"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== ചരിത്രം ==
1957ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു. പി വിഭാഗത്തോടൊപ്പം എൽ.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

18:39, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം