പുഴ

ഭൂമിമാതാവിൻ കൂന്തലായി,
മനസ്സിൻ ശാന്തതയായി കുളിരേകി-
ക്കൊണ്ടൊഴുകും പുഴ, അത് ജീവിതാനന്തമല്ലോ.

ജീവന്റെ ചുടുചോരയെ കുളിരേകും
ദ്രവ്യമായി ഞാൻ മാനവനുമുന്നിൽ
വറ്റിവരണ്ട ഭൂമിയുടെ കണ്ഠത്തിൽ
ഒഴുകി ഞാൻ അമൃതായി.

എന്നാലും ഒരേ വിഷാദം മാത്രം!
മാലിന്യകുംഭങ്ങൾ ചപ്പും ചവറു-
മെൻ മാറിലായിട്ടവർ ദ്രോഹമേകി.

ശീതക്കാറ്റിനോടും മൺതരിയോടും മരത്തിനോടും
സല്ലപിക്കും മൃദുലയാമെന്നെ മാനവർ കൊല്ലും
ഓർക്കുക മാനവാ!ഒരിറ്റുജലം പോലും പാഴാക്കരുത്
ഭൂമിയുടെ ചടുലനിമിഷങ്ങളെ തീർക്കാൻ
സംഭരിക്കു ജലം സംഭരിക്കു

പുഴയുടെ സ്ഥാനത്ത് പടുകൂറ്റൻ കെട്ടിടം നിർമ്മിച്ചാൽ
എവിടെഞാനൊഴുകേണ്ടു ചൊല്ലു നീ മാനവാ
പുഴയൊഴുകും വഴി നീ തടഞ്ഞാൽ
നീ നടക്കും വഴി ഞാനൊഴുകും.
 

അമൃത
8 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത