"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതിക്ഷോഭങ്ങൾ വിപത്തുകൾ ആണ് നമുക്കെന്നും കാണാനും കേൾക്കാനും കഴിയുന്നത് .മുൻകാലങ്ങളിൽ കാലാവസ്ഥയ്ക്ക് ഒരു സ്ഥിര സ്വഭാവം ഉണ്ടായിരുന്നു .മഴയും വെയിലും മഞ്ഞും ഒക്കെ എന്നും ഉണ്ടാകും എന്ന് മുൻകൂട്ടി പറയാൻ നമ്മുടെ പൂർവ്വികർക്ക് കഴിയുമായിരുന്നു .കാലാവസ്ഥയുമായി ബന്ധപ്പെട്ട ആണല്ലോ മനുഷ്യരുടെ ജീവിതക്രമം .കാലാവസ്ഥ പിഴച്ചാൽ ജീവിതം അവതാളത്തിലായി എന്നാണ് അർത്ഥം അർത്ഥം .ഇടവപ്പാതിയും തുലാവർഷവും എന്ന് തുടങ്ങി എന്ന് അവസാനിക്കും എന്ന് കൃത്യമായി ഇന്ന് ആർക്ക് പറയാൻ കഴിയും ? നമ്മുടെ നാട്ടിൽ ഓരോ വർഷവും ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നു .12 മാസത്തിൽ പകൽ നേരത്ത് വേനലിനെ അനുഭവമാണ് .44 നദികൾ ഒഴുകുന്നനാട് ആയിട്ട് പോലും കുടിവെള്ളം കിട്ടുന്നില്ല .ഭൂഗർഭജലത്തിൻറെ അളവ് അപകടകരമാംവിധം കുറഞ്ഞിരിക്കുന്നു .വെള്ളപ്പൊക്കവും വരൾച്ചയും രണ്ടു ഇതിനിടയിൽ സംഭവിക്കുന്നതും ഉണ്ട് .പേരിടാൻ അറിയാതെ പുതിയതരംപകർച്ചവ്യാധികൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു .പ്രകൃതി താളം തെറ്റിയിരിക്കുന്നു പറഞ്ഞാൽ എല്ലാവരും സമ്മതിക്കും .സർവ്വംസഹായം എന്ന അപരനാമമുള്ള ഭൂമി ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നു കരുതാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങളാണ് ചുറ്റും കാണുന്നത് .നമ്മൾഈ പ്രകൃതിയോട് ചെയ്യുന്നത് വളരെ ദോഷകരമാണ് .നമ്മൾ മരങ്ങൾ വെട്ടി വലിയ ഫ്ലാറ്റുകളും മറ്റു വീടുകളും നമ്മൾ നിർമ്മിക്കുന്നു .പക്ഷേ നമ്മൾ ആരും പ്രകൃതിയെ കുറിച്ച് ഒന്നും ഓർക്കുന്നില്ല .നമ്മൾ കുളങ്ങളും മറ്റു തടാകങ്ങളും നികത്തി നമ്മളവിടെ വീടുകളും മറ്റും വെക്കാറുണ്ട് .മഴവെള്ളം സംഭരിച്ച് വയ്ക്കാനായി നമ്മുടെ വൃക്ഷങ്ങൾക്ക് കഴിയുന്നുണ് മരങ്ങൾ അതുകൊണ്ട് നമ്മൾ എന്തിനാണ് നമ്മൾ വെട്ടി കളയുന്നത് .മനുഷ്യൻ മാത്രം ഉണ്ടെന്നു പറയുന്നതാണോ ഒരു ലോകം അതിൽ സസ്യങ്ങളുണ്ട് ജന്തുക്കൾ ഉണ്ട് മനുഷ്യരും ഉണ്ട്. മനുഷ്യൻ മാത്രം ബാക്കി വരുന്നതാണോ വികസനം എന്ന് പറയുന്നത്. ദൈവ ഓർത്ത് നമ്മൾ മരങ്ങൾ വെട്ടാതെ ഇരിക്കുക നമ്മുടെ അടുത്ത തലമുറയ്ക്കും പരിസ്ഥിതി വേണം .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം