"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (GMUPS POONOOR എന്ന താൾ GMUPS POONOOR/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(വ്യത്യാസം ഇല്ല)

15:14, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് പൂനൂർ
വിലാസം
പൂനൂർ

ഉണ്ണികുളം പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0494 2647123
ഇമെയിൽgmupspoonoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47571 (സമേതം)
യുഡൈസ് കോഡ്32040100317
വിക്കിഡാറ്റQ64550199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ568
പെൺകുട്ടികൾ537
ആകെ വിദ്യാർത്ഥികൾ1105
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശീന്ദ്രദാസ്
പി.ടി.എ. പ്രസിഡണ്ട്പി.എച്ച്.സിറാജ്
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിന
അവസാനം തിരുത്തിയത്
01-03-2024Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം. 
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.

ചരിത്രം

പിന്നോട്ടു നോക്കുമ്പോൾ

1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്.
ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. 
ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ.
മാപ്പിള സ്കൂൾ ആയിരുന്നിട്ടും ആരംഭ വർഷത്തിൽ പ്രവേശനം നേടിയ മൂന്നു പെൺകുട്ടികളും അമുസ്ലിംകളായിരുന്നു.
ഒന്നാം ക്ലാസ്സിൽ 79 ഉം രണ്ടാം ക്ലാസിൽ 19 ഉം ആയിരുന്നു തുടക്കത്തിൽ കുട്ടികളുടെ എണ്ണം. പൂനൂർ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. 2-11-1928 ൽ അധ്യാപകരുടെ എണ്ണം രണ്ടായി ഉയർന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടർന്നു. 1960-61 ൽ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാൻഡേർഡുവരെ മാത്രമായി ചുരുങ്ങി.
1968 ൽ പൂനൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ ഈ വിദ്യാലയത്തിൻറെ ഭാഗമായാണ് പ്രവർത്തനമാരംഭിച്ചത്. 
എന്നാൽ തൊട്ടടുത്ത വർഷം തന്നെ അത് പൂനൂരങ്ങാടിയിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. നാൽപതിലേറെ അധ്യാപകർ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ൽ എൽ.പി.വിഭാഗം ഇവിടെ നിന്നും വേർപെടുത്തപ്പെട്ടത്.
ഇപ്പോൾ 5, 6, 7 എന്നീ ക്ലാസുകൾ മാത്രം പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 21 ഡിവിഷനുകളുണ്ട്. 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിക്കുകയും 2004 ൽ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂർ നരിക്കുനി റോഡിൻറെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തിൽ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂർണമായും മാറുകയും ചെയ്തു.
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവർത്തിപരിചയ-ഐടി മേളകളിൽ ചാമ്പ്യൻഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 
സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളിൽ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ്. സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, നാട്ടുകാർ എന്നിവരുടെ കർമനിരതമായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൻറെ വിജയരഹസ്യം.

മുൻ പ്രധാനാധ്യാപകർ

  1. ത്രേസ്യാമ്മ ജോർജ്ജ്
  2. കെ.കെ.മുഹ്സിൻ
  3. ടി.കെ‌ അബ്ദുറഹ്മാൻ
  4. പി.രാധാകൃഷ്ണൻ നായർ
  5. വർഗ്ഗീസ് മാസ്റ്റർ
  6. ശിവാത്മജൻ മെഴുവേലി

മുൻ പി.ടി.എ പ്രസിഡണ്ടുമാർ

  • മുഹമ്മദ് മാസ്റ്റർ
  • സി.പി.എ.വഹാബ്
  • നാസർ എസ്റ്റേറ്റുമുക്ക്
  • കെ.അബ്ദുൽ മജീദ്
  • വി.പി.മുഹമ്മദ് റഷീദ്
  • എ.പി.മുഹമ്മദ് മാസ്റ്റർ

പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ


കുട്ടികളുടെ സൃഷ്ടികൾ

വിദ്യാരംഗം മാസിക

1. വാടക വീട് (ചെറുകഥ) സെൽവ .കെ .

സ്കൂൾ ടൈംസ് (പഴയ സൃഷ്ടികൾ)


ഭൗതികസൗകരൃങ്ങൾ

മൂന്നു നിലകളിലായി 21 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്. കോ ഓപ്പ് സ്റ്റോർ, ലൈബ്രറി, സ്റ്റോർ റൂം എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.

മികവുകൾ

അക്കാദമികം

ശ്രദ്ധ

ഓരോ ക്ലാസ്സിലും നേടിയെടുക്കേണ്ട നൈപുണികൾ വിവിധ കാരണങ്ങൾ കൊണ്ട് നേടിയെടുക്കുവാൻ കഴിയാതെ പോയ വിദ്യാർത്ഥികളെ ചില ക്ലാസ്സുകളിലെങ്കിലും നമുക്കു കാണുവാൻ കഴിയും. അത്തരം കുട്ടികളെ കൈപിടിച്ചുയർത്തുവാൻ നമ്മുടെ വിദ്യാലയത്തിലെ എസ് ആർ ജി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് അക്ഷരമുറ്റം.

അധ്യയന വർഷാരംഭത്തിൽ സർവ്വേ നടത്തുകയും പഠനപിന്നോക്കാവസ്ഥയുള്ല കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. നിലവാരത്തിനനുസരിച്ച് കുട്ടികളെ വിവിധ ബാച്ചുകളാക്കി തിരിക്കുന്നു. ഓരോ ബാച്ചിനും ആവശ്യമായ മോഡ്യൂൾ രൂപകൽപന നടത്തുന്നു. അവധി ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു പരിശീലിപ്പിക്കുന്നു.


കലാകായികം

സ്കൂള് ചാമ്പ്യന്മാര്

സബ് ജില്ലാ കലാമേള, കായിക മേള, ശാസ്ത്രോൽസവം, സാമൂഹ്യ ശാസ്ത്ര മ മേള, ഗണിത ശാസ്ത്ര മേള, പ്രവർത്തി പരിചയമേള, ഐടി മേള, ഉറുദു കലാമേള, അറബിക് കലാമേള, സംസ്കൃതോത്സവം, വിദ്യാരംഗം കലാമേള, വിജ്ഞാനോൽസവം എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ വർഷം കഴിഞ്ഞു.


മറ്റു പ്രവർത്തനങ്ങൾ


പ്രവേശനോത്സവം 2022 ജൂൺ 1

പൂനൂർ : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം പൂനൂർ ജി എം യു പി സ്കൂളിൽ വെച്ച് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ഏറാടിയിൽ ഉദ്ഘാനം ചെയ്തു. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.1984-87,1987-90 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ നവീകരിച്ച രണ്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിജിൽ രാജും ഗ്രാമ പഞ്ചായത്ത് അനുവധിച്ച ഫർണീച്ചറുകളുടെ സമർപ്പണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കലും നിർവഹിച്ചു. ചടങ്ങിൽ മാധ്യമം ദിനപ്പത്രത്തിന്റെ പ്രവേശനോൽസവപ്പതിപ്പ് വെളിച്ചം പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത,ഹെഡ് മാസ്റ്റർ ഇ ശശീദ്രദാസ്,ബി പി സി ഡിക്ടമോൾ, ശാഫി സക്കരിയ,ടി കെ അബ്ബാസ്, രാജൻ മണിക്കോത്ത്,ഫസൽപോപ്പുലർ,എ മുഹമ്മദ് സാലിഹ്,സലാം മലയമ്മ എന്നിവർ സംസാരിച്ചു.ശേഷം നാടൻ പാട്ട് കലാകാരൻ കെ ടിബാബുരാജ് നയിച്ചനാടൻ പാട്ട് ഗാനമേളയും വിദ്യാർത്ഥികളുടെ കലാപരിപാടികകളും അരങ്ങേറി.


സ്കൂൾ വികസന സെമിനാർ

സ്കൂൾ വികസന സെമിനാർ

പൂനൂർ.ജി.എം.യു.പി.സ്കൂൾ വികസന സെമിനാർ 2021 ജനുവരി 26 വൈകുന്നേരം 7 മണിക്ക് സ്കൂൾ അങ്കണത്തിൽ ചേർന്നു.

ഹെഡ്മാസ്റ്റർ ഇ ബാലൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.അബ്ദുല്ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ

പൊതു വിദ്യാലയ വികസന സെമിനാറിന്റെ പ്രസക്തിയെ പറ്റിയും സാമൂഹിക പിൻബലത്തോടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് ബാലുശ്ശേരി ബി.പി.ഓ കെ .പി സഹീർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചത്.

തുടർന്ന് വികസന സെമിനാർ വിശദീകരണം സി.സത്യൻ മാസ്റ്റർ നടത്തി.
സ്കൂളിലെ വികസന പ്രൊജക്ടുകളെ അക്കാദമികം, ഭൗതികം, സാമൂഹികം എന്നിങ്ങനെ മൂന്നായി തരം തിരിച്ചു.
കെ.കെ.അബ്ദുൽ ജബ്ബാർ അക്കാദമിക പ്രൊജക്ടുകളും കെ.പി.പദ്മനാഭൻ ഭൗതിക പ്രൊജക്ടുകളും ടി.കെ.ബുഷ്റ സാമൂഹിക പ്രൊജക്ടുകളും അവതരിപ്പിച്ചു.
ഗ്രൂപ്പു ചർച്ചകൾക്കു ശേഷം നാസർ എസ്റ്റേറ്റുമുക്ക്, മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽ റഷീദ്, സി പി കരീം മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹക്കീം മാസ്റ്റർ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു.
അടുത്ത ഒരു വർഷം കൊണ്ട് നടപ്പാക്കാവുന്ന പ്രൊജക്ടുകൾ മുൻഗണനാക്രമം അനുസരിച്ച് പട്ടികപ്പെടുത്താൻ  21 അംഗ കോർ കമ്മിറ്റി രൂപീകരിച്ചു. 
രാത്രി 10 മണിയോടെ പൂർത്തിയായ വികസന സെമിനാറിന് രമേശൻ മാസ്റ്ററുടെ നന്ദിയോടെ സമാപനമായി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പൊതു ജന കൂട്ടായ്മയും സംരക്ഷണ പ്രതിജ്ഞയും 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ നടന്നു.

പി.ടി.എ പ്രസിഡണ്ട് കെ. അബ്ദുല്ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ഇ ബാലൻ സ്വാഗതവും അബ്ദുൽഹക്കീം നന്ദിയും പ്രകടിപ്പിച്ചു. വി.ഷാജു മാസ്റ്റർ പ്രതിജ്ഞക്കു നേതൃത്വം നൽകി.

വിദ്യാർഥികളുടെ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഗ്രീൻ പ്രോട്ടോക്കോൾ അനൗൺസ് ചെയ്തു.


ഷി-പാഡ് പദ്ദതി

ഷി-പാഡ് പദ്ദതി ഉദ്ഘാടനം ചെയ്തു.

പൂനൂർ: ബാലുശ്ശേരി ബ്ലോക് പഞ്ചായത്തിന്റെ ഗവ.സ്കൂളിലേക്കു ക്കുള്ള ഷി പാഡ് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സാജിദ പി നിർവഹിച്ചു. ഹെഡ് മാസ്റ്റർ ഇ ശശീന്ദ്രദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ സി പി കരിം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സി ഡി പി ഒ ശ്രീമതി തസ്ലീന എൻ പി പദ്ധതി വിശദീകരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ അജിത തെറ്റത്ത്, എസ് എം സി ചെയർമാൻ  ഷാഫി സക്കരിയ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ജാസ്മിൻ, സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സാലിഹ്, എസ് ആർ ജി കൺവീനർ ദീപ്തി സി ആർ തുടങ്ങിയവർ സംസാരിച്ചു. ശേഷം സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി ആര്യ കെ യുടെ നേതൃത്വത്തിൽ ആർത്തവ കാല ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ ജാഗ്രത സമിതി കൺവീനർ റംല സി നന്ദി പറഞ്ഞു.









USS പരീക്ഷ പരിശീലനം - സജ്ജം - ഉദ്ഘാടനം


ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി സജ്ജം 2022  ബാലുശ്ശേരി ബി പി സി ശ്രീമതി ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു.






സജ്ജം 2022 "

പൂനൂർ : ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി "സജ്ജം 2022 " ബാലുശ്ശേരി ബി പി സി ശ്രീമതി ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ ശശീന്ദ്രദാസ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ക്ലാസ്, രക്ഷിതാക്കൾക്കുള്ള ക്ലാസ്, അതിഥി ക്ലാസ്, നിശാപഠനക്ലാസ്,നിരന്തര മൂല്യനിർണയം, മെന്റേർസ് ക്ലബ്, സ്‌റ്റുഡൻസ് റിസോർസ് ഗ്രൂപ്പ് തുടങ്ങിയ എഴ് ഇന കർമ്മ പരിപാടികൾ കൺവീനർ സി വി അബ്ദുൽ നാസർ വിശദീകരിച്ചു. അധ്യാപക അവാർഡ് ജേതാവ് യു കെ ഷജിൽ പരിശീലനത്തിന് നേതൃത്വം നൽകി. എസ് എം സി ചെയർമാൻ ഷാഫി സക്കരിയ,കെ കെ അബ്ദുൽ കലാം, സലാം മലയമ്മ, കെ ശ്രീരേഖ,ഡി ആർ ദീപ്തി തുടങ്ങിയവർ സംസാരിചു .


ശാസ്ത്രോത്സവം

ശാസ്ത്ര പഠനം അന്വേഷണാത്മകമാണ് എന്ന കാഴ്ചപ്പാടിൽ ഊന്നി രണ്ട് ദിവസത്തെ സഹവാസക്യാമ്പ് ബാലുശ്ശേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പൂനൂർ ജി എംയു.പി. സ്കൂളിൽ സംഘടിപ്പിച്ചു.

റോക്കറ്റ് വിക്ഷേപണം, വായുവിലൂടെ സഞ്ചരിക്കുന്ന വാഹന രൂപകൽപന, വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹന രൂപകൽപന തുടങ്ങിയ പരീക്ഷണങ്ങളിലൂടെ ചലനവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങൾ ലളിതമായി കുട്ടികളിലെത്തിക്കുവാൻ സഹവാസക്യാമ്പിലൂടെ കഴിഞ്ഞു. 

ബാലുശ്ശേരി ബി.പി.ഒ സഹീർ കെ പി, പ്രധാനാധ്യാപകൻ ഇ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ മുപ്പതോളം അധ്യാപകർ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

സമാപന സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ. ഉദ്ഘാടനം ചെയതു.

ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.പി.ഒ. കെ.പി. സഹീർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് കെ. അബ്ദുൽ ലത്തീഫ് , സത്യൻ സി, ജബ്ബാർ എന്നിവർ പ്രസംഗിച്ചു. എം എൽ എ സമ്മാനദാനം നിർവഹിച്ചു.

ശാസ്ത്രോൽസവത്തിന്റെ ഭാഗമായി ക്ലാസിൽ നിർമിച്ച ഉൽപന്ന പ്രദർശനം ഉണ്ടായിരുന്നു.


ദിനാചരണങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

Environmental day

വായനാവാരം

വായന വാരം

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം

അധ്യാപക ദിനം

റിപ്പബ്ലിക് ദിനം

ഹരിത കേരളം

ഹരിത കേരളം

പഠനോത്സവം

പഠനോത്സവം

ഭാരതത്തിന്റെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

പ്രധാനാധ്യാപകൻ ഇ ബാലൻ മാസ്റ്റർ പതാക ഉയർത്തി. 
കെ.പി.പദ്മനാഭൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എസ് ആർ ജി കൺവീനർ ജബ്ബാർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി രമേശൻ മാസ്റ്റർ സ്കൂൾ ലീഡർ ഷഹദ് എന്നിവർ ആശംസകൾ നേർന്നു.
ദേശഭക്തിഗാനാലാപനം, റിപ്പബ്ലിക് ദിന ക്വിസ്, ഇൻലൻഡ് മാസിക മത്സരം എന്നിവ നടത്തി.

അദ്ധ്യാപകർ

നമ്പര് പേര് ചുമതല
1 ഇ .ശശീന്ദ്രദാസ് ഹെഡ്മാസ്റ്റർ
2 മുഹമ്മദ് സാലിഹ് .എ സീനിയർ അസിസ്റ്റൻറ
3 സലാം മലയമ്മ സ്റ്റാഫ് സെക്രട്ടറി
4 ദീപ്തി. ഡി.ആർ എസ്.ആർ.ജി കൺവീനർ
5 അബ്ദുൾ നാസിർ . എം പരീക്ഷ, കോ ഓപ്.സ്‌റ്റോർ
6 അബ്ദുൾ കലാം കെ.കെ, സജിത കെ ഉച്ചഭക്ഷണം
7 അബ്ദുൾ നാസർ സി.വി , ഭവ്യ .പി.ബി ഐ.ടി
8 സുവിത എ.ടി, റീന ഒ., ഷൈനി.കെ ടൈംടേബിൾ -
9 അബ്ദുൾ നാസർ സി.വി, ശ്രീരേഖ കെ , അശ്വതി.ആർ യു.എസ്.എസ്
10 രജീഷ് ലാൽ പഠനയാത്ര, ഫ്ലോറ നാച്വർ ക്ലബ്ബ്, ജൈവ വൈവിധ്യം
11 റിഷാന - പി അറിയാം- ഉയരാം-ക്വിസ്
12 റംല .സി, ബുഷ്റമോൾ ടി.കെ ജാഗ്രതാ സമിതി
13 സരസ്വതി.പി ശാസ്ത്ര മേള
14 ഷഹർബാനു .ഇ.പി. കലാമേള.
15 ജയ്നി. ടി.വി കായിക മേള -
16 രേഷ്മ. ബി ഡോക്യുമെന്റേഷൻ
17 ശ്രീ രേഖ. കെ ശാസ്ത്ര രംഗം
18 വിനീത വി.വി ലൈബ്രറി
19 റീന. ഒ വിദ്യാരംഗം
20 ദിവ്യ എ.വി മലയാളം എസ്.ആർ.ജി
21 ലിജിന കെ.എം ഇംഗ്ലീഷ് എസ്.ആർ.ജി.
22 റംല. സി. അറബിക് സാഹിത്യവേദി
23 ഇന്ദിര എ.സി ഹിന്ദി .എസ് ആർ.ജി.
24 ഷൈനി.കെ സോഷ്യൽ സയൻസ് എസ്.ആർ.ജി
25 അശ്വതി.ആർ സയൻസ് എസ്. ആർ.ജി
26 നിമിഷ കെ. ഗണിതം എസ്.ആർ.ജി
27 അബ്ദുൾ സലാം.കെ. കെ ഉറുദു എസ്.ആർ.ജി
28 റംല. സി. അറബിക് എസ്.ആർ.ജി
29 അജിത.കെ.കെ. മ്യൂസിക് ക്ലബ്ബ്
30 വിനീത വി.വി സംസ്കൃതം ക്ലബ്ബ്
31 ഇന്ദിര എ.സി. ജെ. ആർ.സി.
32 വിനീത.വി.വി സ്കൂൾ വിക്കി

ക്ളബുകൾ

ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്

കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

കായികമേള ഒരുക്കങ്ങൾ
സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം.

ഫ്ളോറ നേച്വർ ക്ലബ്ബ്

കുട്ടികളിൽ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളർത്താൻ വേണ്ടി പ്രവർത്തിക്കുന്നു. 
ശാസ്ത്രമേള ഉദ്ഘാടനം
ശാസ്ത്രമേള ഉദ്ഘാടനം
ഫീൽഡ് ട്രിപ്പുകൾ, പ്രൊജക്റ്റുകൾ മുതലായവ സംഘടിപ്പിക്കുന്നു.

കൺവീനർ :-

ജോ.കൺവീനർ :-


എഡിസൺ ശാസ്ത്ര വേദി

School Science Fair

കൺവീനർ :-

ജോ.കൺവീനർ :-


സോഷ്യൽ സർവീസ് ക്ലബ്ബ്

കൺവീനർ :-

ജോ.കൺവീനർ :-


അക്ഷര റീഡേഴ്സ് ക്ലബ്ബ്

കൺവീനർ :-

ജോ.കൺവീനർ :-


രാമാനുജം ഗണിത ക്ളബ്

കൺവീനർ :-

ജോ.കൺവീനർ :-


Music Club

കൺവീനർ :- അജിത.കെ.കെ

ജോ.കൺവീനർ :-


ഹെൽത്ത് ക്ളബ്

കൺവീനർ :-

ജോ.കൺവീനർ :-


ജെ.ആർ.സി

കൺവീനർ :-

ജോ.കൺവീനർ :-


ഭാരത് സ്കൗട്ട്

കൺവീനർ :- ജോ.കൺവീനർ :-


പ്രേംചന്ദ്ഹിന്ദി ക്ളബ്

കൺവീനർ :- ജോ.കൺവീനർ :-


അറബി ക്ളബ്

കൺവീനർ : RAMLA C - ജോ.കൺവീനർ :- UNAIS VK









അന്താരാഷ്ട്ര അറബിക് ദിനാചരണം

ഒരാഴ്ച നീണ്ടുനിന്ന അറബിക് വാരാചരണം 22/12/21ബുധനാഴ്ച സമാപിച്ചു. സമാപന ചടങ്ങ് ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റർ ശശീ८ന്ദദാസ് സർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷമീർ ടി എൻ മുഖ്യ ८പഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂൾ സീനിയർ ടീച്ചർ മുഹമ്മദ് സാലിഹ് മാസ്റ്റർ എസ് ആർജി കൺവീനർ ദീപ്തി ടീച്ചർ സ്റ്റാഫ് സെ८കട്ടറി സലാം മലയമ്മ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സി. റംല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വികെ ഉനൈസ് മാസ്റ്റർ

സ്വാഗതവും ദൗലത്ത് ടീച്ചർ നന്ദിയും പറഞ്ഞു.


സാമൂഹ്യശാസ്ത്ര ക്ളബ്

കൺവീനർ :-

ജോ.കൺവീനർ :-


ഗാന്ധി ദർശൻ

കൺവീനർ :-

ജോ.കൺവീനർ :-


സംസ്കൃത ക്ളബ്

കൺവീനർ :-

ജോ.കൺവീനർ :-


കാർഷിക ക്ളബ്

കുട്ടികൾ കൃഷിസ്ഥലത്ത്

കൺവീനർ : - ജോ.കൺവീനർ :-


ഇംഗ്ലീഷ് ക്ളബ്

കൺവീനർ :-

ജോ.കൺവീനർ :-


ഡാൻസ് ക്ലബ്ബ്

കൺവീനർ :-

ജോ.കൺവീനർ :-


സഞ്ചയിക

വിദ്യാരംഗം കലാ സാഹിത്യ വേദി

കൺവീനർ :-

ജോ.കൺവീനർ :-


പിക്സൽ ഐ ടി ക്ലബ്ബ്

2004 മുതലാണ് പിക്സൽ ഐ.ടി ക്ലബ്ബിൻറെ പ്രവർത്തനം നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചത്. 

മലയാളം ടൈപ്പിങ്ങ്, മൾട്ടിമീഡിയ സാധ്യതകൾ എന്നിവ ഐടിയിൽ തൽപരരായ കുട്ടികളിൽ എത്തിക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഐടി സാക്ഷരത നൽകുക, വിദ്യാലയത്തിൽ ഒരു ഐടി റിസോഴ്സ് ടീം വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഐടി ക്ലബ്ബ് രൂപം കൊണ്ടത്.

നിരവധി വർഷങ്ങളിൽ സബ്ജില്ലാ ഐടി ഓവറോൾ പട്ടം വിദ്യാലയത്തിലെത്തിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.

കൺവീനർ :-

ജോ.കൺവീനർ :-


സംഘാടനം

അധ്യാപകരക്ഷാകർതൃസമിതി

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി

എസ്.ആർ.ജി

സ്റ്റാഫ് കൗൺസിൽ

വഴികാട്ടി

{{#multimaps:11.433850,75.900766|width=1000px|zoom=10}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പൂനൂർ&oldid=2125879" എന്ന താളിൽനിന്ന് ശേഖരിച്ചത്