"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 351: വരി 351:


'''.കുട്ടികൾക്ക് നേത്ര സംരക്ഷണം'''
'''.കുട്ടികൾക്ക് നേത്ര സംരക്ഷണം'''
[[പ്രമാണം:22083-padanolsavam-hindhi.jpg|ലഘുചിത്രം|'''ഹിന്ദി പഠനോത്സവത്തിൽ നിന്ന്''' ]]
[[പ്രമാണം:22083-padanolsavam-hindhi.jpg|ലഘുചിത്രം|'''ഹിന്ദി പഠനോത്സവത്തിൽ നിന്ന്''' |533x533ബിന്ദു]]
         23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   
         23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   
                                                                                                                                                                                                                                                                                                                                                            
                                                                                                                                                                                                                                                                                                                                                            
വരി 358: വരി 358:
]]                                                                                                                                                                                                                                                                                                                                                           
]]                                                                                                                                                                                                                                                                                                                                                           
[[പ്രമാണം:22083september 14-badge making.jpg|ഇടത്ത്‌|ലഘുചിത്രം|'''ഹിന്ദി ദിനത്തോടനുബന്ധിച്ചു പ്രേം ചന്ദ് ബാഡ്ജ് നിർമ്മാണം''' ]]                                                                             
[[പ്രമാണം:22083september 14-badge making.jpg|ഇടത്ത്‌|ലഘുചിത്രം|'''ഹിന്ദി ദിനത്തോടനുബന്ധിച്ചു പ്രേം ചന്ദ് ബാഡ്ജ് നിർമ്മാണം''' ]]                                                                             
[[പ്രമാണം:22083-malayalam nadakam.jpg|ഇടത്ത്‌|ലഘുചിത്രം|'''യു ആർ സിയിൽ വച്ചു നടന്ന മലയാളം നാടകോത്സവത്തിൽ നിന്ന്''' ]]
[[പ്രമാണം:22083-malayalam nadakam.jpg|ലഘുചിത്രം|'''യു ആർ സിയിൽ വച്ചു നടന്ന മലയാളം നാടകോത്സവത്തിൽ നിന്ന്''' ]]
[[പ്രമാണം:22083-kerala piravi.jpg|ലഘുചിത്രം|'''കേരളപ്പിറവി  ദിനം'''  ]]
[[പ്രമാണം:22083-kerala piravi.jpg|ലഘുചിത്രം|'''കേരളപ്പിറവി  ദിനം'''  ]]
[[പ്രമാണം:22083 diary class 1 .jpg|ലഘുചിത്രം|'''ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം''' ]]
[[പ്രമാണം:22083 diary class 1 .jpg|ലഘുചിത്രം|'''ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം''' ]]
[[പ്രമാണം:22083-millet-vibhavangal.jpg|നടുവിൽ|ലഘുചിത്രം|'''മില്ലറ്റ് മേളയിൽ നിന്ന്''']]
[[പ്രമാണം:22083-millet-vibhavangal.jpg|നടുവിൽ|ലഘുചിത്രം|'''മില്ലറ്റ് മേളയിൽ നിന്ന്''']]
[[പ്രമാണം:22083-lahari virudha -prathinja.jpg|നടുവിൽ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']]
[[പ്രമാണം:22083-lahari virudha -prathinja.jpg|നടുവിൽ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']]

22:28, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം

ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ കുട്ടികളെ കൊണ്ട് കുയ്യൊപ്പ് ചാർത്തിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ‘ചിത്രങ്ങളുടെ പ്രദർശനം’ നടത്തി. ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. ആഗസ്റ്റ് 11 ന് ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കുട്ടികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷം 'ഗാന്ധി മരം' എന്ന പേരിൽ നട്ടു. ആഗസ്റ്റ് 12 ന് അസംബ്ലിയിൽ വെച്ച് ഭരണഘടനയുടെ 'ആമുഖം' വായിച്ചു. ഡിവിഷൻ കൗണസിലർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കാൽനട ജാഥയും, സൈക്കിൾ റാലിയും നടത്തി. സകുട്ടികളുടെ ഫ്ലാഷ് മോബ് വില്ലടം സെൻററിലും, സ്കൂളിലും നടത്തി .

ആഗസ്റ്റ് 15ന് 9 മണിക്ക് ദേശീയപതാക പ്രിൻസിപ്പാൾ ഹെഡ് മാസ്റ്റർ തുടങ്ങിയവർ ചേർന്ന് . ദേശീയപതാക ഒന്നിച്ചുയർത്തി. എസ് പി സി കുട്ടികൾ പരേഡ് അവതരിപ്പിച്ചു സ്കൂൾ പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡന്റ, അധ്യാപകർ,മറ്റു പ്രമുഖ വ്യക്തികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസംഗം, ദേശഭക്തിഗാനം, നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികളിലൂടെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനാലാപനതോടെ ദേശീയ സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു.

അമൃതമഹോത്സവം ജി എച്ച് എസ് എസ് വില്ലടം
November 1 പ്രവർത്തനങ്ങൾ
Say No To Drugs campaign പ്രവർത്തനങ്ങൾ

2023-24 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ

1.ഇ ന്യൂസ് ലെറ്റർ

2.പ്രവേശനോത്സവം

3.പരിസ്ഥിതി ദിനം

4.ബാലവേല വിരുദ്ധ ദിനം

5.വായനാമാസാചരണം

6.ബഷീർ ദിനം

7.ചാന്ദ്ര ദിനം

8.ഹിരോഷിമ-നാഗസാക്കി ദിനം

9.സ്വാതന്ത്ര്യ ദിനം

10.ഫീൽഡ് ട്രിപ്പ് -അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ,കലാമണ്ഡലം ,മിൽമ .

11.ഹിന്ദി നാടകം / സുരീലി ഹിന്ദി

12.സ്‌കൂൾ റേഡിയോ

13.വിജയോത്സവം

14.ശാസ്ത്ര -ഗണിത ശാസ്‌ത്ര-സാമൂഹ്യ ശാസ്‌ത്ര -പ്രവർത്ത പരിചയ മേള

15.പി ടി എ / രക്ഷാകർത്തൃ ദിനം

16.ദീപിക കളർ ഇന്ത്യ

17.രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശിൽപ ശാല

18.കുട്ടികളുടെ ഹെൽത്ത് ചെക്ക് അപ്പ്

19.സ്കൂൾ കലോത്സവം - സ്വര ലയ 2023

20.ലഹരി വിരുദ്ധ ദിനം

21.ജാഗ്രതാ സമിതി

22.ഓഫീസ് കവർ നിർമ്മാണം

23.സ്‌കൂൾ റേഡിയോ

24.വിജയോത്സവം

25.ശാസ്ത്ര -ഗണിത ശാസ്‌ത്ര-സാമൂഹ്യ ശാസ്‌ത്ര -പ്രവർത്ത പരിചയ മേള

26.പി ടി എ / രക്ഷാകർത്തൃ ദിനം

27.ദീപിക കളർ ഇന്ത്യ

28.രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശിൽപ ശാല

29.കുട്ടികളുടെ ഹെൽത്ത് ചെക്ക് അപ്പ്

30.സ്കൂൾ കലോത്സവം - സ്വര ലയ 2023

31.ലഹരി വിരുദ്ധ ദിനം

32.ജാഗ്രതാ സമിതി

33.ഓഫീസ് കവർ നിർമ്മാണം

34.പഠന യാത്ര

35.നടൻ പലഹാര ഭക്ഷ്യ മേള

36.വിഷ രഹിത പച്ചക്കറി കൃഷി -വിദ്യാർത്ഥികൾക്കായി

37.ചന്ദനത്തിരി നിർമ്മാണം

38.പത്തില കറി / കർക്കിടക കഞ്ഞി

39.ഓണാഘോഷം

40.വെസ്റ്റ് മാനേജ്മെൻ്റ്

41.പ്രേം ചന്ദ് ദിനം

42.യോഗാഭ്യാസം അമ്മമാർക്ക്

43.കേരള പിറവി

44.എൻ എസ് എസ്

45.എസ് പി സി

46.ഭവനസന്ദർശനം

47.സ്കൂൾ പാർലമെൻ്റ്

48.ബഹിരാകാശത്തിൻ്റെ അത്ഭുതങ്ങൾ-പ്രദർശനം

49.വർണ്ണകൂടാരം

50.സ്കൂൾ വാർഷികം

51.ആട്ടവും പാട്ടും

52.വരയും കുറിയും

53.ഉപജില്ലാ ശാസ്ത്രോത്സവം

54.കഥോത്സവം

55.ഡ്രൈ ഡേ

56.ജനസംഖ്യ ദിനം

57.സ്കൂൾ വാർഷികം

58.പഠനോത്സവം

59.വായനാമാസാചരണം

60.ശാസ്ത്ര മേള

61.ലോക മാനസികാരോഗ്യ ദിനം

62.ബാലമിത്ര പദ്ധതി

63.യു ൻ ഡേ

64.വരയുത്സവം

65.സംസ്‌കൃത ദിനം

66.ഓസോൺഡേ

67.സംയുക്ത ഡയറി പ്രകാശനം

68.യൂത്ത് ഫെസ്റ്റിവൽ

69. ചാന്ദ്ര ദിനം

70.ഫീൽഡ് ട്രിപ്പ്

71.വിനോദ യാത്ര

പ്രവർത്തനങ്ങൾ 2023-24

പ്രവേശനോത്സവം

2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നാടൻ പാട്ടിന്റെ ചടുല താളങ്ങളോടെ കുരുന്നുകളെ വരവേറ്റു .കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്‌തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആലിസ് ടീച്ചർ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ശരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ശ്രീ സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു.

പരിസ്ഥിതി ദിനം

വിദ്യാലയ പരിസരത്തിൽ തൈകൾ നേടുകയും പ്ലക്കാർഡുകൾ നിർമ്മിച്ചും ,റാലി നടത്തിയും സന്ദേശങ്ങൾ നൽകിയും ക്വിസ് നടത്തിയും ഈ ദിനം ആചരിച്ചു.

ഇ ന്യൂസ് ലെറ്റർ

എല്ലാ മാസവും സ്കൂൾ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഇ ന്യൂസ് ലെറ്റർ തയ്യാറാക്കി  വരുന്നു.ഇതുവഴി വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിലും രക്ഷിതാക്കളും എത്തിക്കുന്നതിനുപ്രയോജനപ്പെടുന്നു.

ബാലവേല വിരുദ്ധ ദിനം ജൂൺ 12

ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു .

സ്കൂൾ റേഡിയോ

കുട്ടികളുടെ അവതരണ മികവുകൾ പ്രകടിപ്പിക്കുന്നതിനു അവസരമൊരുക്കി സ്കൂൾ റേഡിയോ മുന്നോട്ടു പോകുന്നു.

വായന മാസാചരണം

കുട്ടി വായന,'അമ്മ വായന,അക്ഷര മരം,അക്ഷര ദീപം,വായനക്കളരി,കവിപരിചയം,പുസ്തക പരിചയംഎന്നിവ ഉൾപ്പെടുത്തി സമുചിതമായി നടത്തി.

വിജയോത്സവം 2023

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സമുചിതമായി ആഘോഷിച്ചു.തൃശൂർ എം എൽ എ ശ്രീ ബാലചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

പച്ചക്കറിത്തോട്ടം

വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനും പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.

ചാന്ദ്ര ദിനം

ജൂലൈ 21

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനു ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനവും ,പോസ്റ്റർ അഭിമുഖം എന്നിവ നടത്തുകയുണ്ടായി .

ശില്പശാല 2023

രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശില്പശാല നടത്തുകയും അതിൽനിന്നു തയ്യാറാക്കിയ ഉല്പന്നങ്ങൾ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിച്ചുവരികയും ചെയ്യുന്നു.

ഹെൽത്ത് ചെക്ക് അപ്പ്

കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്ത

കർക്കിടക കഞ്ഞിയും ,പത്തില കറികളും

കർക്കിടക്കമാസാചരണത്തോടനുബന്ധിച്ച പത്തിലകളുടെ പ്രദർശനം നടത്തി.അതിൽ ഇലകളുടെ പേര് ,ശാസ്ത്രീയ നാമം ,ഔഷധ ഗുണങ്ങൾ എന്നിവ പരിചയപ്പെട്ടു .ഇവ ഉപയോഗിച്ച കറികൾ ഉണ്ടാക്കുകയും രുചിക്കൂട്ടുകൾ പരിചയപെടുത്തുകയും ചെയ്തു.

ഹിരോഷിമ-നാഗസാക്കി ദിനം

' യുദ്ധങ്ങൾ വേണ്ടേ വേണ്ട'എന്ന മുദ്രാവാക്യവുമായി റാലി,പോസ്റ്റർ രചന ,പ്ലക്കാർഡ്,സഡാക്കോ കൊക്കുകൾ നിർമ്മാണം എന്നിവ നടത്തി.

സ്വാതന്ത്ര്യ ദിനം

കുട്ടികളിൽ രാഷ്ട്രവബോധം വളർത്തിയെടുക്കുന്നതിനു സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചുകൊണ്ട് എസ് പി സി പരേഡ് ,സന്ദേശങ്ങൾ ദേശഭക്തി ഗാനങ്ങൾ,സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു.മധുരം വിതരണവും നടത്തി.

ഓഫീസ്‌  കവർ നിർമ്മാണം

പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധ തൊഴിലുകളിൽ താല്പര്യ മുണർത്തുന്നതിനു ഓഫീസ്

കവർ നിർമ്മിക്കുകയും സ്കൂൾ ഓഫീസിലേക്ക് കൈമാറുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനം

ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള  പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു .

ഓണാഘോഷം

നൂറിൽപരം വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൊടിപൊടിച്ചു.ഓണസദ്യ,പൂക്കള മത്സരം ,വടം വലി ,പല തരം  ഓണക്കളികൾ കുട്ടികളെല്ലാവരും സന്തോഷിച്ച ഒരു സുദിനം .

എൻ എസ് എസ് ,എസ് പി സി പ്രവർത്തനങ്ങൾ

വളരെ ശക്തമായ രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നു.വിദ്യാലയത്തിലെ എല്ലാ മേഖലയിലും ഇവരുടെ സജീവസാന്നിധ്യം പ്രകടമാണ്.കൃത്യമായ ഇടവേളകളിൽ ക്യാമ്പുകൾ നടത്തിവരുന്നു .

ലോകമാനസികാരോഗ്യ ദിനം

ഒക്ടോബർ 10

വനിത ശിശുക്ഷേമ വകുപ്പ് ,ജില്ലാ ശിശുക്ഷേമ വകുപ്പ് നേതൃത്വത്തിൽ ഒ ആർ സി  യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

ബാലമിത്ര പദ്ധതി

ഒക്ടോബർ  11

സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നതിനായി 9 -)0 ക്ലാസ് കുട്ടികളുടെ ത്വക്ക് പരിശോധന പി എച്ച് സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

നാടൻ പലഹാര മേള

ഒക്ടോബർ  16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു.

ഫീൽഡ് ട്രിപ്പ്

പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി.

ചന്ദനത്തിരി നിർമ്മാണം

അധ്യാപക പരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചന്ദനത്തിരി നിർമ്മിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ അജയ് മാഷിന് ഔദ്യോഗികമായി കൈമാറുകയും വില്പന നടത്തുകയും ചെയ്തു.

യോഗ പരിശീലനം അമ്മമാർക്ക്

ആരോഗ്യ സംരക്ഷണത്തിൽ യോഗക്കുള്ള പ്രാധാന്യം എത്രമാത്രമെന്ന് മനസിലാക്കുന്നതിനായി രക്ഷിതാക്കൾക്ക് യോഗപരിശീലനം നൽകി .

ഭവന സന്ദർശനം

കുട്ടികളുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും തിരിച്ചറിഞ്ഞു അവർക്ക് പിന്തുണ നല്കുന്നതിനായി ഭവന സന്ദർശനം നടത്തിവരുന്നു .

വിജ്ഞാനോത്സവം

കോർപ്പറേഷൻ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.

സ്കൂൾ പാർലമെന്റ്

രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു .

ക്രിയാത്‌മക കൗമാരം ,കരുത്തും കരുതലും

നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത്തി .ഉദ്ഘാടനം നിർവഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ അജയ്‌കുമാർ ആയിരുന്നു .ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീ ഷറഫുദീൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി .

അമ്മമാർക്കും ക്ലാസ്

ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു.

ക്രിയാത്‌മക കൗമാരം ,കരുത്തും കരുതലും

നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. ഈവനിംഗ് സെഷനിൽ ടെൻഷൻ തരണം ചെയ്യാൻ ലഘു വ്യായാമങ്ങൾ പറയുകയും ചെയ്തു.

നാടകോത്സവം

യു ആർ സി തലത്തിൽ യു പി വിദ്യാർത്ഥികൾ നാടകോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു .

മില്ലറ്റ് മേള

യു പി വിഭാഗം വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതിനു വേണ്ടി വിപുലമായ രീതിയിൽ  ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ ഒരുക്കികൊണ്ട് പ്രദർശനം  നടത്തി.

സ്കൂൾ ലെവൽ ശാസ്ത്രമേള

കുട്ടികളുടെ നിരീക്ഷണ പരീക്ഷണ ഗവേഷണ  കഴിവുകൾ വികസിപ്പിക്കുന്ന രീതിയിൽ വിവിധ ഇനങ്ങളോടെ മത്സരങ്ങൾ നടത്തുകയും മികച്ചത് കണ്ടെത്തുകയും ചെയ്തു .

ഉപജില്ലാ,ജില്ലാ ,സംസ്ഥാന മേള

ശാസ്ത്ര,കല,കായികരംഗങ്ങളിൽ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.

ഒ എസ് എ മീറ്റിംഗ്

ഓൾഡ് സ്റ്റുഡന്റസ് അംഗങ്ങൾ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ശക്തമായി പ്രവർത്തിച്ചു വരുന്നു.

പ്രീപ്രൈമറി വിഭാഗം പഠനയാത്ര

പ്രീപ്രൈമറി കുഞ്ഞുങ്ങൾ അധ്യാപകർ തൃശൂർ മൃഗശാല സന്ദർശിക്കുകയുണ്ടായി

സി ഡബ്ലിയു എസ് എൻ പഠനയാത്ര

ഭിന്നശേഷി വിഭാഗം അധ്യാപകരും കുട്ടികളും അവരുടെ രക്ഷിതാക്കൾക്കൊപ്പം മലപ്പുറം ഫ്ലോറ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചു.

വണ്ടേഴ്സ് ഓഫ് സ്‌പേസ്

ബഹിരാകാശ ഗവേഷണ നിരീക്ഷണ താൽപര്യം കുട്ടികളിൽ ഉണർത്തുന്നതിനായി ഫെബ്രുവരി 16 ന് പ്ലാനറ്റേറിയം സെറ്റ് ചെയ്തു പ്രദർശനം നടത്തി.

വിനോദയാത്ര എൽ പി വിഭാഗം

വിനോദയാത്രയുടെ ഭാഗമായി എൽ പി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ ശ്രീ അജയ് സാറിന്റെ നേതൃത്വത്തിൽ കലാമണ്ഡലം ,നിള ,വാഴാനി ഡാം സന്ദർശിക്കുകയുണ്ടായി .വിനോദത്തോടൊപ്പം തന്നെ പുതിയ കാര്യങ്ങൾ മനസിലാക്കുന്നതിനും സാധിച്ചു.

വിനോദയാത്ര യു പി വിഭാഗം

യു പി, അധ്യാപകരും വിദ്യാർത്ഥികളും മലമ്പുഴ  അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുകയുണ്ടായി .

ഹൈസ്കൂൾവിഭാഗം പഠനയാത്ര

ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മലപ്പുറം ഫ്ലോറ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചു .

പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര

പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് ഊട്ടിയിലേക്കായിരുന്ന

വർണ്ണകൂടാരം -പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതി

പ്രവർത്തനാധിഷ്ഠിത പഠനത്തിന് അനുയോജ്യമായ പ്രവർത്തന ഇടങ്ങളോട് കൂടിയ പദ്ധതി ഉദ്ഘാടനംവിപുലമായി നടത്തി.പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങൾക്ക് ഏറ്റവും ആകർഷകവും ആഹ്ലാദകരവും ആയ പഠനാന്തരീക്ഷം ഒരുക്കുന്നതിനും പഠനത്തിനോടുള്ള  വിരസത ഒഴിവാക്കുന്നതിനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ ഒരുക്കികൊണ്ട് ഇതിലൂടെ ഏറെ അവസരം ലഭിക്കുന്നു.

സ്കൂൾ വാർഷികം  

തികച്ചും വ്യത്യസ്തമായ പരിപാടികളോടെ സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി.പി ബാലചന്ദ്രൻ എം എൽ എ ,ഡി ഇ ഒ,ബി പി ഒ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു .

പഠനോത്സവം 2023 -24

     2023 -24 അക്കാദമിക മികവുകളുടെ അവതരണവും -പ്രദർശനവും വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി.രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണയോടെ സംഘടിപ്പിച്ചു.പഠനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ ശരത് ഇ സി ഉദ്ഘാടനം നിർവഹിച്ചു.

മോഡൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ പ്രോജെക്ട്

ഈ പ്രോജെക്റ്റിന്റെ പ്രവർത്തനങ്ങൾക്കായി 371700 രൂപ അനുവദിച്ചിരുന്നു.ഇതിനുവേണ്ടി സംഘാടക സമിതി രൂപീകരണം 30 -10 -23 നു സ്കൂൾ റിസോഴ്സ് റൂമിൽ വച്ച് നടന്നു.

.കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ്

25 -10 -23 രാവിലെ 10. 30 ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി രജനി ക്ലാസ് നയിച്ചു .

.കുട്ടികൾക്ക് നേത്ര സംരക്ഷണം

ഹിന്ദി പഠനോത്സവത്തിൽ നിന്ന്

      23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി.

പ്രമാണം:22083-environment day.jpg
ജൂൺ 5 ലോകപരിസ്ഥിതി ദിനം
ഹിന്ദി ദിനത്തോടനുബന്ധിച്ചു പ്രേം ചന്ദ് ബാഡ്ജ് നിർമ്മാണം
യു ആർ സിയിൽ വച്ചു നടന്ന മലയാളം നാടകോത്സവത്തിൽ നിന്ന്
കേരളപ്പിറവി  ദിനം
ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം
മില്ലറ്റ് മേളയിൽ നിന്ന്
ലഹരി വിരുദ്ധ പ്രതിജ്ഞ