ജി എച് എസ് എസ് വില്ലടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

വില്ലടം പ്രദേശത്തു വിദ്യാഭ്യാസം ലഭിക്കാൻ പ്രൈമറി സ്കൂളോ ഗുരുകുല സമ്പ്രദായമോ ഉണ്ടായിരുന്നില്ല.ആദ്യകാലത്ത് തൃശൂർ വന്നിട്ടാണ് പഠിച്ചിരുന്നത്.ഏകദേശം 8 കിലോമീറ്റർ സ്കൂൾ ചരിത്രം നടക്കണം.അക്കാലത്തു പഠിച്ച ആളുകൾ വളരെ കുറവായിരുന്നു.ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ശ്രീ ഇട്ട്യാണത്ത് കിട്ടുണ്ണിമേനോൻ തന്റെ സ്വന്തം സ്ഥലത്തു രണ്ടു മുറികൾ പണിത് സ്കൂൾ തുടങ്ങിയത്.1906 -ഇൽ ആയിരുന്നു സ്കൂൾ സ്ഥാപിച്ചത്.കുറച്ച കൊല്ലങ്ങൾക്കുശേഷം അടുത്തുള്ള മേനോന്റെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.രണ്ടു ഹാൾ പണിതു.ഇപ്പോഴും എൽ പി വിഭാഗം അവിടെ പ്രവർത്തിക്കുന്നു.