"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/രക്ഷ നേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/രക്ഷ നേടാം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/രക്ഷ നേടാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
രക്ഷ നേടാം
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചു നിർത്തുന്നതിന് നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തി കൂടുകയല്ലാതെ ഒരു മാർഗ്ഗവുമില്ല. ഇന്നത്തെ കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിൽ കൊണ്ടാലോ പെട്ടെന്ന് പനിയോ ജലദോഷമോ ഉണ്ടാകും. ശരീരത്തിലെ പ്രതിരോധശേഷി കുറയാത്ത അതിനാൽ നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി കൂട്ടുന്നതിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ, കൈ എപ്പോഴും വൃത്തിയായി വെക്കണം കാരണം നമ്മൾ ബാത്റൂമിൽ പോകുമ്പോൾ വാതിൽ തൊടാറുണ്ട് നമ്മൾ പോലും അറിയാതെ തന്നെ പൊടി യുള്ള മറ്റു വസ്തുക്കളിൽ തൊടാറുണ്ട് ഉണ്ട് അതുകൊണ്ടുതന്നെ അണുക്കൾ നമ്മുടെ കൈയിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും ഇത് രോഗ പിടിപെടുന്ന അതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് വരെ കൈകൾ വൃത്തിയായി കഴുകണം. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ടു നേരമെങ്കിലും കൈകൾ കഴുകുന്നത് നല്ലതാണ്. പിന്നീടുള്ളത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണം എന്നുള്ളതാണ്. ഭക്ഷണത്തിൽ ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കണം ഇവ രോഗങ്ങൾ വരുത്തുന്ന അണുക്കളോടു പൊരുതുന്നതിനു ആവശ്യമായ ഓക്സൈഡുകൾ നമ്മുടെ ശരീരത്തിൽ ലഭിക്കുന്നു. എത്ര തണുപ്പുണ്ട് എങ്കിലോ ശരീരത്തിന് സുഗമമായ പ്രവർത്തനങ്ങൾക്ക് ജലത്തിന്റെ ആവശ്യമുണ്ട്. വെള്ളം കുടിക്കുന്നതിൽ കുറവ് വരുത്തരുത്. ഇതുകൊണ്ടു തന്നെ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളപ്പെടുന്നു. ഏഴ് മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം