"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ട് എന്നാക്കി)
(സാമൂഹ്യചരിത്രം കൂട്ടിച്ചേർത്തു)
വരി 2: വരി 2:

== '''ഒതുക്കുങ്ങൽ''' ==
== '''ഒതുക്കുങ്ങൽ''' ==
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽപഞ്ചായത്തിലെ ഒരു പ്രദേശം ആണ് ഒതുക്കുങ്ങൽ.ഇത് മലപ്പുറം പട്ടണത്തിൽ നിന്ന 5km അടുത്ത  പ്രദേശം ആണ്.
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽപഞ്ചായത്തിലെ ഒരു പ്രദേശം ആണ് ഒതുക്കുങ്ങൽ.ഇത് മലപ്പുറം പട്ടണത്തിൽ നിന്ന് 5 km അടുത്ത  പ്രദേശം ആണ്.

..'''പൊതു സ്ഥാപനം'''..
== '''ഭൂമിശാസ്ത്രം''' ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു.

..GHSS OTHUKKUNGAL..
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
GHSS OTHUKKUNGAL..

..OTHUKKUNGAL COMJMUNITY CENTRE..
OTHUKKUNGAL COMMUNITY CENTRE..

..CO OPERATIVE COLLAGE..
CO OPERATIVE COLLAGE..

..OTHUKKUNGAL POST OFFICE..
OTHUKKUNGAL POST OFFICE..
 
== '''സാമൂഹ്യചരിത്രം''' ==
സ്വാതന്ത്ര്യത്തിനു മുമ്പ്, ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും. രണ്ടംശങ്ങളിലുമുള്ള ഭൂരിഭാഗം ഭൂമിയുടെയും അവകാശം കൈയ്യാളിയിരുന്നത് അന്യപ്രദേശങ്ങളായ പൊൻമള അംശത്തിലെ ചണ്ണഴി ഇല്ലം, കരിപ്പോട്ട് മന, കോട്ടക്കൽ കോവിലകം, നമ്പൂതിരി കോവിലകം, കുറ്റിപ്പുറം, പണിക്കർ എന്നീ ജന്മികുടുംബങ്ങളും, പുത്തൂരംശത്തിലെ കോട്ടക്കൽ കോവിലകം, സാമൂതിരി കോവിലകം, ചെറുകുന്ന് ദേവസ്വം, ചേങ്ങോട്ടൂർ അംശത്തിലെ പുല്ലാനിക്കാട് മന എന്നീ ജന്മികളുമായിരുന്നു. മറ്റത്തൂർ വലിയ ജുമാഅത്ത് പള്ളിക്ക് സുമാർ 500 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. പള്ളിനിൽക്കുന്ന സ്ഥലം മലപ്പുറത്തെ നാടുവാഴിയായിരുന്ന പാറനമ്പി നൽകിയതാണത്രെ. അതുപോലെ കുന്നത്തെ പട്ടികജാതിക്കാരുടെ ക്ഷേത്രത്തിനു ഭൂമിനൽകിയതും പ്രസ്തുത നാടുവാഴിയാണ്. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന ഒരു കഥയുണ്ട്. പള്ളി നിൽക്കുന്ന സ്ഥലം അമ്പലത്തിനും, അമ്പലം നിൽക്കുന്ന സ്ഥലം പള്ളിക്കുമായിരുന്നു ആദ്യം നിശ്ചയിച്ച് നൽകിയിരുന്നത്. ആയിടക്ക് പാറനമ്പി കുടുംബത്തിലാർക്കോ രോഗമുണ്ടായിയെന്നും, അത് ചികിത്സിച്ചുമാറ്റിയത് മറ്റത്തൂരിലെ മഠത്തിൽ കുടുംബാംഗമായ പാരമ്പര്യ മുസ്ളീം വൈദ്യനായിരുന്നുവെന്നും കേൾക്കുന്നു. അദ്ദേഹത്തിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ആരാഞ്ഞ നമ്പിയോട് പുഴയോരത്ത് പള്ളിക്ക് സ്ഥലം കിട്ടിയാൽ കൊള്ളാമെന്ന് വൈദ്യർ പറഞ്ഞു. അങ്ങനെയാണ് പള്ളിക്കനുവദിച്ച സ്ഥലം അമ്പലത്തിനും അമ്പലത്തിനനുവദിച്ച സ്ഥലം പള്ളിക്കും പരസ്പരം കൈമാറ്റം ചെയ്യാൻ തീരുമാനിക്കുന്നത് എന്നാണ് കഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ദുർഭരണത്തിനു വിധേയമായിരുന്ന ഒതുക്കുങ്ങൽ ഉൾപ്പെട്ട മറ്റത്തൂർ, പുത്തൂർ അംശങ്ങളിൽ വിദേശ മേൽക്കോയ്മക്കും കിരാതവാഴ്ചക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച വ്യക്തികളാണ് ഇവിടുത്തെ മുസ്ളീം സമൂഹം. അവരെ ഒതുക്കുന്നതിനായി “മാപ്പിള ഔട്ട്റേജസ് ആക്ട്” പോലെയുള്ള ഭീകരനിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പിലാക്കിക്കൊണ്ട് ഈ പ്രദേശത്തെ ഞെരിച്ചമർത്തി. അതിന്റെ ഭാഗമായി അക്കാലത്ത് മറ്റത്തൂർ എന്ന കുഗ്രാമത്തിലുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റിന്റെ അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. 1920-21 കാലത്ത് കൈപ്പറ്റ പ്രദേശത്ത് “ദൌലത്ത് സഭ” എന്ന പേരിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നു. ഇവരുടെ പ്രവർത്തനം ഭൂമികൈയേറ്റവും അക്രമവുമായി തീർന്നപ്പോൾ അതിൽനിന്ന് രക്ഷനേടാൻ ചില മാപ്പിളകർഷകർ തങ്ങളുടെ ഭൂമിയുടെ അവകാശം കുറ്റിപ്പുറം പണിക്കരെ ഏൽപ്പിച്ചു. കൊല്ലത്തിൽ ഒരുകുല തേങ്ങ മാത്രമാണ് പണിക്കർ ജന്മം പിരിച്ചിരുന്നത്. മാപ്പിള കർഷകർ തങ്ങളുടെ ഭൂമി കുറ്റിപ്പുറം പണിക്കരെ ഏൽപ്പിച്ചത് സുരക്ഷക്ക് വേണ്ടി പരസ്പരവിശ്വാസത്തിന്റെയും സൌഹാർദ്ദത്തിന്റെയും പേരിലാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന പ്രസ്ഥാനങ്ങളിൽ ഭാഗഭാക്കാവുകയും കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്ത പ്രദേശങ്ങളാണ് മറ്റത്തൂരും പുത്തൂരും. 1921-ലെ കലാപകാലത്ത് മറ്റത്തൂരിലെ കുറെ യുവാക്കളെ മലപ്രം തുക്കിടി സായിപ്പിന്റെ ഉത്തരവു പ്രകാരം കോടതിയിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയി. അക്കൂട്ടത്തിൽ പതിനെട്ടു വയസ്സു മാത്രമുള്ള ഇല്ലിക്കോട്ടിൽ അലവി എന്ന യുവാവ് പാതിരാത്രിയിൽ പാറാവുകാരന്റെ തോക്കും രണ്ട് സഞ്ചി തിരകളും തട്ടിയെടുത്ത് അതിസാഹസികമായി രക്ഷപ്പെട്ടത് ബ്രിട്ടീഷാധിപത്യത്തിനേറ്റ അടിയായിരുന്നു. ആ സംഭവത്തോടെ  ബ്രിട്ടീഷ് പട്ടാളത്തിന്റെ കൊടിയ മർദ്ദനത്തിനും കൊള്ളിവെയ്പിനും ഈ പ്രദേശങ്ങൾ ഇരയായി. ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശവുമായി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഈ പ്രദേശം സന്ദർശിക്കുക പതിവായിരുന്നു. മഞ്ഞക്കണ്ടൻ അവറുമാസ്റ്റർ, വാഴയിൽ ഉമ്മിണിക്കടവത്ത് (കുഴിങ്ങര) മൊയ്തീൻ, കുരുണിയൻ ബാപ്പുട്ടി മുതലായവർ അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളായിരുന്നു. മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് തെക്കുംമുറിയിലെ മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. 1968-ലാണ് ഒതുക്കുങ്ങൽ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. പ്രസ്തുത ഹൈസ്കൂളടക്കം പല പ്രധാന സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് കുരുണീയൻ മുഹമ്മദാജി എന്ന മഹാമനസ്കൻ സൌജന്യമായി നൽകിയ സ്ഥലത്താണ്. 1961-മുതൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന അറബിക്കോളേജാണ് ഒതുക്കുങ്ങൽ മഖ്ദുമാബാദ് തഇഹ്യാ ഉസ്സുന്ന. ഒതുക്കുങ്ങൽ പഞ്ചായത്ത് ഒരു കാർഷികമേഖലയാണ്. ഭൂരിഭാഗം കുടുംബങ്ങളും കൃഷിയെയും അതിനോടനുബന്ധിച്ച ജോലികളെയും ആശ്രയിച്ചാണ് കഴിയുന്നത്. മറ്റത്തൂർ ചാലിപാടം, ആളായിപാടം, ചെറുകുന്ന് പാടം, പുത്തൂർ പാടം, ആട്ടീരി പാടം, അത്തിക്കോട് പാടം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന വയലുകളാണ്. 1980 വരെ വയലായിരുന്ന എരണിപാടം ഇന്ന് തോട്ടമായി മാറിയിരിക്കുന്നു. ഈ പ്രദേശത്തെ പ്രധാന കൃഷി നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, ഇഞ്ചി, മഞ്ഞൾ എന്നിവയാണ്. വയലുകൾ തോട്ടമാക്കി മാറ്റി തെങ്ങ്, കവുങ്ങ് മുതലായവയുടെ കൃഷിക്കായി ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. നെൽകൃഷിക്ക് മുൻകാലങ്ങളിൽ നാടൻ വിത്തിനങ്ങളായ വെള്ളരി, ആര്യൻ, തെക്കൻ ചീര, കൂട്ടുമുണ്ടകൻ മുതലായവയായിരുന്നു ഉപയോഗിച്ചിരുന്നത്. 1960-കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടർന്ന് അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും ഉപയോഗിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് കീടനാശിനികളെ ആശ്രയിക്കേണ്ടി വന്നുതുടങ്ങി. ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്ന തിരൂർ മഞ്ചേരി റോഡല്ലാതെ മറ്റ് ഗതാഗത മാർഗ്ഗങ്ങളൊന്നും 1946 കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1955-നു ശേഷമാണ് അന്നത്തെ മറ്റത്തുർ പഞ്ചായത്തിലെ ആദ്യത്തെ റോഡായ ഒതുക്കുങ്ങൽ - മറ്റത്തൂർ റോഡ് രൂപം കൊണ്ടത്. 1950-കളുടെ ആരംഭത്തിൽ മദിരാശി മുഖ്യമന്ത്രിയായ കാമരാജ് നാടാർ ഒതുക്കുങ്ങൽ സന്ദർശിക്കുകയുണ്ടായി. അന്ന് നൽകിയ നിവേദനത്തിന്റെ ഫലമായാണ് ഇന്ന് ഊരകം പഞ്ചായത്തിൽ പെട്ട കോട്ടുമല ഉൾപ്പെടുന്ന പ്രദേശം മറ്റത്തൂർ പഞ്ചായത്തായി മാറിയത്.

14:38, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒതുക്കുങ്ങൽ

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽപഞ്ചായത്തിലെ ഒരു പ്രദേശം ആണ് ഒതുക്കുങ്ങൽ.ഇത് മലപ്പുറം പട്ടണത്തിൽ നിന്ന് 5 km അടുത്ത പ്രദേശം ആണ്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

GHSS OTHUKKUNGAL..

OTHUKKUNGAL COMMUNITY CENTRE..

CO OPERATIVE COLLAGE..

OTHUKKUNGAL POST OFFICE..

സാമൂഹ്യചരിത്രം