കി. പുസ്ത്‌തകച്ചുവർ, സ്‌കൂൾ റേഡിയോ ക്ലബ്, സ്വയം പ്രതിരോധ പരിശീലന പരിപാടികൾ, അക്കാദമിക് പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി  എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഹെഡ്‌മാസ്‌റ്റർ എ.എ സ്.മൻസൂർ, എസ്എംസി ചെയർമാൻ എസ്.പ്രേംകുമാർ, എംപി ടിഎ ചെയർപഴ്സ‌ൻ ആരതി, സീനിയർ അധ്യാപിക എം.ആർ.സൗ മ്യ തുടങ്ങിയവർ ചേർന്ന് സംഘാംഗങ്ങളെ സ്വീകരിച്ചു. പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തെ സ്‌കൂൾ സന്ദർശനം സമാനതകളില്ലാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് സംഘത്തലവൻ രാംലാൽ ഡോഗ്ര പറഞ്ഞു.
 
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/കൂടതൽ ചിത്രങ്ങൾ കാണുവാൻ|കൂടതൽ ചിത്രങ്ങൾ കാണുവാൻ]]'''
 
== പ്രതിരോധ പരിശീലനം ==
[[പ്രമാണം:44244 Kalari samapanam1.jpg|ലഘുചിത്രം|പെൺകുട്ടികൾ സ്വയം പ്രതിരോധ പരിശീലനം പൂർത്തിയാക്കി]]
2023-24 അധ്യയന വർഷം സമഗ്ര ശിക്ഷ, കേരളം ബാലരാമപുരം ബി ആർ സിയുടെ ആഭിമുഖ്യത്തിൽ നേമം അഗസ്ത്യം കളരി പരിശീലന കേന്ദ്രത്തിൽ നടപ്പിലാക്കിയ പെൺകുട്ടികൾക്കുള്ള സ്വയം ശാക്തീകരണ പരിപാടിക്ക് സമാപനമായി. ഒരു ദിവസം ഒരു മണിക്കൂർ വെച്ച് 12 ദിവസത്തെ പരിശീലനമാണ് കുട്ടികൾ പൂർത്തിയാക്കിയത്. പരിശീലനത്തിൽ പങ്കെടുത്ത 3 മുതൽ  7 വരെ ക്ലാസുകളിലെ 35 പെൺകൂട്ടികൾക്ക് ബി പി സി ശ്രീ.എസ് ജി അനീഷ് സാക്ഷ്യപത്രം വിതരണം ചെയ്തു.
 
'''''കളരിത്തറയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണുവാൻ''''' [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ഇവിടെ തൊടുക|ഇവിടെ തൊടുക]]
 
== സ്കൂൾവിക്കി ക്യൂആർ കോഡ് പ്രകാശനം ==
വിദ്യാലയമികവുകൾ പങ്കുവെയ്ക്കാൻ സ്കൂൾവിക്കി ക്യൂ ആർ കോഡ് സജ്ജമാക്കി.  വിദ്യാലയവർത്തമാനങ്ങളും മികവുകളും പൊതുജനങ്ങളുമായി പങ്കുവെയ്ക്കാനാണ് ക്യൂ ആർ കോഡ് തയാറാക്കിയത്. സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്കൂൾ വിക്കിയിലൂടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾവിക്കി  ക്യൂ ആർ കോഡിന്റെ പ്രകാശനം. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം.പി ടി എ ചെയർ പേഴ്സൺ ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ,എസ്.ആർ.ജി കൺവീനർ വി.പി.മായ എന്നിവർ പ്രസംഗിച്ചു. സ്കൂൾവിക്കി ചുമതലയുള്ള അധ്യാപകൻ അബ്ദുൽ ഷുഹൂദ് സ്കൂൾവിക്കി തുറക്കുന്ന രീതിയും സ്കൂൾ വിക്കിയുടെ സാധ്യതയും രക്ഷിതാക്കൾക്കും ജനപ്രതിനിധികൾക്കും കുട്ടികൾക്കും വ്യക്തമാക്കികൊടുത്തു.  ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു.[[പ്രമാണം:44244 schoolwiki QRcode prakashanam.jpg|ലഘുചിത്രം|612x612px|സ്കൂൾവിക്കി  ക്യൂ ആർ കോഡിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ പ്രകാശനം നിർവഹിക്കുന്നു.]][[പ്രമാണം:44244 schoolwiki QRcode.jpg|ലഘുചിത്രം|476x476px|ശൂന്യം|പ്രകാശനം ചെയ്ത സ്കൂൾവിക്കി ക്യൂആർ കോഡ്]]
 
== സ്കൂൾവിക്കി കാർഡ് ==
സ്കൂൾ വിക്കി എന്ന സംവിധാനം കൂട്ടികളിലും രക്ഷിതാക്കളിലേ്ക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിക്കി പ്രകാശനം ചെയ്തതോടൊപ്പം സ്കൂൾവിക്കി കാർഡും വിതരണം ചെയ്തുു.[[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]]
[[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്‌|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]]
 
== പഠനോത്സവം ==
പഠനോത്സവം പകൽ മുഴുവൻ നീണ്ട അക്കാദമികോത്സവം. പഠനോത്‌സവങ്ങൾ തികച്ചും ആവേശകരമായിരുന്നു. കൂട്ടുകാരുടെ പഠന മികവുകളുടെയും വൈഭവങ്ങളുടെയും  അവതരണം ഏറെ ശ്രദ്ധേയമായി. ക്ലാസ് തലത്തിലായിരുന്നു, ആദ്യ ഘട്ടം. എല്ലാ ക്ലാസിലും പഠനോത്സസവം നടന്നു. ചില ക്ലാസുകളിൽ വൈവിധ്യമുള്ളതും പുതുമയുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു. മൂന്നാം തരത്തിലെ കുട്ടിക്കടയും നാലാം തരത്തിലെ നാടക മൂലയും അഞ്ച്, ആറ് ,ഏഴ് ക്ലാസുകളിലെ പ്രദർശനവുമെല്ലാം മികവിന്റെയും  വൈഭവങ്ങൾ പങ്കിടലിന്റെയും  അടയാളപ്പെടുത്തലായി മാറി. സ്കൂൾ തല പഠനോത്സവം ഏറെ വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണയും ഇ.ബി വിനോദ് കുമാറും എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാറും പങ്കെടുത്തു. പൊതു വേദിയിൽ വൈകുന്നേരം വരെ അവതരണങ്ങളായിരുന്നു. കുട്ടികളുടെ കടയും പതിപ്പുകളുടെ പ്രദർശനവും ഐ ടി കോർണറും എസ്.എസ്, സയൻസ് ലാബുമെല്ലാം ശ്രദ്ധേയമായി. വിവിധ ഭാഷകൾക്കു വേണ്ടിയുള്ള കോർണറുകളും പഠനമികവുകൾ പങ്കിടുന്ന വേദിയായി മാറി.<gallery widths="250" heights="250" perrow="4">
പ്രമാണം:44244 padanolsavam1.jpg|മൂന്നാം ക്ലാസുകാരുടെ കുട്ടിക്കട ജനപ്രതിനിധികൾ സന്ദർശിക്കുന്നു
പ്രമാണം:44244 padanolsavam2.jpg|കുട്ടിക്കട
പ്രമാണം:44244 padanolsavam3.jpg|പാർട്സ് ഓഫ് സ്പീച്ച്
പ്രമാണം:44244 padanolsavam4.jpg|പച്ചക്കറികളെ അറബിയിൽ പരിചയപ്പെടുത്തി അറബ് കോർണർ
</gallery>

22:53, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവ വിളംബര കലാജാഥ

2023 മെയ് 30 ന് പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചത്. കല്ലിയൂർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറ് കേന്ദ്രങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .നരുവാമൂട് ജംഗ്ഷനിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മല്ലികയും വെള്ളായണി ദേവി ക്ഷേത്രം മൈതാനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചന്തുകൃഷ്ണയും വിളംബരജാഥഉദ്ഘാടനം ചെയ്തു. സ്കിറ്റുകൾ, കവിതാലാപനം, നാടകം എന്നിവയാണ് കുട്ടികൾ  അവതരിപ്പിച്ചത് പൊതുവിദ്യാലയങ്ങളുടെ മികവുകളായിരുന്നു അവതരണങ്ങളിലെ പ്രധാന പ്രമേയം.

നേത്ര പരിശോധനാ ക്യാമ്പ്

2023 നവംബർ 28 ന്  കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ   നേതൃത്വത്തിൽ 8 അംഗങ്ങൾ  ക്യാമ്പിന് നേതൃത്വം നൽകി.  മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും  പ്രീപ്രൈമറി വിഭാഗത്തിലെ  മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.  കാഴ്ച്ച പരിശോധന നടത്തിയ  43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു.  

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം.

വരയുത്സവം

പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ കുട്ടികളോടൊപ്പം ചിത്രം വരയ്ക്കുന്നു

പ്രീപ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവത്തിന് തുടക്കമായി. ഉപജില്ലാതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ നിർവ്വഹിച്ചു. ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാക്കുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്‌മക ചിത്രങ്ങൾ  വരെ  വരയ്ക്കുന്നതിലേക്ക് നയിക്കുകയെന്നതാണ് വരയുത്സവം ലക്ഷ്യമിടുന്നത്. നേമം ഗവ.യു.പി.എസിലെ കുഞ്ഞരങ്ങിൽ നടന്ന വരയുത്സവത്തിൽ എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. എസ്.എസ് കെ ജില്ലാ പ്രോഗ്രാം ആഫീസർ റെനി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ എസ്. ജി അനീഷ്, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷീലാ സേവ്യർ, ബിജു, സതികുമാരി , ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി.

കായികോത്സവം

കായികമേള തുടങ്ങുന്നതിന് മുമ്പ്

കായികോത്സവം കുളങ്ങരക്കോണം ബാലകൃഷ്ണൻ നായർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്നു. വോളിബോൾ ദേശീയ ചാമ്പ്യനും പരിശീലകനും മെഡൽ ജേതാവുമായ ശ്രീ.എസ്.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ബാലശാസ്ത്ര കോൺഗ്രസ്

ബാലശാസ്ത്ര കോൺഗ്രസ്

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നേമം ഗവ.യു.പി.എസ് വേദിയായി. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് തല ബാലശാസ്ത്ര കോൺഗ്രസ് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് എസ് കെ. പ്രീജ ഉദ്ഘാടനം ചെയ്തു ബ്ലോക്കംഗം എ.ടി. മനോജ്, സി ഡി പി ഒ ബിന്ദു, ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, വിജയകുമാർ  എന്നിവർ പ്രസംഗിച്ചു. വിജയി കൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച അമ്പത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.

'കേളി' സ്കൂൾ കലോത്സവം

ഡോ.കെ. ബീന ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

രണ്ടു ദിവസം നീണ്ട സ്കൂൾ കലോത്സവം. കേളി എന്നായിരുന്നു പേര്. കലോത്സവത്തിന്റെ കേളികൊട്ടുയർന്നതോടെ വേദികൾ സജീവമായി. 4 വേദികൾ. നിരവധി മൽസരാർഥികൾ. ഡോ.കെ. ബീനയായിരുന്നു ഉദ്ഘാടക. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ് ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ. കൺവീനർ കെ. ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു.

ഭാഷോത്സവം

ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി. ഭാഷോത്സവത്തിന്റെ ഭാഗമായിട്ടാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. വർത്തമാന പത്രങ്ങളെ പഠന സാമഗ്രിയാക്കി ക്ലാസ് തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് വാർത്തകൾ രൂപപ്പെട്ടത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ സംഭവങ്ങളെ വാർത്തകളാക്കി മാറ്റി. ഒരു ചാർട്ടിനെ അഞ്ചു കോളങ്ങളാക്കി മാറ്റി. കോളത്തിന്റെ വലുപ്പത്തിൽ നീളത്തിൽ കടലാസ് കീറി കുട്ടികൾക്ക് നൽകി  അതിലെഴുതിയ  വാർത്തകൾ ചാർട്ടിൽ ഒട്ടിച്ചാണ് പത്ര രൂപത്തിലാക്കിയത്. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം പി ടി എ പ്രസിഡന്റ് ആരതി , മഞ്ചു എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷീബ, ജിജി, ബിന്ദു എന്നിവർ പത്ര നിർമാണത്തിന് നേതൃത്വം നൽകി.

വിജയോത്സവം 2023

2023 - 24 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നടത്തിയ ശാസ്ത്രമേള, കലോത്സവം, അറബി കലോത്സവം, സംസ്കൃത്യോത്സവം, ഗാന്ധി കലോത്സവം, സ്പോർട്സ് മീറ്റ്, സബ്ജില്ലാ - ജില്ലാ മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും അനുമോദനവും വിജയോത്സവമായി സംഘടിപ്പിച്ചു. 2023 ഡിസംബർ 12 തിങ്കളാഴ്ച നടന്ന പരിപാടിയിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

എൽ എസ് എസ് പരിശീലനം

നാലാം  ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  എൽ എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് ഒരുമാസത്തെ പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യുന്നു.

എൽ എസ് എസ് പരിശീലന ക്ലാസ്

ടൈംടേബിൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൽ എസ് എസ് മാത‍ൃക പരീക്ഷ

യു എസ് എസ് പരിശീലനം

ഏഴാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  യു എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ യു എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളങ്ങിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ പരിശീലന ക്ലാസ് നടത്തിയിരുന്നു. ജനുവരി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ടൈംടേബിൾ അടിസ്ഥാനത്തിൽ യു എസ് എസ് പരിശീലനം നൽകിവരുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്നു. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. ടൈംടേബിൾ കാണുക

ആരോഗ്യ ബോധവത്കരണ പരിപാടി

വ്യക്തിശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും  ആരോഗ്യപരിപാലനത്തിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്താൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക.

യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു

125 കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. പ്രമുഖ യോഗ പരിശീലകൻ ശ്രീ. ഗോപകുമാർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുക്കുന്ന 90 കുട്ടികൾക്ക് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് യോഗ മാറ്റുകൾ നൽകി. പ്രസിഡന്റ് എം.സോമശേഖരൻ നായരിൽ നിന്ന് ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ യോഗ മാറ്റുകൾ ഏറ്റുവാങ്ങി.

ക്ലബ്ബുകൾ പ്രവർത്തനങ്ങൾ

ഇരുപതോളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യുക ᛎᛎ

ക്ലബ്ബുകൾ 2023-24

തനത് പ്രവർത്തനങ്ങൾ

'കളിമണ്ണിൽ കലാരൂപം' ശിൽപശാല

കളിയെ സ്നേഹിച്ച കൂട്ടുകാർ കളിമണ്ണിനെയും സ്നേഹിച്ചു തുടങ്ങി. പഴയകടയിൽ നിന്ന് കളിമണ്ണ് വെട്ടിയെടുത്തു. വെട്ടിയതിന് കൂലിയും വണ്ടിക്കൂലിയും മണ്ണിന്റെ വിലയും കൂടി നല്ലൊരു തുകയായി. ഹെ‍ഡ്മാസ്റ്റർ മൻസൂർ സാറും ഷുഹൂദ് സാറും ചേർന്ന് കളിമണ്ണ് ചുമന്ന് വണ്ടിയിൽ കയറ്റി. തെക്കൻ കേരളത്തിലെ പ്രമുഖ കലാപരിശീലന കേന്ദ്രമായ ആനന്ദ കലാകേന്ദ്രത്തിൽ നിന്ന് വിൻസെന്റ് മാഷും എത്തി കളിമണ്ണിലെ കലാ ശിൽപശാലക്ക് നേതൃത്വം നൽകി. പിന്നെ നമ്മുടെ സ്കൂളിൽ മണ്ണുകൊണ്ടൊരുങ്ങിയത് വിസ്മയക്കാഴ്ചകളാണ്. ഏതാണ്ട് ഇരുനൂറിലേറെ കളിമൺ രൂപങ്ങൾ കൂട്ടുകാർ നിർമിച്ചെടുത്തു. അതും വെറും മൂന്ന് മണിക്കൂർ കൊണ്ട്. വെട്ടിയെടുത്തതിൽ ബാക്കിയുള്ള കളിമൺ പ്രീപ്രൈമറി കൂട്ടുകാരുടെ കരകൗശലയിടത്തിൽ സ്ഥാനം പിടിച്ചു. ഇനിയും യഥേഷ്ടം സമയം നോക്കാതെ കുഞ്ഞുകൂട്ടുകാർ കളിമൺ കലയൊരുക്കും. നിർമിച്ച രൂപങ്ങളാവട്ടെ കളിമൺ ഗ്യാലറിയിലുണ്ടാവും.

ഭിന്നശേഷി ദിനാചരണം

വിസ്മയം തബലയുടെ താളത്തിൽ

തബല വാദനത്തിൽ മിന്നി ശരത് സാർ. ഭിന്നശേഷിയുള്ള രണ്ട് അധ്യാപകർ നമുക്കുണ്ട് രണ്ടു പേരും പ്രതിഭകൾ. ഒന്ന് ഉഷ ടീച്ചറാണെങ്കിൽ മറ്റൊന്ന് ശരത് സാർ. 2023 ലെ ഭിന്നശേഷി ദിനാചരണത്തിൽ ഇരുവരെയും ആദരിച്ചു. തബല വാദകനായ ശരത് സർ തബലയുമായി സ്കൂളിലെത്തി. ഏഴ് വർഷമായി താൻ അഭ്യസിച്ച തബല വാദനം, തന്റെ സർഗാത്മമകതയും കൂടി സമന്വയിപ്പിച്ച് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിലയ്ക്കാത്ത കയ്യടിയോടെയാണ് കുട്ടികൾ തബല വാദനകനായ ശരത് സാറിനെ വരവേറ്റത്. ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

ക്രിസ്തുമസ് ആഘോഷം

കുഞ്ഞരങ്ങിൽ ഒരുക്കിയ പുൽക്കൂട്

കേരളം മതനിരപേക്ഷതയുടെ നാടാണെന്ന് വിളിച്ചു പറയുന്ന മറ്റൊരാഘോഷം. നക്ഷത്രവിളക്കു തൂക്കിയും സാന്റാ തൊപ്പി ധരിച്ചും ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറിയും കേക്കു മുറിച്ച് മധുരം സമ്മാനിച്ചും നാം വീണ്ടും ആഘോഷത്തിന്റെ ആനന്ദത്തിലേക്ക് ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോദയാത്ര

കുറച്ച് വിജ്ഞാനം കുറെയേറെ യാത്രകൾ അതിലേറെ വിനോദം അതാണ് കുട്ടികൾ യാത്രകൾ ലക്ഷ്യമിട്ടത്. പ്രീപ്രൈമറി, ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഈ വർഷത്തെ പള്ളിക്കൂടംയാത്രകൾ കൂട്ടുകാർക്ക് പരമാവധി ആഹ്ളാദം ലഭിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. രാവിലെ 9 മണിയ്ക്ക് യാത്ര തിരിച്ചു. അന്തർദേശീയ തുറമുഖത്തിന് സമീപമുള്ള മറൈൻ അക്വേറിയ മായിരുന്നു, ആദ്യ ഡെസ്റ്റിനേഷൻ. തുടർന്ന് വളളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയവും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ തീവണ്ടിയിലെ യാത്രയും പാർക്കിലെ വിനോദവും വെട്ടുകാട് പള്ളിയും ശംഖുമുഖം ബീച്ചും കണ്ടൊരു മടക്കയാത്ര. മൂന്ന്, നാല് ക്ലാസുകളിലെ കൂട്ടുകാരുടെ പള്ളിക്കൂടം യാത്രകൾ ഹാപ്പി ലാന്റിലേക്കായിരുന്നു. രണ്ടു യാത്രകളിലുമായി 210  കുട്ടികൾ പങ്കെടുത്തു.

വേളി ടൂറിസ്റ്റ് വില്ലേജിലെ സായാഹ്നം

സചിത്ര ഡയറി " ഇന്ന് "

" ഇന്ന് " ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറും

'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ്, കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് !  ഒന്നാം ക്ലാസിലെ അനേയയുടെ സചിത്ര ഡയറിത്താളിലെ വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. തുടർന്ന് വായിക്കുക

സചിത്ര ഡയറിയുടെ പി.ഡി.എഫ് ഫയൽ തുറക്കുക ⇒⇒ 44244 innu sachithra dairy.pdf

സചിത്ര ഡയറി ബി.പി.സി എസ്.ജി അനീഷ് പ്രകാശനം ചെയ്യുന്നു.

ടാലന്റ് ഹണ്ട് ക്വിസ് മത്സരം

കാട്ടാൽ എഡ്യൂക്കേറിന്റെ ഭാഗമായി കാട്ടാക്കട മണ്ഡല തലത്തിൽ നടത്തിയ "ടാലന്റ് ഹണ്ട്" ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽനിന്നും അനാമിക എസ് ഇന്ദ്രൻ, അൽബിന എന്നിവർ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.

അൽബിന ബഹു.എം.എൽ.എ ഐ ബി സതീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു
അനാമിക എസ് ഇന്ദ്രൻ ബഹു.എം.എൽ.എ ഐ ബി സതീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

റിപ്പബ്ലിക് ദിനാഘോഷം

ഹെ‍ഡ്മാസ്റ്റർ ശ്രീ.മൻസൂർ പതാക ഉയർത്തി. അതിഥിയായി എത്തിയ തിരുവനന്തപുരം ALSCS Edu. ഡയറക്ടർ ശ്രീ. അശ്വിൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളും മുഴുവൻ അധ്യാപകരും മറ്റു ‍ജീവനക്കാരും എസ്.എം.സി അംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടിയും ബാന്റു മുട്ടിയും മധുരം വിളമ്പിയും റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കി. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തില‍ും ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും കിട്ടി. പോസ്റ്റർ രചനാ മത്സരത്തിൽ ആസിയ, അമർനാഥ്, ദേവനന്ദ, ശ്രീനന്ദ ആരോഷ്, അലക്സ്, ക്വിസ് മത്സരത്തിൽ ശിവാനി അഭിരാമി, അഗ്നേശ്വർ എന്നിവർ വിജയിച്ചു.

പോസ്റ്റർ നിർമാണം തെരെഞ്ഞെടുത്ത പോസ്റ്ററുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

  ക്വിസ് മത്സരം

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക്

ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ മൂന്ന് സി ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ അഞ്ച് ഇ ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവദിച്ചു.

അഗസ്ത്യം കളരിത്തറ

വിവിധ ക്ലാസുകളിലെ 35 പെൺകുട്ടികൾ സ്വയം പ്രതിരോധത്തിന്റെയും ആത്മവിശ്വാസത്തെയും പുതിയ പാഠങ്ങൾ സ്വായത്തമാക്കാനാണ് അഗസ്ത്യ കളരിയിലെത്തിയത്.അഗസ്ത്യ ഞങ്ങളുടെ അയൽക്കാർ മാത്രമല്ല;ഗുരുനാഥർ കൂടിയാണ്.2008 ൽ ഞങ്ങളുടെ കൂട്ടുകാരെ അവർ കളരിമുറകൾ പഠിപ്പിച്ചിരുന്നു. പിന്നീടറിഞ്ഞത് ഞങ്ങളുടെ വിദ്യാർഥിനിയായിരുന്ന ഗോപിക കളരിപ്പയറ്റിലെ ദേശീയ ജേതാവായ വാർത്തയാണ്. വീണ്ടും ഇത്തരം ആഹ്ളാദകരമായ വാർത്തകൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഞങ്ങളുടെ പ്രയത്‌നം സാർഥകമാകും. 2023 - 24 അധ്യയന വർഷത്തിൽ വഴികാട്ടിയാവുന്നത് സമഗ്രശിക്ഷ കേരളയാണ്. ബാലരാമപുരം ബി ആർ സിയാണ് പദ്ധതി നിർദേശിച്ചത്. ഉദ്ഘാടന ദിവസം ബ്ലോക്ക് പ്രോജക്ട് ആഫീസർ അനീഷ് സാറിന്റെ സാന്നിധ്യം ഞങ്ങളാഗ്രഹിച്ചെങ്കിലും ഔദ്യോഗികമായ തിരക്ക് കാരണം സാറിനെത്താനായില്ല.ഇന്നത്തെ പ്രഭാതത്തിൽ ഗുരുക്കൾ ഡോ.മഹേഷ്,ഡയറക്ടർ ഡോ.അരുൺ സുരേന്ദ്രൻ,ആശാന്മാരായ ശിവ ദാമോദർ,അരുൺ,രാഹുൽ എന്നിവരോടൊപ്പം നേമം ഗവ.യു.പി.എസിലെ കുടുംബാംഗങ്ങളായ എം ആർ സൗമ്യ ടീച്ചറും, പ്രിയാകുമാരി ടീച്ചറും അജയ് കുമാർ സാറും എ.ആർ അനൂപ് സാറും അബ്ദുൽ ഷുഹൂദ് സാറുമൊക്കൊ കളരിയഭ്യാസത്തിന്റെ വിദ്യാരംഭത്തിനെത്തിയിരുന്നു.

ഗുരുക്കന്മാരോടൊപ്പം
കളരി അഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ

"ചിലമ്പ്" 140-ാം വാർഷികാഘോഷം

ചിലമ്പ് -2024 കൂട്ടുകാരുടെ ഉത്സവമാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ, പ്രതീക്ഷകൾ തെറ്റി. കൂട്ടുകാരുടെ മാത്രമല്ല; നാട്ടുകാരുടെ കൂടി ഉത്സവമായി മാറുകയായിരുന്നു നമ്മുടെ സ്കൂളിലെ വാർഷികാഘോഷം.

140-ാം വാർഷികാഘോഷ പരിപാടികൾ ഫെബ്രുവരി 12,13 തിയതികളിലായി വിപുലമായി സംഘടിപ്പിച്ചു. 13 ഇനങ്ങളിൽ 83 കുട്ടിക്കൂട്ടങ്ങളുടെയും വ്യക്തിഗതമായി 20 കൂട്ടുകാരുടെയും  സർഗവിരുന്നിനാണ് ചിലമ്പ് സാക്ഷിയായി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി വൈസ് ചെയർമാൻ സി.എസ്.രജീഷ് അധ്യക്ഷനായി. സംസ്ഥാന ബാലചലച്ചിത്ര പുരസ്‌കാര ജേതാവ് തന്മയ സോൾ മുഖ്യാതിഥിയായി. എൻഡോവ്‌മെൻ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസും എക്‌സലൻസ് അ വാർഡ് വിതരണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിയും സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാരം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാ റാണിയും നിർവഹിച്ചു. വർണം വാർത്താപത്രിക ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, രാജേഷ് കുമാർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, പി ടി എ ഭാരവാഹികളായ ആരതി, മഞ്ചു, രാജേഷ്, ഇന്ദ്രജിത്ത് എന്നിവർ പ്രസംഗിച്ചു.

"വർണം" വാർത്താ പത്രിക പ്രകാശനം.

സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു

വർണ കൂടാരം ശില്പികളെ ആദരിച്ചു

ബെസ്റ്റ് ഗോയിംഗ് ഔട്ട് സ്റ്റുഡന്റ്സ്

ജലമണി മുഴങ്ങി

സമയം രാവിലെ 10.30 ന് നേമം ഗവ.യു.പി.എസിൽ ജല മണി മുഴങ്ങി. എല്ലാ കുട്ടികളും കുടിവെള്ള ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു. ഉച്ചക്ക് 2 മണിക്കുള്ള പ്രത്യേക മണി മുഴക്കത്തിലും ഇതേ പ്രക്രിയ ആവർത്തിച്ചു. കേരളത്തിലെ മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മണി മുഴക്കം. ഇതിനായി രാവിലെ 10.30 നും ഉച്ചക്ക് ശേഷം 2 മണിക്കും അഞ്ചു മിനിട്ട് വീതം പ്രത്യേകം ഇടവേളകൾ അനുവദിക്കും. ഈ സമയത്തിൽ കുട്ടികൾ വെള്ളം കുടിക്കണം. വെള്ളം വീട്ടിൽ നിന്ന്

കൊണ്ടുവരാത്ത വിദ്യാർഥികൾക്ക് സ്കൂളിൽ തന്നെ അധികൃതർ തന്നെ കുടിവെള്ളം ലഭ്യമാക്കൂന്നു. ജലമണിയുടെ ഉദ്ഘാടനം നേമം ഗവ.യു.പി.എസിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം പിടി എ പ്രസിഡന്റ് ആരതി, ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ ,അധ്യാപകരായ എ.സി. അശ്വതി, എ. ആർ. അനുപ് എന്നിവർ പങ്കെടുത്തു.

രാവിലെ പത്ത് മണിക്കുള്ള ജലമണിക്ക്
ജലമണി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ നിർവഹിക്കുന്നു.

മാതൃഭാഷാ ദിനാചരണം

വിദ്യാലയ വളപ്പിലെ മരങ്ങളിലും ചെടികളിലും നിറയെ അക്ഷര കാർഡുകൾ നിറച്ച് മനോഹരമാക്കി. പ്രീപ്രൈമറി ക്ലാസിലെ കുഞ്ഞ് കൂട്ടുകാർ മുതൽ ഏഴാം ക്ലാസിലെ കൂട്ടുകാർ വരെ മാതൃഭാഷാ ദിനം ആഘോഷമാക്കുന്നതിൽ ആവേശത്തോടെ പങ്കാളികളായി. വിദ്യാലത്തിലെ മരക്കൊമ്പുകളിലെ ഓരോ ഇലകളും ഇന്ന് ഓരോ അക്ഷരങ്ങളെ വഹിച്ചു. കൂട്ടികൾ അക്ഷര വൃക്ഷങ്ങൾക്ക് ചുറ്റും പാറികളിച്ചു. പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളുടെ തിരിച്ചു വരവിനൊപ്പം പള്ളിക്കൂടത്തിലെ പടികളിലും അക്ഷരങ്ങൾ നിറച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെ ചുവരുകളിൽ നിറയെ പുസ്തകങ്ങൾ ഒരുക്കി. വായിക്കാനും വളരാനുംഭാഷാന്തരീക്ഷവും ഒരുക്കി.

അവർ മത്സരിച്ച് ഡയറി എഴുതി

ഡയറി എഴുത്തുകളുടെ കാലമാണിത് അതിനാൽ തന്നെ അവർ മത്സരിച്ച് ഡയറി എഴുതി എല്ലാവരും സമ്മാനവും നേടി. ഇടക്കാല വിലയിരുത്തലിൽ ആദ്യം ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ അധ്യാപകർ വിലയിരുത്തി. വരയും വർണവും വാക്കും കൊണ്ട് ജഗപൊഗ. ഇതൊന്നു പ്രസിദ്ധീകരിച്ചാലോ എന്ന് ടീച്ചർമാർക്കൊരു മോഹം. അവരുടെ മോഹം രണ്ടാം ക്ലാസിലെ ടീച്ചർമാരോട് പറഞ്ഞു. എന്നാപ്പിന്നെ ഒന്നും രണ്ടും ചേർത്തങ്ങച്ചടിക്കാം എന്ന് എസ്.ആർ.ജി യിൽ തീരുമാനിച്ചു, ചുമതലയും വിഭജിച്ച് നൽകി. ലേ ഔട്ട്, ഡിസൈൻ എന്നിവ തീരുമാനിച്ചു. അങ്ങനെ "ഇന്ന്" എന്ന സചിത്ര ഡയറി പുറത്തിറങ്ങി. ഞങ്ങൾ സ്കൂൾ സന്ദർശിക്കാൻ എത്തുന്ന അതിഥികൾക്ക് കൂട്ടുകാരുടെ സചിത്രഡയറി കൊടുത്ത് വരവേൽക്കുന്നു. മൂന്നാം ക്ലാസിലെ ടീച്ചർമാർ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചു. എല്ലാം ഒന്നിനൊന്നു മെച്ചം. സമ്മാനം നൽകാതെ ആരെയും ഒഴിവാക്കാനുമാവില്ല. എല്ലാവർക്കും സമ്മാനം കൊടുത്തു. ഡയറിയെഴുത്ത് ഒരു സർഗാത്മക പ്രവർത്തനമാണ്. പ്രൈമറി തലത്തിൽ കുട്ടികൾ ഡയറി എഴുതി തുടങ്ങണം. മൂന്നാം ക്ലാസിലെ എല്ലാ കുട്ടികളും മത്സരിച്ച് ഡയറി എഴുതി. സ്വപ്ന ടീച്ചർ എല്ലാവർക്കും സമ്മാനങ്ങളും നൽകി. ഒരു രക്ഷിതാവിന്റെ കുറിപ്പ് കൂടി ചേർത്തോട്ടെ.

《 ടീച്ചർ ഡയറി എഴുതാൻ തുടങ്ങിച്ചപ്പോൾ മുതലാണ് എന്റെ മകൻ  എഴുതാനും വായിക്കാനും പഠിച്ചത്. ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ മിടുക്കരാകും ഒരുപാട് സ്നേഹം ടീച്ചർക്ക് 》

ഹിമാചലിൽനിന്നുള്ള സംഘമെത്തി "കേരളം ഒന്നാം നമ്പർ"

പ്രീ പ്രൈമറിയിലെ ഒരുങ്ങാം എന്ന ഇടം

സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകൾ നേരിൽക്കാണാൻ ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 അംഗ അധ്യാപക സംഘം നേമം ഗവ.യുപി സ്കൂൾ സന്ദർശിച്ചു. ഷിംലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൾമാർ, അധ്യാപകർ, റിസോഴ്സ് ഗ്രൂപ്പംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സ്‌കൂളിലെത്തിയത്. പ്രീ പ്രൈമറി വിഭാഗത്തിൽ ക്രമീകരിച്ചിട്ടുള്ള വിവിധ പഠനയിടങ്ങൾ, ഗണിത പാർക്കിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, സയൻസ് പാർക്ക്, സയൻസ് ലാബ്, ഗണിത ലാബ് എന്നിവ സന്ദർശിച്ച് പ്രവർത്തനരീതി മനസ്സിലാക്കി. പുസ്ത്‌തകച്ചുവർ, സ്‌കൂൾ റേഡിയോ ക്ലബ്, സ്വയം പ്രതിരോധ പരിശീലന പരിപാടികൾ, അക്കാദമിക് പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഹെഡ്‌മാസ്‌റ്റർ എ.എ സ്.മൻസൂർ, എസ്എംസി ചെയർമാൻ എസ്.പ്രേംകുമാർ, എംപി ടിഎ ചെയർപഴ്സ‌ൻ ആരതി, സീനിയർ അധ്യാപിക എം.ആർ.സൗ മ്യ തുടങ്ങിയവർ ചേർന്ന് സംഘാംഗങ്ങളെ സ്വീകരിച്ചു. പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തെ സ്‌കൂൾ സന്ദർശനം സമാനതകളില്ലാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് സംഘത്തലവൻ രാംലാൽ ഡോഗ്ര പറഞ്ഞു.

കൂടതൽ ചിത്രങ്ങൾ കാണുവാൻ

പ്രതിരോധ പരിശീലനം

പെൺകുട്ടികൾ സ്വയം പ്രതിരോധ പരിശീലനം പൂർത്തിയാക്കി

2023-24 അധ്യയന വർഷം സമഗ്ര ശിക്ഷ, കേരളം ബാലരാമപുരം ബി ആർ സിയുടെ ആഭിമുഖ്യത്തിൽ നേമം അഗസ്ത്യം കളരി പരിശീലന കേന്ദ്രത്തിൽ നടപ്പിലാക്കിയ പെൺകുട്ടികൾക്കുള്ള സ്വയം ശാക്തീകരണ പരിപാടിക്ക് സമാപനമായി. ഒരു ദിവസം ഒരു മണിക്കൂർ വെച്ച് 12 ദിവസത്തെ പരിശീലനമാണ് കുട്ടികൾ പൂർത്തിയാക്കിയത്. പരിശീലനത്തിൽ പങ്കെടുത്ത 3 മുതൽ 7 വരെ ക്ലാസുകളിലെ 35 പെൺകൂട്ടികൾക്ക് ബി പി സി ശ്രീ.എസ് ജി അനീഷ് സാക്ഷ്യപത്രം വിതരണം ചെയ്തു.

കളരിത്തറയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ തൊടുക

സ്കൂൾവിക്കി ക്യൂആർ കോഡ് പ്രകാശനം

വിദ്യാലയമികവുകൾ പങ്കുവെയ്ക്കാൻ സ്കൂൾവിക്കി ക്യൂ ആർ കോഡ് സജ്ജമാക്കി. വിദ്യാലയവർത്തമാനങ്ങളും മികവുകളും പൊതുജനങ്ങളുമായി പങ്കുവെയ്ക്കാനാണ് ക്യൂ ആർ കോഡ് തയാറാക്കിയത്. സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്കൂൾ വിക്കിയിലൂടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾവിക്കി ക്യൂ ആർ കോഡിന്റെ പ്രകാശനം. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം.പി ടി എ ചെയർ പേഴ്സൺ ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ,എസ്.ആർ.ജി കൺവീനർ വി.പി.മായ എന്നിവർ പ്രസംഗിച്ചു. സ്കൂൾവിക്കി ചുമതലയുള്ള അധ്യാപകൻ അബ്ദുൽ ഷുഹൂദ് സ്കൂൾവിക്കി തുറക്കുന്ന രീതിയും സ്കൂൾ വിക്കിയുടെ സാധ്യതയും രക്ഷിതാക്കൾക്കും ജനപ്രതിനിധികൾക്കും കുട്ടികൾക്കും വ്യക്തമാക്കികൊടുത്തു. ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു.

സ്കൂൾവിക്കി ക്യൂ ആർ കോഡിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ പ്രകാശനം നിർവഹിക്കുന്നു.
പ്രകാശനം ചെയ്ത സ്കൂൾവിക്കി ക്യൂആർ കോഡ്

സ്കൂൾവിക്കി കാർഡ്

സ്കൂൾ വിക്കി എന്ന സംവിധാനം കൂട്ടികളിലും രക്ഷിതാക്കളിലേ്ക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിക്കി പ്രകാശനം ചെയ്തതോടൊപ്പം സ്കൂൾവിക്കി കാർഡും വിതരണം ചെയ്തുു.

സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു
സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.

പഠനോത്സവം

പഠനോത്സവം പകൽ മുഴുവൻ നീണ്ട അക്കാദമികോത്സവം. പഠനോത്‌സവങ്ങൾ തികച്ചും ആവേശകരമായിരുന്നു. കൂട്ടുകാരുടെ പഠന മികവുകളുടെയും വൈഭവങ്ങളുടെയും അവതരണം ഏറെ ശ്രദ്ധേയമായി. ക്ലാസ് തലത്തിലായിരുന്നു, ആദ്യ ഘട്ടം. എല്ലാ ക്ലാസിലും പഠനോത്സസവം നടന്നു. ചില ക്ലാസുകളിൽ വൈവിധ്യമുള്ളതും പുതുമയുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു. മൂന്നാം തരത്തിലെ കുട്ടിക്കടയും നാലാം തരത്തിലെ നാടക മൂലയും അഞ്ച്, ആറ് ,ഏഴ് ക്ലാസുകളിലെ പ്രദർശനവുമെല്ലാം മികവിന്റെയും വൈഭവങ്ങൾ പങ്കിടലിന്റെയും അടയാളപ്പെടുത്തലായി മാറി. സ്കൂൾ തല പഠനോത്സവം ഏറെ വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണയും ഇ.ബി വിനോദ് കുമാറും എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാറും പങ്കെടുത്തു. പൊതു വേദിയിൽ വൈകുന്നേരം വരെ അവതരണങ്ങളായിരുന്നു. കുട്ടികളുടെ കടയും പതിപ്പുകളുടെ പ്രദർശനവും ഐ ടി കോർണറും എസ്.എസ്, സയൻസ് ലാബുമെല്ലാം ശ്രദ്ധേയമായി. വിവിധ ഭാഷകൾക്കു വേണ്ടിയുള്ള കോർണറുകളും പഠനമികവുകൾ പങ്കിടുന്ന വേദിയായി മാറി.