"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പുഴ

ഭൂമിമാതാവിൻ കൂന്തലായി,
മനസ്സിൻ ശാന്തതയായി കുളിരേകി-
ക്കൊണ്ടൊഴുകും പുഴ, അത് ജീവിതാനന്തമല്ലോ.

ജീവന്റെ ചുടുചോരയെ കുളിരേകും
ദ്രവ്യമായി ഞാൻ മാനവനുമുന്നിൽ
വറ്റിവരണ്ട ഭൂമിയുടെ കണ്ഠത്തിൽ
ഒഴുകി ഞാൻ അമൃതായി.

എന്നാലും ഒരേ വിഷാദം മാത്രം!
മാലിന്യകുംഭങ്ങൾ ചപ്പും ചവറു-
മെൻ മാറിലായിട്ടവർ ദ്രോഹമേകി.

ശീതക്കാറ്റിനോടും മൺതരിയോടും മരത്തിനോടും
സല്ലപിക്കും മൃദുലയാമെന്നെ മാനവർ കൊല്ലും
ഓർക്കുക മാനവാ!ഒരിറ്റുജലം പോലും പാഴാക്കരുത്
ഭൂമിയുടെ ചടുലനിമിഷങ്ങളെ തീർക്കാൻ
സംഭരിക്കു ജലം സംഭരിക്കു

പുഴയുടെ സ്ഥാനത്ത് പടുകൂറ്റൻ കെട്ടിടം നിർമ്മിച്ചാൽ
എവിടെഞാനൊഴുകേണ്ടു ചൊല്ലു നീ മാനവാ
പുഴയൊഴുകും വഴി നീ തടഞ്ഞാൽ
നീ നടക്കും വഴി ഞാനൊഴുകും.
 

അമൃത
8 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത