"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ കേരളം കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ കേരളം കൊറോണക്കാലത്ത് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ കേരളം കൊറോണക്കാലത്ത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കേരളം കൊറോണക്കാലത്ത്
മാന്യരെ, ലോകം ഇന്ന് നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണ്. മനുഷ്യർ കൊറോണ എന്ന മഹാമാരിയാൽ മരണപ്പെടുന്നു. അതിൻ്റെ ഭാഗമായി ലോകത്തുടനീളം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മാളുകൾ ,തീയേറ്ററുകൾ, സ്കൂളുകൾ ,ഓഫീസുകൾ ഇവ അടഞ്ഞു കിടക്കുന്നു, കേരളത്തിൽ പ്രധാനപ്പെട്ട പരീക്ഷകളെല്ലാം തന്നെ മാറ്റി വച്ചിരിക്കുകയാണ്. ലോകത്തെ പ്രധാനപ്പെട്ട പല രാജ്യങ്ങളിലും കോവിഡ് നാശം വരുത്തി. സ്പെയിൻ,ഇറ്റലി, അമേരിക്ക തുടങ്ങി വൻശക്തികൾ പോലും കോവിഡിനു മുന്നിൽ വലഞ്ഞു. എന്നാൽ ഇന്ത്യയിൽ കോവി ഡിൻ്റെ സ്വാധീനം താരതമ്യേന കുറവാണ്. ലോക്ഡൗൺ കാരണം വലഞ്ഞവർ അനേകമുണ്ട്.ഇതിലധികവും പാവപ്പെട്ടവരാണ്.അതായത് കൂലിപ്പണി ചെയ്ത് അന്നന്നത്തെ ജീവിതത്തിന് വരുമാനം കണ്ടെത്തിയിരുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.ഈ സാഹചര്യത്തിൽ പല സന്നദ്ധ സംഘടനകളും അത്തരക്കാരെ സഹായിക്കാൻ മുന്നോട്ടു വന്നത് നല്ല കാര്യമാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകർ ഡോക്ടർമാർ ,നഴ്സുമാർ തുടങ്ങിയവരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അത് പോലെ നമ്മുടെ പോലീസിൻ്റെ സേവനം. ഇവരോട് കേരളം എക്കാലവും കടപ്പെട്ടിരിക്കും. കോവിഡിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,സാമൂഹിക അകലം പാലിക്കൽ എന്നിവ പ്രധാനമാണ്. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക വഴി രോഗ സാധ്യത ഒഴിവാക്കാം. ശാരീരിക അകലം സാമൂഹിക ഒരുമ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം. എരിയുന്ന ചൂടിലും ഒരു മഞ്ഞുതുള്ളി പോലെ നിലകൊള്ളുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും ,ആരോഗ്യ പ്രവർത്തകർക്കും നാടിൻ്റെയും നാട്ടാരുടേയും കാവൽക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കും എൻ്റെയും എൻ്റെ നാടിൻ്റെയും വക ഒരു ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം