"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:27, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം


" രോഗം വന്നിട്ട് ചികിത് സിക്കുന്നത്തിലും ഉചിതം രോഗം വരാതെ സൂക്ഷിക്കുന്നതാണ് ". രോഗ പ്രതിരോധത്തിൽ നമ്മുടെ ആരോഗ്യമേഖല വളരെ മുന്നിലാണ്.' പ്രതിരോധ ചികിത്സാ ശാസ്ത്രം മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനു സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ , വെളുത്ത രക്ത അണുക്കൾ, നിരവധി രോഗപ്രതിരോധ വസ്തുക്കൾ എന്നിവ നിറഞ്ഞതാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം.എന്നിരുന്നാലും രോഗപ്രതിരോധശേഷി ദുർബലമാണെങ്കിൽ കൂടെ കൂടെ അസുഖങ്ങൾ പിടിപെടാ നുള്ള സാധ്യത വളരെ കൂടുതലാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹോമിയോപ്പതി, അലോപ്പ തി,ആയുർവ്വേദം എന്നീ ചികിത്സക്കു പുറമേ നാട്ടു ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യം ഉണ്ട്. തുളസി, വേപ്പില, മുരിങ്ങ തുടങ്ങി അണുക്കളെ നശിപ്പിക്കാൻ കഴിവുള്ള ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റുവട്ടത്തിൽ ഉണ്ട്. അവ ഇന്ന് പുതുതലമുറയ്ക്ക് അന്യം നിൽക്കുന്നു എന്നത് വാസ്തവം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ആരോഗ്യം കാത്തുസൂക്ഷിക്കണം. അതിനു സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഉദാ :ചക്ക, മാങ്ങാ, പപ്പായ പോലുള്ളവ. കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് ഇന്ന് ലോകം. ഇപ്പോൾ ആശങ്ക അല്ല "ജാഗ്രത "ആണ് വേണ്ടത്. ഈ കൊറോണ കാലത്ത് ഭക്ഷണ കാര്യത്തിലും അൽപ്പം ശ്രദ്ധ വേണം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  1. ധാരാളം വെള്ളം കുടിക്കുക.
  2. പഴങ്ങളും പച്ചക്കറികളും കഴിക്കുക
  3. കൃത്യമായ ഉറക്കം
  4. ചിട്ടയായ വ്യായാമം
  5. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഉദാ : നെല്ലിക്ക, ഓറഞ്ച്, നാരങ്ങ തുടങ്ങിയവ.
  6. മത്സ്യം, പയറു വർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കുക.
  7. വ്യക്തി ശുചിത്വം പാലിക്കുക.
  8. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക.
  9. കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
രോഗങ്ങൾ വരാതെ തടയാൻ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്തിലൂടെ ഒരു പരിധി വരെ സാധിക്കും. കാലാവസ്ഥ മാറ്റം മൂലംഉണ്ടാകുന്ന രോഗങ്ങളെ തടയാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാനും ധാരാളം വെള്ളം കുടിക്കുക. മുറ്റത്തു ചെറിയൊരു അടുക്കള തോട്ടം നിർമിച്ചു അതിൽ നമുക്ക് ആവശ്യമായ ഔഷധസസ്യങ്ങൾ വച്ച്പിടിപ്പിക്കാം. "ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്". കൊറോണ എന്ന വൈറസിനെ പ്രതിരോധിച്ചു വരുംതലമുറയ്ക്ക് നമുക്ക് ഉദാത്ത മാതൃകയാകാം....

ഗൗതം. ആർ. നായർ
4 ബി ഗവ. യു. പി. എസ്. ആലന്തറ.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം