"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
2023-24 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 5ന് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളോടൊപ്പം സംവദിച്ച് കൊണ്ടായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തത്.

== പാനീയകളരി ==
രണ്ടാം ക്ലാസിലെ 'ഞാനാണ് താരം' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി 2023 ജനുവരി 19 ന് 'പാനീയകളരി' നടത്തി. രണ്ടാം ക്ലാസിലെ കുട്ടികൾ വീടുകളിൽ നിന്ന് നാടൻ പാനീയങ്ങൾ നിർമ്മിച്ച് കൊണ്ടുവന്നു. കൊണ്ടുവന്ന പാനീയത്തിന്റെ നിർമ്മാണ രീതികളും പോഷണ മൂല്യവും കുട്ടികൾ തന്നെ വിശദമാക്കുകയും ചെയ്തു. നാടൻ പാനീയങ്ങൾ ഒരു ശീലമാക്കി മാറ്റേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ പാഠഭാഗവുമായി ബന്ധിപ്പിച്ച് നടത്തേണ്ടതിന്റെ ആവശ്യകത പ്രധാനാധ്യാപകൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടാം ക്ലാസിലെ അധ്യാപകരായ സജിത കുമാരി, പ്രീതി സി, സജിമോൻ പീറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പാനീയ കളരി നടത്തിയത്.

== അറബിക് ടാലന്റ് ടെസ്റ്റ് ==
== അറബിക് ടാലന്റ് ടെസ്റ്റ് ==
വരി 70: വരി 73:
== ഉത്സവമേളം ==
== ഉത്സവമേളം ==
'ഒരുമയുടെ ആഘോഷം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുട്ടികൾ ഒരുക്കിയ ഉത്സവമേളം എന്ന പഠന പ്രവർത്തനം വളരെ ശ്രദ്ധേയമായി. ഉത്സവത്തിന് മാറ്റ് കൂട്ടാൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപത്തിന്റെ അകമ്പടിയും ഒരുക്കിയത് കുട്ടികൾക്ക് പുതുമയേറിയ അനുഭവമായി മാറി. കുട്ടികൾ വിവിധ മൃഗങ്ങളുടെ മുഖംമൂടികൾ അണിഞ്ഞ് കൊണ്ട് കളിചെണ്ടകളുമായി അണിനിരന്നു. മേളത്തിന്റെ മുറുക്കത്തിനൊപ്പം തന്നെ കുട്ടികളുടെ ആരവങ്ങളും ഉയർന്നു. ഒന്നാം ക്ലാസിലെ അധ്യാപകരായ ബരീറ പി, ജിത്യ കെ, ജ്യോത്സ്ന എന്നിവരുടെ നേതൃത്വത്തിലാണ് പഠന പ്രവർത്തനം നടത്തിയത്.

== പലഹാര മേള ==
ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നാടൻ പലഹാരങ്ങളെ തിരിച്ചറിയാനും നാടൻ പലഹാരങ്ങളുടെ ഗുണവും ബേക്കറി പലഹാരങ്ങളുടെ ഉപയോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഉണ്ടാവാനും വേണ്ടി നവംബർ 30 ന് നടത്തിയ നാടൻ പലഹാര മേള ശ്രദ്ധേയമായ പ്രവർത്തനമായി മാറി. ഒന്നാം ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധതരം നാടൻ പലഹാരങ്ങൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരികയും ക്ലാസ് മുറികളിൽ പ്രദർശനം നടത്തുകയും ചെയ്തു. നാടൻ പലഹാരങ്ങളുടെ ഉപയോഗങ്ങളുടെ ഗുണമേന്മ വിശദീകരിക്കുകയും പലഹാരങ്ങൾ പരസ്പരം രുചിച്ച് നോക്കുകയും ചെയ്തു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ ഇ  ഒന്നാം ക്ലാസിലെ ഭിന്ന ശേഷി വിദ്യാർത്ഥിയായ നാഫിഹിന് അവന്റെ ഇഷ്ട്ട പലഹാരം നൽകി കൊണ്ട് പലഹാര മേളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കാളികളാവുകയും ചെയ്തു.

== പഠനയാത്ര ==
== പഠനയാത്ര ==
വരി 77: വരി 83:
തോക്കാംപാറ എ എൽ പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികളും വിദ്യാലയ പരിസരത്തുള്ള പത്തോളം  അംഗനവാടിയിലെ കുട്ടികളും പങ്കെടുത്ത 'ഗെയിം ഓൺ ' എന്ന പേരിൽ നടത്തിയ കായികമേള വളരെ ആവേശകരമായി നടന്നു. കുട്ടികൾക്കായി മത്സര ഇനങ്ങളായി നടത്തിയത് കസേരകളി, മിഠായി പെറുക്കൽ, പൊട്ടാറ്റോ ഗാതറിങ്, ഓട്ടമത്സരം എന്നിവയാണ്. അധ്യാപകരും പി ടി എ കമ്മിറ്റിയും ചേർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഉച്ചഭക്ഷണത്തിന് സ്വാദിഷ്ഠമായ ഭക്ഷണം നൽകുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും മത്സര ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കുമുള്ള സമ്മാന വിതരണം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററും അധ്യാപകരായ സജിത കുമാരി, പ്രീതി സി, പ്രവീൺ കെ, ഫസീല കെ എന്നിവർ ചേർന്ന് നൽകുകയും ചെയ്തു.

== കബ്ബ് യൂണിറ്റ് രൂപീകരണം ==
ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നാടൻ പലഹാരങ്ങളെ തിരിച്ചറിയാനും നാടൻ പലഹാരങ്ങളുടെ ഗുണവും ബേക്കറി പലഹാരങ്ങളുടെ ഉപയോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഉണ്ടാവാനും വേണ്ടി നവംബർ 30 ന് നടത്തിയ നാടൻ പലഹാര മേള ശ്രദ്ധേയമായ പ്രവർത്തനമായി മാറി. ഒന്നാം ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധതരം നാടൻ പലഹാരങ്ങൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരികയും ക്ലാസ് മുറികളിൽ പ്രദർശനം നടത്തുകയും ചെയ്തു. നാടൻ പലഹാരങ്ങളുടെ ഉപയോഗങ്ങളുടെ ഗുണമേന്മ വിശദീകരിക്കുകയും പലഹാരങ്ങൾ പരസ്പരം രുചിച്ച് നോക്കുകയും ചെയ്തു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ ഇ  ഒന്നാം ക്ലാസിലെ ഭിന്ന ശേഷി വിദ്യാർത്ഥിയായ നാഫിഹിന് അവന്റെ ഇഷ്ട്ട പലഹാരം നൽകി കൊണ്ട് പലഹാര മേളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കാളികളാവുകയും ചെയ്തു.
തോക്കാംപാറ എ എൽ പി സ്കൂളിൽ കുട്ടികൾക്കായുള്ള കബ്ബ് യൂണിറ്റ് ആരംഭിച്ചു. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ എൽ പി സ്കൂളുകളിൽ ആദ്യത്തെ കബ്ബ് യൂണിറ്റ് രൂപികരിച്ചത് ഈ വിദ്യാലയത്തിലാണ്. വിദ്യാലയത്തിലെ അധ്യാപകനായ മുഹമ്മദ് ഷിബിലി കബ്ബ് യൂണിറ്റ് ആരംഭിക്കുന്നതിനായുള്ള 10 ദിവസത്തെ പരിശീലനം സെപ്തംബർ മാസാവസാനം പൂർത്തിയാക്കുകയും വിദ്യാലയത്തിലെ 22 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഡിസംബർ 4 ന് കബ്ബ് യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു. സ്കൂൾ പി ടി എ യോഗത്തിൽ വെച്ച് കബ്ബ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. ബുൾബുൾ യൂണിറ്റ് അധ്യാപകരായ കെ ജിത്യ, കെ ഫസീല എന്നിവർ ആശംസകൾ നേർന്നു.

== ക്രിസ്മസ് ആഘോഷം ==
== ക്രിസ്മസ് ആഘോഷം ==
വരി 85: വരി 91:
== കുട്ടി  കൈത്താങ്ങ് ==
== കുട്ടി  കൈത്താങ്ങ് ==
ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നിരാലംബരും അശരണരുമായ രോഗികൾക്കായുള്ള ധനസഹായ പദ്ധതിയുടെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികളുടെ വിഹിതം സ്കൂൾ ലീഡർ റിജുൽ കനിവ് ഭാരവാഹികൾക്ക് നൽകി. പ്രസ്തുത ചടങ്ങിൽ കുട്ടികളെ അനുമോദിച്ച് കൊണ്ട് പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.

== അറബിക് സി.എച്ച് സ്കോളർഷിപ്പ് വിജയികൾ ==
മലപ്പുറം റവന്യുജില്ല സി.എച്ച് സ്കോളർഷിപ്പ് പരീക്ഷയിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികളായ ഹിന റഹ്മാൻ, ഫാത്തിമ നിഹ, കെൻസ ഫാത്തിമ , ഫാത്തിമ സഫ , ഫാത്തിമ മിൻഹ എന്നീ കുട്ടികൾ മികവാർന്ന വിജയം നേടി. അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കായുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും പി.ടി.എ പ്രസിഡന്റ് ബിജു കെ, സജിതകുമാരി എം, പ്രീതി സി, പ്രവീൺ കെ എന്നിവർ ചേർന്ന് നൽകി. അധ്യാപകരായ സൈഫുദ്ദീൻ.കെ, ഫൗസിയ സി പി എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ കുട്ടികളെ അഭിനന്ദിച്ച് കൊണ്ട് സംസാരിച്ചു.
== റിപ്പബ്ലിക് ദിനാഘോഷം ==
ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. കബ്ബ്, ബുൾബുൾ കുട്ടികളുടെ റിപ്പബ്ലിക് പരേഡ്, റിപ്പബ്ലിക് ദിന ക്വിസ് മത്സരം,  പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുകയും ചെയ്തു.
== ഫെസ്റ്റോസില്ല- പ്രീ-പ്രൈമറി കലോത്സവം ==
തോക്കാംപാറ എ എൽ പി സ്കൂളിലെ പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കലാമേള ‘ഫെസ്റ്റോസില്ല’ ജനുവരി 29 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം പി ടി എ പ്രസിഡന്റ് കെ ബിജു നടത്തി. പ്രീപ്രൈമറി ക്ലാസുകളിലെ കുഞ്ഞുമക്കൾ അവരുടെ മികച്ച കലാപ്രകനങ്ങൾ കാഴ്ചവെച്ചു. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനത്ത് എത്തിച്ചേർന്ന മത്സരാർത്ഥികൾക്ക് സമ്മാനം നൽകുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
== സ്പോർഡ്സ് ഡേ ==
2023 ജനുവരി 31 ന് തോക്കാംപാറ എ എൽ പി സ്കൂളിൽ ഒന്നു മുതൽ 4 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി വാർഷിക സ്പോർഡ് ഡേ നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വാർഷിക കായിക മേളയുടെ ഉദ്ഘാടനം ഗവ: രാജാസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ രാജൻ മാസ്റ്റർ നിർവ്വഹിച്ചു. കായിക ഇനങ്ങളിൽ വ്യക്തിഗത നേട്ടം കൈവരിച്ച കുട്ടികൾക്കും കൂടുതൽ പോയിന്റ് നേടിയ ഗ്രൂപ്പിനും കൂടുതൽ ഇനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾക്കുമെല്ലാം വാർഡ് കൗൺസിലറായ ഹസീന മണ്ടായപ്പുറം, പി ടി എ പ്രസിഡന്റ് കെ ബിജു, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ എന്നിവർ സംബന്ധിച്ചു.
== രുചിയുത്സവം ==
രണ്ടാം ക്ലാസിലെ ‘അറിഞ്ഞു കഴിക്കാം’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രുചിയുത്സവം നടത്തി. നാടൻ പലഹാരങ്ങളെ ആവിയിൽ വേവിച്ചത്, വെള്ളത്തിൽ വേവിച്ചത്, എണ്ണയിൽ പൊരിച്ചത്, വേവിക്കാതെ കഴിക്കാവുന്നത് എന്നിങ്ങനെ തരം തിരിച്ച് കൊണ്ട് കുട്ടികൾ തയ്യാറാക്കി വരികയും അതിന്റെയെല്ലാം ആരോഗ്യ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കി വന്ന പലഹാരങ്ങൾ പരസ്പരം രുചിച്ച് നോക്കുകയും ചെയ്തു. രണ്ടാം ക്ലാസിലെ അധ്യാപകരായ സജിതകുമാരി എം, പ്രിതി സി, സജിമോൻ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.
== കോൺവക്കേഷൻ സെറിമണി ==
പ്രീ-പ്രൈമറി ‘കോൺവക്കേഷൻ സെറിമണി’ വളരെ വിപുലമായി ആഘോഷിച്ചു. പ്രീപ്രൈമറി ക്ലാസുകളിൽ നിന്നും ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ നേടുന്ന കുട്ടികൾക്കായാണ് കോൺവക്കേഷൻ ഡേ നടത്തിയത്. പി ടി എ പ്രസിഡന്റ് ബിജു കെ അധ്യക്ഷനായ ചടങ്ങിൻ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ സ്വാഗത പ്രസംഗം നടത്തി.  വാർഡ് കൗൺസിലർ ഹസീന മണ്ടായപ്പുറം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുഖ്യാതിഥി ആയി എത്തിചേർന്ന മുൻ മലപ്പുറം ബിപിസിയും പരപ്പനങ്ങാടി ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപകനുമായ ടോമി മാഷ് കുട്ടികൾക്കായി രസകരമായ ക്ലാസ് നടത്തി. ശേഷം കുട്ടികൾക്കായ് മധുരപലഹാര വിതരണവും വിവിധ പരിപാടികളും നടന്നു. പ്രീ-പ്രൈമറി കുട്ടികൾക്കായി നടത്തിയ ചടങ്ങിൽ അവതാരകരായി സ്കൂളിലെ വിവിധ ക്ലാസുകളിലെ കുട്ടികൾ തന്നെ എത്തിയത് ശ്രദ്ധേയമായി. ചടങ്ങിൽ അധ്യാപകരായ എം സജിതകുമാരി, പ്രീതി സി, പ്രവീൺ കെ, സുധീർകുമാർ ടി വി, ഫസീല കെ, ഷബ്ന, സുമയ്യ, ഷീബ, മുബഷിറ എന്നിവർ പങ്കെടുത്തു.
== പഠനോത്സവം ==
2023-24 അക്കാദമിക വർഷത്തിലെ പഠന മികവുകൾ അവതരിപ്പിക്കുന്നതിനായുള്ള പഠനോത്സവം 'ആരവം' എന്ന പേരിൽ 14 വ്യാഴം നടത്തി. പി ടി എ പ്രസിഡന്റ് കെ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഹസീന മണ്ടായപ്പുറം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങൾ ഈ ഒരു വർഷം നേടി എടുത്ത അക്കാദമിക പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു.
== ഇഫ്താർ സംഗമം ==
തോക്കാംപാറ എ എൽ പി സ്കൂളിൽ ഇഫ്താർ വിരുന്ന് ഒരുക്കി. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി. ഹെഡ് മാസ്റ്റർ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പ്രവീൺ കെ, സുധീർ കുമാർ ടി വി, സജിത കുമാരി, പ്രീതി സി, ബരീറ പി,  ഫസീല കെ എന്നിവർ സംബന്ധിച്ചു. വിവിധ ആഘോഷങ്ങളും ആചാരങ്ങളും നിറഞ്ഞ നമ്മുടെ സംസ്കാരത്തിന്റെ വൈവിധ്യതലങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാനും സാഹോദര്യത്തിന്റെ ബാലപാഠങ്ങൾ തിരിച്ചറിയാനും  സംഘടിപ്പിച്ച അവധിക്കാല ഇഫ്താർ സംഗമത്തിൽ കുട്ടികളും നാട്ടുകാരും വലിയ സന്തോഷത്തോടുകൂടിയാണ് പങ്കെടുത്തത്. സജിമോൻ പീറ്റർ, സൈഫുദ്ദീൻ. കെ , ഫൗസിയ സി.പി, ജിത്യ. കെ, ദിവ്യ. ഇ, ജ്യോത്സ്ന, ഷിബിലി, ഇർഷാദ്, ഷബ്ന, സുമയ്യ, ഷീബ, മുബഷിറ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233937...2485400" എന്ന താളിൽനിന്ന് ശേഖരിച്ചത്